Aksharathalukal

തുടരന്വേഷണം. Part 9

.”നിസാർ! നമ്മുടെ വണ്ടി അവിടെ നിന്ന് മാറ്റി ഇട്ടേക്ക് പോലീസ് വണ്ടി കണ്ടാൽ ചിലപ്പോൾ അവൻ രക്ഷപ്പെടും” രമേശ് നിസാറിനോട് പറഞ്ഞു. അപ്പോഴേക്കും മറ്റയാൾ ക്വാറിയിലെ എല്ലാ പണിക്കാരെയും കൂട്ടിക്കൊണ്ടുവന്നു. രമേശ് അവരിലെ ഓരോരുത്തരെയായി നോക്കാൻ തുടങ്ങി. എന്നിട്ട് അതിൽ 45 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്നവരെയെല്ലാം ഫോൺ നമ്പർ എടുക്കാൻ നിസാറിനോട് പറഞ്ഞുകൊണ്ടിരുന്നു അങ്ങനെ എല്ലാവരെയും നോക്കിയശേഷം അവർ ആ നമ്പറുകൾ എല്ലാം സൈബർ സെല്ലിലേക്ക് കൈമാറി. ശേഷം അവിടെനിന്നും സംശയം തോന്നുന്നവരെ എല്ലാം കസ്റ്റഡിയിലെടുത്തു.
 അപ്പോഴേക്കും ഡിവൈഎസ്പി രാധികയും ഹരിയും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു അവർ നേരെ സർജൻ ഡോക്ടർ അലിയെ ചെന്നു കണ്ടു. അദ്ദേഹം അവർക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി “പ്രിയ കൊല്ലപ്പെട്ടത് ഏകദേശം 3: 30നും നാലു മണിക്കും ഇടക്കാണ്” അലി അവരോട് പറഞ്ഞു. “അതായത് ആകാശ് കൊല്ലപ്പെട്ട് ഏകദേശം 5 മണിക്കൂറിനുള്ളിൽ പ്രിയയും കൊല്ലപ്പെടുന്നു, മരണകാരണം തലക്കേറ്റ ക്ഷതം തന്നെയാണോ?” രാധിക ഒന്ന് ഉറപ്പിക്കാൻ അദ്ദേഹത്തോട് ചോദിച്ചു. “തീർച്ചയായും തലക്കേറ്റ ക്ഷതം കൊണ്ട് തന്നെയാണ് പ്രിയ മരണപ്പെട്ടത്, പ്രിയയുടെ നെറ്റിയിൽ ഉള്ള മുറിവ് കല്ല് കൊണ്ട് ഉണ്ടായ പോലുണ്ട് അതിൽ കൽത്തരികൾ കാണാൻ സാധിച്ചിട്ടുണ്ട്” അലി പറഞ്ഞു. “അതായത് സ്കൂട്ടറിൽ സഞ്ചരിക്കുന്ന പ്രിയയെ കൊലയാളി കല്ലെറിഞ്ഞുവീഴ്ത്തിയ ശേഷമാണ് തലക്കടിച്ചു കൊന്നത് എന്ന കാര്യം ഉറപ്പായി രമേശ് അങ്ങനെയൊരു ഊഹം എന്നോട് പറഞ്ഞിരുന്നു” രാധിക വിശദീകരിച്ചു.
ശേഷം അവർ രണ്ടുപേരും അവിടെ നിന്നിറങ്ങി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അങ്ങനെ അവർ സ്റ്റേഷനിലേക്ക് എത്തി. മുബാറക്കും അവർ എത്തിയ സമയത്ത് അവിടെയുണ്ടായിരുന്നു അവർ മൂന്നുപേരും കൂടി ഉള്ളിലേക്ക് ചെന്നു. ജോർജ്ജും ശ്രീകുമാറും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. “പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ?” ശ്രീകുമാർ ചോദിച്ചു. രാധിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശ്രീകുമാറിന് നേരെ നീട്ടി. ശ്രീകുമാർ അത് വായിക്കാൻ തുടങ്ങി അതിനിടയ്ക്ക് രമേശും മുറിയിലേക്ക് കടന്നു വന്നു രമേശും അവരോടൊപ്പം അവിടെ ഇരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു തീർന്ന ശേഷം ശ്രീകുമാർ അത് മുബാറക്കിന് കൊടുത്തു. “രമേശ് നിൻറെ ഊഹം ശരിയാണ് കൊലയാളി പ്രിയയെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷമാണ് തലക്കടിച്ച് കൊലപ്പെടുത്തിയത് നിൻറെ അനാലിസിസ് വളരെ നന്നായിരുന്നു” ശ്രീകുമാർ പറഞ്ഞു. താങ്ക്യൂ സർ രമേശ് നന്ദി സ്വരത്തിൽ പറഞ്ഞു. “നീ പോയ കാര്യം എന്തായി സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തോ?” ശ്രീകുമാർ ചോദിച്ചു. “20 കിലോമീറ്റർ പരിധിയിലുള്ള എല്ലാ ക്വാറിയിലും അന്വേഷിച്ചു സംശയകരമായി എട്ടുപേര് കിട്ടി അവരെ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്” രമേശ് പറഞ്ഞു. “നമുക്ക് അവരെ ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിക്കണം ചിലപ്പോൾ അതിലുണ്ടാകും നമ്മൾ തേടുന്ന കൊലയാളി” ശ്രീകുമാർ പറഞ്ഞു. അവരെല്ലാവരും കൂടി എട്ടുപേരുടെ അടുത്തേക്ക് ചെന്നു എട്ടുപേരും അവിടെ നിലനിരയായി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ജോർജ് ശ്രീകുമാറിന്റെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞു.
 അതുകേട്ട ശേഷം ശ്രീകുമാർ നിസാറിനോട് പറഞ്ഞു അവരെ ഓരോരുത്തരെയായി ഞാൻ പറയുമ്പോൾ ഉള്ളിലേക്ക് കടത്തി വിടണം അതും പറഞ്ഞു ശ്രീകുമാറും മറ്റുള്ളവരും മറ്റൊരു റൂമിലേക്ക് നീങ്ങി. “ജോർജ് എന്താണ് നീ ഉദ്ദേശിക്കുന്നത്?” ശ്രീകുമാർ ചോദിച്ചു. “സർ ഒരു തിരിച്ചറിയൽ പരേഡിനേക്കാൾ നമുക്ക് നല്ലത് അവരെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതാകും നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഇരുന്നു വേണം അവരെ ഓരോരുത്തരെയായി ചോദ്യം ചെയ്യാം ഒരു പക്ഷേ കൊലയാളി അതിൽ ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും” ജോർജ് തൻറെ അഭിപ്രായം പറഞ്ഞു. “എന്നാൽ അങ്ങനെയാവട്ടെ” ശ്രീകുമാർ അത് സമ്മതിച്ചു. തുടർന്ന് അവരെല്ലാവരും ആ റൂമിന്റെ പല ഭാഗത്തായിരുന്നു. “ഹരി അവരിൽ ഒരാളെ ഇങ്ങോട്ട് വിളിക്” ശ്രീകുമാർ പറഞ്ഞു. ഹരിപോയി അവരിൽ ഒരാളെ വിളിച്ചു കൊണ്ടുവന്നു. “എന്താ പേര്?” ശ്രീകുമാർ ചോദിച്ചു. “മുനീർ” അയാൾ മറുപടി പറഞ്ഞു. മുനീറിന്റെ കാൾ ഡീറ്റെയിൽസും ടവർ ലൊക്കേഷനും ഡീറ്റെയിൽസും നോക്കിയ ശേഷം ശ്രീകുമാർ ഇങ്ങനെ ചോദിച്ചു. “താൻ ഇന്നലെ പേരൂർ കടൽത്തീരത്ത് വന്നിരുന്നു അല്ലേ?”. “വന്നിരുന്നു സാർ” മുനീർ മറുപടി പറഞ്ഞു. “എന്തിനായിരുന്നു വന്നത് ശ്രീകുമാർ ചോദിച്ചു ഞാൻ കൂട്ടുകാർക്കൊപ്പം കടൽതീരത്ത് വെറുതെ വന്നിരുന്നതാണ്” മുനീർ പറഞ്ഞു. “എപ്പോഴാ മടങ്ങിയത്?” ശ്രീകുമാർ വീണ്ടും ചോദിച്ചു “ഒമ്പതര 9 മുക്കാൽ ആയി കാണും”. “നിങ്ങൾ ഇടക്കൊക്കെ ഇങ്ങനെ വന്നിരിക്കാറുണ്ടോ?”. “എപ്പോഴെങ്കിലും ഒക്കെ ഒന്ന് ഒത്തുകൂടി തീരത്തിരുന്ന് വർത്തമാനം പറയാറുണ്ട്”. “ആരൊക്കെയാണ് നിങ്ങളുടെ കൂടെ ഇന്നലെ രാത്രി ഉണ്ടായിരുന്നത് കാദർ, നിസാർ” അയാൾ പറഞ്ഞു.”എന്നാൽ മുനീർ പുറത്തേക്ക് പൊയ്ക്കോളൂ “ശ്രീകുമാർ പറഞ്ഞു. “ഹരി നീ പോയി മുനീറിന്റെ കൂട്ടുകാരുടെ നമ്പർ വാങ്ങി അവർ ഇന്നലെ അവന്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചെക്ക് ചെയ്തേക്ക് ശ്രീകുമാർ ഹരിയുടെ നേരെ തിരിഞ്ഞു പറഞ്ഞു. ഹരി റൂമിൽ നിന്നും പുറത്തേക്ക് പോയി.
രമേശ് അടുത്തയാളെ വിളിക്ക് ശ്രീകുമാർ പറഞ്ഞു. രമേശ് അടുത്തയാളെ വിളിച്ചു കൊണ്ടുവന്നു. “പേരെന്താ?” ശ്രീകുമാർ ചോദിച്ചു. “രാഘവൻ” അയാൾ മറുപടി പറഞ്ഞു. രാഘവൻ ഇന്നലെ രാത്രി “എവിടെയെങ്കിലും പോയിരുന്നോ?” ജോർജ് ചോദിച്ചു. “ഇന്നലെ ഞാൻ പേരൂരിലേക്ക് വന്നിരുന്നു” ജോർജിന് നേരെ തിരിഞ്ഞ് അയാൾ പറഞ്ഞു. “രാഘവൻ ഇന്നലെ കടൽത്തീരത്ത് വന്നിരുന്നോ” മുബാറക്ക് ചോദിച്ചു. “വന്നിരുന്നു” രാഘവൻ മറുപടി പറഞ്ഞു. “എന്തിനാ വന്നത്?” രാധിക ചോദിച്ചു. അയാൾ ആകെ വിയർക്കാൻ തുടങ്ങി. എന്തിനാ വന്നതെന്ന ചോദിച്ചത്” രാധിക ഉച്ചത്തിൽ വീണ്ടും ചോദിച്ചു. അയാൾ ഒന്നും പറഞ്ഞില്ല അവരെല്ലാവരും മുഖത്തോടും മുഖം നോക്കി. “താങ്കൾ പിടിക്കപ്പെട്ടിരിക്കുന്നു ഇനി ഒന്നും ഒളിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല ജോർജ് പറഞ്ഞു. അയാൾ നിശബ്ദനായി നിന്നു. “താൻ ഇനി നേരിട്ട് പറയുന്നോ അതോ രണ്ടെണ്ണം കിട്ടിയാലേ താൻ പറയുള്ളൂ?” രമേശ് അയാളോട് കയർത്തു ചോദിച്ചു. “അയ്യോ എന്നെ ഒന്നും ചെയ്യല്ലേ സാറേ ഞാൻ എല്ലാം പറയാം അയാൾ കരഞ്ഞുകൊണ്ടു പറഞ്ഞു. “എന്നാൽ താൻ പറ” രമേശ് പറഞ്ഞു. “പറ്റിപ്പോയി സാറേ ഇനി ആവർത്തിക്കില്ല” അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. “ഇനി ആവർത്തിക്കാതെ ഞങ്ങൾ നോക്കിക്കൊള്ളാം താൻ എന്തൊക്കെയാ ഇന്നലെ ചെയ്തതെന്ന് വിവരിച്ച് പറ” രമേശ് ഉച്ചത്തിൽ പറഞ്ഞു.
“ആ സ്ത്രീയുടെ കഴുത്തിലെ മാല നിലത്ത് വീണപ്പോൾ എടുത്തതാണ് സാറേ മോഷ്ടിക്കണം എന്ന് കരുതിയിട്ടല്ല സാറേ എടുത്തത്, പറ്റിപ്പോയി സാറേ” അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. “ശ്ശേ വെറുതെ പ്രതീക്ഷിച്ചു” ശ്രീകുമാർ നിരാശയോടെ പറഞ്ഞു. “ഇനി ആവർത്തിക്കില്ല എന്നെ ഒന്നും ചെയ്യല്ലേ സാറേ” അയാൾ വീണ്ടും കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി. “കൊണ്ടുപോടാ ഇതിനെ എന്നിട്ട് ഇന്ന് ആരെങ്കിലും മോഷണ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഇയാളാണോ എടുത്തത് എന്ന് നോക്ക്” ശ്രീകുമാർ രമേശിനോട് പറഞ്ഞു. “അപ്പോ മോഷ്ടിച്ചതിന് അല്ലേ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്?” അയാൾ കരച്ചിൽ നിർത്തി ചോദിച്ചു. “വിളിച്ചോണ്ട് പോടാ” ശ്രീകുമാർ രമേശിനോട് പറഞ്ഞു. രമേശ് അവനെയും കൊണ്ട് പുറത്തേക്ക് പോയി. “നിസാർ ഇവിടെ വരു” ശ്രീകുമാർ ഉറക്കെ വിളിച്ചു. നിസാർ അങ്ങോട്ട് കടന്നു വന്നു. “അടുത്ത ആളെ വിളിച്ചു കൊണ്ടുവാ” ശ്രീകുമാർ പറഞ്ഞു. നിസാർ പോയി ഒരാളെ കൂട്ടിക്കൊണ്ടുവന്നു. “പേരെന്താ?” .


തുടരും

തുടരന്വേഷണം. Part 10

തുടരന്വേഷണം. Part 10

4.6
374

“രാജൻ” അയാൾ മറുപടി പറഞ്ഞു. “രാജൻ ഇന്നലെ രാത്രി പേരൂർ വന്നില്ലേ? ശ്രീകുമാർ ചോദിച്ചു. “വന്നിരുന്നു” അയാൾ മറുപടി പറഞ്ഞു. “രാജൻ ഇന്നലെ എന്തിനായിരുന്നു തീരത്തേക്ക് വന്നത്?” ജോർജ് ചോദിച്ചു. വീട്ടുകാർക്ക് വസ്ത്രങ്ങൾ എടുക്കണമെന്ന് പറഞ്ഞപ്പോൾ അവരെയും കൂട്ടി ഡ്രസ്സ് എടുക്കാൻ വന്നതാണ്” രാജൻ പറഞ്ഞു. “അപ്പൊ കുടുംബത്തോട് ഒപ്പം ആണ് രാജൻ വന്നത്?” മുബാറക് ചോദിച്ചു. “അതേ സാർ” അയാൾ മറുപടി പറഞ്ഞു “ഭാര്യയും കുട്ടികളും കൂടെയുണ്ടായിരുന്നു അല്ലേ?” രാധിക ചോദിച്ചു.”ഉണ്ടായിരുന്നു” അയാൾ മറുപടി പറഞ്ഞു. എങ്കിൽ രാജൻ പുറത്തേക്കു നിന്നോളൂ” ശ്രീകുമാർ പറഞ്ഞു. അയാൾ പുറത്തേക്കു പോ