Aksharathalukal

Part-12

ഭാഗം 12


ഞാൻ ചോളച്ചാക്ക് റോഡരികിലെ ചിമേയുടെ മരത്തണലിൽ ഉള്ള മേശമേൽ വച്ചിട്ട് അദ്ദേഹത്തെ അനുഗമിച്ച് അമ്പലത്തിലേക്ക് പോയി.  
ഞങ്ങൾ അമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ, ചിമേ ചെയ്തിടത്തെല്ലാം ഞാനും സ്രാഷ്ടാംഗപ്രണാമം ചെയ്തു.  

അമ്പലത്തിനുള്ളിൽ ഞങ്ങൾ ഒരു ചുമരും ചാരി ഇരുന്നു. അവിടെ നിന്ന് നോക്കിയാൽ മൂന്ന് വലിയ സ്വർണ്ണ നിറത്തിലുള്ള ബുദ്ധ പ്രതിമകൾ കാണാം. അതിൽ ഒന്ന് ശാക്യമുനി ബുദ്ധനും മറ്റൊന്ന് ബുദ്ധനു ശേഷം വന്ന രണ്ടാമത്തെ ബുദ്ധനെന്ന് അറിയപ്പെടുന്ന, ടിബറ്റിൽ വജ്രയാന-താന്ത്രിക ബുദ്ധമതം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഗുരു പദ്മ സാംഭവ അഥവാ ഗുരു റിംപോച്ചെയും മൂന്നാമത്തേത് ദീർഘായുസ്സിന്റെ ബുദ്ധനായ അമിതായുസ്സും ആണെന്ന് ചിമേ എനിക്ക് പറഞ്ഞു തന്നു. 
കരുണ ചൊരിയുന്ന ആ ബുദ്ധ രൂപങ്ങൾ നോക്കി ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. എനിക്ക് ആ ഇരിപ്പിൽ ഒരു പാട് സന്തോഷം തോന്നി.

കുറച്ചു സമയം കഴിഞ്ഞ്, ഞങ്ങൾ എഴുന്നേറ്റ് ക്ഷേത്രത്തിന് പുറത്തേക്ക് നടന്നു. ഞാൻ ചിമേയെ പിന്തുടർന്ന് അതേ കോമ്പൗണ്ടിലെ മറ്റൊരു ക്ഷേത്രത്തിനടുത്തുള്ള ഒരു സ്തൂപത്തിനരികിലേക്ക് നടന്നു. 

അദ്ദേഹം തന്റെ ബുദ്ധമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് സ്തൂപത്തെ ഏഴു തവണ പ്രദക്ഷിണം ചെയ്തു. ഞാനും ചിമേയെ അനുഗമിച്ചു കൊണ്ട് പ്രദക്ഷിണം പൂർത്തിയാക്കി.  

സ്തൂപത്തിനടുത്തുള്ള ഒരു കൽബെഞ്ചിൽ ഞങ്ങൾ അൽപനേരം ഇരുന്നു.

സ്തൂപത്തെ കുറിച്ച് ഞാൻ ചിമേയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: \'\'ബുദ്ധനുമായി ബന്ധപ്പെട്ട അമൂല്യമായ ശേഖരങ്ങൾ ഈ സ്തൂപങ്ങൾക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. നാം ഭക്തിയോടെ പ്രദക്ഷിണം ചെയ്യുമ്പോൾ അത് നമ്മുടെ ദുഷ്കർമങ്ങൾ വഹിക്കുന്ന മനസ്സിനെ ശുദ്ധീകരിക്കുന്നു. അതു മാത്രമല്ല മറ്റു സഹജീവികൾക്ക് പ്രയോജനം ചെയ്യുന്നതിനായുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് അത് കൂടുതൽ ശക്തി തരികയും ചെയ്യുന്നു.

അന്നേരം ചീമേ എന്നോട് ഒരു കഥ പറഞ്ഞു: \"ഒരിക്കൽ ഒരു സന്യാസി, ബുദ്ധഭഗവാനോട് ചോദിച്ചു: \"ഒരു സന്യാസിയാകാൻ ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്തു പുണ്യം ചെയ്തിട്ടുണ്ടാകണം, അല്ലെ, ഭഗവാനെ? ഈ ജീവിതത്തിൽ അങ്ങേയറ്റം ഭക്തിയോടെ അങ്ങയെ പിന്തുടരാൻ എനിക്ക് ഭാഗ്യം കിട്ടിയില്ലെ!\" 

ശ്രീബുദ്ധൻ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: \"നിന്റെ മുൻജന്മ ജീവിതത്തിൽ നീ ഒരു ഈച്ചയായിരുന്നു. 
നീ, ഒരു സ്തൂപത്തിന് ചുറ്റുമുള്ള വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്ന ഉണങ്ങിയ ചാണക കഷണത്തിൽ ചെന്ന് ഇരുന്നു. നീയെന്ന ഈച്ച, ഇരുന്ന ഉണങ്ങിയ ചാണകം, സ്തൂപത്തിനു ചുറ്റുമുള്ള വെള്ളത്തിന് മുകളിളുടെ കാറ്റിൽ ഒഴുകി നീങ്ങിക്കൊണ്ട് സ്വയം പ്രദക്ഷിണം വച്ചു.  
അതാണ് നിനക്ക് ഈ ജന്മത്തിൽ ഒരു ബുദ്ധസന്യാസിയാകാനുളള അർഹത നിനക്ക് നേടിത്തന്നത് !\"

എന്തുകൊണ്ടാണ് ഒരു സ്തൂപം ഇത്ര വിലപ്പെട്ടതെന്നും, ശക്തി നിറഞ്ഞതെന്നും അങ്ങിനെ ചിമേ എനിക്കപ്പോൾത്തന്നെ വിശദീകരിച്ചു തന്നു.

ഞങ്ങൾ ക്ഷേത്ര പരിസരത്ത് നിന്ന് ചിമേയുടെ വഴിയരികിലെ തട്ടുകടയിലേക്ക് നടന്നു. നടക്കുമ്പോൾ അദ്ദേഹം തന്റെ ജപമാലയിലെ മണികൾ ഒന്നൊന്നായി നീക്കിക്കൊണ്ട് മന്ത്രം 
ജപിച്ചു കൊണ്ടിരിന്നു. ജപമാലയുടെ ഒരു റൗണ്ട് പൂർത്തിയാവുമ്പോൾ, എത്രമാത്രം ജപിച്ചുവെന്ന് അറിയാൻ, ജപമാലയിൽ ഘടിപ്പിച്ച ഒരു നൂലിൽ കോർത്ത ചെറിയ ലോഹവളയങ്ങളിൽ ഒന്നിനെ അദ്ദേഹം മുന്നോട്ട് നീക്കും.
മന്ത്രജപം സാദ്ധ്യമാകുന്ന ഒരു നിമിഷം പോലും അദ്ദേഹം പാഴാക്കിയിരുന്നില്ല.
  
ഞാനതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: \'\'നമ്മൾ മനുഷ്യരാണെങ്കിൽ മാത്രമാണ്, നമുക്ക് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻ കഴിയുക. അതിന് ഒരു പാട് ആത്മീയ മാർഗ്ഗങ്ങളുണ്ട്. അത് കൃത്യമായി ചെയ്താൽ, കഷ്ടപ്പാടുകൾ ഉണ്ടാക്കുന്ന മോശം കർമ്മം സൃഷ്ടിക്കുന്ന ചെറിയ നിഷേധാത്മക പ്രവൃത്തി പോലും നമുക്ക് സ്വയം ചെയ്യാൻ കഴിയില്ല.
അങ്ങിനെ മുന്നോട്ടു പോയാൽ, 
ആത്യന്തികമായി നാം മനുഷ്യന് സാധിക്കാവുന്ന പൂർണതയിലേക്കും വിശുദ്ധിയിലേക്കും എത്തിച്ചേരാൻ സാധിക്കും. അതാണ് ബുദ്ധപദം.
എന്നെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയുമെന്ന് ബുദ്ധഭഗവാൻ പറഞ്ഞത് അതുകൊണ്ടാണ്.\" 
*******
തുടരും..

Part - 13

Part - 13

5
332

ഭാഗം 13 അന്നേ ദിവസം, ചിമേയുടെ തട്ടുകടയിൽ ചോളം ചൂടാക്കി, വിൽക്കാൻ തയ്യാറാക്കിയത് ഞാനായിരുന്നു. എന്റെ പിന്നിൽ ഉണ്ടായിരുന്ന ചാക്ക് വിരിപ്പിലിരുന്ന് ചീമേ തന്റെ ജപമാലയുമായി മന്ത്രം ചൊല്ലലിൽ മുഴുകി. എന്റെ പിന്നിൽ ഇരുന്ന ചിമേ, അദ്ദേഹത്തിന്റെ മന്ത്രോച്ചാരണങ്ങൾക്കിടയിൽ, തന്റെ വലതു കൈപ്പത്തി എന്റെ തലയ്ക്ക് മുകളിൽ ഇടക്കിടെ വയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം പലവട്ടം അത് ആവർത്തിക്കുകയും ചെയ്തു.അന്നത്തെ ഞങ്ങളുടെ കച്ചവടം പതിവിലും കൂടുതലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും ക്ഷേത്രത്തിൽ കൂടുതൽ സന്ദർശകർ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പക്കലുള്ള ചോളത്തിന്റെ