Aksharathalukal

part - 14

ഭാഗം 14

ചിമേ വളരെ സന്തോഷവാനായി ചിരിച്ചുകൊണ്ടാണ് ആ കടയിൽ നിന്നും മടങ്ങിവന്നത്. അദ്ദേഹം തന്റെ തട്ടുകടയിലെ ഇരിപ്പിടത്തിൽ ഇരുന്നു ജപം തുടങ്ങി. 
എന്നിട്ട് എന്നോട് പറഞ്ഞു: \"ഒരു മഹാനായ ലാമ നാളെ ആശ്രമവും ക്ഷേത്രവും സന്ദർശിക്കാൻ വരുന്നു!\"

ചിമേ വളരെ ആവേശഭരിതനായി, നാളെ ആ ലാമയെ കാണാൻ എനിക്ക് ഭാഗ്യമുണ്ടാകുമെന്ന് എന്നോട് പറഞ്ഞു.
തങ്ങളുടെ വളരെ പ്രധാനപ്പെട്ട, ജ്ഞാനിയായ, മഹാനായ ആ ലാമയെ വരവേൽക്കാനുള്ള, ഒത്തിരി ക്രമീകരണങ്ങൾ ചെയ്യാൻ ക്ഷേത്രവുമായും ആശ്രമവുമായും ബന്ധമുള്ള എല്ലാവരും തിരക്കിട്ട പ്രവർത്തനങ്ങളിൽ മുഴുകി.

ചിമേയും ഞാനും ഞങ്ങളുടെ ചെറിയ ചോളക്കട നേരത്തെ അടച്ച് ഞങ്ങളുടെ കുടിലിലെത്തി. ചിമേ ഉടൻ തന്നെ കുളിച്ച് പുതിയ വഴിപാടു സാമ്രഗ്രികൾ വീട്ടിനുള്ളിലെ ശ്രീകോവിലിൽ ബുദ്ധന്മാർക്ക് മുന്നിലായി വച്ചു. അതിനു ശേഷം അദ്ദേഹം തന്റെ ഇരിപ്പിടത്തിൽ ഇരുന്ന്, മണിക്കൂറുകളോളം തുടർച്ചയായി മന്ത്രം ജപിച്ചു.  

മറ്റു വൈകുന്നേരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്രയും നേരം ആത്മീയ പരിശീലനം നടത്തുന്നതെന്തിനാണെന്ന് ചിന്തിച്ച് ഞാൻ ചിമേയെ തന്നെ നോക്കി ഇരുന്നു.

അദ്ദേഹത്തിന്റെ മന്ത്രജപ പ്രാർത്ഥനകൾ തീർന്നയുടൻ അദ്ദേഹം എന്റെ അരികിൽ വന്ന് തന്റെ കൈപ്പത്തി എന്റെ ശിരസ്സിൽ വെച്ച് കൊണ്ട് പുഞ്ചിരിച്ചു. എന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. ആ നിമിഷം എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ തന്നെ തോന്നി.

ഞങ്ങൾ അത്താഴത്തിന് ഒരുമിച്ച് ഇരുന്നു. ഞാൻ പ്ലേറ്റുകളും പാത്രങ്ങളും കഴുകുമ്പോൾ, ചിമേ പുറത്തിറങ്ങി അദ്ദേഹത്തിന്റെ കൈവശമുള്ള നല്ല വസ്ത്രങ്ങൾ കഴുകാൻ തുടങ്ങി. എന്നോട് എന്റെ ട്രൗസറും ഷർട്ടും കഴുകാൻ പറഞ്ഞു. നാളെ വളരെ പ്രാധാന്യമുള്ള ദിവസമാണെന്നും, ഭാഗ്യമുണ്ടെങ്കിൽ മഹാനായ ആ ലാമയുടെ വരവ് നമുക്ക് നേരിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ആ രാത്രി വേണ്ടത്ര ഉറക്കം ലഭിച്ചില്ല. ഞാൻ എഴുന്നേറ്റ് കുടിലിന് പുറത്തേക്ക് പോയി അൽപനേരം നിന്നു. ചന്ദ്രൻ അതിന്റെ നിറഞ്ഞ വെൺ പ്രകാശത്താൽ, വിശാലമായ ചോളപ്പാടത്തെ, വെള്ളി നിറം തഴുകിയ പച്ചത്തുണിയായി മാറ്റിയെടുത്തത് പോലെ തോന്നിപ്പിച്ചു. 
മൃദുവായ തണുത്ത കാറ്റ് അതിൽ മാന്ത്രിക തരംഗങ്ങൾ സൃഷ്ടിച്ചു കൊണ്ട്, പ്രകൃതിയുടെ മനോഹരമായ കാഴ്ച്ച ഭംഗികളിലൊന്ന് എനിക്ക് അപ്പോൾ കാണിച്ചുതന്നു.

ഞാനും ചിമേയും നേരത്തെ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങി. അന്നേദിവസം ചോളം വിൽപ്പന വേണ്ടെന്ന് ചിമേ തീരുമാനിച്ചു.  

ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ, ഒരു വലിയ ജനക്കൂട്ടത്തെയാണ് ഞങ്ങൾ കണ്ടത്.
നൂറിലേറെ ടിബറ്റൻ ജനതയും പിന്നെ നാട്ടുകാരും വിദേശ വിനോദസഞ്ചാരികളും ക്ഷേത്ര കവാടത്തിൽ അവസാനിക്കുന്ന റോഡിന്റെ ഇരുവശത്തും ഒത്തുകൂടി. എല്ലാ ടിബറ്റൻ ജനങ്ങളും മഹാനായ ലാമയെ അഭിവാദ്യം ചെയ്യുന്നതിനായി കയ്യിൽ കത്തിച്ച സുഗന്ധത്തിരിയും വെള്ള നിറഞ്ഞിലുള്ള ഷാളും പിടിച്ചിരുന്നു. ലാമയുടെ അനുഗ്രഹം വെള്ളത്തിലേക്ക് ആവാഹിച്ചു കിട്ടാൻ ചിലർ വെള്ളക്കുപ്പികളും കയ്യിൽ പിടിച്ചിരുന്നു.

ചീമേ തന്ന, കത്തിച്ച സുഗന്ധത്തിരിയും വെളുത്ത ഷാളും കയ്യിലേന്തി, ഞാൻ ചിമേയുടെ തന്നെ അരികിൽ നിന്നു. ചിമേയുടെ കയ്യിലും കത്തിച്ച സുഗന്ധത്തിരിയും വെളുത്ത ഷാളും ഉണ്ടായിരുന്നു.

ഇളംകാറ്റിൽ, ആ പ്രദേശമാകെ അനേകം സുഗന്ധത്തിരികളിൽ നിന്നുള്ള ദിവ്യഗന്ധം നിറഞ്ഞു. ലാമയുടെ വരവിന്റെ ആദ്യ ദൃശ്യം തന്നെ കാണാൻ ദൂരേക്ക് നോക്കിക്കൊണ്ട് ചിമേ തുടർച്ചയായി പ്രാർത്ഥനാമന്ത്രങ്ങൾ ജപിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ, അവിടെ കാത്തുനിന്നിരുന്നവരെല്ലാം, മഹാനായ ലാമയുടെ വാഹനം വരുന്നത് കണ്ട മാത്രയിൽ, ആവേശത്തിന്റെ ഒരു തിരമാല തന്നെ അവിടെ ഉയർന്നുപൊങ്ങി.  

മഹാനായ ലാമയോട് ആദരവ് പ്രകടിപ്പിച്ച് കൊണ്ട്, എല്ലാവരും തങ്ങളുടെ നട്ടെല്ല് അൽപം വളച്ച് കൊണ്ട് , തെല്ല് മുന്നോട്ട് കുനിഞ്ഞ്, കൈപ്പത്തികൾ ഒരു താമര മൊട്ടുപോലെ ചേർത്തുപിടിച്ച് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും അതുതന്നെ ചെയ്തു.

അതിവിശിഷ്‌ട അതിഥിയുടെ വരവ് കവർ ചെയ്യാൻ വന്ന പത്രപ്രവർത്തകർ, താൽക്കാലികമായി നിർമ്മിച്ച പ്ലാറ്റ്‌ഫോമുകളിൽ സ്റ്റിൽക്യാമറകളുമായി നിൽക്കുന്നുണ്ടായിരുന്നു.

ലാമയുടെ വാഹനം ഞങ്ങളുടെ അടുത്ത് എത്തിയപ്പോൾ ചിമേ എന്നോട് ലാമയുടെ നേർക്ക് തന്നെ നോക്കി നിൽക്കാൻ പറഞ്ഞു. 
 
ഒരു നോട്ടം, ഒരു നിമിഷം, ലാമ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ആ നിമിഷം, ഞാൻ കനമില്ലാത്ത തൂവൽ പോലെ വായുവിൽ തെന്നിപ്പൊങ്ങി നിൽക്കുന്നത് പോലെ എനിക്ക് തോന്നി. അതിരുകളില്ലാത്ത ശുദ്ധമായ സന്തോഷമല്ലാതെ മറ്റൊന്നും ഞാൻ അന്നേരം അനുഭവിച്ചിരുന്നില്ല.

ലാമയുടെ വാഹനം കടന്നുപോകുമ്പോൾ, ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന പോലെ ചിമേ അവിടെത്തന്നെ ശില പോലെ നിന്നു.
*******
തുടരും..

Part 15

Part 15

5
334

ഭാഗം 15പിറ്റേന്ന് രാവിലെ ഞാനും ചിമേയും താരാ ക്ഷേത്രത്തിനുള്ളിൽ ഇരിക്കുകയായിരുന്നു. ഞാൻ അവിടെ ഇരുന്ന്, കണ്ണുകൾ അടച്ച്, എന്റെ ഉള്ളിലെ എന്നെത്തന്നെ നിരീക്ഷിച്ച് കൊണ്ട് ഇരുന്നു. ഞാൻ വളരെ ശാന്തനായിരുന്നു. ചിമേ എന്റെ അരികിലിരുന്നു പ്രാർത്ഥനാമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു.അത് കഴിഞ്ഞ് എപ്പോഴോ, ചിമേ എന്റെ തോളിൽ തൊട്ടപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. അന്നേരം അദ്ദേഹം ഒരു ഫോട്ടോ കയ്യിൽ പിടിച്ചിരുന്നു.  അച്ഛനും അമ്മയുമൊത്തുള്ള എന്റെ ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ചിമേയുടെ കൈപിടിച്ച് എഴുന്നേറ്റ്, താരാ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങി.ഞങ്ങളുടെ ഗ്ര