\"അയ്യോ അമ്മേ കാട്ടുപൂച്ച! ഒരു നിലവിളി.\"
എന്തവാ അപ്പൂപ്പാ ഈ പേടിപ്പിക്കുന്നത്-ആതിര ചോദിച്ചു.
അതേ മോളേ പ്രതാപസിംഹന്റെ മൂന്നു വയസ്സുള്ള മകളുടെ പേടിച്ചുള്ള കരച്ചിലാണ് കേട്ടത്.. ഭാര്യയും , മകനും മകളുമായി അദ്ദേഹം കാട്ടില്‍ താമസിക്കുകയാണല്ലോ.
സാമന്തന്മാരുമായി അക്ബറെ തോല്പിക്കുന്നതിനു വേണ്ടിയുള്ള പ്ലാനും പദ്ധതിയും ദിവസവും ചര്‍ച്ച ചെയ്യുമെങ്കിലും ഒരിടത്തും എത്തുന്നില്ല. സഹായികള്‍ കുറയുന്നു. ശമ്പളം കിട്ടാത്തതുകൊണ്ട് യോദ്ധാക്കളും ഉപേക്ഷിച്ചു തുടങ്ങി. ദേശസ്നേഹം കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. ശക്തസിംഹന്റെ വിവരവും ഇല്ല. ആകെപ്പാടേ നിരാശ ബാധിച്ചു തുടങ്ങി.
അങ്ങിനെ ഇരിക്കുന്ന സമയത്താണ് ഒരു ദിവസം മേല്പറഞ്ഞ സംഭവം നടക്കുന്നത്. ഭീലന്മാര്‍ കൊണ്ടുകൊടുത്ത ഏതോ കിഴങ്ങു പുഴുങ്ങി മകള്‍ക്ക് കൊടുത്തിട്ട് അമ്മ വെള്ളമെടുക്കാന്‍ പോയതാണ്. ഒരു കാട്ടുപൂച്ച വന്ന് കുഞ്ഞിനേ തള്ളിയിട്ട് കിഴങ്ങും കൊണ്ടു കടന്നു. നിലവിളി കേട്ട് ഓടിവന്ന അമ്മ കാണുന്നത് നിലത്തുവീണു കിടന്ന് വിറയ്ക്കുന്ന മകളേയാണ്. പാവം ആ അമ്മ എന്തു ചെയ്യും! സഹായത്തിന് ആകെയുള്ളത് ഒരു ഭീലപ്പെണ്‍കുട്ടിയാണ്. ആണുങ്ങളെല്ലാം യുദ്ധകാര്യത്തിനു നടക്കുകയാണ്.
കുഞ്ഞിനേ ഒരു ചാക്കില്‍ കിടത്തി ആ അമ്മ കൂട്ടിരുന്നു. ഭയം കൊണ്ടോ എന്തൊ കുഞ്ഞിന് ഭയങ്കര പനി. ശരിക്കുള്ള ആഹാരമില്ലാതെ ക്ഷീണിച്ചിരുന്ന കുഞ്ഞിന് പനിയും കൂടി വന്നതോടുകൂടി പിച്ചും പേയും പറയാന്‍ തുടങ്ങി. വൈകിട്ടു പ്രതാപസിംഹന്‍ വന്നപ്പോഴേയ്ക്കും ഒരു നേരിയ ശ്വാസം മാത്രം. ഭീലവൈദ്യന്മാരൊക്കെ വന്നു പരിശോധിച്ചു. പക്ഷേ രാത്രിയായപ്പോഴേക്കും കുട്ടി പരലോകം പ്രാപിച്ചു.
ഇതുകൂടി ആയപ്പോഴേക്കും പ്രതാപന്‍ ശരിക്കും തളര്‍ന്നുപോയി. ആത്മവിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം അക്ബറുമായി സന്ധിക്കു തയ്യാറായി.
മാളികകളിലിരുന്ന് സര്‍വ്വ സൌഭാഗ്യങളും അനുഭവിച്ചുകൊണ്ട് പ്രതാപന്റെ ദേശഭക്തിയേയും ത്യാഗത്തേയും കുറിച്ച് വാഴ്ത്താൻ ഒരു പ്രയാസവുമില്ല. നമ്മുടെ നേതക്കന്മാര്‍ പറയുന്നതു കേട്ടിട്ടില്ലേ- എന്തു വിലകൊടുത്തും ഇതിനേ ചെറുക്കും--എന്നൊക്കെ--എതുവിലയാണ് ഇവര്‍ കൊടുക്കുന്നത്--കുറേ പാവപ്പെട്ടവരുടെ ജീവന്‍ --ഏതെങ്കിലും നേതാവിന്, അടി കൊള്ളുകയോ വേടി കൊള്ളുകയോ ചെയ്തിട്ടുണ്ടോ- പണ്ട്--
അന്ന് നേതാക്കള്‍ക്ക് സത്യസന്ധതയുണ്ടായിരുന്നു. പോട്ടെ.
പ്രതാപസിംഹന്റെ കത്തിന്റെ കാര്യമറിഞ്ഞ രജപുത്രസമൂഹം ഇടിവെട്ടേറ്റപോലായി. ആരും വിശ്വസിച്ചില്ല. അദ്ദേഹത്തേ അപമാനിക്കാനുള്ള അക്ബറുടെ തന്ത്രമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. സഹായ വഗ്ദാനങ്ങളുമായി അവര്‍ പ്രതാപനേ സമീപിച്ചു.
അക്ബ്ബറുടെ സദസ്സോ. ഒരു കാലത്തും പ്രതാപന്‍ ഇങ്ങനൊരു കത്തയയ്ക്കത്തില്ലെന്നും യുദ്ധത്തിനു തയ്യറെടുക്കാന്‍ സമയം കിട്ടാനുള്ള ഒരു തന്ത്രമാണെന്നും അവര്‍ വാദിച്ചു. ഭൂരിപക്ഷവും രജപുത്രരാണ് അക്ബറുടെ സദസ്യര്‍. രഹസ്യമായി പ്രതാപനേക്കുറിച്ച് അഭിമാനം കൊണ്ടിരുന്നവര്‍. തങ്ങളുടെ നാണക്കേടില്‍ നിന്ന് പ്രതാപസിംഹന്‍ എന്നെങ്കിലും മോചിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്നവര്‍.
രഹസ്യമായി അവരും സഹായം വഗ്ദാനം ചെയ്തു.
നമ്മുടെ കവി പ്രത്ഥ്വീരാജനോ-അക്ബറിന്റെ സഭയില്‍നിന്ന് പുറത്തുവന്ന് കവിതയിലൂടെ മുഗള്‍ ഭരണത്തേ വിമര്‍ശ്ശിച്ചു. പ്രതാപന് നേരിട്ട് കത്തെഴുതി. തനിക്കു പറ്റിയ ദുരന്തത്തേക്കുറിച്ച് കവിത എഴുതി പ്രചരിപ്പിച്ചു.
എന്തിനു പറയുന്നു. പ്രതാപന്റെ കത്ത് രജപുത്രസമൂഹത്തിന് ഒരു മൃതസഞ്ജീവനിയായെന്നു പറഞ്ഞാല്‍ മതി..
പ്രതാപന്റെ സദസ്സ്. ഗോവിന്ദസിംഹന്‍ , രാജാമാനാ, ജയ്പൂരിലേ ജയസിംഹന്‍ , ചിത്തോറിലേ തിലകസിംഹന്‍ , ഉദയപൂരിലേ ദുര്‍ജ്ജയസിംഹന്‍ മുതലായ നേതാക്കന്മാരെല്ലാം കൂടിയിട്ടുണ്ട്. അക്ബറിനു വഴങ്ങാതെ പ്രതാപന്റെ കൂടെ നില്‍ക്കുന്നവരാണ് ഇവരെല്ലാം. പ്രതാപസിംഹന്റെ മന്ത്രി ഭാമാസാഹയുമുണ്ട്.
ഗോവിന്ദസിംഹന്‍ :-