Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -13😘❤️❤️












\"എന്താടാ  അസി, ഒരു ആലോചന 
പരീക്ഷ പേടിയാണോ \"

\"ഒന്നും ഇല്ല ഇക്ക, \"

\"നിന്റെ പനിയൊക്കെ ഏങ്ങനെയുണ്ട് \"

\"ഇപ്പോൾ കുഴപ്പമില്ല...\"

\"എന്താടാ, ഒരു മുഡോഫ്, രണ്ടു ദിവസം കൊണ്ട് ഞാൻ ശ്രദ്ധിക്കുവാ.  , 
ഇനി ലൗ ഫേലിയർ എങ്ങാനും ആണോ 
എന്തായാലും എന്നോട് പറയ്\"

അത് കേട്ട് അസി തല താഴ്ത്തുന്നു. 

\"ആണോ...\"

\"ഇപ്പോഴെയോ.... \"

\"മം..\"

കാര്യങ്ങളോക്കെ അസി  ഇക്കാക്ക യോട് പറയുന്നു. 

അത് കേട്ട് ഇക്കാക്ക പൊട്ടി ചിരിക്കുന്നു. 

\"അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ, അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞത് കൊണ്ട് കരഞ്ഞു മെരുകി  സ്കൂളിലും പോകാതെ ഇരിക്കുവാണ്. \"

\"കളിയാക്കണ്ട,\"
 
കളിയാക്കിയതല്ലടാ, 
എടാ നിനക്കറിയോ  
ഞാൻ ഷാഹിന സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണെന്ന് , 

എട്ടാം ക്ലസ്സിൽ പഠിക്കുമ്പോൾ. . 

അന്ന് മുതൽ ഞാൻ അവളുടെ പിറകെ നടന്നു അവളെന്നെ  ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല.  അവളെ പറഞ്ഞിട്ടും കാര്യമില്ല, ആ പ്രായത്തിലൊക്കെ പ്രണയം, റെയർ ആണല്ലോ, 

പിന്നെ രണ്ടു വർഷം ആരോടും പറയാതെ മനസ്സിൽ കൊണ്ടു നടന്നു. അത് കഴിഞ്ഞു പത്താം ക്ലാസ്സ്‌ ആയപ്പോൾ  ഫ്രണ്ട്സിനോട് പറഞ്ഞു. 

അവമാര്  അവരുടെ ചെറിയ ബുദ്ധിയിൽ തോന്നിയ ഓരോ വഴികളും പറഞ്ഞു തന്നു.   അവളോട് ഇഷ്ടം തുറന്നു പറയാനായി.ഒന്നും നടന്നില്ല.

പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ അവൾക്ക് വേറൊരുത്തൻ സെറ്റായി. അന്നേരം നിന്നെപ്പോലെ കുറെ കരഞ്ഞു എന്നിട്ടും വിട്ടില്ല.  വീണ്ടും രണ്ടു വർഷം   പറയാതെ മനസ്സിൽ മാത്രം കൊണ്ടു നടന്നു. 


അതും കഴിഞ്ഞു അവൾ ഡിഗ്രി  കയറിയപ്പോൾ അതേ കോളേജിൽ ഞാനും ചേർന്നു. 

അപ്പോഴേക്കും  മറ്റേവൻ,  അവൻ പഠിത്തം നിർത്തി, പിന്നെ ഞങ്ങൾ ഫ്രണ്ട്‌സായി,വീണ്ടും ഒന്നര കൊല്ലം, തുറന്നു പറയാതെ ഉള്ളിലൊതുക്കി കൂടെ നടന്നു. 

സെക്കന്റ്‌ ഇയർ ആയപ്പോൾ ചെറിയ ചില സൂചന അവൾക്ക് ഞാൻ കൊടുത്തു തുടങ്ങി, അവസാനം ആറു വർഷം മനസ്സിൽ കൊണ്ടു നടന്നിട്ട്, ഞാൻ എന്റെ ഇഷ്ടം  അവളോട് തുറന്നു പറഞ്ഞു. 

വിട്ടു കളയേണ്ട എത്രയോ സാഹചര്യങ്ങളുണ്ടായി, എന്നിട്ടും  കളയാതെ ഉള്ളിൽ കൊണ്ടു നടന്നു. 
അതുകൊണ്ട് ഇപ്പൊ ദേ കല്യാണം വരെ കാര്യങ്ങളായി. 

നീ ഒരു കൊല്ലമായപ്പോഴേക്കും കരഞ്ഞു പനിയും വരുത്തി ഇരിക്കുന്നു. 

എടാ.., 
നിന്നെ അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞില്ലല്ലോ. നിന്നോട് പ്രണയണില്ലെന്നല്ലേ
പറഞ്ഞിട്ടുള്ളു. \"

\"ബെസ്റ്റ് ഫ്രണ്ട് എന്ന നിലക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞു, \"

\"മതി അത് ലൗ ആകാൻ കുറച്ചു 
സമയം മതി. അത് നീ അവൾക്ക് കൊടുക്ക്. 

അവൾക്ക് നിന്നെ ഇഷ്ടമായിരിക്കും, എന്തെങ്കിലും കാരണം കൊണ്ട് അവൾ അങ്ങനെ ഒന്നും ഇല്ലെന്ന്  വെറുതെ പറയുന്നതാവും . \"

\"അപ്പൊ ഞാൻ വീണ്ടും  എന്റെ പ്രണയവുമായി മുന്നോട്ട് പോകാം അല്ലേ  .\" 

\"അതൊക്കെ നിന്റെ ഇഷ്ടം. 
പിന്നെ ഇനി നീ അവളോട്  അടുക്കുമ്പോൾ അവൾ ആഗ്രഹിച്ചത്  പോലെ ഒരു ഫ്രണ്ട് മാത്രം അയാൾ മതി.. 
അവസാനം അവള് തന്നെ നിന്നോട് ഇഷ്ടം പറയും.  \"

\"പറയോ..\"

\"നിന്റെ കാര്യത്തിൽ എനിക്ക് 100 % ഉറപ്പുണ്ട്  അവൾ പറയുമെന്ന്. 

പിന്നെ അങ്ങനെ ഒന്നും സംഭവിച്ചില്ലേങ്കിൽ  അവൾ നിനക്കുള്ളതല്ലെന്ന് കരുതി വിട്ടുകളയണം. 

അല്ലാതെ ഇങ്ങനെ ഇരുന്നു കരയണോ, അരുതാത്ത തോന്നും ചെയ്യണോ നിൽക്കരുത് മനസ്സിലായോ . \"

\"മം \"

! ആരെങ്കിലും ഒരു ചെറിയ പ്രതീക്ഷ തരുമ്പോൾ  തന്നെ മനസ്സിന് ഒരു സന്തോഷം കിട്ടും. !


ഇക്കാക്ക നൽകിയ കോൺഫിഡൻസിൽ അസി വീണ്ടും മുന്നോട്ട് പോകുന്നു. 
വിഷമമൊക്കെ മാറ്റി  അസി അടുത്ത ദിവസം  തന്നെ സ്കൂളിലേക്ക് പോകുന്നു.  

\" നീ വരുന്നില്ലെന്നല്ലേ പറഞ്ഞത് \" 

\"അത് പിന്നെ...., 
അവള് എന്നോട് വരാൻ പറഞ്ഞിട്ട് വരാതിരുന്നാൽ അവൾക്ക് സങ്കടമാവില്ലേ. \"

\" സത്യം പറ അസി,  ഞാൻ പോയതിന് ശേഷം അവള്  നിന്നെ വിളിച്ചു ഇഷ്ടമാണെന്ന് പറഞ്ഞോ,
അല്ല  അങ്ങനെ അല്ലെങ്കിൽ പിന്നെ നീ പെട്ടെന്ന് ഇങ്ങനെ മാറില്ല. \'

\" പറഞ്ഞില്ല, പക്ഷേ പറയും \"

\"മനസിലായില്ല \"

\"എടാ ഇനിയും സമയമുണ്ടല്ലോ, 
നീ നോക്കിക്കോ, അവസാനം അവള് തന്നെ എന്നോട് ഇങ്ങോട്ട് വന്നു  പറയും എന്നെ ഇഷ്ടമാണെന്ന് \" 

\"കാത്തിരുന്നോ...\"

അതേ സമയം ഐഷു ബസ്സിൽ മൂഡോഫായി ഇരിക്കുന്നത് കണ്ട്  ട്രീസ അവളോട്‌ സംസാരിക്കുന്നു . 


\" എന്താടി ഒരു മൂഡോഫ്, 
ഇന്നലെ ഫോൺ വിളിച്ചിട്ട് അസി മിണ്ടാത്തത് കൊണ്ടാണോ \" 

\"അങ്ങനെയൊന്നുമില്ല \"

\" നീ വെറുതെ കള്ളം പറയണ്ട, എനിക്കറിയാവുന്നതല്ലേ നിന്നെ \" 

\" എടി എനിക്ക് എന്താ പറ്റിയതെന്ന് എനിക് തന്നെ അറിയില്ല. സത്യം പറഞ്ഞാൽ  അവനില്ലാതെ ക്ലാസ്സിലേക്ക് വരാൻ തന്നെ ഒരു ഇന്റർസ്റ്റ് ഇല്ല. \"

\" ഒരു പിണക്കം കൊണ്ട്  അവന് നിന്നെ  മൂഡോഫ് ആക്കാൻ കഴിയുന്നുണ്ടെങ്കിൽ നിന്റെ മനസ്സിൽ അവനുള്ള സ്ഥാനം അത്ര വലുതാണ്. \"


\"എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഒരു ഫ്രണ്ടില്ലേ, എന്തൊക്കെ പറഞ്ഞാലും ഇത്രയൊക്കെ വഴക്കിട്ടാലും അവർ കൂടെ ഇല്ലെങ്കിൽ ജീവിതം ശൂന്യമായത് പോലെ തോന്നും. \"




\"സത്യം പറഞ്ഞാൽ ഇതൊക്കെയാണ് 
ഒരാളെ പ്രണയിക്കുന്നതിന്റ 
സിംപ്‌റ്റംസ്. പക്ഷേ നീ അത് അംഗീകരിച്ചു തരുന്നില്ലെന്ന് മാത്രം.\"  

ഐഷു ട്രീസയെ തുറിച്ചു നോക്കുന്നു


\" നീ എന്നെ തുറിച്ചു നോക്കുകയൊന്നും വേണ്ട, ഞാൻ പറഞ്ഞതാണ് ഫാക്ട്. 
നിനക്ക് ദേഷ്യം വന്നാലും ഇല്ലെങ്കിലും ഞാനൊരു കാര്യം പറയാം 

സ്നേഹവും സന്തോഷവും തരുന്ന  ഒന്നിനെയും നമ്മൾ കൈവിട്ട് കളയരുത്\", 


അവർ ക്ലാസ്സിലേക്ക് വരുമ്പോൾ  അസി ക്ലാസ്സിൽ  ഇരിക്കുന്നത് കണ്ട് ഐഷുവിന് സന്തോഷമാകുന്നു. ട്രീസ അസിയുടെ അടുത്തേക്ക് ചെല്ലുന്നു. 

\"നിന്റെ പനിയൊക്കെ  മാറിയോടാ \"

\"മം...\"

\"ഇവിടെ ഒരാൾക്ക് നീ ഇല്ലാതെ പഠിക്കാൻ പറ്റുന്നില്ലായിരുന്നു \" 

\"ദേ ട്രീസ ഇല്ലാത്ത കാര്യങ്ങൾ വെറുതെ പറയരുത്. \"

\"ഞാൻ ഉള്ളതു തന്നെയാ പറഞ്ഞത്. \"

അപ്പോഴേക്കും ബെല്ലടിച്ചിരുന്നു. ക്ലാസ്സിലേക്ക് സാർ വരുന്നു. 

\"ദേ സാർ വരുന്നുണ്ട് എല്ലാവരും അവരവരുടെ  സീറ്റുകളിൽ 
ചെന്നിരുന്നേ. \"


ക്ലാസ്സ്‌ നടക്കുമ്പോൾ ഇടക്കിടക്ക് അസി ഐഷുവിനെ നോക്കുന്നുണ്ടായിരുന്നു. 
അവൾ നോക്കുന്ന സമയം അവൻ അവളെ മൈൻഡ് ചെയ്യാതെ ഇരിക്കുന്നു. 

ഇന്റർവെൽ ടൈം ആകുമ്പോൾ ഐഷു അസിയുടെ അടുത്തേക്ക് ചെല്ലുന്നു. അവൻ  വരാത്ത ദിവസത്തെ നോട്സ് എഴുതുവായിരുന്നു. 

അവൻ അവളെ മൈൻഡ് ആക്കുന്നില്ല, ഐഷു, അസിയുടെ അടുത്തേക്കിരുന്നു. 

\"നീ എന്താ എന്നോട് മിണ്ടില്ലേ, പിണക്കമാണോ \"

\"എനിക്കാരോടും പിണക്കമൊന്നുമില്ല\"

\" പിന്നെന്താ  നിനക്കിത്ര  ജാഡ 
  ഫോൺ വിളിച്ചപ്പോൾ സംസാരിക്കാൻ ഒരു മടി, \" 

\"അത് അപ്പൊ എനിക്ക് സംസാരിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു. \" 

\"ഇപ്പോൾ മൂടുണ്ടോ, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. \"

\" എന്താ പറയ് \"

\"എടാ, സത്യം പറയാല്ലോ, 
നിനക്  ഈ സീരിയസ് ഭാവം ഒട്ടും ചേരുന്നില്ല. കണ്ടിട്ട് ചിരിവരുവാ.... \"

ഐഷു അസിയെ നോക്കി ചിരിക്കുന്നു. 

\"അല്ലെങ്കിലും, നമ്മളൊക്കെ കോമാളികളാണല്ലോ. \"

\"ആ ഇപ്പൊ  ചെറുതായിട്ട് പഴയ അസി ആകുന്നുണ്ട്. 

\"എടാ..., 
നീ എന്നെ ഒന്ന് മനസിലാക്ക് . നിന്നോട് പിണങ്ങി എന്നെകൊണ്ട് പറ്റുന്നില്ല അതുകൊണ്ടാണ്. \"

അസി ഒന്നും മിണ്ടാതെ നോട്സ് എഴുതുന്നു. 

\"അത്ര ഡിമാൻറ്റാണെങ്കിൽ 
നീ മിണ്ടണ്ട. ഞാൻ നിന്നോട് ഒന്നും അങ്ങോട്ട്‌ പറഞ്ഞില്ല, \"

ദേഷ്യപ്പെട്ട്  ഐഷു എഴുന്നേറ്റ് പോകാൻ തുടങ്ങുന്നതും, അസി അവളുടെ കയ്യിൽ പിടിക്കുന്നു. 

\" സോറി...

\" എനിക്ക് നിന്നോട് ഒരു ഇഷ്ടം തോന്നി അത് ഞാൻ പറഞ്ഞു, നിനക്ക് അത് ഓക്കേ അല്ല,.  അത് അവിടെ കഴിഞ്ഞു. 

നീ പറഞ്ഞത് പോലെ ആ കാര്യങ്ങളൊന്നും ഇനി മനസ്സിൽ വെച്ചേക്കണ്ട ,  നമുക്ക്  പഴയത് നല്ല ഫ്രൻസായി ആയി തുടരാം.\"

അസിയുടെ വാക്കുകൾ കേട്ട് ഐഷുവിന് സന്തോഷമാകുന്നു   


\" താങ്ക്സ്  ഡാ  ഈ അസിയെയാണ് എനിക്കിഷ്ടം.  ബെല്ലടിച്ചു നമുക്ക് പിന്നെ സംസാരിക്കാം. \" 

ഐഷു എഴുന്നേറ്റ് പോകുന്ന സമയം അസി മനസ്സിൽ പറയുന്നു 

! നീ എനിക്കുള്ളതാണെങ്കിൽ ഞാൻ മറന്നു തുടങ്ങിയാലും നീ എന്നെ 
തേടി വരും , 

നോക്കിക്കോ ഐഷു അവസാനം നീ തന്നെ ഇഷ്ടമാണെന്ന് പറയും, നിനക്കെന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല ഐഷു.!

അവർ  രണ്ടാളും പഴയത് പോലെ ഹാപ്പിയാകുന്നു. 
  
                            തുടരും...... ♥️



❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 14😘❤️❤️

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 14😘❤️❤️

4.7
642

ക്ലാസ്സിന് പുറത്തേക്ക് പോയി തിരിച്ചു വരുന്ന ട്രീസ,  ഹാപ്പിയായിരിക്കുന്ന  ഐഷുവിനെയാണ് കാണുന്നത്.\" എന്താടി ഞാൻ പുറത്തേക്ക് പോയപ്പോഴുള്ള ആളല്ലല്ലോ . എന്ത് പറ്റി, നിങ്ങളുടെ പിണക്കമൊക്കെ കഴിഞ്ഞോ \"\"എന്താ കഴിയണ്ടേ,  അവൻ എന്നോട് സോറി പറഞ്ഞു, ഞാൻ അവനോടും സോറി പറഞ്ഞു. \"\"അപ്പൊ മൂഡോഫോക്കെ മാറിയല്ലോ \"\"മം..\"ദിവസങ്ങൾ കഴിഞ്ഞു പോകുന്നു...എക്സാം ഒക്കെ കഴിഞ്ഞു. റിസൾട്ടിനു കാത്തുനിൽക്കാതെ  അടുത്ത വർഷത്തിലേക്ക് അവർ കടക്കുന്നു.   പ്ലസ് ടു ആയതിനാൽ ഒരു മാസം മുന്നേ  ക്ലാസ്സ്‌ തുടങ്ങിയിരുന്നു.ചിലർ ആദ്യമേ സീരിയസ് ആയി പഠിച്ചു തുടങ്ങുന്നു. മറ്റു ചിലർ വെക്കേഷൻ ക്ലാസ്