❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -5😘❤️❤️
തന്റെ മനസ്സിലെ വിഷമം ഉള്ളിലൊതുക്കി ഐഷു വീട്ടിലേക്ക് വരുന്നു. വീട്ടിലേക്ക് എത്തുമ്പോൾ വീട്ടിനു മുറ്റത് ഒരു കാർ കിടപ്പുണ്ടായിരുന്നു. അത് കണ്ട് അവൾ മനസ്സിൽ കരുതുന്നു .
! ചേച്ചിടെ കാറാണല്ലോ !
ചേച്ചി പുറത്തു സിറ്റൗട്ടിൽ ഇരുപ്പുണ്ടായിരുന്നു. ചേച്ചിയെ കണ്ടെയുടൻ ഐഷു ചേച്ചിയോട് ചോദിക്കുന്നു.
\" ചേച്ചി എപ്പോൾ വന്നു. \"
\"കുറച്ചു നേരമായി, \"
\" എന്താ ഇവിടെ ഇരിക്കുന്നെ,
അകത്തേക്ക് കയറാത്തതെന്താ....\"
\" അതിന് വീട് ലോക്കല്ലേ,
അമ്മ, അച്ഛനും ഏതോ അമ്പലത്തിലേക്ക് പോയിരിക്കുവാ..., \"
\" ആണോ, പക്ഷേ എന്നോട് പറഞ്ഞിരുന്നില്ല\"
\" എന്നോടും ഒന്നും പറഞ്ഞില്ല, ഇവിടെ വന്നപ്പോൾ വീട് പൂട്ടിയിരിക്കുന്നു, അങ്ങനെ ഫോണിൽ വിളിച്ചപ്പോഴാണ് കാര്യം പറയുന്നത്. \"
\" ചേച്ചി ഇവിടെക്കായിട്ട് വന്നതാണോ \"
\"ഏയ്, അല്ല,
ഇന്നെനിക്ക് ചെക്കപ്പുണ്ടായിരുന്നു.
അപ്പോഴാ ഏട്ടന് അർജെന്റ് ആയിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു ഓഫീസിൽ നിന്നും കാൾ വന്നത്.
അപ്പൊ പിന്നെ എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് ചേട്ടൻ വേറൊരു വണ്ടി പിടിച്ചു പോയി, ഇനി മൂന്ന് ദിവസം കഴിഞ്ഞെ വരതുള്ളു....\"
\"ഇപ്പോൾ ഇത്ര മാസമായി ചേച്ചി, \"
\"അഞ്ചു കഴിഞ്ഞു.
അമ്മ വിളിച്ചപ്പോൾ പറഞ്ഞു നീ ഏതോ കമ്പനിൽ ജോലി നോക്കാനായി പോയിരിക്കുവാണെന്നു എന്തായി
ജോലി സെറ്റ് ആയൊ \"
\"മം, അത് സെറ്റായി.
ചേച്ചിക്ക് അറിയില്ലേ എന്റെ കൂടെ പഠിച്ച ട്രീസ അവള വർക്ക് ചെയ്യുന്നിടത്താണ് .
പിന്നെ ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഒരു സീനിയറിന്റെ റെക്കമെറ്റേഷൻ കൂടി ഉണ്ടായിരുന്നു. \"
അവർ സംസാരിച്ചു നിൽക്കുമ്പോഴേക്കും അച്ഛനും അമ്മയും അവിടേക്ക് വരുന്നു.
\"എന്താ അമ്മാ,
കീ ഇവിടെ എവിടേലും വെച്ചിട്ട് പോയിക്കൂടായിരുന്നോ \'
\"അതിന് ഞാൻ അറിഞ്ഞോ, നീ വരുമെന്ന്, ഇവള് പോയിട്ട് വരുമ്പോഴേക്കും വരാമെന്ന് കരുതി. \"
സംസാരിച്ച് കൊണ്ട് അമ്മ വീടിന്റ
ഡോർ തുറക്കുന്നു.
\"അമ്മ എല്ലാ അമ്പലത്തിലും കയറി ഇറങ്ങിയ കൊളുണ്ടല്ലോ.\"
\"നമ്മുടെ കുടുംബ ക്ഷേത്രത്തിൽ ഒരു നേർച്ച ഉണ്ടായിരുന്നു അതിന് പോയതാ, പിന്നെ, നമ്മുടെ കണിയാൻ ജ്യോൽസ്യനെ കൂടി പോയി കണ്ടു.
നീ ഇരിക്ക്....\"
ആതിര( ഐഷുവിന്റെ ചേച്ചി )
സോഫയിലേക്ക് ഇരിക്കുന്നു.
\" അതെന്താ പെട്ടെന്ന് ഒരു ജോത്സ്യനെ കാണൽ \"
\"ഐഷുവിന്റെ കാര്യം ചോദിക്കാൻ വേണ്ടിയിട്ട്. അവൾ അറിഞ്ഞാൽ സമ്മതിക്കില്ല \"
\"എന്നിട്ട് ജ്യോൽസ്യൻ എന്ത്
പറഞ്ഞു. \"
\" അവൾക്കിപ്പോൾ നല്ല സയമല്ലെന്ന് പറഞ്ഞു. ധനനഷ്ടവും, മാനഹാനിയുമൊക്കെ ഉണ്ടാകും.
ചില പരിഹാരക്രിയ കളൊക്കെ കുറിച്ചു തന്നിട്ടുണ്ട്.\"
ആ സമയം അവർക്ക് കുടിക്കാനുള്ള ജ്യൂസ് തയ്യാറാക്കാനായി ഐഷു കിച്ചണിലേക്ക് പോയിരിക്കുകയായിരുന്നു.
അമ്മ പറയുന്നതൊക്കെ കേട്ട് അതിനുള്ള മറുപടിയുമായിട്ടാണ് ഐഷു കിച്ചണിൽ നിന്നും വരുന്നത്.
\"അമ്മയോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി അന്ധവിശ്വാസങ്ങളിലേക്ക് എന്നെ വലിച്ചിടരുതെന്ന്. \"
\"പിന്നെ നീ വലിയ കമ്മ്യൂണിസ്റ്റ് അല്ലേ,
നീ എന്നോട് ദേഷ്യം പിടിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം. \"
\"എന്താ \"
\"നമ്മുടെ അപ്പുമോന്റ ജാതകം ഞാൻ ഒന്ന് നോക്കിച്ചു. അതിൽ ചെറിയ പ്രശ്നം കാണുന്നുണ്ട്. അതാണ് ഇപ്പോഴത്തെ നിങ്ങളുടെ ഈ അവസ്ഥക്ക് കാരണമെന്നാണ് ജ്യോൽസ്യൻ
പറയുന്നത് . \"
\"അതുകൊണ്ട് \"
\"ചില പരിഹാര ക്രിയകൾ ചെയ്യേണ്ടതതുണ്ട് . ചിലതൊക്കെ മോൻ കൊണ്ട് തന്നെ ചെയ്യ്ക്കണം.\"
ഐഷു അത് കേട്ട് ദേഷ്യപ്പെടുന്നു
\" ചിലതൊക്കെ മാത്രം ആക്കേണ്ട, എല്ലാം അവനെ കൊണ്ട് തന്നെ
ചെയ്യിപ്പിച്ചേക്കു. അമ്മക്കെന്താ ബോധമില്ലേ, ഒരു നാലു വയസ്സുള്ള കുഞ്ഞാണ് അവൻ, ഇനി അവന്റ മനസ്സിൽ കൂടി ഇതൊക്കെ കുത്തി വെക്കണമായിരിക്കും. ഓരോ അന്തവിശ്വാസന്തങ്ങളുമായി വന്നേക്കുവാ, \"
\"ആ....,
അമ്മ പറഞ്ഞെന്നല്ലേയുള്ളൂ, നിനക്ക് വേണ്ടെങ്കിൽ വിട്ടേക്ക്...\"
\" അല്ല ചേച്ചി എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ,
മുന്നും പിന്നും നോക്കാതെ ഓരോ
എടാ കൂടത്തിൽ എടുത്തു ചാടി, പണി മേടിച്ചു വെച്ചത് എന്റെ ഭർത്താവ്,
അതിനു പഴികേൾക്കുന്നത് ഞാനും എന്റെ മോനും.
ഇവിടെത്തെ ജോത്സ്യന് കുഴപ്പം മോന്റെ
ജാതകത്തിനാണ്, അവിടെ പിന്നെ എന്റെ തലയിലാ...,
നല്ലത് നടക്കുമ്പോൾ അതൊക്കെ അവരുടെ കഴിവും, ഭാഗ്യവും. നഷ്ടവും വിഷമവും ഉണ്ടാകുമ്പോൾ വന്നു കയറിയവളുടെ കുറ്റം.
മടുത്തു ചേച്ചി....,..
ജീവിതം തന്നെ മടുത്തു.
എവിടെയും കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലുമാണ്, സത്യം പറഞ്ഞാൽ എല്ലാം അവസാനിപ്പിക്കാമെന്ന് ചില നേരത്ത് തോന്നും. പിന്നെ എന്റെ മോനെ ഓർക്കുമ്പോൾ....
ദയവുചെയ്ത് അമ്മ എന്നെയും എന്റെ
മോനെയും വിട്ടേക്ക്...\"
ഐഷു മുകളിൽ റൂമിലേക്ക് ചെല്ലുന്നു.
\"ഈ പെണ്ണ് ദൈവ ദോഷം വാങ്ങി കൂട്ടുമല്ലോ, ഈശ്വര എന്റെ കുഞ്ഞിന് നീ നല്ലത് മാത്രം വരുത്തണേ. \"
\"അമ്മ വിഷമിക്കല്ലേ, ഞാൻ അവളോട് സംസാരിക്കാം.അല്ലെങ്കിലും വിവാഹത്തിൽ ശേഷം അവളുടെ സ്വഭാവം ഇങ്ങനെ ആണല്ലോ, അമ്മക്ക് അറിയാവുന്നതല്ലേ,
ആ വിട്ടേക്ക്...\"
വിഷമിച്ചു റൂമിലേക്ക് പോയ ഐഷു, ഭിത്തിയിൽ വെച്ചിട്ടുണ്ടായിരുന്ന അവളുടെ പഴയ ഫോട്ടോ എടുത്തു,
അതിലേക്ക് നോക്കി തലോടിക്കൊണ്ട് കരയുന്നു.
കുറച്ചു സമയത്തിന് ശേഷം ഫ്രഷ് ആയി ഐഷു ഊണ് കഴിക്കാനായി താഴേക്ക് വരുന്നു .
\"അച്ഛാ...,
എനിക്ക് ജോലി റെഡിയായി. നാളെ മുതൽ എനിക് ജോബിന് പോകണം. അതുകൊണ്ടു അപ്പുവിനെ ഏതെങ്കിലും ഒരു ഡേയ് കെയറിലേക്ക് ആക്കാമെന്ന് കരുതുവാ അച്ഛൻ ഒന്ന് അന്നെഷിക്കോ. \"
\"നാളെ ആകട്ടെ മോളെ നോക്കാം\"
\"അപ്പുറത്തെ ഷാഹിനേടെ മോള് പോകുന്ന ഡേയ് കെയറിൽ ഒന്ന് ചോദിച്ചു നോക്ക്. \"
\"അപ്പു കഴിക്ക്... \"
ഐഷു മകന് ഫുഡ് വാരികൊടുക്കുവായിരുന്നു. ആ സമയം ഐഷുവിന്റെ ചേച്ചിയുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു.
\"ഏട്ടാണല്ലോ,
ഹലോ,
ശെരിയേട്ടാ......
ഞാൻ അവളോട് പറയാം.
ഐഷു...
നീ പറഞ്ഞിരുന്ന കാര്യം ചേട്ടൻ ഓരാളോട് സംസാരിച്ചിട്ടുണ്ട് അവർക്ക് താല്പര്യമുണ്ട്, പ്രോപ്പർട്ടി നാളെ വന്ന് നേരിട്ട് കണ്ടിട്ട് എമൗണ്ടിന്റെ കാര്യം സംസാരിക്കാമെന്ന് പറയുന്നത് . \"
\"ഓക്കേ ചേച്ചി, പിന്നെ അവരോട് വൈകുന്നേരം വന്നാൽ മതിയെന്ന് പറഞ്ഞേക്കണേ, \"
\"അത് ഞാൻ ഏട്ടനോട് പറയാം. \'
\"ഏത് പ്രോപ്പർട്ടിയുടെ കാര്യമാ ഈ പറയുന്നേ...\'
\"അത്...,
നീ അമ്മയോട് പറഞ്ഞില്ലേ, \"
\"ഇല്ല \"
\"അത് അമ്മാ, അച്ഛൻ വാങ്ങി തന്ന ആ പ്രോപ്പർട്ടി ഇല്ലേ അതിൽ ഐഷുവിന്റെ ഷെയർ അവൾ വിൽക്കുവാണെന്ന് \'
\"വിൽക്കാനോ, എന്തിനാ...\"
\" അത് എനിക് കുറച്ചു കടം കൂടി ഉണ്ട് , പിന്നെ ഞാൻ ഒരു വീട് റെന്റിനു നോക്കി വെച്ചിട്ടുണ്ട് അതിന് അഡ്വസ് കൊടുക്കണം അതിന് വേണ്ടിട്ടാണ്. \"
\"ഇനി അകപ്പാടെ നിന്റെ പേരിൽ അതും കൂടിയല്ലേ ഉള്ളു , അതും വിറ്റു തുലക്കാൻ പോകുവാണോ,
നിങ്ങൾ ഇത് കേട്ടില്ലേ മനുഷ്യാ...,
എന്നിട്ട് മിണ്ടാതിരിക്കുവാണോ .\"
\"അവരുടെതല്ലേ അവരെന്താണെന്നു വെച്ചാൽ ചെയ്യട്ടെ, \"
\"ഇല്ല ഞാൻ അതിന് സമ്മതിക്കില്ല. \"
\"പിന്നെ ഞാൻ എന്ത് ചെയ്യാനാണ്
അമ്മ..\"
\"അവൻ വരുത്തി വെച്ച കടമല്ലേ, അവൻ വീട്ടിക്കോളും നിന്റെ പേരിൽ ഉണ്ടായിരുന്ന എല്ലാം കൊടുത്തില്ല, അത് മതി, ഇതെങ്കിലും അവിടെ കിടക്കട്ടെ. \"
\"അമ്മ....,\"
\"എനിക്ക് ഒന്നും കേൾക്കണ്ട
ഇങ്ങെനെ എല്ലാം വിറ്റ് തുലക്കാൻ വേണ്ടിയിട്ടല്ല തന്നത്.
ഒരു പ്രേധിസന്ധി വന്നു,
ഒരു ഭാര്യ എന്ന നിലയിൽ , നിന്നെക്കൊണ്ട് പറ്റാവുന്നതിനുമപ്പുറം
നീ സഹായിച്ചു. അത് മതിയെന്നെ ഞാൻ പറഞ്ഞുള്ളു. \'
\"അമ്മ അയ്യാളെന്റെ ഭർത്താവാണ്, \"
\"ഐഷു നീ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. \"
\"അമ്മ വിവാഹ ദിവസം എന്നോട് പറഞ്ഞ ഒരു കാര്യം ഓർക്കുന്നുണ്ടോ ,
{{ ഇന്ന് മുതൽ സന്തോഷമായാലും, സങ്കടമാണെങ്കിലും അത് ഇയ്യാളോടൊപ്പമാണെന്ന് }}
അമ്മ മറന്നുകാണും പക്ഷേ എനിക് ഒന്നും മറക്കാൻ പറ്റില്ലല്ലോ .
അതുകൊണ്ടു തന്നെ ഇതിന് അമ്മയുടെ സമ്മതം എനിക്ക് ആവശ്യമില്ല. \"
ഐഷുവിന്റെ ആ വാക്കുകൾ കേട്ട് അമ്മ പിന്നെ ഒന്നും അവളോട് പറയാൻ നിന്നില്ല, തനിയെ പിറു പിറുത്തുകൊണ്ട് അവിടെ നിന്നും പോകുന്നു.
\"ഇങ്ങനൊരു വിധിയാണല്ലോ ദൈയ്‌വമേ നീ എന്റെ കുഞ്ഞിന് വെച്ചത്. \"
ആ വാക്കുകൾ കേട്ട് ഐഷു എല്ലാവരും കേൾക്കാനായി പറയുന്നു
\" ഈ വിധി , നിങ്ങളൊക്കെ കൂടി എനിക്ക് സമ്മാനിച്ചതല്ലേ, അത് ഞാൻ മാത്രം അനുഭവിച്ചോളാം . \"
തുടരും...,....♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -6😘❤️❤️
അന്നേ ദിവസം രാത്രിഅത്താഴം കഴിക്കാനായി ഐഷു വരാത്തതിനെ തുടർന്ന്, ആതിര ഐഷുവിനോട് സംസാരിക്കാനായി അവളുടെ റൂമിലേക്ക് ചെല്ലുന്നു . ആ സമയം ഐഷു എന്തോ ആലോചിച്ചു കൊണ്ട് കട്ടിലിൽ കിടക്കുവായിരുന്നു. \"ഐഷു.....\"ചേച്ചി വിളിച്ചത് കേട്ട് ഐഷു കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നു. \" നീ എന്താ അത്താഴം കഴിക്കാൻ വിളിച്ചിട്ട് വരാതിരുന്നേ \"\"എനിക്ക് വേണ്ടത്തത് കൊണ്ടാ ചേച്ചി\"\"അതെന്താണെന്നാണ് ഞാൻ ചോദിച്ചത് എന്താ അമ്മയോടുള്ള ദേഷ്യം കൊണ്ടാണോ.\"\"ഏയ്, അതൊന്നുമല്ല, എനിക്ക്വിശപ്പില്ല. \"\"അതിന് നീ ഒന്നും കഴിച്ചില്ലല്ലോ, ഉച്ചക്കാണെങ്കിൽ കഴിച്ചെന്നു വരുത്തി. നീ എന്താ പട