സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 10
ഗോകുൽ ഹരിയുടെ കാമ്പിനിൽ ഉണ്ടെന്ന് അഞ്ചുവിന് പിടികിട്ടി. അവൾ പതിയെ അങ്ങോട്ട് നടന്നു . ഗോകുൽ ഹരിയോട് പൈസയുടെ കാര്യവും നടന്ന സംഭവങ്ങളും വിവരിക്കാൻ തുടങ്ങിയതും അഞ്ചു ഡോർ തുറന്നു ധൈര്യത്തോടെ ചെന്നു. ശേഷം
ഗോകുൽ : \"ഏട്ടാ എനിക്ക് കാശ് വേണം ഏട്ടന് എൻ്റെ ഏട്ടനല്ലേ തരാൻ പറ്റില്ലന്ന് ഏട്ടന് എന്നോട് പറയാം പക്ഷേ 😠 ഇവൾ ആരാ തരാൻ പറ്റില്ല പോലും എനിക്ക് ഇപ്പോൾ ഒരു ലക്ഷം രൂപ കിട്ടണം. ഈ സ്ഥാപനം എനിക്കും കൂടി അവകാശം പെട്ടതാ....😠
( ഹരിക്ക് ഷോക്ക് അടിച്ചത് പോലെ ആയിരുന്നു ഗോകുലിൻ്റെ മറുപടി . അവന് അത് ഹൃദയത്തിൽ തുളച്ച് കയറി. ഇത്രയും നാൾ ആർക്കും ഒരു കുറവും ഇല്ലാതെ നോക്കിയിട്ട് \"\" എന്നൊക്കെ ഹരി മനസിൽ ഓർത്തു 🥺. ഹരിക്ക് വിഷമമായി എന്ന് അഞ്ചുവിന് മനസിലായി . ഉടനെ അവൾ
അഞ്ചു : നിർത്ത് നിനക്ക് പണി എടുത്ത് സ്വന്തം കാശിന് ജീവിക്ക് ഇല്ലേൽ ഇത് നിൻ്റെം കൂടി ആണെന്ന് അല്ലേ പറഞ്ഞത് നിനക്കും ജോലി ചെയ്യാം . അല്ലാതെ ഇങ്ങനെ ഓസ് അടിച്ച് നടക്കാൻ നാണം ഇല്ലേ..,😏\"
( അഞ്ജു പറഞ്ഞത് കേട്ട് ഗോകുൽ ദേഷ്യത്തോടെ അവിടെന്നു ഇറങ്ങി പോയി. ഉടനെ അഞ്ജു പോകാൻ തിരിഞ്ഞതും ഹരി അവളുടെ മുൻപിൽ വന്നു നിന്നു എന്നിട്ട്
ഹരി : അഞ്ജു നി എൻ്റെ ആരാ,🥺 എനിക്ക് ഒന്നും മനസിലാകുന്നില്ല. നീ എന്തിനു സപ്പോർട്ട് ചെയ്യുന്നു. എൻ്റെ അനിയനോട് അധികാരത്തോടെ പറയാനും ഒക്കെ നിനക്ക് ഇങ്ങനെ സാധിക്കുന്നു?
( പെട്ടെന്ന് ഉള്ള ചോദ്യം ആയത് കൊണ്ട് അവൾക് ഒന്നും മറുപടി പറയാൻ പറ്റുന്നില്ലായിരുന്നു അവള് അവൻ്റെ കണ്ണുകളിൽ നോക്കി നിന്നു എന്നിട്ട് പറഞ്ഞു
അഞ്ചു : എനിക്ക് അങ്ങനെ പറയാൻ തോന്നി . പറഞ്ഞു ..സോറി സർ...\"
( അവള് വേഗം അവൻ്റെ അടുത്ത് നിന്നും പോയി.)
അന്നു വൈകിട്ട് ഹരി വീട്ടിൽ പോകാതെ തൻ്റെ ഉറ്റ സുഹൃത്ത് ആയ മഹേഷിനോട് കൂടെ സമയം ചിലവഴിച്ചു..ഹരി കുറച്ച് മദ്യപിച്ചിരുന്നു......
ഹരി : എടാ മഹി , ഞാൻ പറഞ്ഞില്ലേ എൻ്റെ പുതിയ സ്റ്റാഫിനെ കുറിച്ച്. അവൾക്കു കുറച്ച് കൂടുതൽ ആണൊന്ന് ...
മഹി : എന്താടാ പറയ്..ആള് മോശം ആണോ?
ഹരി : അല്ലടാ ( ഹരി പകൽ നടന്നത് മഹിയോട് വിവരിച്ചു എല്ലാം കേട്ടിട്ടു മഹി പറഞ്ഞു )
മഹി : എടാ അവള് നല്ല കൊച്ചാ..അല്ലെങ്കിൽ നിൻ്റെ അനിയൻ ആണ് എന്ന് നോക്കാതെ ഇത്രയും പറയുമോ...നിൻ്റെ അനിയൻ അനിയത്തി സ്നേഹം കുറച്ച് ഓവർ ആയ എനിക്കു തോന്നുന്നത്,😏..അവർ നിന്നെ വഹിക്കുവല്ലേ ഒരു അർഥത്തിൽ എന്താ ശരിയല്ലേ ?
ഹരി : എടാ നീ അങ്ങനെ പറയരുത് .മരിക്കാൻ നേരത്ത് ഞാൻ അച്ഛന് നൽകിയ വാക്ക് ആണ് ഒരു കുറവും വരാതെ 😥( ഹരി പറയുമ്പോൾ കരയുന്നു)
( മഹി മനസിൽ ഓർത്ത് \" ഹൊ ഭാനുമതി തള്ള ഇവനെ മുടിപ്പിക്കും അതു ഈ പൊട്ടൻ എന്ന് മനസ്സിലാകും.. ഒരു വഴിയുണ്ട് ഇവനും ആയി മറ്റെ കൊച്ചു സെറ്റ് ആയാൽ എല്ലാം ശരിയാകും..ഇവന് രക്ഷപെടും കൂട്ടത്തിൽ ആ താടകയെയും
മക്കളേയും ഇവനിൽ നിന്നും അകറ്റാനും പറ്റും ഹാ 😃 വഴിയുണ്ട് )
മഹി : എടാ ഹരി എനിക്ക് 🤔 തോന്നുന്നത് അവൾക്ക് നിന്നോട് പ്രേമം ആണെന്നാ
ഹരി : ഓ പിന്നെ അവൻ്റെ ഒരു കണ്ടുപിടുത്തം ഒരു കുഞ്ഞ് ഉള്ള വിഭാര്യൻ ആയ എന്നോട് 🤫 ...
മഹി : ഹാ ഇപ്പോ അതൊക്കെ ട്രെൻഡ് ആടാ .. നീ ഓർത്ത് നോക്ക് നിൻ്റെ പൈസ പോകാൻ അവൾ സമ്മതിച്ചോ ഹാ പിന്നെ നിൻറെ മകളോട് അവൾക്ക് ഉള്ള വാത്സല്യം സ്നേഹം എന്താ ശരിയല്ലേ
( ഹരി ഒരു നിമിഷം നടന്നത് ഒക്കെ പിറകോട്ട് ചിന്തിച്ച് )
ഹരി : എടാ അത് ശരിയാണ്
മഹി : അതുപോട്ടെ നിനക്ക് അഞ്ചുവിനെ ഇഷ്ടമാണോ 😃🤔
ഹരി : അത് 🙂...മോൾക്ക് വല്യ ഇഷ്ടമാണ്
മഹി : ഹാ നിൻ്റെ കാര്യമാണ് ചോദിച്ചത്
ഹരി : മം..☺️.. പക്ഷേ എനിക്ക് അവളെ കിട്ടില്ല അവളുടെ അമ്മയും ബന്ധുക്കളും എന്നെ ഇഷ്ടപെടണമെന്ന് ഉണ്ടോ🥺.
മഹി : എടാ നി ഒരു കാര്യം ചെയ്യ് എപ്പോൾ എങ്കിലും അവളെ തനിച്ച് കിട്ടാൻ നോക്ക് എന്നിട്ട് കാര്യം അവതരിപ്പിക് അവൾക്ക് നിന്നെ ഇഷ്ടമായിരിക്കും ഉറപ്പാ
ഹരി : ആഹ് ശ്രമിക്കാം
മഹി : ശ്രമിച്ചാൽ പോരാ നടക്കണം
( രണ്ടാളും ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു അപ്പോൾ വീട്ടിൽ നിന്നും ഹരിക്ക് കോൾ വന്നു )
ഹരി : ഹലോ ആ വരാം( കോൾ കട്ട് ചെയ്തു )
ഹരി : എടാ ഞാൻ പോകുവാ മോള് ഉറങ്ങിയില്ല ഞാൻ ചെന്നാലേ ഉറങ്ങു... ശരി ഗുഡ് നൈറ്റ്👋🏻
മഹി : ഓക്കെ ഡാ പറഞ്ഞത് മറക്കേണ്ട ഹാ ഹാ 😄
( ഹരി നേരെ വീട്ടിൽ പോയി )
അപ്പോൾ മറ്റൊരിടത്ത് അഞ്ചു കൂട്ടുകാരി വീണയോട് ഇതേ സംസാരം ആയിരുന്നു .
അഞ്ചു : എടി നീ പറ ഞാൻ എന്നാ ചെയ്യാ
വീണ : നിനക്ക് ഇഷ്ടമാണെങ്കിൽ തുറന്ന് പറ ഒട്ടും വൈകേണ്ട . നീ പറഞ്ഞത് വെച്ച് പുള്ളിക്ക് നിന്നോട് അടുപ്പം ഉണ്ട്...
അഞ്ചു : ഹാ നോക്കട്ടെ എനിക്ക് ചിന്നു മോളെ ഒരുപാട് ഇഷ്ടമാണ് . ആ വീട്ടുകാർ ശരിയല്ല
വീണ : ഹാ😄 നി കൊള്ളാലോ ശരി നീ നോക്ക് എന്ത് സഹായത്തിന് ഞാന് ഉണ്ട് കൂടെ
( അവർ ഒരുപാട് സംസാരിച്ചു........)
(തുടരും)