❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -35😘❤️❤️
\"പക്ഷേ ഐഷുചേച്ചി പറഞ്ഞത്..
വന്നില്ലെന്നാണല്ലോ....\"
\"അസി....
അവൻ അവളെ പ്രണയിക്കുന്നത് ആദ്യം അറിയുന്നത് ഞാനാണ്.
അവന് അവളോടുള്ള സ്നേഹം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നമ്മൽ ഒരാളെ സ്നേഹിക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അവരെ അവരായിരിക്കാൻ അനുവദിക്കുന്നുവെന്നത്. \"
അഞ്ചു വർഷത്തിന് മുൻപ്
ഐഷുവിന്റെ എൻഗേജ്മെന്റ് ദിവസം....
രാവിലെ മുതൽ തന്നെ ഐഷു അസിയെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.
അവളെ ഒരുക്കാനായി ഐഷുവിന്റ ചേച്ചി റൂമിലേക്ക് വരുന്നു. ആ സമയം ഐഷു കുളിച്ചിട്ടു പോലുമില്ലായിരുന്നു.
\" നീ ഇത് വരെ കുളിച്ചില്ലേ,
എടി സമയമാകുന്നു. നീ റെഡിയാകാൻ നോക്ക് \"
\" എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിന് വേണ്ടി ഞാൻ എന്തിനാ ചേച്ചി റെഡിയാകുന്നെ... \"
\"നിന്നോട് എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല \"
ചേച്ചി ഡ്രെസ്സും, മറ്റു സാധനങ്ങളും റൂമിൽ വെച്ചതിന് ശേഷം പുറത്തേക്ക് പോകുന്നു.
ഐഷു ആസിയെ കാണാത്തത് കൊണ്ട് ഫോണിൽ ട്രൈ ചെയ്യുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
\" ഈശ്വരാ..,
ഫോൺ സ്വിച്ച് ഓഫ് ആണല്ലോ. \"
\"അമ്മാ....
ഐഷു കുളിച്ചിട്ട് പോലുമില്ല,
അവൾക്ക് താല്പര്യമില്ലെന്ന് തന്നെയാ ഇപ്പോഴും പറയുന്നത്, പിന്നെ എന്തിനാ അമ്മാ നിർബന്ധിക്കുന്നത്.\"
\" നീ അവളെ സപ്പോർട്ട് ചെയ്യാൻ വന്നതാണോ, ഇവളെ ഞാനിന്ന്,... \"
അസിയെ ഫോണിൽ കിട്ടാത്തത് കൊണ്ട്
ആകെ ടെൻഷനടിച്ചു നിൽക്കുവായിരുന്നു ഐഷു. അന്നേരമാണ് ചേച്ചി പറഞ്ഞത് കേട്ട് അമ്മ ഐഷുവിന്റ റൂമിലേക്ക് വരുന്നത്.
\"നീ എന്താ റെഡിയാകുന്നില്ലേ..\"
\"അമ്മക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ , എനിക്ക് ഈ ബന്ധം വേണ്ടെന്നു പറഞ്ഞാൽ വേണ്ട, \"
വാശി കാണിച്ചു നിൽക്കുന്ന ഐഷുവിന്റ കരണം നോക്കി അമ്മ ഒരെണ്ണം പൊട്ടിക്കുന്നു.
\" നിലത്തു നിൽക്കടി.....
വേണ്ടാ, വേണ്ടെന്ന് വെയ്ക്കുമ്പോൾ തലയിൽ കയറുവാ... \"
ദേ വേഗം റെഡിയാകാൻ നോക്ക്, \"
ഐഷു മനസ്സിൽ ചിന്തിക്കുന്നു,
! അമ്മ എന്നെ എത്ര തല്ലിയാലും, ഞാൻ ആസിയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ല.!
ഐഷു കുളിച്ചു വന്നു സാരിയുടുത്തു നിൽക്കുന്നു. അതിനിടക്ക് അസിയെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നെങ്കിലും അപ്പോഴും അവന്റ ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു.
! ഇനി എന്തെങ്കിലും പ്രശ്നമുണ്ടായോ.!
അപ്പോഴാണ് പുറത്തു ഒരു കാറിന്റെ ഒച്ച കേൾക്കുന്നത്, ഐഷു ജനാല വഴി നോക്കുമ്പോൾ അത് അവളുടെ കൂട്ടുകാർ ആയിരുന്നു.
അവരെ കാണുമ്പോൾ അവൾക്ക് സന്തോഷമാകുന്നു. കാരണം അവർക്കൊപ്പം അസിയും കാണുമെന്നാണ് അവൾ കരുതിയിരുന്നത്, എന്നാൽ ആ കൂട്ടത്തിൽ അസി ഇല്ലായിരുന്നു.
ഐഷുവിന്റ കൂട്ടുകാരെല്ലാം ഒന്നിച്ചു വരുന്നത് കാണുമ്പോൾ അമ്മക്ക് ചെറിയൊരു പേടി തോന്നുന്നു,
\"ഇവൾ എന്തിനാ ഈ പിളേറെയൊക്കെ വിളിച്ചത്.\"
\" അവളുടെ ഫ്രെണ്ട്സ് അല്ലേ അമ്മാ, \"
\"! ഈ പിള്ളേരൊക്കെ ഒന്നിച്ചു വന്നിട്ടുണ്ടല്ലോ, ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണോ
വാ മക്കളെ \"
ഐഷുവിന്റ അമ്മ അവരെ എല്ലാവരെയും അകത്തേക്ക് ക്ഷണിക്കുന്നു. എല്ലാവരും ഐഷുവിന്റ റൂമിലേക്ക് കയറി വാതിൽ അടക്കുന്നു.
\"എവിടെ അസി എവിടെ...\"
\"എടി, അത് ഞങ്ങളോടാണോ ചോദിക്കുന്നെ....
ഞങ്ങളോട് ഇങ്ങോട്ട് വന്നാൽ മതിയെന്നാണ് അവൻ വിളിച്ചപ്പോൾ പറഞ്ഞത്, പക്ഷേ ഇന്ന് രാവിലെ മുതൽ അവനെ ഫോണിൽ ട്രൈ ചെയ്യുവാണ് ഫോൺ സ്വിച്ച് ഓഫാണ്. \"
\" അതാണ് എന്റെ ടെൻഷൻ .., \"
\" നീ ടെൻഷനടിക്കല്ലേ അത് ചിലപ്പോൾ ചാർജ് തീർന്നതാകും. \"
\"ഇതിപ്പോൾ അവൻ ഇവിടേക്ക് വരേണ്ട സമയം കഴിഞ്ഞല്ലോ. \"
ഐഷു വീണ്ടും ഫോണിൽ ട്രൈ ചെയ്യുന്നു .
\"എന്താ \"
\"സിച്ച് ഓഫ്...\"
ആ സമയം ആരോ വന്നു കതകിൽ മുട്ടുന്നു. ഡോർ ലോക്ക് ആയിരുന്നില്ല, അതുകൊണ്ട് തന്നെ അവർ അകത്തേക്ക് കയറി വരുന്നു.
\" ആ മോള് റെഡിയായില്ലേ... \"
\" ആകുന്നു ആന്റി..., \"
\"ഇതൊക്കെ ഫ്രണ്ട്സാണോ \"
\" അതേ..., \"
\" എന്നാ, മോള് റെഡിയാക് \"
\" എടി നീ എന്തായാലും, റെഡിയാകാൻ നോക്ക്, ആർക്കും
സംശയമുണ്ടാക്കണ്ട. \"
\" ഞങൾ അവനെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്കട്ടെ \"
ഐഷു ഒരു വിധം ഒരുങ്ങി നിൽക്കുന്നു.
\"കുറച്ചു കൂടി നന്നായിട്ട് ഒരുങ്ങാമായിരുന്നില്ലേ, \"
\"ഇങ്ങനെയൊക്കെ മതി...\"
അനൂപ് ആരോടോ ഫോണിൽ സംസാരിച്ചതിന് ശേഷം, ഐഷുവിന്റെ അടുത്തേക്ക് വരുന്നു.
\" ഐഷു..,
അസി അവിടെ നിന്നും രാത്രി തന്നെ പുറപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് . \"
\"പിന്നെന്താ വരാൻ വൈകുന്നത്. \"
\"നീ വെയിറ്റ് ചെയ്യ് അവൻ വരും..\"
സമയം കഴിഞ്ഞുപൊയികൊണ്ടേയിരുന്നു.
ഓരോരുത്തരും ടെൻഷനിലാണ്.
\" ഇത് വരെ കണ്ടില്ലല്ലോ, ഇനി അവൻ വീട്ടിലേക്കെങ്ങാനും
പോയിക്കാണുമോ, ഈ കാര്യം സംസാരിക്കാനായി. \"
\" അതിനും ചാൻസുണ്ട്, \"
\" എന്നാൽ അവന് ഫോണെങ്കിലും ഓണാക്കി വെച്ചൂടെ... \"
\" അവന്റ വീട്ടിൽ ഈ കാര്യം അറിഞ്ഞിട്ടുണ്ടെങ്കിൽ, ചിലപ്പോൾ അവൻ അവിടെ ലോക്ക് ആകാൻ ചാൻസുണ്ട് .\"
\"അതെന്താ നീ അങ്ങനെ പറഞ്ഞേ...\"
\" അവന്റ മൂത്തപ്പാ ഉണ്ടല്ലോ, അങ്ങേരോരു പ്രതേക ടൈപ്പാ \"
\"ഇനി അങ്ങനെ എന്തെങ്കിലും ആകുമോ,
അനൂപേ നീ അവന്റ വീടുവരെ ഒന്ന് പോയി നോക്കിയിട്ട് വാടാ.
എന്റെ മുന്നിൽ ടൈമില്ല. \"
\" ശെരി ഞങ്ങൾ പോയി നോക്കാം,
ഒരു പക്ഷേ അങ്ങനെ എന്തെങ്കിലും ആണെങ്കിലോ. \"
\" അങ്ങനെ ആണെങ്കിൽ....
എനിക്കറിയാം എന്താ
ചെയ്യേണ്ടതെന്ന്. നിങ്ങൾ ആദ്യം പോയി അന്വേഷിക്ക്. \"
അനൂപും, ഷാനുവും അസിയുടെ വീട്ടിലേക്ക് ചെല്ലുന്നു. അസിയുടെ വീട് പുറത്തു നിന്നും പൂട്ടിയിട്ടുണ്ടായിരുന്നു .
\" എടാ ഇവിടെ ആരും ഇല്ലെന്നാണ് തോന്നുന്നത്. \"
ഇവരെ രണ്ടാളും വീടിന് മുന്നിൽ നിൽക്കുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ ചേട്ടൻ ഇവരോട് കാര്യം തിരക്കുന്നു.
\" എന്താ,
എന്താ വേണ്ടേ ... \"
\" ചേട്ട...,
ഇവിടെ ആരും ഇല്ലേ, പുറത്തുനിന്നും ലോക്ക് ചെയ്തേക്കുന്നു. \"
\" ഉണ്ടായിരുന്നല്ലോ,
അർജന്റായിട്ട് എവിടെ എങ്കിലും പോയക്കാണും.\"
\"ഇനി എന്തു ചെയ്യും....\"
\" നീ അവരെ വിളിച്ചു കാര്യം പറയ്....\"
അനൂപ് ട്രീസയുടെ ഫോണിലേക്ക് വിളിക്കുന്നു.
\" അനൂപാണല്ലോ,
ഹലോ,
.................................
ശെരിയെടാ.... \"
\"എന്താടി.....\"
\" അവന്റ വീട് പുറത്തു നിന്നും ലോക്ക് ചെയ്തെക്കുവാണെന്ന്. \"
അപ്പോഴേക്കും ഒന്ന് രണ്ടു കറുകൾ ഗേറ്റ് കയറി അകത്തേക്ക് വരാൻ തുടങ്ങി.
രെഹന ജനാലവഴി പുറത്തേക്ക് നോക്കുന്നു.
\" പയ്യനും കൂട്ടരുമാണല്ലോ.
ഐഷു...\"
അത് കേട്ട് മനസ്സ് തളർന്നു ഐഷു ബെഡിലേക്ക് ഇരിക്കുന്നു. അന്നേരം ഐഷുവിന്റെ ചേച്ചി റൂമിലേക്ക് വരുന്നു.
\"മോളെ അവരൊക്കെ വന്നു. \"
ആ സമയം ഐഷു പൊട്ടി കരയാൻ തുടങ്ങി.... ,
\"എന്താടി, ഐഷു ഇത് \"
\"എനിക്ക് അവനെ മതി ചേച്ചി,
അവനെ മറക്കാൻ എനിക്ക് പറ്റില്ല ...\"
ഐഷുവിന്റെ ആ കണ്ണീരിൽ ചേച്ചിയുടെ മനസ്സ് അലിയുന്നു . ചേച്ചി ഐഷുവിന്റെ ഇഷ്ടത്തിനൊപ്പം നിൽക്കാൻ ശ്രമിക്കുന്നു.
\"അവിടെന്ന് ആ പയ്യൻ ഇറങ്ങിയെങ്കിൽ ഇവിടെ എത്തേണ്ട സമയം
കഴിഞ്ഞല്ലോ. ഇനി അവൻ നിന്നെ
ചതിക്കുകയാണോ, \"
\" ചേച്ചി വെറുതെ....
വേണ്ടാത്ത കാര്യം പറയരുത്.. \"
\" ഞാൻ അങ്ങനെയല്ല മോളെ ഉദേശിച്ചത്, എന്റെ അനുഭവത്തിൽ നിന്നും പറയുവാണ്. ആരെയും അമിതമായി വിശ്വസിക്കരുത്.
അവൻ വന്നില്ലെങ്കിൽ നീ എല്ലാവരുടെയും മുന്നിൽ നാണം കെടും, നീ മാത്രമല്ല, അച്ചനും, അമ്മയും.
ഒരിക്കൽ ഒരു പയ്യൻ കാരണം നീ എല്ലാവരുടെയും മുന്നിലും നാണം കേട്ട് നിന്നിട്ടുണ്ട്, അത് ഓർമ്മവേണം. \"!!!
തുടരും......♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -37 😘❤️❤️
ചേച്ചി പറഞ്ഞത് കേട്ട് ഐഷു പഴയ കാര്യങ്ങൾ ഓർക്കുന്നു. ഐഷു പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, കൂടെ പഠിക്കുകയായിരുന്ന അഭിജിതിനു എഴുതി കൊടുത്ത ലെറ്റർ ടീച്ചർ പിടിച്ചതും, അത് അവളുടെ തലയിൽ ആക്കി അവൻ കയ്യൊഴിഞ്ഞപ്പോൾ അതിന്റ പേരിൽ പ്രൈസിപ്പലിന്റെയും, ടീച്ചറിന്റെയും വായിലിരിക്കുന്നത് മൊത്തം കെട്ടതുമൊക്കെ. !!!!! നിങ്ങളുടെ മകളെ പഠിക്കാനോ അതോ പ്രേമിക്കാനാണോ ഇവിടേക്ക് വിടുന്നത്. \" \" ഇങ്ങനെയുള്ള പെൺകുട്ടികളാണ് ആൺകുട്ടികളെ കൂടി വഷളാക്കുന്നത്, എന്നിട്ടോ അവസാനം കുറ്റം മൊത്തം ആൺകുട്ടികൾക്ക്.!!!!!\"ഐഷു..., ഐഷു..\"ചേച്ചി വിളിക്കുന്നത് കേട്ട് ഐഷു ആ ചിന്