Aksharathalukal

പത്മ

\" ആയോ... എന്റെ മോൻ... ആരാ അവനു വിഷം കൊടുത്തേ.... മോളെ നിനക്ക് ഇതെങ്ങനെ സഹിക്കാൻ പറ്റുന്നു ഒന്നു കരയുകയെങ്കിലും ചെയ്യൂ... \" 
 ജഗദീഷിന്റെ ബോഡിയുടെ അടുത്ത് ഇരുന്ന് അവന്റെ അമ്മ അലറി കരഞ്ഞു. ഭാര്യ പത്മ തൊട്ടടുത്ത് കരയുക പോലും ചെയ്യാതെ ചുമരോടു ചാരി ഇരിപ്പുണ്ട്.
\" എത്ര പേരെ കൊന്നവനാ... എത്ര ശത്രുക്കളുണ്ട്.... ആരാ വിഷം കൊടുത്തേനെ എങ്ങനെ അറിയാനാ... എന്തായാലും ചാവേണ്ടവനാ.... \" അവിടെ കൂടി നിന്നൊരാൾ മറ്റൊരാളോട് പറഞ്ഞു.
 ജഗദീഷ് നാട്ടിലെ വലിയ റൗഡിയാണ്.. ഒരുപാട് പേരെ കൊന്നിട്ടുണ്ട്, കാശിനു വേണ്ടി എന്തും ചെയ്യും. 
 അയാളുടെ വീട്ടിൽ ഒരുപാട് പണിക്കാരുണ്ട്. എപ്പോഴും ഉച്ചയ്ക്ക് ചോറ് കഴിഞ്ഞ് തിന്മയിൽ അയാൾ കിടക്കും. ചോറ് വെക്കാൻ ഒരാൾ എടുത്തുകൊടുക്കാൻ ഒരാൾ അങ്ങനെ ഒരുപാട് പണിക്കാറുണ്ട്. അതിനൊത്ത പൈസ അയാൾ ഉണ്ടാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ചോറിൽ വിഷം എവിടുന്നു കലർന്നു എന്ന് ആർക്കും അറിയില്ല. വൈകുന്നേരം നാലുമണിയോടെ എഴുന്നേൽക്കുന്ന ആയാൽ അന്നേദിവസം എഴുന്നേൽക്കാത്തതിനെ തുടർന്ന് അയാളുടെ കീഴിൽ പണിയെടുക്കുന്ന അനി തൊട്ടു വിളിച്ചതും, അയൽക്കാനെക്കമില്ല എന്ന് അറിഞ്ഞതും, നിലവിളിച്ച ആളെക്കൂട്ടി. എല്ലാവരും കൂടി. അദ്ദേഹം തണുത്തിരുന്നു മരിച്ചിട്ട് ഒരുപാട് നേരമായി എന്ന് ഡോക്ടർ വന്ന് വിധിയെഴുതി. 
 പത്മ അപ്പോഴും കരയുന്നുണ്ടായിരുന്നില്ല ഇപ്പോഴും കരയുന്നുണ്ടായിരുന്നില്ല. ചുമരോട് ചാരി അവൾ അതേ ഇരിപ്പാണ്. മഞ്ഞയിൽ ചുവന്ന ബോർഡറുള്ള സാരി, ചുവന്ന പൊട്ടും ചുവന്ന ബ്ലൗസും.
എണ്ണ കറുപ്പിൽ ഏഴഴക് ആയിരുന്നു ജഗദീഷിന്, അവന്റെ നിഷ്കളങ്കമായ പുഞ്ചിരിക്ക് കൊമ്പൻ മീശയായിരുന്നു. പുറമേ നിന്നു കണ്ട ഒരാൾക്കും ജഗദീഷിന്റെ ഉള്ളിൽ എത്രത്തോളം വിഷമുണ്ടെന്നും അയാൾ എത്രത്തോളം അപകടകാരിയാണെന്നും മനസ്സിലാവില്ല. അയാളുടെ ക്രൂരതകൾ പുഞ്ചിരിയിൽ ഒളിപ്പിച്ചു വയ്ക്കാൻ അയാൾക്ക് നന്നായി അറിയാമായിരുന്നു. 
 പത്മ കോളേജിൽ പഠിക്കുന്ന കാലത്താണ് ജഗദീഷിനെ പ്രണയിക്കുന്നതും കൂടെ ഇറങ്ങി വരുന്നതും അതിനുശേഷം അവൾക്ക് അവളുടെ വീടുമായിയാതൊരു ബന്ധവുമില്ല. അവളെ അവളുടെ വീട്ടുകാർ തിരിച്ചുവിളിച്ചിരുന്നു വേണമെങ്കിൽ പറയാം ഇല്ലെങ്കിൽ ജഗദീഷ് അവളെ ഒരിക്കലും പോവാൻ അനുവദിച്ചിരുന്നില്ല എന്നും പറയാം. 
 ജഗദീഷ് ചെയ്യുന്ന എല്ലാ തെറ്റുകൾക്കും അമ്മ ശരികൾ കണ്ടെത്തുമായിരുന്നു.
\" ഇനി ആരെങ്കിലും വരാനുണ്ടോ ബോഡി എടുത്തൂടെ?? \"
\" അവന്റെ ബോഡി എടുക്കേണ്ട അവന്റെ കൊലപാതകിയെ കണ്ടെത്തുന്നത് വരെ ഈ ബോർഡ് ഇവിടെ വയ്ക്കണം... എന്റെ മകൻ പോയി കഴിഞ്ഞാൽ പിന്നെ ആർക്കും അതിനൊരു ശുഷ്കാന്തി കാണില്ല. \"
\" എത്ര ദിവസം എന്ന് വെച്ച് അമ്മേ അവനെ ഇങ്ങനെ വയ്ക്കുന്നത്...\"
\" ഓ... എന്താ പ്രശാന്തി നീ പറഞ്ഞു വരുന്നത് അപ്പോ അത്രയും ദിവസം എടുക്കും അവന്റെ കൊലപാതകിയെ കണ്ടെത്താൻ എന്നാണോ?? \"
\" എന്തായാലും ഒരു സമയമെടുക്കില്ലേ...ഞാൻ അത്രയേ ഉദ്ദേശിച്ചുള്ളൂ അതുവരെ ഇവിടെ ഇങ്ങനെ വയ്ക്കുന്നത്...\"
\" തിരച്ചിലുകൾ പെട്ടെന്ന് ആക്കണം... എന്താ പത്മ നീ അതിനോട് യോജിക്കുന്നില്ലേ... അതോ ഇവരൊക്കെ പറയുന്നത് പോലെ അവനെ കൊണ്ടുപോകണം എന്നാണോ നീ പറയുന്നത്.... \"
 ചുമരിൽ ചാരിയിരുന്നു കൊണ്ടുതന്നെ പത്മ ആ സ്ത്രീയെ സൂക്ഷ്മമായി നോക്കി... ഒന്ന് പുഞ്ചിരിച്ചു 
\" അമ്മയ്ക്ക് മകനെ കൊന്നത് ആരാണെന്ന് അറിഞ്ഞാൽ മാത്രം മതിയോ.... \"
\" അത് അറിയണമെന്ന് എനിക്കുണ്ട് നിനക്കില്ലേ\"
\" എനിക്കില്ല!!\"
 അതുകേട്ടതും അതിശയത്തോടെ ജഗദീഷിന്റെ അമ്മയും മറ്റുള്ളവരും പത്മയെ നോക്കി. അമ്മ പത്മയുടെ അടുത്തേക്ക് പോയി.. അവളുടെ കയ്യിൽ പിടിച്ചു നന്നായി അമർത്തിക്കൊണ്ട് ആ സ്ത്രീ ചോദിച്ചു 
\" ചത്തു പോയത് നിന്റെ ഭർത്താവ് എന്നിട്ട് നിനക്ക് അറിയേണ്ടേ? \"
\" ഭർത്താവ്.. \"
 അവൾ പുച്ഛത്തോടെ ചിരിച്ചു.
 ചുറ്റുമുള്ളവരിൽ അത് നല്ലൊരു അമ്പരപ്പ് പരത്തി. കാരണം ജഗദീഷും പത്മയും അത്രമേൽ സ്നേഹത്തിലായിരുന്നു, സ്നേഹത്തിലായിരുന്നു എന്നല്ല അവർ പുറമേ അഭിനയിക്കുകയായിരുന്നു എന്നുവേണം പറയാൻ.
\" എന്താടി!!!\" ആ സംസാരം കേട്ട് ജഗദീഷിന്റെ അമ്മയ്ക്ക് നന്നായി ദേഷ്യം വന്നു. അവർ പത്മയുടെ കൈ ഒന്നുകൂടെ നന്നായി പിടിച്ച് അമർത്തി. 
\" എന്റെ കൈപിടിച്ച് അമർത്തിയതിനെ കൊണ്ട് എനിക്ക് വേദനിക്കില്ല നിങ്ങളുടെ മകൻ എന്നെ ഇതിനേക്കാൾ നന്നായി വേദനിപ്പിച്ചിട്ടുണ്ട്, പിന്നെ നിങ്ങളുടെ മകനെ കൊന്നത് ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഈ ബോഡി എടുക്കുക എന്നാണെങ്കിൽ.... \" അത്രയും പറഞ്ഞ് പത്മ ആ വൃദ്ധയെ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി. എന്നിട്ട് തുടർന്നു 
\" ഞാൻ തന്നെയാ.. \"
 പത്മയുടെ കൈകളിൽ മുറുക്കെ പിടിച്ചിരുന്ന കൈകൾ വിട്ട് ജഗദീഷിന്റെ അമ്മ താഴേക്ക് ഇരുന്നു.. ഒരു ഞെട്ടലോടെ അവർ പത്മയെ പൂർണമായി നോക്കി.. അവിടെ ചേർന്ന അവരെല്ലാം പരസ്പരം പലതും സംസാരിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടവും പത്മയിലേക്ക് തന്നെയാണ്....
 ജഗദീഷിന്റെ സുഹൃത്തായ പ്രസാദ് മുന്നോട്ടേയ്ക്ക് വന്നു. 
\"പത്മ.... ബോഡി എടുത്തു പോകാൻ നീ കള്ളം പറയുന്നതാണോ? അതോ!!! എന്തിന്!!\"
 പിന്നീട് അവിടെ നിന്നും പലരും പത്മയോട് പല ചോദ്യങ്ങളും ചോദിച്ചു തുടങ്ങി. അവൾ ഒന്നിനും മറുപടി പറഞ്ഞില്ല.. ജഗദീഷിന്റെ അമ്മ അവളുടെ കൈകളിൽ പിടിച്ചു വലിക്കുകയും മുടിയിൽ പിടിച്ച് കുത്തിന് പിടിക്കുകയും മുഖത്തടിക്കുകയും ഒക്കെ ചെയ്തു. അതിനൊന്നും അവൾ പ്രതികരിച്ചില്ല. അവളുടെ കണ്ണിലെ തീഷ്ണമായ നോട്ടം മാത്രമാണ് അവൾ എല്ലാവർക്കും മുന്നിൽ സമ്മാനിച്ചത്. 
\" പോലീസിനെ വിളിക്ക് ബാക്കിയൊക്കെ അപ്പോ അറിയാലോ \" നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
\" എന്തായാലും പോസ്റ്റുമോർട്ടം ചെയ്ത ബോഡി അല്ലേ... അതിന്റെ കർമ്മങ്ങൾ ചെയ്തതിനുശേഷം ചോദ്യം ചെയ്യലുകളിലേക്കും ബാക്കിയുള്ള കാര്യങ്ങളിലേക്കും കടക്കാം... കർമ്മങ്ങൾ ചെയ്യാനുള്ളത് പെട്ടെന്ന് ചെയ്യ് \" 

തുടരും...

പത്മ

പത്മ

3
335

കർമ്മങ്ങളൊക്കെ കഴിഞ്ഞു. \" ജഗദീഷ് പുണ്യാളൻ ഒന്നുമല്ലല്ലോ... വെറുതെ പോലീസിനെ ഒക്കെ വിളിച്ച് ഈ പെങ്കൊച്ചിനെ അവർക്ക് കാണിച്ചു കൊടുക്കുകയൊന്നും വേണ്ട... നിങ്ങളെല്ലാവരും കൂടി ഇവിടെ നിന്നത് പറഞ്ഞുതീർക്ക് എന്താ കാര്യമെന്നും എന്തിനാ ചെയ്തത് എന്നും ഒക്കെ... വലിയ എന്തെങ്കിലും പ്രശ്നമാണെങ്കിൽ നമുക്ക് പോലീസിനെ വിളിക്കാം നിയമപരമായി കൈകാര്യം ചെയ്യാം.. ഇപ്പൊ തൽക്കാലം നിങ്ങൾ ബന്ധുക്കാരൊക്കെ എവിടുന്നത് പറഞ്ഞുതീർക്കാൻ നോക്ക്... നമുക്ക് എല്ലാവർക്കും പോകാം \"   നാട്ടുകാരിൽ ഒരാളും മധ്യസ്ഥനുമായി ശ്രീധരൻ ചെട്ടിയാർ പറഞ്ഞു. അയാളുടെ വാക്കിന് അവിടെ വലിയ വിലയാണ്. നാട