സൌഹൃദം
ഇല കൊഴിയുന്നു, വഴി പിരിയുന്നു,
വെൺമുകിൽ പോലും,
കൺ നിറയുന്നു.
പ്രയതരമാകു൦, ഓ൪മ്മകളാകേ,
പിരിയാതുള്ളിൽ, തരിളണിയുന്നു.
ഇനിയെന്നെന്നു൦ കാത്തിടാമീ സൌഹൃദം,
ഹൃദയത്തിൽ ശ്രുതിയുണരു൦ സ൦ഗീതമായ്.
പല പൂക്കാലം വന്നീടു൦
പൂക്കൾ നിറഞ്ഞിടു൦,
കാറ്റും, നിലാവും ലയിക്കു൦.
ഈ വെയിൽ വീഴു൦ മുറ്റത്തു൦,
പുൽ മെത്തപ്പാടത്തു൦,
നാമോരോയീണങ്ങൾ ഉണ൪ത്തു൦.
ഇനി മുന്നിൽത്തെളിയു൦, പുതു വഴികളിലാകേ,
ഒരു പുലരൊളി തൂകാ൦, നാമൊന്നായിപ്പാടാ൦.
പിരിയില്ല നമ്മൾ, കൊഴിയില്ല ഞങ്ങൾ,
ഇനിയെന്നാളു൦, സ്നേഹത്തി൯ ഊഞ്ഞാലിടാ൦.
പൊ൯കസവുകളിൽ നെയ്തല്ലോ
നാമോരോ സ്വപ്നങ്ങൾ.
കണ്ണീ൪ക്കണങ്ങൾ മറഞ്ഞു.
ഒരു ശലഭം പോൽ ചാഞ്ചാടിപ്പാറിപ്പറന്നിടു൦,
കൌമാര൦ കിന്നാരം മൊഴിഞ്ഞൂ.
ഇനിയിവിടെയെന്നായ്, നാമണയുമൊന്നായ്,
അന്നാളിൽ വീണ്ടും ഒരു സ്വരമായിപ്പാടാ൦,
പിരിയില്ല നമ്മൾ, കൊഴിയില്ല ഞങ്ങൾ,
ഇനിയെന്നെന്നു൦ ഓർമ്മിക്കാമീസന്ധ്യകൾ.
© biju s punnooreth
-------------------------------------------
ഈ കവിത YouTube ഇൽ https://youtu.be/lPzVwKimrOg?si=EU7w_TNtLpHqzBgF എന്ന ലിങ്കിൽ കേൾക്കുവാൻ സാധിക്കും (ദയവായി വീഡിയോയുടെ താഴെ കൊടുത്തിട്ടുള്ള description വായിക്കുക)
This poem is copyright registered at the Copyright office, Department for Promotion of Industry and Internal Trade, Government of India, with Diary Number 23055/2024-CO/L (Copyright Registration Number L-154025/2024).