Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

ഭാഗം 34

"തനിച്ചുള്ള ജീവിതം താന്തോന്നിത്തരത്തിലേക്കുള്ള ഷോർട്ട്കട്ട് ആണ്. വിപിൻറെ ഡാഡിന്റെ വാക്കുകളാണ്."

വിവാഹം പിന്നീടാക്കട്ടെ  എന്ന് പറയുമ്പോഴെല്ലാം ഡാഡി പറയാറുള്ള വാക്കുകൾ. പക്ഷെ അതൊഴിച്ചെല്ലാം ചിട്ടയായി പോകുന്നെന്ന് പറഞ്ഞു അങ്കിൾ ഡാഡിന്റെ ദ്വേഷ്യം ശമിപ്പിക്കാറുണ്ടായിരുന്നു.

"അല്ലായെന്നു അങ്കിളിനറിയാമല്ലോ. ഡാഡിനെക്കാൾ നന്നായതറിയാവുന്നതു അങ്കിളിനാണെന്നു ഞാൻ വിശ്വസിക്കുന്നു."

"ഒക്കെ, വിപിൻ."

കൂടുതൽ സംസാരിച്ചിട്ടും പ്രയോചനമില്ലെന്നൊരർത്ഥം ആ വാക്കുകളിലുണ്ടോ. അതോ സ്വന്തം ഇഷ്ടം പോലെയൊക്കെ ചെയ്തോളു എന്നൊരർതഥമാണോ?

"നിയാസ് എന്ന പേരിലെ അക്കൗണ്ടുകളിൽ ബാസ്റ്റിൻ എന്നൊരാൾ ഫ്രണ്ടായി ഉണ്ടോ എന്ന് ഞാൻ നോക്കിയിരുന്നു. പക്ഷെ കിട്ടിയില്ല. വിപിനും അതായിരിക്കും ഇപ്പോൾ ചെയ്യുന്നതല്ല?"

"ഭാവനായാണോ യാഥാർത്ഥ്യമാണോ എഴുതിയത് എന്നറിയാനൊരു ശ്രമം. ഇതുവരെ അയാൾ സൂചിപ്പിക്കാതിരുന്ന മറ്റൊരു കഥപാത്രമാണ് നിയാസ്. അങ്ങനെയൊരാൾ ഈ ലോകത്തെവിടെയെങ്കിലുമുണ്ടെങ്കിൽ അയാൾക്കൊരു പക്ഷെ ബാസ്റ്റിനെക്കുറിച്ച് പലതും പറയാൻ സാധിക്കും. അങ്കിളിന്റെ ശ്രമത്തിനു ഒരു സഹായമാകുമല്ലോ. ഒപ്പം ആകാംക്ഷക്കും ഒരു പരിഹാരം."

"അങ്ങനെയൊരാൾ ഇല്ലാതിരിക്കാനും ചാൻസുണ്ട്, ഉണ്ടെങ്കിൽ തന്നെ മറ്റൊരു പേരിലായിരിക്കാനും ചാൻസുണ്ട്. ബാസ്‌റ്റിനുമായി കണക്ട് ചെയ്യുന്ന നിയാസ് എന്നൊരു പ്രൊഫയിൽ ഇതുവരെ കിട്ടിയില്ല. എന്റെയൊരു ചോദ്യത്തിന് ഉത്തരമായി ബാസ്റ്റിൻ തന്ന മറുപടിയാണ് ആ കഥാപാത്രം. ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ തോന്നിപോയി. മറുപടി തരാതിരിക്കാൻ ഒഴിഞ്ഞുമാറിയതാണോ അതോ രാധിക പറയുന്ന പോലെ സ്വയം വെളുപ്പിക്കുകയാണോ എന്ന് വേണമെങ്കിലും സംശയിക്കാം. "

"നിയാസിനെ ഞാൻ തപ്പാം."

"അതൊരു പാഴ്വേലയാകില്ലേ വിപിൻ?"

അതിനുള്ള മറുപടിയിൽ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്ന എന്തെങ്കിലുമൊരു ഘടകമടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന തോന്നലിനാൽ വിപിൻ ഉത്തരം പറഞ്ഞില്ല.

"രാധികയുടെ പേരിൽ എന്തെങ്കിലും റിപ്ലൈ പിന്നീട് വന്നിരുന്നോ?" വിപിൻറെ ദീർഘമൗനത്തിനിടയിൽ ഡോക്റ്റർ ചോദിച്ചു.

"വാസുവിന്റെ കഥ വന്നതിനു ശേഷം ഒരു മെയിൽ വന്നിരുന്നു. ഒറ്റവരിയിൽ രണ്ട് വാക്കുകളിൽ എല്ലാ വെറുപ്പും ഉള്കൊള്ളിച്ചുകൊണ്ട് 'വീണ്ടുമൊരു നുണക്കഥ' എന്ന് മാത്രം."

"ബാസ്റ്റിനേക്കാൾ നമ്മളെ പറ്റിക്കുന്നതായാളാണ്‌."

"പ്രകാശനെ ഫോണിൽ കിട്ടിയോ ഡോക്റ്റർ, പിടിതരാത്ത മറ്റൊരു കഥാപാത്രമാണല്ലോ അയാളും, ദൂരൂഹമായ ആ കഥാപാത്രം. അതവൻ തന്നെയായിരിക്കും."

"ഫോൺ സ്ഥിരമായി ഓഫാണ്, ഒന്ന് കൂടി നോക്കട്ടെ, നിയാസ്‌ കൂടിയിപ്പോൾ നമ്മുടെ കാണാമറയത്തുണ്ട്. ജോലി കൂടുന്നു. വിപിൻ അപ്പോൾ പറഞ്ഞതുപോലെ. അന്നം ആദ്യം അന്വേഷണം പിന്നെ, ഓക്കേ?"

"ഒക്കെ."

ഫോൺ കട്ട് ചെയ്തു വിപിൻ അപ്പോൾ തന്നെ ഇന്റർനെറ്റിന്റെ വിശാലമായ ലോകത്തിനു മേലെ ഒരു പരുന്തായി പറക്കാൻ തുടങ്ങുമ്പോൾ ഡോക്റ്റർ തന്റെ ഫോണിൽ ഉറപ്പില്ലാത്ത മനസോടെ പ്രകാശനെ ഞെക്കി.  മറുതലക്കൽ ആദ്യമായി മണിയടിക്കുന്നതിന്റെ അങ്കലാപ്പിൽ ഡോക്റ്റർ ഞെളിഞ്ഞിരിന്നു.

(തുടരും)


എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

0
144

ഭാഗം 35 \"ഹലോ.\" മറുതലക്കൽ നിന്നും ജീവനില്ലാത്ത ഒരു ശബ്ദം കേട്ടപ്പോൾ ഡോക്റ്റർക്കു ശ്വാസത്തിൽ കുടുങ്ങിയ ശബ്ദം തൊണ്ടയിൽ തന്നെ നിന്നു. \"മിസ്റ്റർ പ്രകാശനല്ലേ?\" ഒരു വിധം ആകാംഷ ഒളിപ്പിച്ച് വച്ചു മിഥുൻ ചോദിച്ചു. \"ആണല്ലോ, ആരിതു?\" മറുതലക്കൽ ആ അലസ ശബ്ദം ജീവനില്ലാത്തതു തന്നെയായിരുന്നെങ്കിലും ഡോക്റ്റർക്കു പുതുജീവൻ വച്ചപോലെ തോന്നി . \"ഞാൻ ഡോക്റ്റർ മിഥുൻ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ്.\" \"എന്താണ് കാര്യം ഡോക്റ്ററെ?\" \"താങ്കളുടെ കൂട്ടുകാരൻ ബാസ്റ്റിന്റെ കാര്യം ചോദിക്കാനാണ്.\" \"എന്താണറിയേണ്ടത്?\" \"അയാളുടെ കേസുമായി ബന്ധപ്പെട്ട്, പ്രകാശന് അറിയാവുന്ന കാര്യങ്ങൾ ഒന്ന് വ