Aksharathalukal

പട്ടങ്ങൾ


കോഴിക്കോട് കടപ്പുറം വൈകുന്നേരം ആളുകളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. കുട്ടികൾ കൂട്ടത്തോടെ ഓടിയും ശബ്ദമിട്ടും കളിക്കുന്നു .ആകെ ജനസാന്ദ്രം .ചിലർ ചെരണ്ടി ഐസിന്റെ മാധുര്യം നുകരുമ്പോൾ മറ്റുചിലർ കല്ലുമ്മക്കാ ഫ്രൈ കഴിക്കുന്നു .ബലൂൺ വില്പനയും പല വർണ്ണത്തിലുള്ള പട്ടം വില്പനയും തകൃതിയായി നടക്കുന്നു. ആകാശത്തിലേക്ക് നോക്കിയാൽ വിവിധ വർണ്ണത്തിലുള്ള പട്ടങ്ങൾ പാറിപ്പറക്കുന്നത് കാണാം. പട്ടം വില്പനക്കാരന്റെ എടുത്ത് ഭയങ്കര തിരക്കാണ്. എല്ലാവർക്കും പട്ടം എത്ര ഉയരത്തിൽ പരത്തിയാലും മതിയാവാത്തത്പോലെ. പട്ടം വിൽപ്പനക്കാരൻ തൻറെ പട്ടം എല്ലാം ഒരു സഞ്ചിയിലാണ് സൂക്ഷിച്ചിരുന്നത്. കേടാകാതിരിക്കാൻ അയാൾ അത് ശ്രദ്ധാപൂർവ്വം അടുക്കി വെച്ചിരുന്നു. അതിൽ വിവിധ വർണ്ണത്തിലും വലിപ്പത്തിലുമുള്ള പട്ടങ്ങൾ ഉണ്ടായിരുന്നു .സഞ്ചിയിൽ നിന്ന് അയാൾ ഓരോ പട്ടങ്ങൾ എടുക്കുമ്പോഴും മറ്റുപട്ടങ്ങൾ പേടിച്ചിരിക്കും. അടുത്തത് ആരാണെന്ന് ചിന്തയോടെ. ഒരു സഞ്ചിയിൽ വളരെ സുഖത്തോടും സൗഹൃദത്തോടും കഴിഞ്ഞിരുന്ന അവരെ അയാൾ മറ്റുള്ളവർക്ക് പൈസയ്ക്ക് വിൽക്കുന്നു. പിന്നെ അവർക്ക് ആരാണുള്ളത് .അതിൽ രണ്ടു പട്ടങ്ങൾ വലിയ കൂട്ടുകാർ ആയിരുന്നു. അവർ ആ സഞ്ചിയുടെ ഏറ്റവും അടിയിൽ ആരും കാണാതെ ഒളിച്ചിരിക്കുകയായിരുന്നു. അയാൾ മുകളിൽ നിന്ന് പട്ടങ്ങൾ ഓരോന്നായി എടുക്കുമ്പോൾ അവരുടെ നെഞ്ച് പിടയും .എപ്പോഴാണ് തങ്ങളുടെ ഊഴം വരുന്നതെന്ന് കരുതി. അങ്ങനെ അവരുടെ ഊഴം എത്തി. ഒരു കുടുംബം വന്ന് അവരെ രണ്ടുപേരെയും വാങ്ങി. അപ്പോൾ അവർ സന്തോഷിച്ചു. ആകാശത്ത് ഒരുമിച്ച് പറന്നു നടക്കാമല്ലോ എന്നവർ ആശ്വസിച്ചു. കുടുംബത്തിലെ രണ്ടു കുട്ടികൾ പട്ടം പറത്താൻ ആരംഭിച്ചു. അവർ രണ്ടുപേരും സന്തോഷത്തോടെ തുള്ളിച്ചാടികൊണ്ട് പറക്കാൻ തുടങ്ങി. പറക്കുന്നതിന് ഇടയിൽ അവർ കുശലങ്ങൾ പറഞ്ഞു. തങ്ങളെ പിരിക്കാനാർക്കും ആവില്ലെന്ന വിശ്വാസം അവരുടെ പറക്കലിനാക്കംകൂട്ടി. കുട്ടികൾ പിന്നെയും പിന്നെയും നൂലുകൾ വാങ്ങി പട്ടം ഉയരത്തിലേക്ക് പറത്തി വിട്ടുകൊണ്ടിരുന്നു. അങ്ങനെ അവർ പറന്നുയർന്നു മറ്റുള്ള പട്ടങ്ങളെക്കാൾ മുകളിലായി. അവർ രണ്ടുപേരും താഴോട്ട് നോക്കി താഴെ ഉറുമ്പുകളെ പോലെ മനുഷ്യരെ അവർ കണ്ടു .അവർ ആഹ്ളാദം കൊണ്ട് മതിമറന്നു .ഇനി തങ്ങളെ വേർപിരിക്കാൻ ആർക്കും ആവില്ലെന്ന് അവർ ഉറച്ചു വിശ്വസിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. അതിൽ ഒരു കുട്ടിയുടെ കയ്യിൽ നിന്നും പട്ടത്തിന്റെ ചരട് വിട്ടുപോയി. ഇതൊന്നും അറിയാതെ ആകാശത്തിൽ പറന്നു നടന്ന അവർ പെട്ടെന്ന് തന്നെ കൂട്ടുകാരൻ നിയന്ത്രണം വിട്ടു അകന്നു പോകുന്നത് മറ്റെപട്ടം ശ്രദ്ധിച്ചു. ഒരു ലക്ഷ്യവുമില്ലാതെ ഉയരങ്ങളിൽ നിന്നും താഴോട്ട് പതിക്കുന്ന അവനെ കരഞ്ഞുകൊണ്ട് നോക്കി നിൽക്കാനേ മറ്റ് പട്ടത്തിന് കഴിഞ്ഞുള്ളൂ. പതിയെ പതിയെ അവർ തമ്മിലുള്ള അകലം കൂടി വന്നു. കണ്ണത്താ ദൂരത്തായി .അവർ തന്റെ കൂട്ടുകാരനെ നഷ്ടപ്പെട്ട ആ പട്ടം എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു .അപ്പോഴും താൻ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് .കൂടുതൽ ഉയരങ്ങളിലേക്ക് പോകുന്തോറും അവൻറെ കൂട്ടുകാരൻറെ വേർപാട് താങ്ങാൻ കഴിയാത്തതിനും അപ്പുറമായി .സർവ്വശക്തിയും ഉപയോഗിച്ചു നൂൽ പൊട്ടിക്കാൻ ശ്രമിച്ചു. പക്ഷേ അവൻ അതിന് കഴിഞ്ഞില്ല. നേരം ഇരുണ്ടു തുടങ്ങി പെട്ടെന്ന് അവനെ ആരോ പിടിച്ചു വലിക്കുന്നത് പോലെ അവന് തോന്നി. സമയം കഴിയും തോറും അവൻ താഴോട്ട് താഴോട്ട് വന്നു. അവസാനം അവൻ ആ കുട്ടിയുടെ കൈകളിൽ ചെന്ന് പതിച്ചു. അവർ അവനെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. കാറിന്റെ ഡിക്കിയിലിരുന്ന്അവൻ അവനവൻ്റെകൂട്ടുകാരനെ പറ്റി ഓർത്തു. അവനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു. അപ്പോൾ മറ്റേ പട്ടം ലക്ഷ്യമില്ലാതെ പറന്ന് ഉയരമുള്ള ഒരു മരച്ചില്ലയിൽ തങ്ങിനിൽക്കുകയായിരുന്നു. അവൻറെ ശരീരം മറച്ചില്ലകൾ കൊണ്ട് കീറിയിരുന്നു. എന്നാലും അവൻ മൃതപ്രാണനായി മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു. തൻറെ കൂട്ടുകാരനെ കാണുമെന്ന പ്രതീക്ഷയിൽ. ആ സമയം ആ മരത്തിന്റെ ചുവട്ടിൽകൂടി ഒരു കാർ കടന്നുപോയി. അതിൽ അവന്റെ കൂട്ടുകാരൻ ഉണ്ടായിരുന്നു. അടുത്തെത്തിയിട്ടും തിരിച്ചറിയാൻ കഴിയാത്ത വിഷമത്തോടെ