Aksharathalukal

സിഗ്നൽ ട്രാൻസ്മിറ്റർ

സിഗ്നൽ ട്രാൻസ്മിറ്റർ
...............................................

മനസ്സു മരവിപ്പിച്ച ദുരന്തങ്ങൾ പലതും കണ്ടുകഴിഞ്ഞു. പ്രളയവും മണ്ണിടിച്ചിലും കെട്ടിടങ്ങൾ തകർന്നതും യുദ്ധക്കെടുതികളും വാഹനാപകടങ്ങളും തുടർക്കഥപോലെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മണ്ണിലും മാലിന്യത്തിലും വെള്ളത്തിലും മറഞ്ഞുകിടക്കുന്ന ശരീരങ്ങളെ കണ്ടെത്താൻ പല ദിവസങ്ങൾ വേണ്ടിവരുന്നു. പല രക്ഷാപ്രവർത്തനങ്ങളും വെല്ലുവിളികൾ ഉയർത്തി, നമ്മളെ പരാജയപ്പെടുത്തുന്നു, നാണിപ്പിക്കുന്നു! കാണാതായ ഹതഭാഗ്യരെ കണ്ടെത്താൻ കഴിവില്ലാത്തതാണോ നമ്മുടെ ശാസ്ത്ര സാങ്കേതിക നൈപുണ്യം?
അവരെ കണ്ടെടുക്കാനും ജീവൻ നഷ്ടപ്പെടാതിരിക്കാനും സാങ്കേതിക-
 ജ്ഞാനം ഉപയോഗപ്പെടുത്താത്തതെന്തുകൊണ്ട്?

അപകടസാധ്യതയുള്ള പണികളിൽ ഏർപ്പടുന്നവർക്ക് ശരീരത്തിലണിയാവുന്ന ഒരു സിഗ്നൽ ട്രാൻസ്മിറ്റർ ഡിസൈൻ ചെയ്ത്, അവരുടെ ബൽറ്റിലോ, ലോക്കറ്റായോ ധരിക്കാവുന്ന സംവിധാനം തയ്യാറാക്കാം. അതു ധരിച്ചിട്ടുള്ളവർ എന്തിന്റെയെങ്കിലും അടിയിൽ മറഞ്ഞുകിടന്നാൽ അവരുടെ സിഗ്നൽ ട്രാൻസ്മിറ്റർ പുറപ്പെടുവിക്കുന്ന സിഗ്നലുകൾ ഡിറ്റക്ട് ചെയ്ത് രക്ഷാപ്രവർത്തനം നടത്താം.
ഒറ്റപ്പെടാൻ സാധ്യതയുള്ള ട്രക്കിംഗ്, ഫീൽഡ് ട്രിപ്പ് തുടങ്ങിയ യാത്രകളിലും ഈ സിഗ്നൽ ട്രാൻസ്മിറ്റർ സഹായകമാകും.

ഈ ട്രാസ്മിറ്റർ വികസിപ്പിക്കുന്നതിനൊപ്പം സിഗ്നൽ റിസീവറും മറ്റ് തിരച്ചിൽ സംവിധാനങ്ങളും വികസിപ്പിക്കണം. കുഴികളും ടണലുകളും ചുരുങ്ങിയ സമയത്തിൽ നിർമിക്കാൻ ശേഷിയുള്ള യന്ത്രങ്ങൾ വേണം. വളെരയധികം ദുരന്തങ്ങൾ കണ്ടുകഴിഞ്ഞിട്ടും ഉത്തരവാദിത്തമുള്ളവർ നിസ്സംഗതയോടെ കാത്തു നില്ക്കുന്നത് ആർക്കുവേണ്ടി എന്നറിയില്ല.

സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങളെ മുൻകൂട്ടി മനസിലാക്കി, രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ രൂപകല്പന ചെയ്തത്, നിർമിച്ചു സൂക്ഷിക്കണം. അതു പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നല്കണം. നിർമാണക്കമ്പനികളും പെതുമരാമത്തു വകുപ്പും സുരക്ഷാസേനകളും ദുരന്തനിവാരണ സംഘങ്ങളും ഇത്തരം നൂതന സംവിധാനങ്ങളുമായി രംഗത്തിറങ്ങണം.

ഒരു ജീവൻപോലും പൊലിയാതെ നോക്കേണ്ടത് നമ്മുടെ കർത്തവ്യമല്ലേ?

വിഷം കൊണ്ടുള്ള ഡിഷ് വാഷ്

വിഷം കൊണ്ടുള്ള ഡിഷ് വാഷ്

5
222

ദിവസവും അടുക്കള പാത്രങ്ങൾ വൃത്തിയാക്കാൻ ലായിനികളും ജെല്ലുകളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മൾ. അവയ്ക്ക് നൂറ് ചെറുനാരങ്ങകളുടെശുദ്ധീകരണശേഷി, സുഗന്ധദ്രവ്യങ്ങൾ,കൊഴുപ്പിനെ പ്രതിരോധിക്കാനുള്ളശക്തി എന്നിവ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. അതുപോലെ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം വാഷിംഗ് ലോഷൻ കൊണ്ടുള്ള പാത്രം കഴുകലാണ് എന്ന ധാരണയാണ് പരസ്യങ്ങൾ നല്കുന്നത്. എന്നാൽ അവരൊന്നും അവയിലടങ്ങിയ വിഷപദാർത്ഥങ്ങളെക്കുറിച്ച് പറയുന്നില്ല.വിഷവസ്തുക്കൾ ഉപയോഗിച്ച് പാത്രം കഴുകുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ?ഈ ഡിറ്റർജന്റ