Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -23😘❤️❤️










അവർ തിരികെ ഐഷുവിന്റെ വീട്ടിലേക്ക് എത്തുമ്പോൾ രാത്രി ആയിരുന്നു. വീട്ടിലേക്ക് ഡോർപ് ചെയ്തതിനു ശേഷം, 
പോകാൻ തുടങ്ങുന്നതും ഐഷു നിർബന്ധിച്ചു അവർ  രണ്ടാളും  വീട്ടിലേക്ക് ക്ഷണിക്കുന്നു. . 


\"അച്ഛാ  ഇത് അഞ്ചു,  ഇത് ട്രീസ....\"

\"ഹായ് അച്ഛാ \"

\"കയറി വാ  മക്കളെ..\"

\" മോള് ഒരുപാട് പ്രാവശ്യം ഇവിടെ വീട്ടിലേക്ക് വന്നിട്ടുണ്ടല്ലോ, \"
ട്രീസയോടെ അഞ്ജുവിന്റെ അച്ഛൻ ചോദിക്കുന്നു. 

\"മം...\"

\"മമ്മിക്കും, പപ്പക്കും സുഖാണോ 
മോളെ \" 

\"സുഖം  \"

\"മോള് വീട്ടിലേക്കൊന്നും വന്നിട്ടില്ലേ \"

\"ഒന്നുരണ്ട് പ്രാവശ്യം വന്നിട്ടുണ്ട്. അച്ഛൻ ഓർക്കാഞ്ഞിട്ടാണ്. 
പിന്നെ അച്ഛാ ഞാൻ വന്നത്  എന്റെ വിവാഹം ക്ഷണിക്കാൻ  വേണ്ടിട്ട് കൂടിയാണ് . 
അടുത്ത മാസം 15 th നാണ്‌  rk കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും വരണം . \"

\"പയ്യൻ എന്തു ചെയ്യുന്നു  മോളെ , \"

\"എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന 
ആളാ \". 

\"മോളെ  നീ ഇവർക്ക് കുടിക്ക് എന്തെങ്കിലും എടുക്ക് \"
  
\" അയ്യോ വേണ്ട  അച്ഛാ, ഞങ്ങൾ കുടിച്ചിട്ടാണ് വന്നത്, ഞാൻ വന്നു ക്ഷണിച്ചത് കൊണ്ട് വരാതിരിക്കരുത്. 
എല്ലാവരും വരണം.  \"

\"അയ്യോ,
അങ്ങനൊന്നുമില്ല മോളെ \"

\"എന്നാ പിന്നെ  ഞങ്ങൾ ഇറങ്ങട്ടെ \"

\"മം \"

\"ഐഷു..., \"

\"ശെരിയെടി... \"

അഞ്ചു ഐഷുവിനോട്‌ യാത്ര പറഞ്ഞതിന് ശേഷം, ഹഗ് ചെയ്‌തു ഇറങ്ങുന്നു . 

\"മാര്യേജിന്‌ തലേന്ന് തന്നെ 
വന്നേക്കണം. \"

\"മം \"

അവൾ അവർക്കൊപ്പം കാറിനടുത്തേക്ക് ചെന്ന് അവരെ അതിലേക്ക് കയറി ഗേറ്റ് കടന്നു പോകുന്നത് വരെ നോക്കി നിന്നു  .  ,  ഗേറ്റ് അടച്ചു തിരികെ  വീട്ടിനുള്ളിലേക്ക് 
കയറുമ്പോൾ ചേച്ചി അവളോട് ചോദിക്കുന്നു . 

\"ഐഷു...,
അഞ്ജുവിന്റേത് ലൗ മാര്യേജാണോ  \"

\" അതേ ചേച്ചി, 
ക്രിസ്റ്റിന്നാണ് ആളുടെ പേര് \"

\"അപ്പൊ മാര്യേജ് എങ്ങേയായ അമ്പലത്തിൽ വെച്ചാണോ , ചർച്ചിൽ വെച്ചാണോ \"

\"രണ്ടിടത്തു വെച്ചും നടത്താനാണ് 
പ്ലാൻ \". 

\"അപ്പൊ അഞ്ചുവിന്റെ വീട്ടുകാർക്ക് പ്രശ്നമൊന്നുമില്ലായിരുന്നോ \"

\" അതൊക്കെ ഉണ്ടായിരുന്നു . അവർ നടത്തി കൊടുക്കില്ലെന്ന് അറിഞ്ഞപ്പോൾ 
അവർ രണ്ടാളും ഒരു ഫ്ലാറ്റ് എടുത്തു താമസിച്ചു. \"

\"ഓഹ്, അപ്പോൾ അവർ ലിവിങ് റിലേഷൻ ഷിപ്പിലായിരുന്നുവല്ലേ \" 

\"മം \"

ഐഷുവിന്റെ അമ്മ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. 

\"ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യമേ...തന്നിഷ്ടത്തിന് ഓരോന്ന് തീരുമാനിച്ചോളും.  അച്ചന്റെയും അമ്മയുടെയും വാക്കിന് ഒരു 
വിലയുമില്ല \"


\"എങ്ങനെ ജീവിച്ചാലും സന്തോഷത്തോടെ ജീവിക്കണം,  അതാണ് ജീവിതത്തിൽ  വേണ്ട ഏറ്റവും വലിയ ഘടകം. 

അവൾ പറഞ്ഞത് പോലെ, മക്കളെ അത്രക്ക് മാത്രം സ്നേഹിക്കുന്ന അച്ഛനമ്മാർ  മക്കളുടെ  ഇഷ്ടം നടത്തി കൊടുക്കാനെ ശ്രേമിക്കു ,  

അല്ലാതെ ഈയൊരു ചെറിയ കാര്യത്തിന്  വേണ്ടി വാശി കാണിച്ചും, ഭീഷണിപ്പെടുത്തിയും കാര്യം നടത്താൻ ശ്രമിക്കില്ല. 

പരസ്പരം അടുത്തറിഞ്ഞ വരെ തമ്മിൽ പിരിച്ചിട്ട് ഒരു പരിചയം ഇല്ലാത്ത  ഒരാളുടെ കൈയ്യിൽ   പിടിച്ചു എൽപ്പിക്കുന്നതണല്ലോ  ഇവിടെ ചില അച്ചൻമ്മമാരുടെ കടമ. \"

ഐഷു പറഞ്ഞത് കേട്ട് അമ്മ ദേഷ്യപ്പെട്ടു പൊട്ടിത്തെറിക്കുന്നു. 

\" മതിയാക്കെടി...
കുറച്ചു നാളായി തുടങ്ങിയിട്ട്, ഞങൾ എന്തോ വലിയ അപരാതം ചെയ്തത് പോലെയാണ് അവളുടെ വർത്തമാനം കേട്ടാൽ തോന്നുന്നത്. ,   നിന്നെ പഠിക്കാണ് വിട്ടത് അല്ലാതെ പ്രണയിക്കാനല്ല. 

അച്ഛനും അമ്മയ്ക്കും  തന്റെ മക്കളെ കുറിച്ച് പല സ്വപ്നങ്ങളും കാണും 
 നിന്നെ നല്ല നിലയിൽ  എത്തിക്കണം   
എന്നെ , ഞങ്ങൾ ആഗ്രഹിച്ചോളൂ .
അതുകൊണ്ടാണ് നല്ലൊരു പ്രൊപോസൽ വന്നപ്പോൾ അത് സ്വീകരിച്ചത്. 

നീയാണ് ഇപ്പോൾ   തെറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്, നല്ലൊരു ജീവിതം കിട്ടിയിട്ടും ഇപ്പോഴും ആ ചെക്കനെയും ഓർത്തു, വിഷമിച്ചും, സങ്കടപ്പെട്ടും കഴിയുകയല്ലേ.\"

\"അമ്മേ ...
എന്തൊക്കെയാ ഈ പറയുന്നേ 
ഒന്ന് മിണ്ടാതിരുന്നേ,....\"

\" ഞാനെന്തിനാ  മിണ്ടാതിരിക്കുന്നെ, എനിക്ക് പറയാനുള്ളത് ഞാൻ പറയും. 
സത്യമല്ലേ ഞാൻ പറഞ്ഞത്, നാണമോണ്ടോ ഇവൾക്ക് മറ്റൊരാളൊപ്പം ജീവിക്കുമ്പോഴും മനസ്സിൽ മറ്റൊരുത്തനെ കൊണ്ടു നടക്കാൻ \". , 

\"അമ്മ പ്ലീസ്, \"

\"  മറ്റൊരുത്തനെ മനസ്സിൽ കൊണ്ടു നടക്കുമ്പോൾ തന്നെ ആയിരുന്നല്ലോ, വേറൊരാളുടെ കയ്യിൽ എന്നെ പിടിച്ചു എല്പിച്ചത്. 

അമ്മക്ക് അന്ന് നാണമുണ്ടായിരുന്നെകിൽ  അവരോട് എല്ലാം മറച്ചു വെച്ച് എന്നെ മറ്റൊരു ജീവിതത്തിലേക്ക് തള്ളി വിടുവായിരുന്നോ. 

അതേ,   അമ്മ പറഞ്ഞത് സത്യം തന്നെയാ, എന്റേതല്ലാത്ത, അവനെ ഇപ്പോഴും ഉള്ളിൽ കൊണ്ട് നടക്കുവാണ്, 

ഒന്നും ആഗ്രഹിക്കാതെ, ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും കൂടെ കൂട്ടിയിരിക്കുന്നത്  വേറൊന്നും കൊണ്ടല്ല മനസ്സിൽ നിന്നും പറിച്ചു കളയാൻ പറ്റാത്തത് കൊണ്ട്. \"  

\"ഐഷു....\"

\"പറയുമ്പോൾ എല്ലാം പറയണം ചേച്ചി.
ഉള്ളു പൊട്ടി കരഞ്ഞു, കെഞ്ചി കേട്ടില്ലേ, ആരെങ്കിലും കേട്ടോ, 
അപ്പൊ അമ്മക്ക് അമ്മയുടെ വാശി, 
അവസാനം  അമ്മയുടെ വാശിക്ക് മുന്നിൽ ഞാൻ തോറ്റു തന്നു. 

അതാണ് ഞാനെന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. 
എന്റെ സന്തോഷത്തിനു വേണ്ടി, ഞാൻ അന്ന് വാശി കാണിച്ചിരുന്നെങ്കിൽ എനിക്കവനെ നഷ്ടപ്പെടില്ലായിരുന്നു. \" 

\" ഐഷു  മതി നീ റൂമിലോട്ട് 
പോയെ... \"
ചേച്ചി അവളെ തള്ളി മാറ്റുന്നുണ്ടായിരുന്നു. 

\" പുറമെ നിന്നു വിലയിരുത്തുന്നത് 
പോലെയല്ല അമ്മാ.., 
ചില വേദനകളുടെ ആഴം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.\"

ഐഷുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ കരഞ്ഞു കൊണ്ട് മുകളിൽ റൂമിലേക്ക് പോകുന്നു. 


\" ഈ പെമ്പിള്ളേരു മായിട്ടല്ലേ കൂട്ട്, നേരത്തെ കെട്ടിച്ചില്ലായിരുന്നെങ്കിൽ ഇതുപോലെ ഓരോന്ന് കാട്ടി 
കൂട്ടിയേനെ..... \"

റൂമിലേക്ക് ചെന്ന അവൾ  അവളുടെ ആ ഫോട്ടോയിൽ നോക്കി നിൽക്കുന്നു. . 

!! എല്ലാവരും ഹാപ്പിയാടാ, എനിക്ക് മാത്രം ഒന്നിനും പറ്റുന്നില്ല, പലയിടത്തും മറ്റുള്ളവരുടെ സന്തോഷതിന് വേണ്ടി തോറ്റു കൊടുത്തിട്ടും, തിരികെ കിട്ടുന്നത് കുറ്റപ്പെടുത്തലുകളും, കുത്തുവാക്കുകളും  മാത്രം. .

എന്റെ ഹാപ്പിനെസ്സ് എന്തൊക്കെ ആയിരുന്നെന്നു എനിക്ക് ഇപ്പോഴാ മനസിലായത്. 

അതൊക്കെ പതിയെ  വീണ്ടെടുക്കണം. ഒരു പക്ഷേ നിന്നേയൊഴിച്ചു എല്ലാം കിട്ടുമായിരിക്കും, അല്ലേടാ...,

ഞങ്ങൾ ഇന്ന് നിന്റെ വീട്ടിലേക്ക് പോയിരുന്നു . ഒരുപാടൊന്നുമില്ലെങ്കിലും മനോഹര മായ ചില ഓർമകൾ മനസ്സിലൂടെ കടന്നു പോയി. 
എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ....!!

\"ഐഷു......\"

ചേച്ചി വിളിക്കുന്നത് കേട്ട് 
അവൾ പതിയെ കണ്ണുകൾ തുടച്ചു ആ വിളിക്ക് ഉത്തരം നൽകുന്നു. 

\"എന്താ ചേച്ചി, \"

\"നീ ഓക്കെയല്ലേ,\" 

\"മം..\"

\"നിന്റെ ലോണിന്റെ കാര്യം എന്തായി..\"

\"അത് ഉടനെ റെഡിയാകും ചേച്ചി, \"

\"അമ്മ അങ്ങനെയൊക്കെ പറഞ്ഞപ്പോ നിനക്ക് വിഷമമായോ. \"

\" എന്തിന്,  ഞാൻ ആഗ്രഹിച്ച ജീവിതം തട്ടി തെറിപ്പിച്ചപ്പോൾ ഉണ്ടായ  വിഷമത്തിന്റെ അത്രയൊന്നും 
വരില്ലല്ലോ.\" 

എനിക്ക് നല്ല ക്ഷീണമുണ്ട്, ഫ്രഷ് ആയിട്ട് ഒന്ന് കിടക്കണം 

\"ശെരി.., 
എന്നാ ഞാൻ പോകാം 
നീ കിടന്നോ... \"

                                              തുടരും...... ❤️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 24😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 24😘❤️❤️

5
369

കുറച്ചു ദിവസങ്ങൾക്ക് ശേഷം....ലാപ്ടോപ്പിൽ ഓഫീസ് വർക്ക്‌  ചെയ്തു കൊണ്ടിരിക്കുമ്പോൾ ഐഷുവിന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു. ഐഷു അതെടുത്തു നോക്കുന്നു. അത് ഐഷുവിന്റ ഹസ്ബൻഡ് ആയിരുന്നു. അവൾ അത് അറ്റന്റ് ചെയ്തു സംസാരിക്കുന്നു. അവൾ സംസാരിച്ചതിന് ശേഷം മോന്റെ കയ്യിൽ ഫോൺ കൊടുക്കുന്നു. മോൻ സംസാരിച്ച് അത് പിന്നെ ഐഷുവിന്റെ അമ്മേടെ കയ്യിലേക്ക് ചെല്ലുന്നു . മരുമകനോട്‌ കുശലം ചോദിക്കുന്നസത്തിനിടയിൽ, നാളെ ഐഷുവിന്റ പിറന്നാൾ ആണെന്ന കാര്യം അമ്മയുടെ വായിൽ നിന്നും അറിയുന്നു  . \"ഓഹ് നാളെ ആണോ ഐശ്വര്യയുടെ ബർത്ത്ടെ, ഓരോ ടെൻഷൻ കാരണം ആ കാര്യം മറന്നു . \"\"അമ്മ ഐഷ്വര്യക