11
തന്റെ ജിത്തേട്ടനെ അത്രയും അധികാരത്തിൽ ചുറ്റിപിടിച്ചിരിക്കുന്ന പെണ്ണ് ... അത്രയും നേരം ചിരിയോടെ ഇരുന്ന ഇവാന്റെ മുഖം ആ കാഴ്ച കണ്ടതും ഇരുണ്ടു കയറി ...
\"ഡീ നിന്നോട് എത്രതവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛന്റെ പേര് വിളിക്കരുതെന്ന് ... \" അവളുടെ തലയിൽ ഒരു കൊട്ടുകൊടുത്തുകൊണ്ടു ഇന്ദ്രൻ പറഞ്ഞു ...
\"സോറി മോനെ ... നിന്നെ കണ്ടാൽ ആ ഒരു പേരെ എന്റെ മനസ്സിൽ വരുത്തുള്ളൂ ... എന്ത് ചെയ്യാം ശീലമായിപ്പോയില്ലേ ... anay way Happy Happy Birthday മോനെ കേശവാ ... \" അതും പറഞ്ഞു അവൾ ബാഗിൽ നിന്നും ഒരു ബോക്സേടുത്തു ഇന്ദ്രന്റെ കയ്യിൽ കൊടുത്തു ... അപ്പൊത്തന്നെ ആകാംഷയോടെ അവനതു തുറന്നു നോക്കി ... ടൈറ്റന്റെ ഒരു വച്ചായിരുന്നു ... വില ഏകദേശം 15000 ന്റെ അടുത്തെങ്കിലും വരും ... ആ ഗിഫ്റ്റ് ഒരു പുഞ്ചിരിയോടെ തിരിച്ചും മറിച്ചും നോക്കുന്നവനിലായിരുന്നു ഇവാന്റെ കണ്ണുകൾ ... അവന്റെ നോട്ടം താൻ കൊടുത്ത സമ്മാനത്തിലേക്ക് നീണ്ടു ... ടേബിളിന്റെ പുറത്ത് ഇരിപ്പുണ്ട് ... ചുരുണ്ടു കിടക്കുന്നതുകൊണ്ട് ആർക്കും അതിലെ ചിത്രം കാണാൻ പറ്റില്ല ...
\"എന്തിനാടീ വെറുതേ ഇത്രയും പൈസ കളയുന്നത് ... ഇതിന്റയൊക്കെ ആവശ്യമുണ്ടോ ... \" അവൻ ആ ഗിഫ്റ്റ് ബോക്സിലേക്ക് തന്നെ തിരികെ വച്ചു ...
\"നിനക്ക് തന്നില്ലെങ്കിൽ പിന്നെ ഞാൻ ആർക്കു കൊടുക്കനാടാ ... \" ഇന്ദ്രന്റെ കയ്യിൽ പിടിച്ച് അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ടുള്ള അവളുടെ മറുപടിയിൽ ഇവാന്റെ ഹൃദയമൊന്ന് നിലച്ചു ... വല്ലാത്ത പരിഭ്രമം തോന്നി അവന് ... ഉള്ളിൽനിന്നും എന്തിനോവേണ്ടി ഒരു പേടി ഉടലെടുക്കുന്നു ...
\"കൂടുതൽ ഡയലോഗ് അടിക്കാതെ വാ ... ഞാൻ നിനക്ക് ഒരാളെ പരിചയപ്പെടുത്തിത്തരാം ... \" തന്നിലേക്ക് ചാഞ്ഞു നിൽക്കുന്നവളെ ആ നിമിഷം തന്നെ വേഗം അടർത്തിമാറ്റിയവൻ ... ശേഷം തങ്ങളെ നോക്കിയിരിക്കുന്ന ഇവാന് അവളെ പരിചയപ്പെടുത്തി കൊടുത്തു ...
\"ജോ ഇതാണ് ഞാൻ പറഞ്ഞ ആള് ... നിമിഷ ... ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു കോളേജിൽ ... നിമിഷ ഇത് ഇവാൻ \".
\"നിന്റ സ്റ്റുഡന്റ് അല്ലെ ... ഹായ് ഇവാൻ ... \" ഇന്ദ്രൻ പറഞ്ഞു പൂർത്തിയാക്കുന്നതിനുമുന്നേ നിമിഷ ബാക്കി ഫിൽ ചെയ്തു ... എന്തുകൊണ്ടോ ഇവാന് അത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല ... എങ്കിലും തന്റെ നീരസം പുറത്തുകാട്ടാതെ ഇവാൻ അവൾക്ക് കൈകൊടുത്തു ... പിന്നങ്ങോട്ട് അവർ 5 പേരുടെ ലോകമായിരുന്നു ... കളിയും തമാശയും പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ... ടേബിളിൽ നിന്നും അൽപ്പം മാറിനിന്നാണ് അവരുടെ സംസാരം ...
ഇവാന് ശ്വാസം മുട്ടുന്നതുപോലെ തോന്നി ... പ്രതേകിച്ച് നിമിഷയുടെ ഇന്ദ്രനോടുള്ള പെരുമാറ്റവും സംസാരവും ... ഒരുകാമുകിയുടെ ചേഷ്ടകളെല്ലാം അതിലുണ്ടെന്ന് അവന് തോന്നി ... അവനെ അടിക്കുന്നു .... തോളിലേക്ക് ചാരി നിൽക്കുന്നു ... ഇടക്ക് കൈകളിൽ പിടിക്കുന്നു ... എന്തോ കണ്ടുനിൽക്കാൻ പറ്റുന്നില്ല ... വല്ലാത്ത അസ്വസ്ഥത ... താൻ ഒരധികപ്പറ്റായതുപോലെ ... പിന്നെയെന്തുകൊണ്ടോ ഇവാന് അവിടിരിക്കാൻ തോന്നിയില്ല ... അവൻ പതിയെ തന്റെ ബാഗുമെടുത്തു അവിടുന്നെഴുനേറ്റു മുന്നോട്ടേക്കു നടന്നു ... കൂട്ടുകാരുമായിട്ടുള്ള സംസാരത്തിന്റയിടക്ക് ഇന്ദ്രൻ അത് കണ്ടതുമില്ല....
🔴🔵⚫️🟢🟠🟣⚪️🟤🟡
\"എന്താടാ നോക്കിപേടിപ്പിക്കുന്നത് ... നിന്റെ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പോടാ ... ടാ പോകാൻ \"... മനുവും ഹലിയും കൂടി കാര്യമായിട്ടൊരുത്തനെ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുവന്നില്ലേ ... അവന്റെ ആവശ്യം കഴിഞ്ഞതും രണ്ടും കൂടി അവനോട് പൊയ്ക്കോളാൻ പറഞ്ഞു ... എന്നാൽ ഇത്രയും നേരം തന്നെയൊരു പൊട്ടനെപോലെ കളിപ്പിച്ചതിന് ചെക്കൻ അവരെയൊന്ന് ചെറഞ്ഞു നോക്കി ... അതിന്റെ വിരട്ടലാണ് ...
\"നീന്നെയൊക്കെ ഞാൻ എടുത്തോളാടാ ... നീയൊക്കെ കോളേജിലേക്ക് തന്നല്ലേ വരുന്നത് ... \"
\"പിന്നെ നീയങ് ഒലത്തും ... പേടിപ്പിക്കാതെ പോടാ ... പോയ് തരത്തിൽ കളിയടാ ... \" അവന്റെ ഭീഷണിയെ ഹലി പുച്ഛിച്ചുവിട്ടു ...
\"ഡാ ഹലി പണിയാവോ ... \" മനുവിന് ചെറിതായിട്ടൊരു പേടി ...
\"അയ്യേ ... ആ നരുന്തിനെ കണ്ടിട്ടാണോടാ ... മോശം മോശം ... \" മനുവിന്റെ പേടികണ്ടിട്ട് ഹലി അവനെ കളിയാക്കി ചിരിച്ചു ... പക്ഷെ ആ പോയവൻ അവർക്ക് മൂന്നുപേർക്കും മുട്ടൻ പണിയാകുമെന്ന് രണ്ടുപേരും ആ നിമിഷം അറിഞ്ഞില്ല ...
\"ഡാ ഹലി ... അകത്തെന്തായിക്കാണും ... ഇവി പ്രൊപ്പോസ് ചെയ്തുകാണുവോ ... കുറച്ചുനേരമായില്ലേ ... \"
\"വാ ... നമുക്കൊന്ന് നോക്കാം ... അള്ളാ ചെക്കൻ ജീവനോടെ കാണാനേ ... \" ഹലിയുടെ പ്രാർത്ഥന കേട്ടതും മനുവിനും ഒരു പേടി ... അകത്തെ അവസ്ഥ എന്താണെന്നറിയില്ലല്ലോ ... രണ്ടുപേരും കൂടി അകത്തേക്ക് പോകാൻ തിരിഞ്ഞതും ഇവാൻ പുറത്തേയ്ക്ക് വന്നതും ഒരുമിച്ചാരുന്നു ...
\"ഇവി ... എന്തായാടാ ... നീ കാര്യം പറഞ്ഞോ ... സർ എന്തുപറഞ്ഞു ... ദേഷ്യപെടുക വല്ലതും ചെയ്‌തോ ... നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നേ ... \" ഇവാനെ കണ്ടപാടെ രണ്ടിനും ആകാംക്ഷയടക്കാനായില്ല ...
\"ഞാൻ ... ഞാൻ പറഞ്ഞില്ലടാ ... പറയാൻ പറ്റിയില്ല ... \" പറയുംപോൾ അവനിൽ അങ്ങേയറ്റം ദയനീയതയായിരുന്നു ...
\"ഹാ ... പോട്ടെ ... സാരമില്ലടാ ... നമുക്ക് വേറൊരുദിവസം ഒന്നൂടി ട്രൈ ചെയ്യാം \"... ഇവാന്റെ സങ്കടം കണ്ട് എന്തുകൊണ്ടോ അവർക്ക് അവനോട് ദേഷ്യപ്പെടാൻ തോന്നിയില്ല ...
\"അതല്ലടാ ... ഞാൻ പറയാൻ പോയതാ ... അപ്പോ ജിത്തേട്ടന്റെ കുറച്ച് ഫ്രണ്ട്‌സ് വന്നു ... അതാ ... പിന്നെ ... പിന്നെ \"... പറയാണോ വേണ്ടയോ എന്നാലോചിച്ച് അവനാദ്യം ഒന്ന് പരുങ്ങി .. എന്നാൽ അവരത് കൃത്യമായി കണ്ടു ...
\"പിന്നെ ... വേറെ എന്തോ ഒന്നുംകൂടിയുണ്ടല്ലോ ... അല്ലേടാ ഹലി \"... കാര്യമറിയാതെ അവന്മാര് വിടില്ലെന്ന് മനസ്സിലായതും ഇവി നിമിഷയുടെ കാര്യം അവരോട് പറഞ്ഞു ...
\"അതാരപ്പ അങ്ങനെയൊരവതാരം ... വാടാ മനു ... ഞാനൊന്ന് നോക്കട്ടെ ... \" അത്രയും പറഞ്ഞ് ഹലി മനുവുമായി ഉള്ളിലേക്ക് കയറി ... പിറകെ താല്പര്യമില്ലാത്തതുപോലെ ഇവാനും ... എന്നാൽ അകത്തുകയറി നിമിഷയെ കണ്ടതും ഹലിയൊന്നു ഞെട്ടി ...
\"അള്ളാ ... നിമ്മി ചേച്ചി \"... ഹലിയുടെ നെഞ്ചിൽ കൈവച്ചുള്ള പറച്ചിൽ കേട്ട് മനുവും ഇവിയും ഒരു സംശയത്തോടെ അവനെ നോക്കി ...
\"ആരാടാ അത് നിനക്കറിയാമോ \"... മനുവിന്റെ അതേ സംശയം തന്നെയാണ് ഇവാനും ... അവൻ ചോദിച്ചതിന് ഹലി അറിയാമെന്നപോലെ തലയാട്ടി ...
\"ആരാ ഹലി ... ജി ... ജിത്തേട്ടനുമായി ആ ചേച്ചിക്ക് എൻ ... എന്തെങ്കിലും ബന്ധമുണ്ടോ ...\" അരുതാത്തതെന്തോ കേൾക്കാൻ പോകുന്നതുപോലെയൊരു തോന്നൽ ... അതുകൊണ്ടുതന്നെ ചോദിക്കുംപോൾ ഇവൻറ് ശബ്ദമൊന്ന് ഇടറി ...
\"മ്മ്മ്മ് ... അറിയാം ... ആ നിമ്മി ചേച്ചിയുടെ പ്ര ... പ്രണയമാണ് നമ്മുടെ ഇന്ദ്രൻ സർ ...\" അതുപറയുംപോൾ ഇവാന്റെ മുഖത്തുനോക്കാനായില്ല അവന് ... ഹലിപറയുന്നതു കേട്ടതും തന്റെ രണ്ടു ചെവിയും കൊട്ടിയടക്കപ്പെട്ടതുപോലെ തോന്നി ഇവാന് ... കണ്ണ് നിറഞ്ഞു കാഴ്ച്ച മങ്ങുന്നതുപോലെ ... മനുവും പകച്ചുപോയിരുന്നു ... രണ്ടുപേരും ദയനീയമായി അവരുടെ ഇവിയെ നോക്കി ... കേട്ടതിന്റെ ഞെട്ടലിൽനിന്നും അവൻ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നു അവർക്കു മനസ്സിലായി ... അവനെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് ...
ഇവാന് സഹിക്കാനായില്ല ... തന്റെ ജിത്തേട്ടൻ ... തന്റെ പ്രണയം ... മറ്റൊരുവളുടെ പേര് ചേർത്ത് പറയുന്നതുപോലും അവനു സഹിക്കാനായില്ല ... പിന്നെങ്ങനെ താൻ വിട്ടുകൊടുക്കും ... തനിക്കതിനു പറ്റുമോ ... ഇല്ല പറ്റില്ല ... എന്റെയാ ... എന്റെ മാത്രം ജിത്തേട്ടനാ ... ഇവാന് അവന്റെ ഹൃദയം നിലച്ചു ഇപ്പൊ മരിക്കുമെന്ന്തോന്നി ... അബദ്ധത്തിൽ പോലും അവന്റെ കണ്ണ് ഇന്ദ്രനും നിമിഷയു. നിൽക്കുന്നിടത്തേയ്ക്കു ചലിച്ചില്ല ... അവനത് കാണാൻ പോലുമുള്ള ശക്തി ഇല്ലാരുന്നു ... ശരീരം അവനെ നഷ്ടമാകുമോ എന്ന പേടിയിൽ വിറക്കുന്നത് അവനറിയുന്നുണ്ടാരുന്നു ... അവന് തന്റെ ശരീരം കുഴയുന്നതുപോലെ തോന്നി ... നേരെ നിൽക്കാൻ പറ്റുന്നില്ല ...
ഇവാന്റെ ഈ അവസ്ഥ കണ്ടതും മനുവിനും ഹലിക്കും പേടിയായി ... അവരും അവന്റെ ഈ ഒരവസ്ഥയിൽ പകച്ചുനിൽക്കുവാണ് ... ഇവാൻ വീഴാൻ പോകുന്നു എന്ന് തോന്നിയതുംപെട്ടെന്ന് തന്നെ രണ്ടുപേരും കൂടി രണ്ടുവശത്തുന്നുമായി അവനെ താങ്ങി നിർത്തി
\"ഡാ ... ഇവി എന്താടാ ... നീ ഇങ്ങനെ ടെൻഷൻ ആകാൻ ഒന്നും ഇല്ല ... നിമ്മിചേച്ചിയുടെ പ്രണയമാണെന്നല്ലേ ഞാൻ പറഞ്ഞത് ... പക്ഷെ സാറിന് അങ്ങനൊരിഷ്ടമുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ ...\" ഹലി പറയുന്നതുകേട്ടതും ഇവാൻ സംശയത്തോടെ അവനെ തലയുയർത്തി നോക്കി...
\"എന്നുവച്ചാൽ... നീയൊന്ന് തെളിച്ചുപറയടാ... \" മനു ചോദിച്ചതും ഇവാനിലും അതേ സംശയം... പക്ഷേ പഴയതുപോലെ അസ്വസ്ഥത ഒന്നും തോന്നുന്നില്ല... എന്തോ ഒരു സമാധാനം...
\"ഡാ ഞാൻ പറഞ്ഞിട്ടില്ലേ... എന്റെ വല്യാപ്പയുടെ മോനും ഇന്ദ്രൻ സാറുമൊക്കെ ഒരുമിച്ച് പഠിച്ചതാണെന്ന്... ഞാൻ പ്ലസ് 2 വരെ വല്യാപ്പയുടെ വീട്ടിൽനിന്നാ പഠിച്ചതൊക്കെ... ഇടക്കിടക്ക് ജാഫറിക്കയുടെ കൂടെ ഇന്ദ്രൻ സാറും പിന്നെ അവരുടെ വേറെ ഫ്രണ്ട്‌സ്ഒക്കെ വരാറുണ്ട്... ഞാനും അവരുടെ കൂടെ നല്ല കമ്പനിയാ... ഈ നിമ്മിച്ചേച്ചിയും ഒരുതവണ വന്നിട്ടുണ്ട്... പിന്നെ കണ്ടിട്ടില്ല... ഒരുദിവസം ഇവരെല്ലാം വന്ന ദിവസം ഞാൻ ഇവരെകാണാൻ വേണ്ടി ഇക്കാന്റെ മുറിയിലേക്ക് ചെന്നതാ... അപ്പോഴാ അവര് നിമ്മിച്ചേച്ചിയുടെ കാര്യം പറയുന്നതുകേട്ടത്... നിമ്മിച്ചേച്ചിക്ക് ഇന്ദ്രൻ സാറിനെ ഇഷ്ടമാണെന്ന് പറഞ്ഞെന്ന്... അന്ന് കോളേജിൽ വച്ച് സാറിനെ പ്രൊപ്പോസ് ചെയ്‌തെന്നും ... \" അത്രയും പറഞ്ഞ് ഹലി മനുവിന്റെയും ഇവിയുടെയും മുഖത്തേക്ക് നോക്കി ...
\"എന്നിട്ട് സർ എന്തുപറഞ്ഞു...\" മനുവിന് ആകാംഷ അടക്കാനായില്ല... ഇവന്റെ ഹൃദയം വല്ലാതെ മിടിച്ചു...
\"അത് ഞാൻ കെട്ടില്ലടാ... ഞാൻ ഡോർ തുറക്കുന്ന ശംബ്ധം കേട്ടതും അവര് സംസാരം നിർത്തിക്കളഞ്ഞു...\" നിരാശയോടെ താടിയിൽ കൈകുത്തി പറയുന്നവനെ നോക്കി മനു പല്ലുകടിച്ചു...
\"നിന്നോടരാടാ അലവലാതി അപ്പോത്തന്നെ ഡോർ തുറക്കാൻ പറഞ്ഞത്... നിനക്ക് മുഴുവനും കേട്ടിട്ട് തുറന്നാ പോരായിരുന്നോ... \" ഇന്ദ്രൻ എന്ത് മറുപടിയായിരിക്കും പറഞ്ഞതെന്നറിയാതെ അവൻ ഹലിയെ ദഹിപ്പിച്ച് നോക്കുവാണ്... ഹലി ഞാൻ എന്തുചെയ്യാനാണെന്നുള്ള Expression ഇട്ട് നിൽക്കുന്നു...
എന്നാൽ ഇവാനിൽ ഇത്രയും നേരം ഉണ്ടായിരുന്ന പിരിമുറുക്കം ഇല്ലാതായപോലെ... തന്റെ ജിത്തേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞുകാണില്ല... അന്ന് ഞാൻ ജിത്തേട്ടന്റെ വീട്ടിൽ പോയതല്ലേ... സംശയിക്കുന്ന രീതിയിൽ ഒരു ഫോൺ കാൾ പോലും വന്നില്ലല്ലോ... കാമുകിയാണെങ്കിൽ എത്രവട്ടം വിളിക്കേണ്ടതാ... പക്ഷേ ഞാൻ അങ്ങനൊന്നും കണ്ടില്ല... അപ്പോ ഇഷ്ടമല്ലായിരിക്കും... \'നീ എന്തിനാ ഇവാൻ ഇങ്ങനെ വെറുതേ ടെൻഷൻ അടിക്കുന്നെ... ജിത്തേട്ടന് അങ്ങനൊന്നും കാണില്ല... എന്റെയാ.. എന്റെ മാത്രം \' ... അത്രയും ചിന്തിച്ച് ഇവാൻ ഇന്ദ്രൻ നിൽക്കുന്നിടത്തേക്കു നോക്കി ... അവൻ കൂട്ടുകാരുമായി ചിരിച്ചുകളിച്ച് വർത്തമാനം പറയുകയാണ് ... എന്തോ ആ മുഖം കണ്ടപ്പോൾ വല്ലാത്ത സമാധാനം ... ഇതുവരെ ഉണ്ടായിരുന്ന മനസ്സിന്റെ ഭാരമൊക്കെ പോയപോലെ ...
എന്നാൽ അത്രയും നേരം ഒരു ചിരിയോടെ വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന ഇന്ദ്രൻ പെട്ടെന്ന് എന്തോ ഓർത്തപോലെ ഇവാൻ ഇരുന്നിരുന്ന ടേബിളിലേക്കു നോക്കി ... അവൻ അവിടുന്ന് എഴുനേറ്റുപോയതൊന്നും ഇന്ദ്രൻ കണ്ടില്ലായിരുന്നു ... ഇവാനെ അവിടെ കാണാഞ്ഞ് അവൻ ചുറ്റിനും നോക്കി ... അവസാനം നോട്ടം കറങ്ങിത്തിരിഞ്ഞ് എൻട്രൻസിലേക്ക് വന്നതും കണ്ടു തന്നെതന്നെ കണ്ണിമചിമ്മാതെ നോക്കിനിൽക്കുന്നവനെ ... പ്രതീക്ഷിക്കാതെ ഇന്ദ്രന്റെ നോട്ടം തന്റെ നേർക്കുവന്നതും ഇവാനൊന്ന് പതറി ... എന്തോ ഇത്രയൊക്കെയായിട്ടും തന്റെ ജിത്തേട്ടന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ അവന് പറ്റുന്നുണ്ടായിരുന്നില്ല ... ആകെയൊരു പതർച്ചയാണ് ... ഒരുപക്ഷെ ഉള്ളിൽ കള്ളത്തരം കിടക്കുന്നതുകൊണ്ടാകാം ... ഇവാനെ കണ്ടതും ഇന്ദ്രൻ അവിടെ നിൽക്കാൻ കയ്യുയർത്തി കാണിച്ചു ... ശേഷം കൂട്ടുകാരോട് എന്തോ പറഞ്ഞശേഷം ഇവാന്റടുത്തേക്ക് നടന്നു ...
\"ഛെ ... എന്നാലും സർ എന്ത് മറുപടിയായിരിക്കും പറഞ്ഞിട്ടുണ്ടാവുക ... അവൻ ഉടനേ കതക്‌തുറക്കാൻ പോയിരിക്കുന്നു ... നിനക്കൊരു 5 മിനിറ്റ് വെയിറ്റ് ചെയ്‌താൽ എന്തായിരുന്നു കുഴപ്പം ... \" ഇപ്പോഴും ഹലിയോട് കലിപ്പിൽ നിൽക്കുവാണ് മനു ...
\"ശ്ശെടാ ... അതിന് ഭാവിയിൽ ഇങ്ങനൊരു ആവശ്യം വരുമെന്ന് ഞാൻ അറിഞ്ഞോ ... അറിഞ്ഞിരുന്നെങ്കിൽ അവിടെനിന്ന് ഫുൾ കേട്ടിട്ടേ ഞാൻ കതകുതുറക്കത്തോളായിരുന്നു ... അല്ലാതിപ്പോ ഞാൻ എന്തുചെയ്യാനാ \"... ചെക്കൻ കലിപ്പിച്ച് പറഞ്ഞതും മനു അടങ്ങി ... അല്ല പിന്നെ ... അപ്പോഴാണ് തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന ഇന്ദ്രനെ അവൻ കാണുന്നത് ...
\"ഡാ നിങ്ങൾക്ക് സാറിന്റെ മറുപടി എന്തായിരുന്നു അറിഞ്ഞാൽ പോരെ ... ഞാൻ ഇപ്പൊ ശരിയാക്കിത്തരാം \"... മനുവും ഇവാനും മനസ്സിലാകാതെ ഹലിയേ നോക്കി ... അപ്പോഴേക്കും ഇന്ദ്രനും അവരുടെ അടുത്തെത്തിയിരുന്നു ...
\"എന്താടാ പറയാതെ പോന്നത് \" ... ഇവാന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുഖത്തേക്ക് നോക്കി ചെറിയൊരു ചിരിയോടെയാണ് ഇന്ദ്രൻ ചോദിച്ചത് ...
\"അത് ... നിങ്ങളൊക്കെ സംസാരിക്കുവല്ലേ ... അതാ ഞാൻ ഇവരുടെ അടുത്തേക്ക് പോന്നത് ... \" മനുവിനെയും ഹലിയെയും ചൂണ്ടി ഇവാൻ പറഞ്ഞു ...
\"സർ അത് നിമ്മിച്ചേച്ചിയല്ലേ ... \" ഇവാനോട് എന്തോ പറയാനായി വന്ന ഇന്ദ്രൻ ഹലിയുടെ ചോദ്യം കേട്ട് അവനെ നോക്കി
\"ആടാ ... നിനക്കറിയില്ലേ ... ഒരുതവണ ഞങ്ങളോടൊപ്പം വീട്ടിൽ വന്നിട്ടുണ്ടല്ലോ ... \" പറയുന്നതിനോടൊപ്പം ഇന്ദ്രൻ ക്യാഷ് കൗണ്ടറിൽ ഉള്ള ഒരു ഗ്ലാസ് ബോക്സ് തുറന്ന് 3 ഡയറി മിൽക്ക് എടുത്തു ... അതോടെ ഇവാന്റെ നോട്ടം ഇന്ദ്രന്റെ കയ്യിലിരിക്കുന്ന ചോക്ലേറ്റിലേക്കായി ...
\"അറിയാം ഞാൻ ചോദിച്ചെന്നെ ഉളളൂ ... പിന്നെ ഞാൻ ... ഞാനൊരു കാര്യം ചോദിക്കട്ടെ ... ആ ചേച്ചി സാറിന്റെ ... ലൗ ... ലൗവറാണോ ... \" അസ്ഥാനത്തുള്ള അവന്റെ ചോദ്യം കേട്ടതും മനു ഞെട്ടി ... ഇവാന് അങ്ങനെ കേട്ടപ്പോൾ തന്നെ ഹൃദയം പിളർക്കുന്നപോലെ തോന്നി ... കണ്ണുകൾ നിറയാൻ വെമ്പി നിന്നതും അവൻ പെട്ടെന്ന് മുഖം താഴ്ത്തിക്കളഞ്ഞു ... പെട്ടെന്ന് കേട്ടതുകൊണ്ട് ഇന്ദ്രനും ഒന്ന് ഞെട്ടിയിരുന്നു ... പിന്നീട് ആ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു ... വളരെ മനോഹരമായൊരു ചിരി ...
\"എന്തേ അങനെ തോന്നാൻ ... അല്ലാ നിന്നോടിതാരാ പറഞ്ഞത് ...\"
\"അത് ... അന്ന് സർ വീട്ടിൽ വന്നപ്പോ ... ഞാൻ റൂമില് വന്നപ്പോ ... സംസാരിക്കുന്ന കേട്ടപ്പോ ... \" പരുങ്ങിയുള്ള അവന്റെ സംസാരം കേട്ടപ്പോ ഇന്ദ്രന് കാര്യം മനസ്സിലായി ... അന്ന് അവർ ഈ കാര്യം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവൻ കയറിവന്നതൊക്കെ ഇന്ദ്രന് ഓർമവന്നു ...
\"മ്മ്മ് ... ഒളിഞ്ഞുനിന്ന് കേട്ടപ്പോ മുഴുവനും കേൾക്കാഞ്ഞതെന്താ ... \" ഇത്തിരി ഗൗരവത്തോടെ കടുപ്പിച്ചായിരുന്നു ഇന്ദ്രനത് ചോദിച്ചത് ... അതോടെ ഹലിക്ക് ടെൻഷനായി ... എന്തൊക്കെ പറഞ്ഞാലും ഇന്ദ്രന്റെ ദേഷ്യം അവന് പേടിയാണ് ... അവനെന്നല്ല ഇന്ദ്രനെ അറിയാവുന്ന ആർക്കും പേടിയാണ് ... ദേഷ്യം വന്നാൽ ഇന്ദ്രനെ കണ്ട്രോൾ ചെയ്യാൻ പാടാണ് ... ആ സമയത്ത് മുന്നിൽ നിൽക്കുന്ന ആരാണെന്നുപോലും അവന് നോട്ടം കാണില്ല ... ദേഷ്യം വന്നാൽ ചെകുത്താനാണെന്ന് ജാഫർ പറഞ്ഞത് ഹലിക്ക് ഓർമ്മവന്നതും അവനൊന്ന് ഉമിനീരിറക്കിപ്പോയി ...
\"ഞാൻ ഒളിഞ്ഞുനിന്ന് കേട്ടതല്ല ... അങ്ങോട്ട് വരുന്ന വഴി നിങ്ങളുടെ സംസാരം അബദ്ധത്തിൽ കേട്ടുപോയതാ ... സത്യം \"...
\"മ്മ്മ്മ് ... എന്തായാലൂം നീ കേട്ടത് സത്യമാ ... \" അത് പറയുംപോൾ ഇന്ദ്രന്റെ നോട്ടം കൂട്ടുകാരുമായി വാർത്തമാനം പറഞ്ഞ് ചിരിക്കുന്ന നിമിഷയിലായിരുന്നു ... ഇവാൻ അവന്റെ കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു ... ഇനി ഒന്നും കാണാനും കേൾക്കാനും വയ്യ ... അവിടുന്ന് ഓടിപ്പോകാൻ തോന്നിയവന് ... കരച്ചിൽ വന്നതും അവൻ ചുണ്ടുകൾ കടിച്ചുപിടിച്ചു ...
\"പക്ഷേ ... ഞാൻ അത് അപ്പോൾ തന്നെ reject ചെയ്തു ... \" ഇന്ദ്രന്റെ മറുപടി കേട്ടതും അത്രയും നേരം തലകുനിച്ചിരുന്ന ഇവാൻ ഞെട്ടിക്കൊണ്ട് ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി ... അവന്റെ ഹൃദയം പെരുമ്പറ മുഴക്കുവാണ് ... അറിയാതെ കൈ നെഞ്ചിലേക്ക് പോയി
\"അതെന്താ ... സാറിന് വേറെ വല്ല ഇഷ്ടവും ഉണ്ടോ \"... മനുവിനുള്ള അതേ സംശയം ഹലിക്കും തോന്നി ... ഇവാൻ കണ്ണെടുക്കാതെ ഇന്ദ്രന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുവാണ് ...
\"അതെന്താടാ ... വേറെ ഇഷ്ടമുണ്ടെങ്കിലേ റിജെക്ട് ചെയ്യാൻ പാടുള്ളോ ... എനിക്ക് അവളെ എന്റെ ഫ്രണ്ടായിട്ടേ കാണാൻ പറ്റുള്ളൂ ... അതെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല ... ഒരു സുഹൃത്ത് അല്ലെങ്കിൽ ഒര് അനിയത്തി ... അങ്ങനെയുള്ള ഇഷ്ടമാണ് എനിക്കവളോട് \" ... ഇന്ദ്രന്റെ മറുപടിയിൽ ഇവാന്റെ മനസ്സിൽ മഞ്ഞുപെയ്ത അനുഭൂതിയായിരുന്നു ... ഇന്ദ്രൻ കാണാതെ നിറഞ്ഞിരുന്ന കണ്ണുകൾ അവൻ തുടച്ചുകളഞ്ഞു ... തന്റെ ജിത്തേട്ടന് ആ ചേച്ചിയോട് ഇഷ്ടമില്ല ... മാത്രമല്ല ആ മനസ്സിൽ ഇതുവരെ ആരും കയറികൂടിയിട്ടും ഇല്ല ... ഇവാന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു ... മനസ്സ് കിടന്ന് തുള്ളിചാടുവാണ് ... തന്റെ ജിത്തേട്ടന്നെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിയവന് ... അത്രയും സന്തോഷം ...
\"ആ ചേച്ചി ഇഷ്ടം പറഞ്ഞപ്പോൾ സാറിന് ദേഷ്യം തോന്നിയോ ...\" ഇവാനെ ഇടംകണ്ണിട്ട് നോക്കി മനു ഇന്ദ്രനോട് ചോദിച്ചു ... അവന്റെ ഏറ്റവും വലിയ പേടികളിലൊന്നാണല്ലോ അത് ...
\"അതെന്തിനാ ദേഷ്യപ്പെടുന്നേ ... ഇഷ്ടം തോന്നിയാ അത് മുഖത്തുനോക്കി പറയണം ... എന്നോട് തോന്നിയ ഇഷ്ടം മനസ്സിൽ വയ്ക്കാതെ അവൾ തുറന്ന് പറഞ്ഞാലോ ... ആ ഒരു കാര്യത്തിൽ എനിക്ക് അവളോട് ബഹുമാനമുണ്ട് ... ഇഷ്ടം തുറന്നു പറഞ്ഞാൽ വഴക്കുപറയുമോ , ദേഷ്യപെടുമോയെന്ന് പേടിച്ച് ചിലർ പറയാതെ മനസ്സിൽ കൊണ്ടുനടക്കും ... ഒരുപക്ഷെ അവർ ഇഷ്ടപെടുന്ന ആ വ്യക്തിക്ക് തിരിച്ചും അതുപോലെ ഇഷ്ടമുണ്ടെങ്കിലോ ... പറയാതിരുന്നാൽ കൈവിട്ടുപോകും ... പിന്നീട് കരഞ്ഞിട്ട് ഒരു കാര്യവുമില്ല ... ഇഷ്ടം തുറന്ന് പറഞ്ഞെന്ന് കരുതി ആരും ആരെയും തല്ലാനോ കൊല്ലാനോ പോകുന്നില്ല ... നമ്മുടെ ഇന്ത്യയിൽ പ്രതേകിച്ചും കേരളത്തിൽ ... പ്രണയിക്കണമെങ്കിൽ കുറച്ച് ധൈര്യം വേണം ... പ്രണയം തോന്നിയാ തലപോയാലും എന്ത് ഭൂകംബം ഉണ്ടായാലും തുറന്ന് പറയണം ... തന്റെ പ്രണയത്തെ യുദ്ധം ചെയ്‌തായാലും നേടിയെടുക്കണം ... അല്ലാത്തവർ ഈ പണിക്ക് പോകരുത് ... \" എല്ലാവരെയും നോക്കി പറഞ്ഞ ശേഷം അവസാനം ഇവാനെ നോക്കിയാണ് ഇന്ദ്രനത് പറഞ്ഞ് നിർത്തിയത് ... അവസാനത്തെ വാചകം തന്നെ ഉദ്ദേശിച്ചാണോ പറഞ്ഞതെന്ന് തോന്നിപോയി അവന് ... ഒരുപക്ഷെ മനസ്സിൽ അങ്ങനൊരു കള്ളത്തരം കിടക്കുന്നതുകൊണ്ടാകാം ...
\"നിങ്ങൾ പോകാനിറങ്ങിയതാണോ \"... താൻ പറഞ്ഞതൊക്കെ വല്യകാര്യത്തിൽ ശ്രദ്ധിച്ചു കേട്ടിരിക്കുന്ന 3 പേരെയും നോക്കി ഇന്ദ്രൻ ചോദിച്ചു ...
\"അതേ സർ .... പിന്നെ ബുധനാഴ്ചത്തെ പ്രോഗ്രാമിന് വേണ്ടി ഞങ്ങൾക്ക് ഡ്രസ്സ് എടുക്കണം ... നാളെ ഇവാൻ അവന്റെ നാട്ടിലേക്ക് പോകുവാ ... അതുകൊണ്ട് ഇന്ന് കയ്യോടെ പോയി വാങ്ങാമെന്ന് കരുതി ... \" ഹലി പറഞ്ഞതുകേട്ടതും ഇന്ദ്രൻ ഇവാനെ നോക്കി ... അവന്റെ നോട്ടവും ഇന്ദ്രനിലായിരുന്നു ...
\"എന്താടാ പെട്ടെന്ന് നാട്ടിലോട്ട് ... എന്തെങ്കിലും അത്യാവശ്യമാണോ ... \" ക്യാഷ് കൗണ്ടറിലേക്ക് ചാരിനിന്ന് കൈരണ്ടും നെഞ്ചിൽ പിണച്ചുകെട്ടി ഇന്ദ്രൻ ചോദിച്ചു ...
\"അത്യാവശ്യമൊന്നും ഇല്ല ജിത്തേട്ടാ ... ഇവിടെ വന്നിട്ടിപ്പോ 3 മാസമായില്ലേ ... മമ്മയെ കാണണമെന്ന് തോന്നി ... നാളെ കഴിഞ്ഞാൽ ഇനി പ്രോഗ്രാം കഴിഞ്ഞിട്ടല്ലേ ക്ലാസ് ഉളളൂ ... നാളെ ക്ലാസ് കഴിഞ്ഞ് 5 മണിക്കുള്ള ട്രൈയിനിന് നേരെ നാട്ടിലേക്ക് പോകുവാ ...തിരികെ ചൊവ്വാഴ്ച വരാമെന്ന് കരുതി ... \" ഇന്ദ്രൻ ചോദിച്ചതിന് ഇത്രയും ഡീറ്റൈൽഡ് ആയിട്ട് പറയുന്ന ഇവാനെ കണ്ട് മനുവും ഹലിയും ആക്കിച്ചിരിച്ചു ... എന്തിനാ പോകുന്നതെന്ന് ചോദിച്ചതിന് പോകുന്നതിന്റെയും വരുന്നതിന്റെയും ഡേറ്റും സമയവും എല്ലാം കൃത്യമായിട്ട് പറഞ്ഞു കൊടുത്തില്ലേ ...
\"എങ്കിൽ ശരി നിങ്ങൾവിട്ടോ ... ഞാൻ അങ്ങോട്ട് ചെല്ലട്ടെ ... അപ്പോ വന്നിട്ട് കാണാം \"... അത്രയും പറഞ്ഞ് ഇന്ദ്രൻ തന്റെ കയ്യിലുള്ള ചോക്ലേറ്റ് 3 പേർക്കും കൊടുത്തു ... മിക്കവാറും ഹലിയെയും മനുവിനെയും കഫേയിൽവച്ച് കാണാൻ നേരം ഇന്ദ്രൻ പതിവായിട്ട് കൊടുക്കാറുള്ളതാണ് ... ഇവാൻ പിന്നെ ഇത്രയും നാള് പിടികൊടുക്കാതെ ഒളിച്ചുനടക്കുവല്ലാരുന്നോ ... ചോക്ലേറ്റ് കിട്ടിയതും 3 പേരുംകൂടി അവനോട് യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി ...
\"ഡാ ... ഒരുമിനിറ്റ് ഞാൻ ഇപ്പോ വരാം ... \" പുറത്തേക്കിറങ്ങിയതും എന്തോ ഓർത്തപോലെ ഇവാൻ വീണ്ടും ഉള്ളിലേക്ക്‌കയറി ...
\"ജിത്തേട്ടാ ... \" ഇവാന്റെ വിളികേട്ടതും കൂട്ടുകാരുടടുത്തെക്ക് നടക്കുകയായിരുന്ന ഇന്ദ്രൻ തിരിഞ്ഞുനോക്കി ...
\"എന്താ ജോ \"... കാര്യമറിയാൻ വേണ്ടി അവൻ ഇവാന്റെടുത്തേക്കുവന്നു ...
\"അത് നാളെ... നാളെ വൈകുന്നേരം ഫ്രീ ആണോ ... \"
\"വൈകുന്നേരം ... മ്മ്മ്മ് ... ആ ഫ്രീയാണ് ... എന്താ കാര്യം \"... ഒന്നാലോചിച്ചു ശേഷം ഒര് സംശയത്തോടെ ഇന്ദ്രൻ പറഞ്ഞു ...
\"ഫ്രീയാണെങ്കിൽ നാളെ വൈകുന്നേരം എന്നെ റെയിൽവേസ്റ്റേഷൻ വരെ കൊണ്ടുവിടാവോ ... മനുവിന് നാളെ പറ്റില്ല ... അതാ ... \" പറയുംപോൾ ഇന്ദ്രൻ സമ്മതിക്കണേയെന്ന് മനസ്സിൽ ഒരായിരം വട്ടമെങ്കിലും അവൻ പ്രാർത്ഥിച്ചുകാണും ...
\"അതിനെന്താടാ ... ഞാൻ വരാം ... ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വന്നാമതി ... അവിടെ കണ്ടില്ലെങ്കിൽ നേരെ ലൈബ്രറിയിലേക്ക് വന്നോ ... \" ഇന്ദ്രൻ സമ്മതിച്ചതും ഇവാൻ ഒരു ദീർഘശ്വാസം വിട്ടു ... വരാൻ പറ്റില്ലായെന്ന് പറഞ്ഞാലോന്ന് കരുതി ടെൻഷൻ ആയിരുന്നു ...
\"എങ്കിൽ ശരി നാളെ കാണാം \" ... അത്രയും പറഞ്ഞ് തിരിഞ്ഞുനടക്കാൻ തുടങ്ങിയവനെ ഇന്ദ്രൻ കയ്യിൽ പിടിച്ചു നിർത്തി ...
\"കുറച്ചുമുന്നേ എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ ... അതെന്താ \"... സംശയത്തോടെ നോക്കുന്നവനെ നോക്കി ഇന്ദ്രൻ ചോദിച്ചതും ഇവാനൊന്നു പതറി ... അത് കൃത്യമായിട്ട് ഇന്ദ്രൻ കാണുകയും ചെയ്തു ...
\"അത് ... നാളെ എന്റകൂടെ റെയിൽവേസ്റ്റേഷനിൽ വരില്ലേ ... അവിടെവച്ച് പറയാം \"...
\"ഉറപ്പാണോ ... അതോ ഇന്നത്തെപോലെ വീണ്ടും പറ്റിക്കുവോ \"... തന്റെ മുഖത്തേയ്ക്കുനോക്കാതെ നാലുപാടും കണ്ണുകൾ പായിച്ചു പറയുന്നവനെ നോക്കി ഒരു ചിരിയോടെയാണ് ഇന്ദ്രനത് ചോദിച്ചത് ...
\"ഇല്ല ... ഉറപ്പായിട്ടും പറയും ... പറ്റിക്കില്ല \"... എന്തുവന്നാലും തന്റെ മനസ്സിലുള്ളത് നാളെ ഇന്ദ്രനുമുന്നിൽ തുറന്നു പറയുമെന്ന് ഇവാൻ ഉറപ്പിച്ചിരുന്നു ... കുറച്ചുമുന്നേ പ്രണയത്തെ കുറിച്ച് ഇന്ദ്രൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇവാന് അതിനുള്ള ധൈര്യം കൊടുത്തതും ...
\"അപ്പോ ശരി ... നാളെക്കാണാം \"... അത്രയും പറഞ്ഞ് ഇവാന്റെ തോളിലൊന്ന് തട്ടി ഇന്ദ്രൻ പോയി ... അവൻ പോകുന്നതും നോക്കിനിന്ന ശേഷം അവനും പുറത്തേക്ക് നടന്നു
🔴🔵⚫️🟢🟠🟣⚪️🟤🟡
തുടരും