തുടരന്വേഷണം Part 11
അയാൾ പിന്നെയും പറയാൻ മടിച്ചുനിന്നു. “പറയടാ അങ്ങോട്ട്...” രമേശ് ദേഷ്യപ്പെട്ടു. അയാൾ പറയാൻ തുടങ്ങി “ഇന്നലെ പണി കഴിഞ്ഞു ഞാൻ നേരെ കള്ള് ഷാപ്പിൽ പോയി നന്നായി അങ് കുടിച്ചു അതുകഴിഞ്ഞ് അവിടെ ഉണ്ടായിരുന്ന ഒരാളുമായി തർക്കമായി അവസാനം അടിയായി അങ്ങനെ ഇന്നലെ പോലീസ് സ്റ്റേഷനിലുമായി. അയാൾ ഇളിച്ചുകൊണ്ട് പറഞ്ഞു. “എപ്പോഴാ തന്നെ പോലീസ് പൊക്കിയത്?”.
“അത് എട്ടുമണിക്ക്” അയാൾ പറഞ്ഞു. “കൃത്യം 8:00 മണിക്കാണ് തന്നെ പൊക്കിയത് എന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റി? ജോർജ് വീണ്ടും ചോദിച്ചു. “താൻ 8 മണി ആയപ്പോഴേക്കും ഫിറ്റായല്ലോടാ എന്നും പറഞ്ഞ പോലീസ് ഏമാന്മാർ എന്നെ തല്ലിയത്”
“ഏത് സ്റ്റേഷനിലാ ഇന്നലെ ഉണ്ടായിരുന്നത്?” ശ്രീകുമാർ ചോദിച്ചു. “തംബാനി പോലീസ് സ്റ്റേഷനിൽ ആയിരുന്നു” അയാൾ പറഞ്ഞു. “എന്നാൽ പുറത്തേക്ക് നിന്നോളൂ”. അയാൾ പതിയെ പുറത്തേക്കു പോയി.
“അവനുമല്ല ഇനിയുള്ളവൻ തന്നെയാകും കൊലയാളി” ശ്രീകുമാർ പറഞ്ഞു. അയാളെ ഇങ്ങോട്ട് കടത്തിവിട് ശ്രീകുമാർ പറഞ്ഞു. അയാൾ അങ്ങോട്ട് കടന്നു വന്നു. നല്ല കട്ടി മീശയുള്ള ആവശ്യത്തിൽ കൂടുതൽ തടിയുള്ള എന്നാൽ ഉയരം കുറഞ്ഞ ഒരു മനുഷ്യൻ. പേരെന്താ? ശ്രീകുമാറിന്റെ പതിവ് ചോദ്യം. “ജേക്കബ്” അയാൾ പറഞ്ഞു. “ജേക്കബ് ഫോൺ എന്തിനാ ഇടയ്ക്കിടക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതും ഓണാക്കുന്നതും?” ശ്രീകുമാർ ചോദിച്ചു. “അയ്യോ സാർ സ്വിച്ച് ഓഫ് ആക്കുന്നതല്ല തനിയെ സ്വിച്ച് ഓഫ് ആകുന്നതാണ്”. തനിയെ സ്വിച്ച് ഓഫ് ആവുകയോ? ശ്രീകുമാർ ആശ്ചര്യത്തോടെ ചോദിച്ചു. “ആ സാറേ ഫോൺ ചാർജ് കുത്തി കഴിഞ്ഞ അപ്പോഴേക്കും ചാർജ് ഫുൾ ആവും ഊരിവച്ച് കുറച്ചു കഴിഞ്ഞാൽ ചാർജ് ലോ ആകും കുറച്ചു കഴിഞ്ഞാൽ സ്വിച്ച് ഓഫ് ആകും പിന്നെയും എപ്പോഴെങ്കിലും ഫോൺ സ്വിച്ച് ഓൺ ആക്കിയാൽ ചാർജ് പിന്നെയും 80 ശതമാനം കുറച്ചുകഴിഞ്ഞാൽ പിന്നെയും ചാർജ് തീർന്നു ഓഫ് ആകും” ജേക്കബ് പറഞ്ഞു. “രമേശ് അവൻറെ ഫോൺ ഒന്ന് ചെക്ക് ചെയ്തേക്ക്” ശ്രീകുമാർ രമേശിനോട് പറഞ്ഞു. രമേശ് അയാളുടെ ഫോൺ വാങ്ങി നോക്കി “സർ ഇതിൽ ഇപ്പോൾ ചാർജ് 3% ഉള്ളൂ അല്ല അപ്പോഴേക്കും അത് സ്വിച്ച് ഓഫ് ആയി” രമേശ് പറഞ്ഞു. രമേശ് ഫോൺ സ്വിച്ച് ഓൺ ആക്കി. “സർ സ്വിച്ച് ഓണാക്കിയപ്പോൾ ഇതിൽ 80 ശതമാനം ചാർജ് ഉണ്ട്” രമേശ് പറഞ്ഞു. “ശരി എന്തായാലും താൻ ഇന്നലെ രാത്രി 10:00 ആകുമ്പോഴേക്കും എവിടെയായിരുന്നു ശ്രീകുമാർ ചോദിച്ചു. അപ്പോൾ ഞാൻ സെക്കൻഡ് ഷോ കാണാൻ പോയിരിക്കുകയായിരുന്നു അയാൾ പറഞ്ഞു. എവിടെയാണ് പോയത്? ശ്രീകുമാർ ചോദിച്ചു. “തംബാനിയിലെ കനക തീയേറ്ററിൽ” അയാൾ പറഞ്ഞു. “എന്നാൽ പുറത്തു പോയിരി” ശ്രീകുമാർ പറഞ്ഞു. അയാൾ പുറത്തേക്ക് പോയി. “രമേശ് തിയേറ്ററിൽ ഇയാൾ ഇന്നലെ ഉണ്ടായിട്ടുണ്ടോ എന്ന് ഹരിയോട് ചെക്ക് ചെയ്യാൻ പറ” രമേശ് പുറത്തേക്ക് പോയി. “ജോർജ് ഇനി എന്ത് ചെയ്യും ആരും സംശയിക്കാൻ മാത്രം ഇല്ലല്ലോ?” ശ്രീകുമാർ ജോർജിനോട് ചോദിച്ചു. “നമുക്ക് ഇന്നലെ പണിക്ക് വന്നതും ഇന്ന് വരാത്തതുമായ ആളുകളുടെ കൂടി നമ്പർ ഒന്ന് ചെക്ക് ചെയ്യണം” ജോർജ് പറഞ്ഞു. അപ്പോഴേക്കും പുറത്തുപോയ രമേശ് അങ്ങോട്ട് കടന്നു വന്നു കയ്യിൽ ഉണ്ടായിരുന്ന റിപ്പോർട്ട് ശ്രീകുമാറിന് നേരെ നീട്ടി. ശ്രീകുമാർ അത് വായിച്ചു.
“ജോർജ് നിൻറെ ഊഹം ശരിയാണ് മുറിവിൽ നിന്ന് കിട്ടിയ വെള്ള മുടി വ്യക്തിമിന്റേതല്ല മുറിവിന്റെ അടുത്തുള്ള തൊലിയിൽ ഉണ്ടായിരുന്ന പൊടി കരിങ്കൽ പൊടി തന്നെയാണ് നിൻറെ അനാലിസിസ് കറക്റ്റ് ആണ്” ശ്രീകുമാർ പറഞ്ഞു. അപ്പോൾ നിസാർ അങ്ങോട്ട് കടന്നു വന്നു. സാർ ഫോറൻസിക് ഉദ്യോഗസ്ഥർ വന്നിട്ടുണ്ട്. അവരോട് ഇവരിൽ ആരുടെയെങ്കിലും ചെരുപ്പിൽ രക്തം പറ്റിയിട്ടുണ്ടോ എന്ന് നോക്കാൻ പറ” ശ്രീകുമാർ നിസാറിനോട് പറഞ്ഞു. നിസാർ അങ്ങോട്ട് പോയി.”ആ.. രമേശ് ക്വാറയിൽ ഇന്ന് പണിക്ക് വന്നവരുടെയും വരാത്തവരുടെയും നമ്പറുകൾ തൻറെ കയ്യിൽ ഇല്ലേ?”
“എല്ലാവരുടെയും നമ്പറും അഡ്രസ്സും കയ്യിലുണ്ട് സാർ” രമേശ് തലയാട്ടിക്കൊണ്ട് പറഞ്ഞു. എന്നാൽ കുറച്ചു പോലീസുകാരെ വിട്ട് അവരെയൊക്കെ കൊണ്ടുവരാൻ പറ” ശ്രീകുമാർ പറഞ്ഞു. അപ്പോഴേക്കും നിസാർ അങ്ങോട്ട് ഓടി വന്നു. “സർ, അവിടെ ഒരാളുടെ ചെരുപ്പിൽ രക്തമായതായി കാണുന്നുണ്ട്!”. ശ്രീകുമാറും കൂടെയുള്ളവരും എല്ലാം അങ്ങോട്ട് വേഗം ചെന്നു. ആരുടെ കാലിലാണ് രക്തം കണ്ടത്? ശ്രീകുമാർ വന്ന പാടെ ചോദിച്ചു. കുമാരന്റെ ചെറുപ്പത്തിലാണ് രക്തം കണ്ടത് ഫോറൻസിക് ഉദ്യോഗസ്ഥൻ രാജേഷ് പറഞ്ഞു. അവരെല്ലാവരും കൂടി കുമാരന്റെ നേരെ തിരിഞ്ഞു.
“പറയടാ എങ്ങനെയാ താൻ അവനെ കൊന്നത്? ശ്രീകുമാർ ചോദിച്ചു. “അയ്യോ സാറേ ഞാൻ ആരെയും കൊന്നിട്ടില്ല!” അയാൾ പേടിച്ചുകൊണ്ട് പറഞ്ഞു. “പിന്നെ എങ്ങനെയാടാ തന്റെ ചെരുപ്പിൽ രക്തമായത് പറയടാ” ശ്രീകുമാർ ഉച്ചത്തിൽ ചോദിച്ചു. ആ ചോര എൻറെ കാലിലേതു തന്നെയാ സാറേ, എന്റെ കാലിൽ ഇന്നലെ പണിയെടുക്കുമ്പോൾ മുറിവുണ്ടായി ഇതാ...” അതും പറഞ്ഞ് അയാൾ തുണി പൊക്കി കാല് കാണിച്ചുകൊണ്ട് പറഞ്ഞു. അയാളുടെ കാൽമുട്ടിന് കുറച്ചു താഴെയായി ഒരു മുറിവ് ഉണ്ടായിരുന്നു. “എന്തായാലും ഇവനെ നന്നായെന്ന് പരിശോധിച്ചേക്ക്” ശ്രീകുമാർ പറഞ്ഞു. അപ്പോഴേക്കും രമേശ് അങ്ങോട്ട് ഓടി വന്നു. “എന്താടോ?” ശ്രീകുമാർ ചോദിച്ചു. “സാർ ഒരു ലീഡ് കിട്ടിയിട്ടുണ്ട്”
“പണിസ്ഥലത്തേക്ക് വരാത്ത തൊഴിലാളികളുടെ ഫോണുകളിൽ ഒരാളുടെ ഫോൺ മാത്രമാണ് ആ സമയത്ത് സ്വിച്ച് ഓഫ് ആയിട്ടുള്ളത് അതും പണിസ്ഥലത്തുനിന്ന് പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്ക്” രമേശ് പറഞ്ഞു. “എന്നാൽ അവനെ വിളിച്ചിട്ട് സ്റ്റേഷനിലേക്ക് വരാൻ പറ” ശ്രീകുമാർ പറഞ്ഞു. “സർ, അതാണ് പ്രശ്നം അവനെ വിളിച്ചിട്ട് കിട്ടുന്നില്ല” രമേശ് പറഞ്ഞു. “എന്നാൽ കുറച്ചു പോലീസുകാരെ വിട്ട് അവനെ കൂട്ടിക്കൊണ്ടു വരാൻ പറ” അതും പറഞ്ഞ് ശ്രീകുമാർ ഉള്ളിലേക്ക് കയറിപ്പോയി. ശ്രീകുമാർ ആകെ ദേഷ്യം പിടിച്ച അവസ്ഥയിലായിരുന്നു. “മുബാറക്ക്!” ശ്രീകുമാർ വിളിച്ചു. മുബാറക്ക് ഉള്ളിലേക്ക് ചെന്നു. “മുബാറക്ക് നിന്നോട് ഞാൻ അന്വേഷിക്കാൻ പറഞ്ഞ സിസിടിവിയുടെ കാര്യം എന്തായി?” ശ്രീകുമാർ ചോദിച്ചു. “സർ ആ പോക്കറ്റ് റോഡിൻറെ ഒരു അറ്റത്ത് ക്യാമറ ഉണ്ട് അതിൽ കൃത്യം നടന്നു എന്ന് പറയുന്നതിന് മുമ്പോ ശേഷമോ അങ്ങനെ ആരും പോകുന്നത് കണ്ടിട്ടില്ല, മെയിൻ റോഡിൽ വണ്ടി നിർത്തി ആകാശ് നടന്നു പോകുന്നത് കാണാനുണ്ട്” മുബാറക്ക് പറഞ്ഞു നിർത്തി. ജോർജ് അത് കേട്ടുകൊണ്ടാണ് അകത്തേക്ക് വന്നത്. ഈ സംഭവസ്ഥലത്ത് പോലീസ് നായയെ കൊണ്ടുവന്നു പരിശോധിച്ചില്ലേ? ജോർജ് ചോദിച്ചു. അതൊക്കെ ചെയ്തു പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല” മുബാറക്ക് മറുപടി പറഞ്ഞു.
"അതായത് ചിലപ്പോൾ പ്രതി എന്നും ആ സ്ഥലത്ത് കൂടി നടന്നു പോകുന്നയാൾ ആകാം അല്ലെങ്കിൽ പോലീസ് നായക്ക് മണം കിട്ടാതിരിക്കാൻ അയാൾ എന്തെങ്കിലും ചെയ്തു കാണും" ജോർജ് പറഞ്ഞു. "ഇനി പ്രതി എന്ന് സംശയിക്കാൻ ഉള്ളത് രമേശ് പറഞ്ഞ ആ തൊഴിലാളി മാത്രമാണ് അതുതന്നെ അവൻ ആകുമെന്ന് നമുക്ക് യാതൊരു ഉറപ്പുമില്ല" ശ്രീകുമാർ നിരാശയോടെ പറഞ്ഞു.
പെട്ടെന്ന് ശ്രീകുമാറിന്റെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി. ശ്രീകുമാർ ഫോണെടുത്തു "ഹലോ എന്താ നിതീഷ്?" ശ്രീകുമാർ ചോദിച്ചു. മറുപടി കേട്ട് ശ്രീകുമാർ ഞെട്ടി. "എന്ത്... ഇനിയും ഒരെണ്ണം ഇതുപോലെ നടന്നു എന്നോ? ഓ.. ശരി" ശ്രീകുമാർ ഫോൺ വെച്ചു. "നമുക്ക് പുറപ്പെടാം" ശ്രീകുമാർ പറഞ്ഞു. എങ്ങോട്ടാണ് സർ? രാധിക അങ്കലാപ്പോടെ ചോദിച്ചു. "ഇരിക്കട്ടെക്ക് അവിടെ ഒരാൾ കൂടി ഇതുപോലെ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന്" ശ്രീകുമാർ പറഞ്ഞു അവർ എല്ലാവരും കൂടി ഇരിക്കോട്ടേക്ക് പുറപ്പെട്ടു. ജോർജും രമേശും രമേശിന്റെ ജീപ്പിലാണ് പുറപ്പെട്ടത് ബാക്കിയുള്ളവർ വേറെ കാറുകളിലും ആയാണ് പുറപ്പെട്ടത്. "എടാ നീ എങ്ങനെയാണ് അയാളുടെ മുറിവിൽ വെള്ള മുടി ഉണ്ടെന്ന് ഇത്ര പെട്ടെന്ന് മനസ്സിലാക്കിയത്?" രമേശ് ജോർജിനോട് ജീപ്പ് ഓടിച്ച്കൊണ്ട് ചോദിച്ചു. "അത് വളരെ സിമ്പിൾ അല്ലേ ആ മുടിയുടെ കുറച്ചു ഭാഗത്ത് രക്തം ആയിരുന്നില്ല അതുകൊണ്ടുതന്നെ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും" ജോർജ് പറഞ്ഞു. "എന്നാലും ഇത്രയൊക്കെ ആയിട്ടും പ്രതിയെ പിടിക്കാൻ നമുക്ക് പറ്റിയില്ലല്ലോ കഷ്ടമായി" രമേശ് സങ്കടത്തോടെ പറഞ്ഞു. "കൂടുതൽ വൈകാതെ തന്നെ നമുക്ക് അവനെ കിട്ടുമായിരിക്കും" ജോർജ് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും സംഭവസ്ഥലത്തേക്ക് എത്തി.
അതൊരു നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം ആയിരുന്നു അതിൻറെ അടുത്തായിരുന്നു സംഭവം നടന്നത് സംഭവസ്ഥലത്തേക്ക് വൻ ജനക്കൂട്ടം എത്തിത്തുടങ്ങിയിരുന്നു. മാധ്യമപ്രവർത്തകർ എല്ലാം ഒരു ഭാഗത്ത് തടിച്ചുകൂടിയിരുന്നു ശ്രീകുമാറിന്റെ കാർ കണ്ടതും മാധ്യമപ്രവർത്തകരെല്ലാം കൂടി അദ്ദേഹത്തിൻറെ കാറിനെ വളഞ്ഞു. അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങിയതും ചോദ്യങ്ങളുടെ പെരുമഴയായിരുന്നു. അദ്ദേഹം തൻറെ സർവ്വ ശക്തിയും ഉപയോഗിച്ച് അവരെ വകഞ്ഞു മാറ്റി നേരെ ക്രൈംസീനിലേക്ക് നടന്നു.
തുടരും....
തുടരന്വേഷണം Part.12
സംഭവം നടന്നിരിക്കുന്നത് പണി
നടന്നുകൊണ്ടിരിക്കുന്ന ഒരു ബിൽഡിങ്ങിന് പിറകിലായിട്ടായിരുന്നു. ജോർജ് ആദ്യം
ചുറ്റും നോക്കി ഒരു ഭാഗത്ത് ബിൽഡിങ്ങിന് പിറകുവശവും മറുവശത്ത് കൂറ്റൻ
മതിലുമായിരുന്നു ഇതിനിടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പുറകിലേക്ക് മറിഞ്ഞുവീണ
നിലയിൽ മലർന്നാണ് ബോഡി കിടക്കുന്നത് ബോഡിയുടെ തലക്ക് അടിഭാഗത്ത് നിന്ന് രക്തം
ഒലിച്ചിരിക്കുന്നു. തലക്ക് പിറകിലാണ് ശതമേറ്റ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ ജോർജിന്
മനസ്സിലായി. ജോർജ് ബോഡിക്ക് നാല് പുറവും ഒന്ന് നടന്നു നോക്കി മുണ്ടും നീല
ഷർട്ടുമാണ് വേഷം ആറടി ഉയരം ഒത്ത ശരീരം. ജോർജ് ബോഡിയുടെ തല ഭാഗത്ത് ഇരുന