Aksharathalukal

തുടരന്വേഷണം. Part 2

അങ്ങനെ രമേഷ് മെതിക്കാടത്തി എസ് ഹരീന്ദ്രനും ദിവാകരനും രമേശിന്റെ ജീപ്പിന് അരികിലേക്ക് വന്നു രമേശ് പുറത്തിറങ്ങി. “എപ്പോഴാണ് സംഭവം?” രമേശ് ചോദിച്ചു. “4.20 ന് ആണ് സംഭവം അറിയുന്നത്, പത്രം എടുക്കാൻ പോയ ഒരു പയ്യനാണ് ആദ്യം കണ്ടത്” ഹരി മറുപടി പറഞ്ഞു. അവനെവിടെ രമേശ് ചോദിച്ചു. ഹരി അവനെ അങ്ങോട്ട് വിളിച്ചു വരുത്തി. എന്താ പേര്? രമേശ് ചോദിച്ചു. “അഖിൽ” അവൻ പറഞ്ഞു. “അഖിലേ നീ എപ്പോഴാണ് ഇത് കാണുന്നത്?”. “ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പത്രം എടുക്കാൻ പോവുകയായിരുന്നു അപ്പോഴാണ് അവിടെ ഒരാൾ വീണു കിടക്കുന്നതായി തോന്നിയത് അടുത്ത് ചെന്ന് നോക്കിയപ്പോൾ അയാൾ മരിച്ചുകിടക്കുന്നത് കണ്ടു” അവൻ പറഞ്ഞു. “നീ എപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്?”. “ഒരു 4:10 ആയി കാണും” അവൻ പറഞ്ഞു. “ബോഡി കണ്ടതോ?”. വീട്ടിൽനിന്ന് സൈക്കിൾ എടുത്തു പോരുന്ന വഴിക്ക് ആണ് കണ്ടത് ഏകദേശം 5 മിനിറ്റ് കഴിഞ്ഞു കാണും”. “അപ്പോൾ 4:15 ന്, നീ ബോഡി കണ്ടപ്പോൾ തന്നെ പോലീസിനെ വിളിച്ചോ? “രമേശ് വീണ്ടും ചോദിച്ചു. “ഇല്ല! അത് കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു ഞാൻ വീട്ടിലേക്ക് സൈക്കിൾ ഓടിച്ചു പോയി ഞാൻ വീട്ടിൽ ചെന്ന് അച്ഛനോട് പറഞ്ഞു അച്ഛനാണ് പോലീസിനെ വിളിച്ചത്” അവൻ പറഞ്ഞു. “അപ്പൊ ഏകദേശം 4:20 ആയി കാണും,അപ്പോൾ നിൻറെ വീട് ഇവിടെ അടുത്താണല്ലേ?” “ആ സാറേ” അവൻ പറഞ്ഞു. “ എന്നും രാവിലെ എപ്പോഴാ എഴുന്നേൽക്കാറ്?”. “നാലുമണിക്ക് എഴുന്നേൽക്കും 4:30 ആകുമ്പോഴേക്കും പത്രങ്ങൾ എണ്ണി തുടങ്ങും ശേഷം അഞ്ച് മണി ആവുമ്പോഴേക്കും പത്രം ഇടാൻ പോകും” അവൻ വിശദീകരിച്ചു.  “ഉം..ശരി പൊക്കോ” രമേശ് അതും പറഞ്ഞു കൊലപാതക സ്ഥലത്തേക്ക് നടന്നു.

“സാർ എന്താ ഇന്ന് നേരത്തെ തന്നെ പോന്നത്?” നടക്കുന്നതിനിടെ ഹരി ചോദിച്ചു.  “ഈ റേഞ്ചിലെ രണ്ടാമത്തെ കൊലപാതകമാണിത് അതുകൊണ്ട് ഇനി വൈകിയ  പഴി കേൾക്കേണ്ടിവരും” രമേശ് പറഞ്ഞു. അവർ സംഭവസ്ഥലത്ത് എത്തി. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങി വാർത്ത അറിഞ്ഞ ജനങ്ങൾ അവിടെ എത്താനും തുടങ്ങി. രമേശ് സംഭവസ്ഥലം നിരീക്ഷിക്കാൻ തുടങ്ങി. ഫോറൻസ്സിക്ക് വിദഗ്ധർ സ്ഥലത്തെത്തുന്നതേയുള്ളൂ. ഇടുങ്ങിയ റോഡ് ഒരു സൈഡിലായി ബോഡി കിടക്കുന്നു.  കമിഴ്നായിരുന്നു ബോഡി കിടക്കുന്നത് മുഖം മണ്ണിൽ കുത്തി കിടക്കുന്നു. തലയ്ക്ക് പിറകിൽ നിന്ന് കഴുത്തിലേക്ക് രക്തം   ഒലിച്ചിരിക്കുന്നു. ചെവി രക്തത്തിൽ കുളിച്ചിരിക്കുന്നു തലക്ക് സൈഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ശേഷം രമേശ് സ്ഥലം നിരീക്ഷിച്ചു രണ്ടുവശവും ഉയർന്ന മതിലുകൾ ഇടുങ്ങിയ റോഡ് രണ്ട് മെയിൻ റോഡുകളെ ബന്ധിപ്പിക്കുന്ന ചെറിയ പോക്കറ്റ് റോഡാണ് അത്  മതിലിനു ഇരുവശവും ഉള്ള വീടുകൾ ഒരു നിലയായതിനാൽ സംഭവം വീട്ടുകാർ കാണാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിൽ എത്തി രമേശ്. 

“ഹരി എന്തു തോന്നുന്നു?” രമേശ് ചോദിച്ചു.

“പുറകിൽ നിന്ന് തലക്കടിച്ചത് കാരണം ബോധം പോയി നിലത്ത് വീണു രക്തം വാർന്ന്  മരിച്ചതാകാം” ഹരി പറഞ്ഞു. “അങ്ങനെ വരാൻ സാധ്യത കുറവാണ് കാരണം നെറ്റിയുടെ സൈഡിലും പരിക്കേറ്റിട്ടുണ്ട്” രമേശ് പറഞ്ഞു. “എന്താ സാറിൻറെ ഊഹം?” ഹരി തിരിച്ചു ചോദിച്ചു. “അക്രമി പിറകിൽ നിന്ന് വരുന്ന ശബ്ദം കേട്ട് ഇയാൾ തിരിഞ്ഞ് നോക്കിയപ്പോൾ നെറ്റിയുടെ സൈഡിൽ ആദ്യത്തെ അടി കൊണ്ടേക്കാം അപ്പോൾ അയാൾക്ക് തലകറക്കം പോലെ തോന്നിയതിനാൽ നിലവിളിക്കാൻ പറ്റിക്കാനില്ല അപ്പോൾ തലക്ക് പിറകിൽ അടി കിട്ടി മറിഞ്ഞു വീഴുന്നു”. അപ്പോഴേക്കും  ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  ഇൻക്വസ്സ്റ്റ് ആരംഭിക്കുന്നു. രമേശ് ജീപ്പിനടുത്തേക്ക് പോയി പിന്നാലെ ഹരിന്ദ്രനും. “ഫോട്ടോസ് എടുത്ത ശേഷം ബോഡി തിരിച്ച് കിടത്തി ആരുടേതാണെന്ന് നോക്കണം എന്നിട്ടേ ബാക്കി പറയാനാവു” രമേശ് പറഞ്ഞു. “ഇതിപ്പോ രണ്ട് മർഡർ കേസ് ആയല്ലോ സർ” ഹരി നെറ്റ് ചുളിച്ചു കൊണ്ട് പറഞ്ഞു. “ഇന്നലത്തേതിന്റെ റിപ്പോർട്ട് എന്താണാവോ വല്ലതുമ്പും ഉണ്ടായാൽ മതിയായിരുന്നു” രമേശ് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. പെട്ടെന്ന് രമേശിന്റെ ഫോൺ ബെല്ലടിച്ചു. രമേശ് ഫോണെടുത്തു” ഹലോ എന്താ നിസാർ ?”രമേശ് ചോദിച്ചു. മറുപടി കേട്ടപാടെ രമേശ് ജീപ്പിൽ കയറി. “എന്താണ് സർ?” ഹരി ആകാംക്ഷയോടെ ചോദിച്ചു.”നീരിമേടിനടുത്ത് ഒരു സ്ത്രീ മരിച്ചുകിടക്കുന്നുണ്ട് അപകടമരണം ആകാമെന്നാണ് നിസാർ പറയുന്നത് ഞാൻ ഒന്ന് പോയി നോക്കട്ടെ നീ ഇവിടെയുള്ള സിസിടിവി  ഫൂട്ടേജ് എല്ലാം ഒന്ന് നോക്ക്” രമേശ് ഹരിയോട്പറഞ്ഞു.  “യസ് സർ”. രമേശ് നീരുമേട്ടിലേക്ക് പുറപ്പെട്ടു.

 രമേശ് സംഭവ സ്ഥലത്ത് എത്തി വാഹനത്തിൽ നിന്നും ഇറങ്ങി. നിസാർ വാഹനത്തിനടുത്തേക്ക് വന്നു “എന്താടോ സംഭവം” രമേശ് ചോദിച്ചു. “നടക്കാനിറങ്ങിയവരാണ് ബോഡി കണ്ടത്” നിസാർ പറഞ്ഞു. അവരെവിടെ? രമേശ് ചോദിച്ചു. നിസാർ അവരെ അങ്ങോട്ടു കൊണ്ടു വന്നു. എപ്പോഴാണ് നിങ്ങൾ കണ്ടത്? രമേശ് ചോദിച്ചു. “ഞങ്ങൾ രണ്ടുപേരും കൂടി നടക്കാൻ  ഇറങ്ങിയപ്പോഴാണ് കണ്ടത് ഏകദേശം 6:15 ആയിക്കാണും” അവരിൽ ഒരാൾ പറഞ്ഞു. എന്താ നിങ്ങളുടെ പേര് രമേശ് ചോദിച്ചു. “ഞാൻ നികേഷ് ഇവൻ ജീവൻ” നികേഷ് പറഞ്ഞു. “നികേഷ് എന്താ നിങ്ങൾ കണ്ടപ്പോൾ തന്നെ പോലീസിനെ വിളിച്ചത്? ആംബുലൻസ് മറ്റോ ആയിരുന്നില്ലേ വിളിക്കേണ്ടിയിരുന്നത്?”. “സർ ഞാൻ ഒരു ഡോക്ടർ ആണ്, അവർ കിടക്കുന്നത് കണ്ടപ്പോൾ അപകടത്തിൽ പെട്ടതാണെന്ന് കരുതി അവരുടെ അടുത്തേക്ക് ചെന്നു അവരെ രക്ഷിക്കാൻ ആണ് നോക്കിയത് പക്ഷേ അവരുടെ പൾസ് ചെക്ക് ചെയ്തപ്പോൾ അവർ മരിച്ചിട്ടുണ്ടെന്ന് മനസ്സിലായി” നികേഷ് തുടർന്നു.   “ശേഷം ഞാൻ ഈ പരിസരം നോക്കിയപ്പോൾ അപകടത്തിൽ വീണതാണെങ്കിൽ  ഇത്ര പരിക്കു പറ്റില്ലെന്ന് എനിക്ക് മനസ്സിലായി”. “കാരണം?” രമേശ് ചോദിച്ചു. “അവരുടെ തലക്ക് ഇത്ര പരിക്ക് പറ്റാൻ മാത്രമുള്ള ഒന്നും തന്നെ അവിടെ ഇല്ല” നികേഷ് പറഞ്ഞു. “ഓക്കേ, ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ” അതും പറഞ്ഞു രമേശ് സംഭവത്തിലേക്ക് നടന്നു കൂടെ നിസാറും. രമേശ് അവിടെ മൊത്തം ഒന്ന് നിരീക്ഷിച്ചു. റോഡിൽ സ്കൂട്ടർ വീണു കിടക്കുന്നു അവിടെ നിന്നും കുറച്ച് അധികം താഴ്ച്ചയിലായി ബോഡി കിടക്കുന്നു ചെറിയ റോഡ് രണ്ടുഭാഗവും റബ്ബർ കാർഡ് ചെരിഞ്ഞ പ്രദേശം ഒരു വളവിലാണ് സ്കൂൾ സ്കൂട്ടർ വീണു കിടക്കുന്നത് അവിടെനിന്നും താഴേക്ക് ഉരുണ്ടുവീണു നിലയിൽ താഴ്ഭാഗത്തായി ബോഡി കിടക്കുന്നു രമേശ് ബോഡി കിടക്കുന്ന ഭാഗത്തേക്ക് ഇറങ്ങിച്ചെന്നു.  കമിഴ്നാണ് കിടക്കുന്നത് ആദ്യം കണ്ട ബോഡിയുടെ തലയിൽ ഉള്ളതിനേക്കാൾ പരിക്കുഉണ്ടതിന് പക്ഷേ അത്ര പരിക്ക് ഉണ്ടാക്കാൻ മാത്രം ആ പ്രദേശത്ത് ഒന്നും തന്നെയില്ല ശരീരത്തിൽ ആണെങ്കിൽ ചെറിയ പരിക്കുകൾ മാത്രമേ ഉള്ളൂ. രമേശ് മുകളിലേക്ക് നടന്നു. “സാർ എന്തു തോന്നുന്നു” നിസാർ ചോദിച്ചു. “ഡോക്ടർ പറഞ്ഞപോലെ ഇവിടെ ഇത്ര പരിക്ക് പറ്റാൻ മാത്രം ഒന്നുമില്ല” രമേശ് മറുപടി പറഞ്ഞു. രമേശ് സ്കൂട്ടർ കിടക്കുന്നതിന് അടുത്തേക്ക് ചെന്നു. സ്കൂട്ടറിന്റെ ഇടതുവശത്തായി സ്ക്രാച്ച് കാണുന്നുണ്ടായിരുന്നു രമേശ് റോഡിലേക്ക് നോക്കി അവിടെ സ്കൂട്ടർ നിരങ്ങി വന്ന പാടുകൾ കാണാമായിരുന്നു. രമേശ് ആ പാടുകളുടെ അടുത്തുകൂടെ നടന്നു എന്നിട്ട് നിസാറിനോട് പറഞ്ഞു “ഇവിടെ വീണശേഷം 3 മീറ്റർ നിരങ്ങി പോയിട്ടാണ് അവിടെയെത്തിയത്, എങ്കിൽ വീഴാൻ കാരണമായ എന്തെങ്കിലും ഇവിടെ കാണും ഒന്ന് സെർച്ച് ചെയ്യൂ” അതും പറഞ്ഞ് രമേശ് കുറച്ചു മുന്നോട്ടു നടന്നു. റോഡിന് അരികിലായി മരത്തിനു ചുവട്ടിൽ ഒരു കല്ലു കിടക്കുന്നത് രമേശ് ശ്രദ്ധിച്ചു രമേശ് ആ കല്ലിനടുത്ത് ഇരുന്നു ആ കല്ല് നിരീക്ഷിക്കാൻ തുടങ്ങി അത്യാവശ്യം വലിപ്പമുള്ള കല്ല് എന്തൊക്കെയോ അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു ചെറുതായിട്ട് രക്തം കല്ലിലുള്ള പോലെ രമേശിന് തോന്നി. ഉടനെ രമേശ് നിസാറിനെ വിളിച്ചു  നിസാർ ഈ കല്ല് ഫോറൻസിക് ലാബിലേക്ക് അയക്കണം രമേശ് പറഞ്ഞു. നിസാർ ആ കല്ലും കൊണ്ടുപോയി.

സംഭവമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിത്തുടങ്ങി.  എ.എസ്. ഐ  നിസാർ രമേശിന് അടുത്തേക്ക് വന്നു. “ഫോറൻസിക് ഓഫീസേഴ്സ്  വന്നോ” രമേശ് ചോദിച്ചു. വന്നു ആ കല്ല് അവരെ ഏൽപ്പിച്ചു നിസാർ മറുപടി പറഞ്ഞു. ഈ കല്ല് നോക്കി അവരെന്തെങ്കിലും പറഞ്ഞോ രമേശ് ചോദിച്ചു. ആ കല്ലിൽ സ്കിൻ പാർട്ടിക്കിൾസ് ഉള്ളതായി തോന്നുന്നുണ്ട് വിശദമായി ലാബിൽ കൊണ്ടുപോയ ശേഷം പറയാം എന്ന് പറഞ്ഞു” നിസാർപറഞ്ഞു.   “യസ്! അപ്പോൾ ഞാൻ കരുതിയ പോലെ തന്നെ” രമേശ് പറഞ്ഞു. “സാറിന് എന്താണ് തോന്നുന്നത്” നിസാർ ആകാംക്ഷയോടെ ചോദിച്ചു. ഇതൊരു കൊലപാതകം ആകാൻ സാധ്യതയുണ്ട്  രമേഷ് കൊണ്ട് പറഞ്ഞു. “എന്തുകൊണ്ടാണ്  സാറിന് അങ്ങനെ തോന്നുന്നത്?” നിസാർ സംശയത്തോടെ വീണ്ടും ചോദിച്ചു. ആ കല്ലിൽ സ്കിൻ പാർട്ടുകൾ ഉണ്ടെങ്കിൽ ആ കല്ല് കാരണമാണ് അവർ വീണത് രമേശിന്റെ മറുപടി കേട്ട് നിസാർ ചോദിച്ചു “അതെങ്ങനെ?”. രമേശ് തുടർന്നു ആരോ ഒരാൾ ആ കല്ലെടുത്ത് സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീക്ക് നേരെ അറിയുന്നു കല്ല് കൊണ്ട് അവർ സ്കൂട്ടറിൽ നിന്നും മറിഞ്ഞു വീഴുന്നു മറിഞ്ഞുവീണ അവരെ അയാൾ തലക്കടിച്ചു കൊല്ലുന്നു” രമേശ് പറഞ്ഞു. “അങ്ങനെയാണെങ്കിൽ അവർ ഇത്ര താഴ്ചയിലേക്ക്  വീഴില്ലല്ലോ?”. “അതുതന്നെയാണ് എന്നെയും ആശയക്കുഴപ്പത്തിൽ ആക്കുന്നത്” രമേശ് മറുപടി പറഞ്ഞു. ഒന്നുകൂടി നോക്കണോ സാർ നിസാർ ചോദിച്ചു. “വേണ്ട ബോഡി കിടക്കുന്ന ഭാഗം മുതൽ സ്കൂട്ടർ വരെയുള്ള ഭാഗത്ത് ബ്ലഡിന്റെ അംശം ഉണ്ടോ എന്ന് നോക്കാൻ ഓഫീസറോട് പറഞ്ഞാൽ മതി. ഉടനെ രമേശിന്റെ ഫോൺ ബെൽ അടിച്ചു. “ഹലോ, എന്തായി ഹരി?” രമേശ് ചോദിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞു സാർ” ഹരി പറഞ്ഞു അത് കേട്ടതും രമേശ്  ഉടനെ തന്നെ  മെതിക്കാട്ടേക്ക് പുറപ്പെട്ടു.



(തുടരും....)


തുടരന്വേഷണം. Part 3

തുടരന്വേഷണം. Part 3

4.6
421

വൈകാതെ രമേശ് മെതിക്കാടെത്തി. രമേശ് ബോഡിക്കരികിലേക്ക് നടന്നു ഹരി അവിടെ നിൽക്കുന്നുണ്ടായിരുന്നു രമേശ് ഹരിയുടെ അടുത്ത് ചെന്ന് ചോദിച്ചു “ആരാണ് ബോഡി തിരിച്ചറിഞ്ഞത്?”. “ആ പത്രം ഇടാൻ പോകുന്ന പയ്യൻ തന്നെയാണ് ബോഡി തിരിച്ചറിഞ്ഞത്” ഹരി തുടർന്നു ബോഡി തിരിച്ചിട്ടപ്പോൾ അവൻ അയാളെ ഇവിടെ കാണാറുണ്ടെന്ന് പറഞ്ഞു”. “അയാളുടെ പേരോ വിവരങ്ങളോ വല്ലതും കിട്ടിയോ?” രമേശ് ചോദിച്ചു. അയാളുടെ പേഴ്സ് ചെക്ക് ചെയ്തപ്പോഴാണ് കിട്ടിയത്, പേര് രതീഷ് വിരിക്കൂർ സ്വദേശി” ഹരി മറുപടി പറഞ്ഞു. “അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടോ?”.” ഒരു കോൺസ്റ്റബിളിനെ അങ്ങോട്ട് അയച്ചിട്ടുണ്ട്”. “ആ പത്രം