Aksharathalukal

തുടരന്വേഷണം. Part 8

“ചിലപ്പോൾ കൊല്ലപ്പെട്ടവർക്കെല്ലാം കൊലയാളിയോട് ബന്ധമുണ്ടാകാം ഇല്ലെങ്കിൽ കൊല്ലപ്പെട്ടവർക്ക് തമ്മിൽ വല്ല കണക്ഷന്സും ഉണ്ടാക്കാം നമുക്ക് സൈബർ സെല്ലിൽ നിന്നു കൊല്ലപ്പെട്ടവർ തമ്മിൽ വല്ല ഫോൺ വിളികളോ മറ്റോ നടന്നിട്ടുണ്ടോ എന്ന് അല്ലെങ്കിൽ ഇവരെല്ലാവരും ഒരാളെ ഫോണിൽ വിളിച്ചതായോ വിവരം കിട്ടുമോ എന്ന് നോക്കാം” ജോർജ് പറഞ്ഞു. അതും നമുക്ക് അന്വേഷിക്കാം എന്തായാലും നമുക്ക് ഇവിടുത്തെ സ്റ്റേഷനിൽ പോയിരുന്നു ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം ശ്രീകുമാർ പറഞ്ഞു. പെട്ടെന്ന് ശ്രീകുമാറിന്റെ ഫോൺ അടിച്ചു. ശ്രീകുമാർ ഫോണെടുത്തു ഹലോ എന്താ കാര്യം?... ഹേ... വരുന്നുണ്ടോ.... ശരി” ശ്രീകുമാർ ഫോൺ വെച്ചു. “ആരു വരുന്നുണ്ട് എന്ന കാര്യമാ പറഞ്ഞത്?” എ എസ് പി മുബാറക്ക് ചോദിച്ചു. ഐജി രാജശേഖർ സാർ ഇങ്ങോട്ട് വരുന്നുണ്ടെന്ന്” ശ്രീകുമാർ മറുപടി പറഞ്ഞു. വൈകാതെ ഐജി രാജശേഖരന്റെ കാർ അങ്ങോട്ട് എത്തി. മാധ്യമപ്രവർത്തകർ ഐജിയുടെ കാറിന് വട്ടമിട്ടു പോലീസുകാർ ഒരുവിധം കഷ്ടപ്പെട്ട് ഐജിയ ക്രൈം സീനിൽ എത്തിച്ചു. ക്രൈം നിരീക്ഷിച്ചു കഴിഞ്ഞ് ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ നിൽക്കുകയായിരുന്നു. അവിടം നിരീക്ഷിച്ച ശേഷം ഐജി ശ്രീകുമാറിന് അടുത്തേക്ക് വന്നു. അപ്പോഴേക്കും ജോർജ് അവിടെ നിന്നും പോയിരുന്നു. അന്വേഷണം ഏതു വരെയായി ഐജി വന്നപാടെ ശ്രീകുമാറിനോട് ചോദിച്ചു. കൊലയാളിയെ കുറിച്ചുള്ള ഏകദേശം ധാരണ ലഭിച്ചിട്ടുണ്ട് സാർ” ശ്രീകുമാർ അല്പം ചമ്മലോടെ പറഞ്ഞു. “ഇപ്പോൾതന്നെ ഈ കേസ് വളരെയധികം ജനങ്ങളിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട് അതിനാൽ എത്രയും പെട്ടെന്ന് കൊലയാളിയെ കണ്ടെത്തണം ഇനി ഒരാളുടെ കൂടി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്” രാജശേഖർ അല്പം കനത്തിൽ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കണ്ടെത്താം സാർ” ശ്രീകുമാർ പറഞ്ഞു. ഐജി കൂടുതലൊന്നും സംസാരിക്കാതെ കാറിനടുത്തേക്ക് നടന്നു മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വീണ്ടും വളഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു.

“പുതിയ ടീം എത്രയും പെട്ടെന്ന് തന്നെ ഈ കൊലയാളിയെ കണ്ടെത്തുമോ?” അതിലൊരാൾ ചോദിച്ചു. “തീർച്ചയായും അവർക്ക് എത്രയും പെട്ടെന്ന് തന്നെ കൊലയാളിയെ കണ്ടെത്താനാകും എന്നാണ് ഞാൻ കരുതുന്നത്” രാജശേഖർ പറഞ്ഞു.”അന്വേഷണം എവിടെ വരെയായി സാർ?” വേറെ ഒരാൾ ചോദിച്ചു. അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയാനാകില്ല അധികം നയിക്കാതെ തന്നെ നിങ്ങളെ അറിയിക്കാം അതും പറഞ്ഞ് ഐജി കാറിൽ കയറി യാത്രയായി. ജോർജ് ഐജി പോയപ്പോൾ അങ്ങോട്ട് വന്നു. ശേഷം ശ്രീകുമാർ മുബാറക്കും ജോർജ്ജും കൂടി പേരൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.

അങ്ങനെ അവർ പേരൂർ പോലീസ് സ്റ്റേഷനിൽ എത്തി. ഇനി നമുക്ക് കഴിഞ്ഞ കൊലപാതകങ്ങളിലെവിടെയെങ്കിലും നല്ല തെളിവും കിട്ടുമോ എന്ന് നോക്കാം” തുടക്കമിട്ടുകൊണ്ട് എ എസ് പി മുബാറക്ക് ചോദിച്ചു. അങ്ങനെ തന്നെ തുടങ്ങാം ശ്രീകുമാർ അതിനു സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു. “ഇതുവരെ നടന്നത് നാല് കൊലപാതകങ്ങൾ നാലും ഒരേ രീതിയിൽ തലക്കടിച്ചാണ് കൊന്നത് അതുകൊണ്ടുതന്നെ ഇത് നാലും ഒരാൾ ചെയ്തത് ആകാനാണ് സാധ്യത എന്നതാണ് ഇതുവരെയുള്ള നമ്മുടെ നിഗമനം, അല്ലേ സാർ? ജോർജ് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു. “അതെ എന്താണ് ചോദിക്കാൻ കാരണം?” ശ്രീകുമാർ ആശ്ചര്യത്തോടെ ചോദിച്ചു. “സർ ഇത് ഒരാൾ ഒറ്റയ്ക്ക് ചെയ്തതാണെന്ന് നമുക്ക് ഉറപ്പില്ലല്ലോ ഇത് ഒരു സംഘം ആളുകൾ കൂടിച്ചേർന്ന് ചെയ്തതായികൂടെ?” ജോർജ് ചോദിച്ചു. “അങ്ങനെയും ആവാം പക്ഷേ അവിടെ ഒരു പ്രശ്നം ഉള്ളത് ഇതുവരെ നടന്ന കൊലപാതകങ്ങളിൽ ഒന്നിലും അടിപിടി നടന്നതായി കാണുന്നില്ല അതായത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അങ്ങനെയൊന്നിനെ കുറിച്ചുള്ള സൂചന ഇല്ല. പിന്നെ ഒരു സംഘം ആകുമ്പോൾ അടിപിടി നടക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ചിലപ്പോൾ മാത്രമേ അങ്ങനെ നടക്കൂ. കാരണം ഒരേ ചിന്താഗതിയുള്ള രണ്ടോ അതിലധികമോ പേരോ ഒന്നിക്കുക എന്നതും കുറവാണ്. എന്തായാലും ഇന്നത്തെ കൊലപാതകം കാണിക്കുന്നത് ഒരാളാണ് കൊലകൾ ചെയ്തത് എന്നാണ്, കാരണം ആ മണലിൽ കൂടുതൽ കാൽപ്പാടുകൾ ഒന്നും കാണുന്നില്ല” ശ്രീകുമാർ പറഞ്ഞു നിർത്തി. അപ്പോഴേക്കും എസ്ഐ ഹരേന്ദ്രൻ അവരിരിക്കുന്ന മുറിയിലേക്ക് കടന്നുവന്നു.
“സർ സംഭവം നടന്ന സ്ഥലത്ത് കൃത്യം നടന്നു എന്ന് പറയപ്പെടുന്ന സമയത്ത് ഇരയുടെ നമ്പർ മാത്രമേ കാണുന്നുള്ളൂ വേറെ ആരും ആ ഭാഗത്തേക്ക് വന്നതായി കാണുന്നില്ല എന്നാണ് സൈബർ സെൽ നിന്ന് കിട്ടിയ വിവരം” ഹരി തനിക്ക് കിട്ടിയ വിവരം അവരോട് പറഞ്ഞു. “ഓഹോ അങ്ങനെയാണെങ്കിൽ കൊലയാളി കൊലപാതകം നടത്താൻ മുൻകൂട്ടി തീരുമാനിച്ചു തന്നെ അങ്ങോട്ട് വന്നതാണ്” ശ്രീകുമാർ പറഞ്ഞു. അല്പസമയം ഒന്നാലോചിച്ച ശേഷം ശ്രീകുമാർ പറഞ്ഞുതുടങ്ങി “എന്നാൽ നിങ്ങൾ പോയി അവിടേക്ക് ആ സമയത്ത് ആരെങ്കിലും വന്നതായി കണ്ടിട്ടുണ്ടോ എന്ന് അന്വേഷിക്ക്”. ശരി സാർ അതും പറഞ്ഞ് ഹരേന്ദ്രൻ അവിടെ നിന്നും പുറത്തേക്ക് പോയി. മുബാറക്ക് ആകാശിന്റെ കൊലപാതകം നടന്നത് ഒരു പോക്കറ്റ് റോഡിൽ അല്ലേ ശ്രീകുമാർ ചോദിച്ചു. അതെ സർ മുബാറക്ക് മറുപടി പറഞ്ഞു. ആ പോക്കറ്റ് റോഡിൻറെ എൻട്രി ലെയും എക്സിറ്റിലെയും സിസിടിവി ഫൂട്ടേജ് കിട്ടുമോ എന്ന് നോക്ക്” ശ്രീകുമാർ പറഞ്ഞു മുബാറക്ക് മെതിക്കാടെക് പുറപ്പെട്ടു. “ജോർജ് വാ നമുക്കൊന്ന് ചായ കുടിച്ചിട്ട് വരാം” ജോർജ്ജും ശ്രീകുമാറും പുറത്തേക്കിറങ്ങി.
ഈ സമയം മറ്റൊരു ഇടത്ത് രമേശും നിസാറും ക്വാറികൾ ചെക്ക് ചെയ്യുകയായിരുന്നു. അവർക്ക് ക്വാറിയിൽ ചെന്ന് അവിടുത്തെ മുതലാളിയെ വിളിച്ചുവരുത്തി. എന്തിനാ സാർ വിളിച്ചേ? അയാൾ ചോദിച്ചു.”ഇവിടെയുള്ള തൊഴിലാളികളെ എല്ലാം ഇങ്ങോട്ട് വിളിച്ചുവരുത്ത് ഒറ്റൊരാളും വിട്ടുപോകരുത്” രമേശ് അജ്ഞാപിച്ചു. “സർ എന്താ കാര്യം” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. ഞങ്ങൾക്ക് ഒരാളെ കണ്ടെത്താൻ ഉണ്ട് തൻറെ കയ്യിൽ ഇവിടെയുള്ള എല്ലാ തൊഴിലാളികളുടെയും നമ്പർ ഉണ്ടോ?” രമേശ് ചോദിച്ചു. ഉണ്ട് സർ അയാൾ മറുപടി പറഞ്ഞു. എന്നാൽ അവരെയെല്ലാം വിളിച്ചുവരുത്ത് പോലീസ് അന്വേഷണത്തിന് ആണെന്ന് പറയേണ്ട ഒറ്റൊരാളും വിട്ടുപോകരുത് അതിൽ ഞാൻ പറയുന്ന ആളുകളുടെ എല്ലാം നമ്പർ നീ എനിക്ക് തരണം” രമേശ് പറഞ്ഞു. “സർ എന്താ കാര്യം അവരിൽ ആരെങ്കിലും വല്ല പ്രശ്നവും ഉണ്ടാക്കിയോ” അയാൾ ചോദിച്ചു. “ഇതിവിടെ മാത്രമല്ലടോ എല്ലായിടത്തും ചെക്കിങ് നടക്കുന്നുണ്ട് താൻ തന്നോട് പറഞ്ഞ പണി ചെയ്യ്” രമേശ് ഗൗരവത്തിൽ പറഞ്ഞു. അയാൾ അവിടെ നിന്നും പോയി.

തുടരും.....

തുടരന്വേഷണം. Part 9

തുടരന്വേഷണം. Part 9

4.5
305

.”നിസാർ! നമ്മുടെ വണ്ടി അവിടെ നിന്ന് മാറ്റി ഇട്ടേക്ക് പോലീസ് വണ്ടി കണ്ടാൽ ചിലപ്പോൾ അവൻ രക്ഷപ്പെടും” രമേശ് നിസാറിനോട് പറഞ്ഞു. അപ്പോഴേക്കും മറ്റയാൾ ക്വാറിയിലെ എല്ലാ പണിക്കാരെയും കൂട്ടിക്കൊണ്ടുവന്നു. രമേശ് അവരിലെ ഓരോരുത്തരെയായി നോക്കാൻ തുടങ്ങി. എന്നിട്ട് അതിൽ 45 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്നവരെയെല്ലാം ഫോൺ നമ്പർ എടുക്കാൻ നിസാറിനോട് പറഞ്ഞുകൊണ്ടിരുന്നു അങ്ങനെ എല്ലാവരെയും നോക്കിയശേഷം അവർ ആ നമ്പറുകൾ എല്ലാം സൈബർ സെല്ലിലേക്ക് കൈമാറി. ശേഷം അവിടെനിന്നും സംശയം തോന്നുന്നവരെ എല്ലാം കസ്റ്റഡിയിലെടുത്തു.  അപ്പോഴേക്കും ഡിവൈഎസ്പി രാധികയും ഹരിയും മെഡിക്