Aksharathalukal

ഐസുകൊമ്പൻ

തീറ്റതേടിക്കാടിറങ്ങി ആനയെത്തുന്നു
പുലിയിറങ്ങി പുരയിടത്തിൽ റോന്തു ചുറ്റുന്നു!

അവർ വസിച്ചൊരു കാടകത്തിൽ ആദ്യ-
മെത്തിയ നാടരെല്ലാം വെടിയുതിർക്കാൻ വെമ്പൽ കൂട്ടുന്നു.

ആദ്യമിവിടെ അതിക്രമത്തിനു വന്നുചേർന്ന മനുഷ്യരെ
വെടിയുതിർത്തു തിരിച്ചുപോകാൻ
പറഞ്ഞിരുന്നെങ്കിൽ

വരുവതില്ലീക്കാട്ടുജീവികൾ കാടുവിട്ടീ
കുടികളിൽ;
തീറ്റതെണ്ടി, വെടികൾ കൊണ്ടു മരിക്കുവാൻ!

പണ്ടൊരുത്തൻ കാട്ടിലിട്ട അരി രുചിട്ടിട്ട്
അരി തിരക്കി
കാടിറങ്ങിയ കൊമ്പനെവിടെന്ന്, ഓർത്തു
നോക്കുക കൂട്ടരേ;

ആവിധത്തിൽ ഐസ്സുതിന്നാൻ ആന
വന്നെന്നാൽ
നമ്മളവനെ \'ഐസുകൊമ്പൻ\'
എന്നു പറയില്ലേ,?



ഇതു ശിക്ഷയോ?

ഇതു ശിക്ഷയോ?

0
167

നൂൽവണ്ണമായൊരു ചാറ്റൽമഴയിന്നുപൊണ്ണത്തടിയുള്ളഭീമനായോ!ഭക്ഷണം കൂടിയോ പെയ്യാതിരുന്നോ,ഹോർമോണിൽ വന്നൊരുമാറ്റമാണോ?മാമരം വീഴ്ത്തിയും മേൽമണ്ണിടിച്ചുംകലിതുള്ളിയെത്തും വിനാശമായി!മണ്ണിൽ മനുഷ്യന്റെമാർഗം പിഴച്ചതിൽപഞ്ചഭൂതത്തിന്റെഉൾപ്പിടപ്പോ;വീടും തൊടികളുംനക്കിത്തുടയ്ക്കുന്നപശയുള്ള നാവുംചുററ്റിയെത്താൻ?ഉത്തരം കിട്ടാത്തചോദ്യങ്ങളൊത്തിരിബാക്കിയാവുന്നെന്റെഉൾത്തടത്തിൽ!