Aksharathalukal

അന്ന മരണപ്പെട്ടു... ഭാഗം 6.

പ്രധാന വാർത്തയിലേക്ക്, 
     അന്ന കൊലക്കേസിന്റെ വിചാരണ ദിവസത്തിൽ അന്തിമ തീരുമാനം അറിയാം എന്നു പ്രതീക്ഷിക്കുന്നു. പബ്ലിക് പ്രോസിക്യൂട്ടർ സദാശിവൻ ഇവിടെ എത്തിയിരിക്കുകയാണ്. രാവിലെ പത്തരയോടെയാണ് ഹിയറിങ്. 

ഗുഡ്മോണിങ് സർ, 
എല്ലാവർക്കും ഇരിക്കാം. 
തുടങ്ങാം. 
കേസ് നമ്പർ: 112
അന്ന കൊലക്കേസ്.

എസ് യുവർ ഹോണർ. 
ഇത് മുൻപ് വിധി പറഞ്ഞ ഒരു കേസ് ആയിരുന്നു. വീണ്ടും ഈ കേസ് ഇവിടെ കൊണ്ടുവരാൻ നമ്മളുടെ പബ്ലിക് പ്രോസ്റ്റിക്യൂട്ടർ ഒരുപാട് കഷ്ടപ്പെട്ടു . പ്രതിയായി അനന്തപത്മനാഭൻ എന്നാ ചെറുപ്പക്കാരനെ കോടതി മുൻപ് ശിക്ഷിച്ചതാണ്. ആ പ്രതി നിരപരാധിയാണെന്ന് കോടതിക്ക് തെറ്റുപറ്റിയത് ആണെന്നും ഉള്ള പ്രസ്താവനയിലേക്കാണ് വീണ്ടും ഈ കേസ് ഇവിടെ എത്തിപ്പെട്ടിരിക്കുന്നത്. 

അപ്പോൾ കോടതി തെറ്റായ പ്രതിയെ ശിക്ഷിച്ചു എന്നാണോ പറയുന്നത്?
അതിനിപ്പോ ഞാനല്ല യുവർ ഹോണർ പറയേണ്ടത്. ബഹുമാനപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറാണ്.

ബഹുമാനപ്പെട്ട കോടതി മുൻപാകെ കുറച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുവാൻ ഉണ്ട്. ഈ കേസ് അന്വേഷിച്ച പോലീസുകാർ ഒറ്റ നോക്കാത്ത ഒരുപാട് കാര്യങ്ങൾ ഈ കോടതി മുൻപാകെ സമർപ്പിക്കാൻ ഉണ്ട്. 
ആദ്യം തന്നെ ഈ കേസ് അന്വേഷിച്ച പോലീസ് ഓഫീസറിനെ വിശദീകരിക്കേണ്ടതുണ്ട്. 

എസ് പി പ്രകാശ്. 

കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കത്തൊള്ളൂ. 
കോടതി മുൻപാകെ സത്യമാത്രമേ ബോധിപ്പിക്കത്തുള്ളൂ. 

താങ്കൾ അല്ലേ ഈ കേസ് മുമ്പ് അന്വേഷിച്ചിരുന്നത്.
അതെ..
ഇതൊരു കൊലപാതകം ആണെന്ന് പറയാനുള്ള കാരണം. 

തലയ്ക്ക് ശക്തമായി പരിക്ക് ഏറ്റിരുന്നു. ആ ഭാഗത്ത് ബ്ലഡ് നന്നായിട്ട് കോട്ട് ചെയ്തിട്ടും ഉണ്ടായിരുന്നു. അതാണ് മരണകാരണം. 

ഈ ഒരു കുറ്റം ചെയ്തത് അനന്തപത്മനാഭൻ ആണെന്ന് എങ്ങനെ തെളിഞ്ഞു? 

ആ പ്രതി അവിടെ ചെന്നിരുന്നു അതിനുള്ള വ്യക്തമായ തെളിവുകൾ ആ പ്രദേശത്തിൽ നിന്നും ഞങ്ങൾക്ക് കിട്ടിയിരുന്നു. ആദ്യത്തേത് മരണത്തിനു മുമ്പ് തന്നെ ഇരുവരും കണ്ടുമുട്ടിയ സന്ദർഭങ്ങൾ. പിന്നീട് നടന്ന കോൾ റെക്കോർഡുകളിൽ എല്ലാം അവർ കണ്ടതായിട്ടും പറയുന്നുണ്ട്. അതുപോലെ പ്രതിയുടെ ഷൂസിന്റെ അടയാളവും മാച്ച് ചെയ്യുന്നുണ്ട് .ബ്ലഡ് സാമ്പിൾ മാച്ച് ചെയ്യുന്നുണ്ട്. ആ സമയത്ത് മരണപ്പെട്ട അന്നയുടെ പിതാവും കണ്ടതായി പറയുന്നുണ്ട്. പിന്നീട് എടുത്തു പറയേണ്ട ഒരു കാര്യം. ആ പ്രദേശത്ത് സിസിടിവി വെച്ചിട്ടുണ്ട് ഇടയ്ക്കിടയ്ക്ക് ഉള്ള മോഷണത്തിന്റെ കാരണം അറിയാനായിട്ട് നാട്ടുകാർ തന്നെ വെച്ച സിസിടിവി ആണ്. 
അന്നയുടെ മരണം സ്ഥിതീകരിച്ചിട്ടാണ് പ്രതിപോയതിനു ഒരു സംശയവുമില്ല. അതിൽ ഉപരി ഡോക്സ് കോട്ടിന്റെ സഹായത്തോടെ പ്രതിയുടെ വീട്ടിൽ തന്നെയാണ് ചെന്നത്. ഇതെല്ലാം വെച്ച് കണ്ണും അടച്ചു പറയാം പ്രതി അനന്തപത്മനാഭൻ ആണെന്ന്. 

ഓക്കേ നിങ്ങൾക്ക് പോകാം. 

അടുത്തതായി അന്നയുടെ സഹോദരൻ. 

പേര്? 
അഭി. 
എന്ത് ചെയ്യുന്നു? 
ഐടി വർക്കർ ആണ് ബാംഗ്ലൂരിൽ. അഭിയെ അന്ന് അവസാനമായിട്ട് അന്ന് എപ്പോഴാണ് വിളിച്ചത്?
വൈകുന്നേരം ആറര ആയി കാണും. 
ഇത്രയും കൃത്യമായി പറയാൻ?
എന്നും ആ സമയത്ത് അവൾ വിളിക്കാറുള്ളത്.

ശരി...
പ്രത്യേകിച്ചും എന്തെങ്കിലും അന്ന അന്ന് പറഞ്ഞിരുന്നുവോ? 
പ്രത്യേകിച്ച് ഒന്നുമില്ല. 

അന്നയ്ക്ക് എന്തെങ്കിലും അസുഖമുള്ള കാര്യം അഭിക്ക് അറിയാമായിരുന്നുവോ? 
അവൾക്ക് പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലായിരുന്നു. 

ശരി താങ്കൾക്ക് പോകാം. 

അടുത്തതായിട്ട് അന്നയുടെ പിതാവ്. 

രാഘവൻ അല്ലേ?
അതെ. 
എനിക്ക് ഒരു ചോദ്യത്തിനുള്ള ഉത്തരം മാത്രം മതി. 
അന്നയ്ക്ക് എന്തായിരുന്നു അസുഖം?
അവൾക്ക്...
അവൾക്ക് ചെറിയ സൈക്യാട്രിക് പ്രോബ്ലം.
അത്രയേ ഉള്ളൂ. 
ഇത് അന്നയുടെ സഹോദരനെ അറിയത്തില്ലേ? 
അവനെ അത്രയ്ക്കും അറിയില്ല. 

അന്ന നിങ്ങളുടെ സ്വന്തം മകളാണോ? അതോ?
എൻറെ ഭാര്യയുടെ ആദ്യ ഭർത്താവിന് ഉണ്ടായത്. 
സ്വന്തം മകളെല്ലാ.
പക്ഷേ അവളെ എൻറെ സ്വന്തം മകളെ പോലെയാണ് ഞാൻ നോക്കിയത്.

ശരി...
അവൾക്ക് എന്തായിരുന്നു അസുഖം. 
അവൾക്ക് അമ്മയുടെ മരണശേഷം കുറച്ച് സൈക്യാട്രിക് ആയിട്ടുള്ള കണ്ടീഷൻസ് എല്ലാം വന്നു തുടങ്ങി. എപ്പോഴും ആലോചിച്ചിരിക്കുക. സ്വന്തമായിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുക അങ്ങനെയൊക്കെ.

ഇതല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ? 
ഇല്ല..

യുവർ ഹോണർ. 
അന്നെക്കുള്ളത് അവളുടെ അമ്മ മരണപ്പെട്ടതിനുശേഷം ഉള്ള കുറച്ച് മെന്റലി ആയിട്ടുള്ള കാര്യങ്ങൾ ആയിരുന്നു. 
തന്റെ അമ്മയുടെ പെട്ടെന്നുള്ള വേർപാട് അവൾക്ക് താങ്ങാനായില്ല. അതുകൊണ്ടുതന്നെ അന്നേയും ആത്മഹത്യയ്ക്ക് പലതവണ ശ്രമിച്ചിട്ടുണ്ട്. അതിനുള്ള മരുന്നും ട്രീറ്റ്മെന്റുകളും എല്ലാം കഴിഞ്ഞ നാല് കൊല്ലമായിട്ട് ഡോക്ടർ സെബാസ്റ്റ്യൻ കീഴിലായിരുന്നു. 

കൂടുതൽ സ്റ്റേറ്റ്മെന്റുകൾ ഇവിടെ ഹാജരാക്കുകയാണ്. 

അന്നേക്ക് ഉണ്ടായിരുന്ന ഇത്തരം ഒരു രോഗം അടുത്തുള്ള ബന്ധുക്കാരെക്കോ സുഹൃത്തുക്കൾക്കോ ആർക്കും തന്നെ അറിയത്തില്ല. പലപ്പോഴും ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യം പോലും ആരുംതന്നെ അറിഞ്ഞിട്ടില്ല.

ഇത്തരമുള്ള ഒരു കണ്ടീഷൻ ഉള്ള കുട്ടിക്ക് പെട്ടെന്ന് ഒന്നും സുഹൃത്തുക്കളെ കണ്ടുപിടിക്കാനോ,അഥവാ കണ്ടുപിടിച്ചാൽ അധികം നാളും ആ ബന്ധങ്ങൾ ഒന്നും നിലനിൽക്കുന്നില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതിയായ അനന്തപത്മനാഭൻ അന്നായുമായി അടുത്തത്. 
എന്നാൽ അന്നേക്ക് മറ്റൊരു രോഗം കൂടെ ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. 
വേറെ ഒന്നുമല്ല സെക്ഷ്വൽ ഡിസോഡർ. അത് ആൺകുട്ടികളെ സംബന്ധിച്ച് പെൺകുട്ടികൾക്ക് ഒരുപാട് രീതിയിലുള്ള സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങളിൽ മുന്നിട്ടുനിൽക്കും. ഇത് നൂറിൽ ഇരുപതോ അതിൽ കുറഞ്ഞു ഉള്ള ആളുകൾക്ക് മാത്രം വരുന്ന ഒരു രോഗമാണ്. 
ഇതൊരു രോഗം എന്ന് പറയാൻ പറ്റത്തില്ല ഒരു അവസ്ഥ. ഒബ്സസീവ് കമ്പൽസി സ്പെക്ട്രം ഫോർ സെക്ഷൻ ഒബ്സെഷൻ.
ഈ ഒരു കണ്ടീഷനെ അന്ന അടിമയാണ്. 

ചുരുക്കത്തിൽ പറഞ്ഞാൽ താൻ പോലും അറിയാതെ തന്റെ ഉള്ളിൽ കിടക്കുന്ന സെക്സ്വാലിറ്റി അല്ലെങ്കിൽ സെക്സ് കുറച്ചു സമയത്തേക്ക് അധികമായിരിക്കാം അല്ലെങ്കിൽ സ്വന്തമായിട്ട് തന്നെ ചെയ്യുക അഥവാ മസ്തുർബേഷൻ. ഈ സമയങ്ങളിൽ പുറത്തുനിന്നു വരുന്ന ആളുകളെ തൻറെ കാമുകനായ അനന്തപത്മനാഭൻ ആണെന്ന് വിചാരിച്ചു സ്വയമേ നിന്നു കൊടുക്കാറുമുണ്ട്. അത് അവരിൽ വരുന്ന ഒരു വിഷ്വലൈസേഷൻ മാത്രമാണ്. 
ഇത് ചെയ്യാതിരിക്കുമ്പോഴും ആത്മഹത്യയ്ക്ക് ശ്രമിക്കുക, അതുപോലെ സമതല തെറ്റുക ,ഡിപ്രഷൻ സ്റ്റേറ്റിലോട്ട് വരെ ആകും. 
അതൊക്കെ ഈയൊരു രോഗത്തിൻറെ ലക്ഷണങ്ങളാണ്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സെക്സ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പീഡനത്തിന്റെ ഒരു ലക്ഷണങ്ങളും അന്നയുടെ ബോഡിയിൽ കണ്ടെത്തിയിട്ടില്ല.

എന്നാൽ ഇതിനിടയ്ക്ക് പോലീസുകാർ വിട്ടുപോയ ഒരു ടെസ്റ്റും കൂടെ ഞാൻ ഇവിടെ ചെയ്തിട്ടുണ്ട്. ആ സമയത്ത് അന്നയുടെ ശരീരത്തിൽ കിടന്നു ചെന്നാ സ്പേം ടെസ്റ് ചെയ്തതിൽ അനന്തപത്മനാഭന്റെ സ്പേം ടെസ്റ്റും ആയിട്ട് നെഗറ്റീവ് ആണ് കാണിച്ചിരിക്കുന്നത്. 

ഈയൊരു ടെസ്റ്റ് മാത്രം അന്ന് പോലീസുകാർ മിസ്സ് ചെയ്തു. ഇല്ലേ മിസ്റ്റർ എസ് പി സാറേ...

(മുഖം കുനിച്ച് എസ് പി സർ.)

ഇനി ഈ കോടതിക്ക് മുൻപാകെ എന്റെ ഒരു തെളിവും തന്നെ ബോധിപ്പിക്കാൻ ഇല്ല. എന്നാൽ അവസാനം വരെ നീതി കിട്ടും എന്ന് പ്രതീക്ഷിച്ചുവരുന്ന ഒരു കുടുംബത്തിൻറെ അതോടൊപ്പം തന്നെ ഒരു മകൻ എന്ന നിലയിലും അവൻ നിരപരാധിയാണെന്ന് നിലയിലും പൂർണ ബോധ്യം ഉള്ള സ്വന്തം അച്ഛൻ തന്നെയാണ് ഈ ഒരു കേസ് ചെയ്തിരിക്കുന്നത്. 

ഈയൊരു കേസിന്റെ നിർണായക പ്രതിയെ ഈ കോടതി മുൻപാകെ ഞാൻ ഹാജരാക്കാൻ പോകുകയാണ്.


                     തുടരും...............

അന്ന മരണപ്പെട്ടു... ഭാഗം 7.

അന്ന മരണപ്പെട്ടു... ഭാഗം 7.

4.7
401

പ്രതിയായ അനന്തപത്മനാഭനെ ഒന്ന് വിശദീകരിക്കേണ്ടതുണ്ട്. അന്ന് അനന്തപത്മനാഭൻ കണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ? അന്ന് ഞാൻ രാത്രി 7 മണിയോടെ വീട്ടീന്ന് ഇറങ്ങി. വരുന്ന വഴിയിൽ വണ്ടി ഒന്ന് സ്കിഡ് ആയി ഞാൻ റോട്ടിൽ വീണു. കൈ നന്നായിട്ട് മുറിഞ്ഞിരുന്നു. പരിസരത്തുള്ളവരാണ് എന്നെ പിടിച്ചേ എഴുന്നേൽപ്പിച്ചത്. അവർ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോകാം എന്ന് പറഞ്ഞു എന്നാൽ അന്നയെ കാണാനുള്ള ആഗ്രഹത്താൽ ഞാൻ അവിടുന്ന് പെട്ടെന്ന് പോയി. ഇതൊക്കെ സത്യമാണെന്ന് എങ്ങനെ ഞങ്ങൾ വിശ്വസിക്കും. (എതിർഭാഗ വക്കിൽ) അത് ശരിയാണല്ലോ?(ആളുകൾ ആകെ പരക്കെ പറയുന്നു.)സൈലൻസ്.......എതിർഭാഗ വക്കീലിനു വ