Part -1
"ഒത്ത ഉസുരു ഉന്നാലെ ....".... ഒരു കറുത്ത സുന്ദരൻ നീട്ടി പാടി തുടങ്ങി.... ട്രെയിനിലെ അത്രയും ആളുകൾക്കും.... അവരുടെ തിരക്കിട്ടുള്ള സംസാരത്തിനിടയിലും ഞാൻ ആ പാട്ട് വെക്തമായി കേട്ടു.....
കറു കറുത്ത വട്ട മുഖത്തു വെള്ളാരം കല്ലുകൾ ജോഡി തിരിച്ചു വച്ചുള്ള അവന്റ കണ്ണുകൾ..... ഇരുട്ട് കണ്ട് അവൻ പാടുന്ന പാട്ട്.... തിരക്കിട്ടു പായുന്ന ഭൂലോകർക്ക് തെണ്ടി ചെക്കന്റെ ചില്ലറ പിരിവിനുള്ള പുതിയ അടവെന്നോണം തോന്നി കാണും... ഭൂരിഭാഗം പേരും അവരവരുടെ ഫോണിൽ തന്നെ ആയിരുന്നു....
എന്നും കാണുന്ന ആ ചിരിച്ച മുഖം എനിക്കിന്നത്തെ പാട്ട് കൂടെ ആയപ്പോ മറക്കാൻ പറ്റാത്ത മുഖങ്ങളിൽ ഒന്നായി....
നീട്ടി പിടിച്ച കൈ എനിക്ക് നേരെ എത്തുമ്പോ ഏതോ വലിയ മനുഷ്യർ സമ്മാനിച്ച ചെറിയ നാണയ തുട്ടുകൾ ഇളക്കി പാട്ടിന് താളം പിടിക്കാൻ മറന്നില്ല..... ഞാൻ പതിയെ അവന്റെ കയ്യിൽ പിടിച്ചു... ഒന്നും പേടിച്ചെങ്കിലും ഒരു ചെറു ചിരിയോടെ അവൻ പാട്ട് തുടർന്നു.... അവസാന വരിയും താളത്തിന് ഒത്ത് പാടി തീർക്കും വരെ ആ പാൽ പുഞ്ചിരി അവന്റെ മുഖത്തു മായാതെ കിടന്നു...
"എന്നെ വിട്, എനിക്കിവിടെ
ഇറങ്ങണം " പാട്ട് അവസാനിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു
"എനിക്കൊരു പാട്ട് പാടി തരോ " കൈ വിടുവിച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ ഞാൻ ചോദിച്ച ചോദ്യത്തിനു അവനു ചിരി ആയിരുന്നു ആദ്യ മറുപടി
"ചേച്ചി എന്താ എന്റെ ഫാൻ ആണോ ".
"ആന്നെ, ഞാൻ നിന്റെ ഫാൻ തന്നെ " ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.... എന്റെ മറുപടി കേട്ട് മിണ്ടാതിരുന്ന അവന്റെ കൈ പിടിച്ച് പോത്തേരി സ്റ്റേഷനിൽ ഞാനും ഇറങ്ങി... അടുത്ത് കണ്ട ബെഞ്ചിൽ അവനെ ഇരുത്തി കൊണ്ട് ഞാൻ ചുറ്റും നോക്കി.... അന്നും പോത്തേരി എന്നത്തേയും പോലെ കാലി ആയി കിടന്നു.... ട്രെയിൻ സ്റ്റേഷൻ വിട്ടു പോയതോടെ, അവിടമാകെ വീണ്ടും ശാന്തമായി
"പാടി തരോ "
മിണ്ടാതിരുന്ന ആ സുന്ദര പാട്ടുകാരനോടായി ഞാൻ വീണ്ടും ചോദിച്ചു
"പാടാം, പക്ഷെ എനിക്ക് 30 രൂപ തരോ...?"
ഞാൻ തരാം എന്നോണം തലയാട്ടി.... അവനു കണ്ണിന് ഇരുട്ടല്ലാണ്ട് ഒന്നും കാണില്ലെന്ന് ഓർമ വരുമ്പോളേക്കും മറുപടി കാണാഞ്ഞിട്ടാകണം
"20 ആയാലും കൊയപ്പല്യ, എത്ര വേണേലും പാടാം " എന്നോടായി അവൻ വീണ്ടും പറഞ്ഞു.....
" ആ ഡാ... തരാം.... " അവന്റെ മുഖത്തു മാറി മറയുന്ന വ്യത്യാസങ്ങൾ ഞാൻ നേരിൽ കണ്ടു....
"പാടട്ടെ "
"Mm".... അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടി എന്നോണം ഞാൻ ഒന്നു ശരിക്ക് അവൻ കേൾക്കെ മൂളി....
പാടാൻ താളം പിടിക്കുന്നതിനിടെ അവൻ വീണ്ടും ചോദിച്ചു "ശരിക്കും എനിക്ക് ഇഷ്ടായിട്ട് തന്നെ ആണെടാ.... ഞാൻ എന്നും നിന്നെ കാണാറുണ്ട്.... നീ കയറുന്ന ചെങ്ങേൽപെട് സ്റ്റേഷൻ ൽ നിന്നും തന്നെ ആണ് ഞാൻ കയറാർ..... നിന്റെ പാട്ടുകൾ എനിക്കെന്തിഷ്ടാന്നറിയോ...?"
"അപ്പൊ.... അപ്പൊ എന്നും 10 രൂപ നോട്ട് എനിക്ക് തരുന്ന ചേച്ചി... ഈ ചേച്ചിയാണോ.... " കണ്ണുകളിലെ നിറവോട് കൂടെ അവൻ ചോദിച്ചു... "ചേച്ചി തരുന്ന പൈസ ആണ് എന്നും എന്റെ വിശപ്പ് മാറുന്നെ..." ഞാൻ ഒന്നും മിണ്ടായത് ശ്രെധിച്ചിട്ടാകണം നിശബ്ദത ബേധിച്ചു കൊണ്ട് അവൻ വീണ്ടും വിളിച്ചു "ചേച്ചീ..."
"Mm"... അമർത്തി മൂളുന്നതിനിടെ ഞാൻ അവനെ ഒന്ന് നോക്കി... "കുറച്ച് ദിവസായിട്ട് ഞാൻ ചേച്ചിയെ കണ്ടില്ലല്ലോ.... എന്ത് പറ്റി..." അതും കൂടെ ആയപ്പോ അവനും എന്നും എന്നെ ശ്രെദ്ധിക്കുന്നുണ്ടെന്നും manassilaayappo ഞങ്ങൾ അവനെ ഒന്ന് കൂടെ അടിത്തിരുത്തി പറഞ്ഞു തുടങ്ങി " നിനക്ക് എന്നും 10 രൂപ നോട്ട് വച്ചിരുന്നില്ലേ ... അത് ഞാൻ അല്ല.... " പറഞ്ഞു തുടങ്ങിയപ്പയെ കണ്ണ് നനഞ്ഞിരുന്നു...