❤️😘😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -26😘❤️❤️
അടുത്ത ദിവസം ഓഫീസിലേക്ക് വരുമ്പോൾ തന്നെ പുറത്ത് സ്മിതയും ഫ്രാൻസിസ്സും എന്തോ സംസാരിച്ചു നിൽക്കുന്നതാണ് ഐഷു കാണുന്നത്
അവരെ ഡിസ്റ്റർബ് ചെയ്യാതെ
ഐഷു ഓഫീസിനകത്തേക്ക് കയറി പോകുന്നു . അകത്തേക്ക് വരുമ്പോൾ ട്രീസ സിസ്റ്റത്തിൽ എന്തോ ചെയ്തുകൊണ്ട് ഇരിക്കുവായിരുന്നു .
\"ആഹാ....,
നീ ഇന്ന് നേരെത്തെ എത്തിയോ \"
\"ഓഹ്...,
കുറച്ചു വർക്ക് പെൻഡിങ്ങ് ഉണ്ടായിരുന്നു. \"
\" സ്മിതയും, ഫ്രാൻസിസും പുറത്തുനിന്നും കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ടല്ലോ.\"
\" മിക്കവാറും അടുത്ത പിണക്കത്തിന് മുൻപുള്ള ടോക് ആയിരിക്കും.
അവർക്ക് ഇത് എപ്പോഴും ഉള്ളതാണല്ലോ.
ഇന്ന് ഇനി എന്തിന് വേണ്ടിയുള്ള പിണക്കമാണോ എന്തോ. അവൾക്ക് ബോർ അടിക്കുന്നില്ലല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. \"
\" അതിന്റ സുഖം നിനക്കറിയാഞ്ഞിട്ടാണ്, നമുക്ക് പ്രിയപ്പെട്ടതെന്ന് തോന്നുവരോട് വഴക്കിടാനും, വാശികാണിക്കാനും ഒരു രസമാണ്. \"
\" ഞാൻ ഇത് ആരോടാ ഈ പറയുന്നേ. പഠിക്കുന്ന ടൈം നിന്റെ പിണക്കം മാറ്റാൻ മാത്രമല്ലേ ആ പാവപ്പെട്ട ചെക്കന് സമയമുണ്ടായിരുന്നുള്ളു. \"
\"എന്റെ എത്ര വലിയ പിണക്കവും നിമിഷനേരം കൊണ്ട് അവൻ ഇല്ലാതാകും. \"
\" അത് അസി,
ആ ഫ്രാൻസിസാണ് , അവന് ഇതൊന്നും അങ്ങനെ ഇഷ്ടപ്പെടുന്നൊന്നുമില്ല \"
\" അവനതു നിന്നോട് വന്നു പറഞ്ഞോ \"
\"എനിക്ക് അങ്ങനെയാണ് തോന്നിയത്.
നിങ്ങളുടെതു പോലെ അത്ര സ്ട്രോങ്ങൊന്നുമല്ല ഇവരുടെ
റിലേഷൻ ഷിപ്പ്.\"
ആ സമയം സ്മിതയുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.
\"എത്ര നേരമായി റിങ്
ചെയ്യുവാണെന്നോ \"
ഐഷു അതെടുത്തു നോക്കുന്നു.
\"അവളുടെ അമ്മയാണല്ലോ.\'
\"എന്തെങ്കിലും അർജന്റ് കാര്യമായിരിക്കും, അവളിനി സൊള്ളിയിട്ട് വരുമ്പോൾ നേരം കുറെയാകും.
നീ അതൊന്ന് എടുത്തേ \"
ഐഷു ഫോൺ എടുക്കാൻ പോകുന്നതും ബെൽ നിൽക്കുന്നു.
\"കട്ടായി...\"
വീണ്ടും റിങ് ചെയ്യുന്നത് കേട്ട്
\" ദേ വീണ്ടും അടിക്കുന്നു. \"
ഐഷു ഫോൺ എടുത്തു സ്മിതയുടെ കയ്യിലേക്ക് കൊണ്ട് കൊടുക്കുന്നു .
\" സ്മിത, നിന്റെ അമ്മയാണ്,
കുറച്ചു നേരമായിട്ട് വിളിക്കുവാ....\"
ഐഷു ഫോൺ കൊടുത്തതിന് ശേഷം തിരികെ വരുന്നു .
\"എന്തായെടി... \"
\"ആർക്കറിയാം,
ഫോൺ കൊടുത്തിട്ട് ഞാൻ ഇങ്ങ് പോന്നു. \"
ഫോൺ അറ്റന്റ് ചെയ്ത് സംസാരിച്ചതിന് ശേഷം കേബിനിലേക്ക് വരുന്ന സ്മിത ദേഷ്യപ്പെട്ടു മൊബൈൽ ടേബിളിലേക്ക് കൊണ്ടിടുന്നു. അത് കണ്ട് ട്രീസ ചോദിക്കുന്നു
\" ഇന്ന് എന്താണാവോ , പിണക്കത്തിന്റെ കാരണം. \"
സ്മിത ഒന്നും മിണ്ടാതെ തലക്ക് കൈ കൊടുത്തു ചെയറിൽ ഇരിക്കുന്നു .
അപ്പോഴേക്കും വീണ്ടും സ്മിതയുടെ ഫോണിലേക്ക് അമ്മയുടെ കാൾ വരുന്നു സ്മിത അത് സൈലന്റ് ആക്കി വെയ്ക്കുന്നു. വീണ്ടും, വീണ്ടും വരുമ്പോഴും അവൾ അത് അങ്ങനെ തന്നെ ചെയ്യുന്നു.സ്മിതയുടെ ഈ പ്രവർത്തികളൊക്കെ ട്രീസ വാച്ച് ചെയ്യുന്നുണ്ടായിരുന്നു.
വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കേട്ട് ദേഷ്യവന്ന് സ്മിത അതെടുത്തു സംസാരിക്കുന്നു.
\" അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്,....
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവനെ മാത്രമേ വിവാഹം കഴിക്കു.
സ്മിതയുടെ ദേഷ്യയത്തിലും , ഉച്ചത്തിലുമുള്ള സംസാരം കേട്ട് ചുറ്റുമുണ്ടായിരുന്നവർ
അവളെ ശ്രെദ്ധിക്കുന്നു. അത് കാണുന്ന സ്മിത അവരോട് സോറി പറയുന്നു .
ഇതൊക്കെ കണ്ട് അവസാനം സഹികെട്ടു ട്രീസ സ്മിതയോട് കാര്യം തിരക്കുന്നു.
\"എന്താടി എന്താ പ്രശ്നം...\"
\"ഒന്നുമില്ല ചേച്ചി,..\"
\" നീ വെറുതെ നുണ പറയണ്ട,
എന്നോട് പറയാൻ പറ്റുന്നണെങ്കിൽ പറയ്....\"
\"അമ്മ എനിക്ക് ഒരു പ്രൊപോസൽ കൊണ്ടുവന്നു. \"
\"എന്നിട്ട്, \"
\" ഞാൻ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞു, അപ്പൊ അമ്മക്ക് അതിന്റ കാരണം എന്താണെന്ന് അറിയണം,
അവസാനം ഫ്രാൻസിസിന്റെ കാര്യം ഞാൻ അമ്മയോട് പറഞ്ഞു.
വീട്ടിൽ ആകെ പ്രശ്നമായി.
ഒരു ആശ്വാസം കിട്ടട്ടെയെന്ന് കരുതി ഫ്രാൻസിസിനോട് പറഞ്ഞപ്പോൾ അവൻ എന്നോട് ചാടി കടിക്കുവാ. \"
\" അതെന്തിനാ, \"
\" അവന് പേടിയാ,
വീട്ടിൽ അവതരിപ്പിക്കാൻ പറഞ്ഞാൽ സമയമാകട്ടെ എന്ന് പറയും.
അവനോ പറയുന്നില്ല, അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. \"
\" അവന്റ സ്റ്റാന്റ് എന്താ \"
ഐഷു ചോദിക്കുന്നു
\"എല്ലാം ഇവിടെ വെച്ചു സ്റ്റോപ്പ് ചെയ്യാമെന്നാണ് അവൻ പറയുന്നത്. \"
\"അവന് താല്പര്യം കാണില്ല.
നീ വെറുതെ അവന്റെ പിന്നാലെ നടക്കാതെ, അമ്മ പറയുന്നത് പോലെ കേൾക്കാൻ നോക്ക്. \"
\"ചേച്ചി എന്താ പറയുന്നത്, അതിനു വേണ്ടിയാണോ ഞാൻ മൂന്നു വർഷം അവനെ പ്രണയിച്ചത്. \"
സ്മിതയുടെ മറുപടി കേട്ട് ഐഷു ട്രീസയോട് പറയുന്നു
\"എന്താടി.....\"
\"പിന്നെ ഞാൻ എന്തു പറയാനാണ്. \"
\"മോളെ
അവൻ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് കരുതി, നീ അതങ്ങ് സീരിയസ് ആയിട്ട് എടുക്കുവാണോ
അങ്ങനെ ഒറ്റ വക്കിൽ പറഞ്ഞു തീരുന്നതാണോ നിങ്ങൾ
തമ്മിലുള്ളത്. \"
\"എനിക് അവനെ ജീവനാണ് ചേച്ചി ബട്ട് അവനത് മനസിലാകുന്നില്ല. \"
\"മോളെ, അവൻ വാശി പിടിക്കുന്നുണ്ടെങ്കിൽ അതിലെന്തെങ്കിലും കാരണം കാണും.
ജീവിതത്തിൽ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അയ്യാളുടെ അവസ്ഥ കൂടി നമ്മൾ നോക്കണം.
സത്യം എന്തെന്ന് അറിയാതെ നമ്മൾ പറയുന്ന ഓരോ വാക്കുകളും അവരുടെ ചങ്ക് വേദനിപ്പിക്കും. അവന്റെ വീട്ടിലെ സാഹചര്യം അവനല്ലേ അറിയൂ . നീ അവന് കുറച്ചു സമയം കൊടുക്ക്.
ദേ, എല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. പെട്ടെന്നുള്ള എടുത്തു ചാട്ടം ചിലപ്പോൾ എല്ലാം നശിപ്പിചെന്ന് വന്നേക്കാം. \"
ഐഷുവിന്റ വാക്കുകൾ സ്മിതക്ക് ആശ്വാസം നൽകുന്നു.
കുറച്ചു സമയത്തിന് ശേഷം
ഐഷു, ഫ്രാൻസിസിനോട് സംസാരിക്കാനായി അവന്റ അടുത്തേക്ക് ചെല്ലുന്നു .
\"ഫ്രാൻസിസ് തിരക്കിലാണോ , എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട് \"
\"ഏയ് ഇല്ല,
ചേച്ചി പറഞ്ഞോളൂ. \"
\"കാര്യം തന്റെ പേർസണൽ മേറ്ററിൽ കയറി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് അറിയാം, എന്നാലും ചോദിക്കുവാണ്, നീയും സ്മിതയും തമ്മിൽ എന്താ പ്രശ്നം, . \"
\" അറിയാല്ലോ ഞങ്ങൾ വേറെ വേറെ കാസ്റ്റ് ആണ്, എന്റെ പപ്പാ ഈ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ല.
എങ്ങനെ എങ്കിലും അവരുടെ സമ്മതം വാങ്ങാനായിട്ടാണ് ഞാൻ കുറച്ചു സാവകാശം ചോദിക്കുന്നത്. പക്ഷേ അവൾക്ക് അത് പറഞ്ഞിട്ട് മനസ്സിലാകുന്നില്ല. പിന്നെ ഞാൻ എന്തു ചെയ്യാനാണ്.
താഴ്ന്നു കൊടുത്താൽ തലയിൽ കയറുന്ന സ്വാഭാവമാണ്, അവളുടേത്.
ഞാൻ നഷ്ടപ്പെടുമെന്നുള്ള പേടിയാണ് , എന്നു പറഞ്ഞു ഓരോന്നും കാട്ടി കൂട്ടുമ്പോഴും ഉള്ളിൽ സ്നേഹം ഉള്ളത് കൊണ്ട് തന്നെയാ ഞാൻ ഷെമിക്കുന്നത്. പക്ഷേ എപ്പോഴും അത് പറ്റിയെന്നു വരില്ല.
അവൾ എന്താണോ ആഗ്രഹിക്കുന്നത് അത് ഞാൻ ചെയ്തു കൊടുക്കണം.
ആദ്യം മുതൽക്കേ അങ്ങനെ തന്നെയായിരുന്നു. അപ്പോൾ ഞാനത് കാര്യമാക്കിയില്ല.
പക്ഷേ ഞാനൊരു പ്രായ പൂർത്തിയായ വ്യക്തിയാണ് എനിക്ക് എന്റെതായ ഇഷ്ടങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്. അതിലൊക്കെ ആവിശ്യമില്ലാതെ ഇടപെടുന്നത് എനിക്ക്
ഇഷ്ടമല്ല \"
\" ചിലർ അങ്ങനെയാണ് ഫ്രാൻസിസ് വിട്ടുകൊടുക്കാൻ മടിയായത് കൊണ്ടാവും അവർ ഇത്ര പോസ്സസ്സീവ്‌നെസ്സ് ആകുന്നത്. \"
\" അതെനിക്കറിയാം, പക്ഷേ എല്ലാത്തിനും ഒരു പരുതിയുണ്ട്.
ഇങ്ങനെ ആണെങ്കിൽ ജീവിതകാലം മുഴുവൻ എനിക്ക് അവളുടെ പിറകെ നടന്നു പിണക്കം മാറ്റാനെ സമയം കാണു. അതിലും ഭേദം ഇപ്പോഴേ എല്ലാം അങ്ങ് അവസാനിപ്പിക്കുന്നതാ. \"
\"ഹേയ്...,
അങ്ങനെ എടുത്തു ചാടി തീരുമാനങ്ങളൊന്നും എടുക്കരുത്. അവളൊരു പാവമാണ്, അവളുടെ ലോകമെന്ന് പറയുന്നത് ഇപ്പോൾ നീ മാത്രമാണ്. അതുകൊണ്ട് അവളെ നീ വിഷമിപ്പിക്കരുത്. \"
ഐഷു പറഞ്ഞത് കേട്ട് ഫ്രാൻസിസ് സ്മിതയോട് പോയി സംസാരിക്കുന്നു .
അങ്ങനെ അവരുടെ പിണക്കം മാറുന്നു.
\"അങ്ങനെ അവരുടെ പിണക്കം താൽക്കാലത്തേക്ക് തീരുന്നു. \"
\"അതെന്താ നീ അങ്ങനെ പറഞ്ഞേ\"
\"അടുത്ത് ഉണ്ടാകാൻ അധികം സമയമൊന്നും വേണ്ടല്ലോ. \"
\"ചുമ്മാതിരിക്കെടി....\'
\" ആ അതു വിട്ടേക്ക്,
ഇന്ന് വൈകിട്ട് എന്താ പരുപാടി,\"
\"പ്രേതെകിച്ചു ഒന്നുമില്ല \"
\" എന്നാ പിന്നെ എന്റൊപ്പം ഒന്ന് ഷോപ്പിംഗിന് വരാൻ പറ്റോ \"
\" എന്താ പെട്ടന്നൊരു ഷോപ്പിംഗ് \"
\" അതിനിടക്ക് മറന്നോ, സൺഡേ അഞ്ജുവിന്റെ മാര്യേജ് അല്ലേ, \"
\"ശെരിയാണല്ലോ ഞാൻ അത് മറന്നു. \"
\"അവളിത് കേൾക്കണ്ട, \"
\"എനിക്കും കുറച്ചു പർചേസുണ്ട്.\"
\"എന്നാ പിന്നെ വൈകിട്ട് വിട്ടാലോ \"
\" മം \"
അന്നേ ദിവസം വൈകുന്നേരം ഐഷുവും, ട്രീസയും ചേർന്ന് ഷോപ്പിംഗിന് പോകുന്നു.
\" നമുക്ക് സാരി ആയല്ലോ... \"
\" നിന്റെ ഇഷ്ടം.. \"
\" അപ്പൊ സാരി പിടിക്കാം. \"
അവർ സെയിൽസ് ഗേൾസ് എടുത്തു കൊടുക്കുന്ന ഓരോ സാരിയും ദേഹത്തു വെച്ചുനോക്കി സെലക്ട് ചെയ്യുന്നു.
അന്നേരമാണ് ഐഷുവിന്റെ പിന്നിൽ അസി നിൽക്കുന്നതായി കണ്ണാടിയിലൂടെ അവൾ കാണുന്നത് .
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കുന്നു.
തുടരും........ ❤️
❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -27😘❤️❤️
ഐഷു തിരിഞ്ഞു നോക്കുമ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അത് അവളുടെ തോന്നലായിരുന്നു വെന്ന് അവൾക്ക് മനസ്സിലാകുന്നത്. അന്നേരം വീണ്ടും അവൾ ആ കണ്ണാടിയിലേക്ക് നോക്കി നിൽക്കുന്നു. ആ സമയം പഴയ ചില ഓർമകൾ അവളുടെ മനസ്സിലൂടെ കടന്നു പോകുന്നു. തന്റെ ചേച്ചിയുടെ വിവാഹത്തിന് ഡ്രസ്സ് എടുക്കാനായി ഫാമിലിയായിട്ടായിരുന്നു ഐഷുവിന്റെ വീട്ടുകാർ വന്നത്. ആ സമയം ഐഷു തനിക്കെടുത്ത ഡ്രസ്സ് കണ്ണാടിക്ക് മുന്നിൽ നിന്നും വെച്ചു നോക്കുമ്പോൾ പിന്നിൽ അസി നിൽപ്പുണ്ടായിരുന്നു. \" നീ എന്താ ഇവിടെ \"\"നീ അല്ലേ പറഞ്ഞത്, വെറുതെ ഇരിക്കുവാണെങ്കിൽ ഇങ്ങോട്ടേക്കു വരാൻ. \"\"