Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 1

രാവിലെ ഹരി മോളെ കൊണ്ട് സ്കൂളിൽ ചേർക്കാൻ പോയി. കേരളത്തിലെ മികച്ച സ്കൂളുകളിൽ  ഒരു സ്കൂൾ ആണ് ഹരി മോൾക്ക് വേണ്ടി കണ്ടെത്തിയത് .  മോളെ സ്കൂളിൽ ആക്കിയ ശേഷം ഹരി നേരെ ടെക്സ്റ്റൈയിൽസിൽ വന്നു നേരെ ഡയറക്ടർ ക്യാബിനേയ്ക്ക് ചെന്നു. 
      ഹരി : പിള്ള ചേട്ടാ ...ഇങ്ങ് വരൂ.. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടവർ വന്നോ? സമയം ആയല്ലോ...!
 പിള്ള : ഉവ്വ് ഹരി കുഞ്ഞേ.. വിളിക്കാം  
 പിള്ള ഓരോരുത്തരെയും വിളിച്ചു..പക്ഷെ ഒരാളിലും ഹരിക്ക് ഇൻ്ററസ്റ് തോന്നിയില്ല..
 ഹരി : ചെ......ഒന്നും പറ്റുന്ന ടൈപ്പ് പിള്ളേർ അല്ലല്ലോ പിള്ള ചേട്ടാ...
പിള്ള : മോനെ ..4 പേരാ ഉള്ളത്...ഇനീം ഒരാള് കൂടി ഉണ്ട്..നമ്മുടെ കമ്പനി നമ്പരിൽ വിളിച്ചിരുന്നു വഴിയിൽ ബ്ലോക്ക് ആണെന്ന് പറഞ്ഞ് .., പാവം ഓടി വരുവാന്നു തോന്നുന്നു .. നീ അതിനെ കൂടി നോക്കിയിട്ട് പോയാൽ മതി മോനെ 
ഹരിശങ്കർ : ആ ശെരി ...ഒരു 10 മിനിറ്റ് നോക്കും..കണ്ടില്ലെങ്കിൽ ഞാൻ പോകും.. 
 ( അങ്ങനെ പറഞ്ഞ സമയത്തിന് ഉള്ളിൽ ആ കുട്ടി വന്നു....വന്നപാടെ കാബിൻലെക് ഓടി കേറി) 
 അഞ്ജലി : സോറി സാർ ...നമ്മുടെ ട്രാഫിക് നിയമം നോക്കിയ ബസ് ഒക്കെ ഓടുന്നത് അതാ വൈകിയത് 
 ( ഹരി ആകപ്പാടെ അവളെ നോക്കി എന്നിട്ട് പറഞ്ഞു ) 
ഹരി : ടേക്ക് യുവർ സിറ്റ് ..ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കും വ്യക്തമായ മറുപടി തന്നാൽ തനിക്ക് അക്കൗണ്ട് സെക്ഷൻ മുഴുവൻ കൈകാര്യം ചെയ്യാനുള്ള ഓർഡർ ഞാൻ തരും.

അഞ്ജലി : ഷുവർ സാർ , ചോദിച്ചോളൂ
ഹരി : നിങ്ങളുടെ പേരും വീട്ടിലെ വിവരങ്ങളും പറയുക

അഞ്ജലി : എൻ്റെ പേര് അഞ്ജലി മോഹൻ , അക്കൗണ്ടൻസി പഠിച്ചിട്ടുണ്ട് . അച്ചൻ മോഹൻ ഒരു അപകടത്തിൽ മരിച്ചു. അമ്മ ലക്ഷമി , അനിയത്തി വേദിക ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു

ഹരി : മം . ഓക്കെ ഒരേയൊരു ചോദ്യം ഇവിടെ ആയിരം രൂപയുടെ പർച്ചേസിന് വന്നവരേയാണോ ഒരു ലക്ഷം രൂപയ്ക്ക് പർച്ചേസ് ചെയ്യാൻ വന്നവരെയാണോ ആദ്യം പരിഗണിക്കുന്നത്? 
അഞ്ജലി ഒട്ടും പതറാതെ പറഞ്ഞു) 
അഞ്ജലി : ഒരു സ്ഥാപനം ആകുമ്പോൾ ഏത് തരം ആളുകൾ വന്നാലും ഒരു പോലെ ഡിൽ ചെയ്യണം. സമൂഹത്തിൽ താഴ്ന്നവരും ഉയർന്നവരും കാണും പക്ഷേ അവരെ ഒരു പോലെ ചേർത്തു പിടിക്കണം എങ്കിലേ ബിസിനസ് ഉയർച്ച കാണു
 ( അഞ്ജലി പറഞ്ഞത് കേട്ട് ഹരിക്ക് അത്ഭുതം തോന്നി ) 
ഹരി : മിസ് , അഞ്ജലി യു ആർ  അപ്പോയ്ൻ്റഡ് , നാളെ മുതൽ തനിക്ക് ഇവിടെ ജോലി തുടങ്ങാം വിവരങ്ങൾ പിള്ളച്ചേട്ടൻ പറയും ഒക്കെ 
 അഞ്ജലി : താങ്ക്യൂ സർ , 
 ( അവൾക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി )
 പിള്ള : വരൂ ഡീറ്റയിൽസ് തരാം , സാലറി മാസം 30000 രൂപ ലീവ് വന്നാൽ കട്ട് ചെയ്യും , അക്കൗണ്ട് സെക്ഷൻ സൂക്ഷിച്ച് കൈകാര്യം ചെയ്യണം . ഒരു ദിവസം 50 ലക്ഷം വരെ കച്ചവടം ഉള്ളത് ആണ്. 
അഞ്ജലി : ഓക്കേ സാർ , ഞാൻ നോക്കികോളാം 
( അഞ്ജലി ഷോപ്പിന് പുറത്ത് ഇറങ്ങി നിന്നു അപ്പോൾ ഒരുത്തൻ ഫ്രീക്ക് ബൈക്കിൽ വന്ന് ഇറങ്ങുന്നു . ആകെ ഒരു തരം ഷോ.. ഇടയ്ക് അവളേയും റോക്കുന്നു നേരെ അവൻ അകത്ത് ചെന്ന് കൈയ്യിൽ ഒരു കെട്ട് രൂപയും ആയി തിരിച്ച് പോയി)
അഞ്ജലി : ഇവൻ ഏതാടാ എന്നാണേലും കൊള്ളാം 
( ഇങ്ങനെ ചിന്തിച്ച് നിന്നപ്പോൾ ഒരു ഓ. ഡി കാർ അവളുടെ മുൻപിൽ ആയി വന്നു നിന്നു , അതിൽ നിന്നും ഒരു മാലാഖ കുഞ്ഞ് പോലെ ഒരു കുട്ടി ഇറങ്ങി പോയി...അഞ്ജലി അവളെ തന്നെ നോക്കി നിന്നു...പോയ പോലെ തന്നെ കുട്ടി തിരിച്ച് വരുന്നെ കണ്ട് അഞ്ജലി ഞെട്ടി  തൻ്റെ ബോസ് ആ കുട്ടിയെ എടുത്തോണ്ട് വരുന്നു..അവൾക് ആകെ കൺഫ്യൂഷൻ ആയി..അവള് നേരെ പിള്ളയുടെ അടുത്ത് ചെന്നു ..) 
  ( തുടരും )........