പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ എബിൻ സാറയെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചും, അവളുടെ തോളിൽ കൈയ്യു ഇട്ടു നടന്നും ഒക്കെ തന്നെ ആയിരുന്നു. ഇതെല്ലം കണ്ടു ആനിക്കു എന്തോ വശപിശകു ഫീൽ ചെയ്തു. അവൾ എബിനെ പിടിച്ചു നിർത്തി കാര്യം തിരക്കി.
" എടാ നിനക്ക് ഇപ്പോൾ ഭയങ്കര ഇളക്കം ആണല്ലോ അതും എന്റെ സാറയുടെ അടുത്ത് മാത്രം."
" എടി ആനി നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ആരോടും പറയരുത്. മാത്രമല്ല നിന്റെ കട്ട സപ്പോർട്ട് എനിക്ക് തരുകയും വേണം."
" കിടന്നു ഉരുളാതെ കാര്യം പറയെടാ ?"
" എടി .. അത് .. എനിക്ക് സാറയെ ഇഷ്ടമാ. പെട്ടന്ന് ഉണ്ടായതൊന്നുമല്ല. കോളേജിൽ ആദ്യമായി അവളെ കണ്ടപ്പോൾ മുതൽ .. എനിക്ക് അവൾ ഇല്ലാതെ പറ്റില്ലെടി.. പ്ളീസ് നീ എന്നെ സഹായിക്കണം. അവൾ ഒന്ന് എസ് പറഞ്ഞാൽ മതി. പൊന്നു പോലെ നോക്കിക്കോളാം ഞാൻ. ഒരിക്കലും കണ്ണ് നിറയാൻ കൊടുക്കാതെ."
" എടാ എബിനേ നീ എന്ത് അറിഞ്ഞുകൊണ്ട ഇത് ? എടാ അവൾ ഒരുപാടു വേദനയിലൂടെ കടന്നു വന്നതാണ്. നിനക്ക് അറിയില്ല ഒന്നും. ഇന്ന് രാവിലെയാ ഞാൻ പോലും എല്ലാം അറിഞ്ഞത്."
" എനിക്ക് എല്ലാം അറിയാം ആനി , അവൾ രാവിലെ നിന്നോട് പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു. അതൊക്കെ അറിഞ്ഞു വച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. എനിക്ക് അവളെ ഇഷ്ടമാണ്. നല്ലൊരു ജോലി കിട്ടിയാൽ ഒരു മിന്നു കെട്ടി അവളെ കൂടെ കൂട്ടാനാണ് എന്റെ തീരുമാനം. ഇതുവരെ നടന്ന പോലെ ഒന്നും അവളുടെ ജീവിതത്തിൽ ഉണ്ടാവാതെ ഞാൻ നോക്കികൊളാം. എനിക്കും എന്റെ വീട്ടുകാർക്കും പണവും പൊന്നും ഒന്നും വേണ്ട. എനിക്ക് അവളെ മാത്രം മതി. ഇത് ഈ എബിന്റെ വാക്ക് ആണ്."
" നിന്റെ തീരുമാനം ഉറച്ചതാണോ?"
" അതെ .. എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു അത് എന്റെ സാറ ആണ്.എന്റെ അവസാന ശ്വാസം വരെ പൊന്നു പോലെ നോക്കും ഞാൻ അവളെ. കർത്താവാണേ സത്യം.."
" എന്റെ സാറ ഹാപ്പി ആയി സമ്മതിച്ചാൽ നിങ്ങള്ക്ക് ഈ ഞാൻ സപ്പോർട്ട് ഉണ്ടാവും. പക്ഷെ അവൾ ഇത് അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലെടാ."
" അതൊക്കെ ഞാൻ പറഞെടി ."
" ങേ .... അപ്പൊ അവൾക്കു അറിയാമോ? നീ എപ്പോൾ പറഞ്ഞെഡാ ?" ആനി അത്ഭുദത്തോടെ ചോദിച്ചു.
" ഇന്നലെ രാത്രിയിൽ ഞാൻ അവളുടെ കൂടെ പോയി ഇരുന്നിരുന്നു അപ്പോൾ പറഞ്ഞതാ."
" എന്നിട്ടു അവൾ എന്ത് പറഞ്ഞു?"
" എടി അത് ഇന്നലെ എന്റെ കൈയ്യിന്ന് കാര്യങ്ങൾ പോയായിരുന്നു ചെറുതായിട്ട് അതുകൊണ്ടു ഒന്നും പറയാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു അവൾ അപ്പോൾ.. "
ഒരു കള്ള ചിരിയോടെ എബിൻ അത് പറഞ്ഞപ്പോൾ സംശയത്തോടെ അവനെ നോക്കികൊണ്ട് ആനി ചോദിച്ചു.
" എന്ന് വച്ചാൽ , മനസ്സിലായില്ല "
" എടി അവളെ ഞാൻ അറിയാതെ ഒന്ന് ചെറുതായിട്ട് ..."
" ചെറുതായിട്ട് ഒന്ന്... പറയെടാ നാറി നീ എന്തുവാ ആ പെണ്ണിനെ ചെയ്തേ?"
" ഞാൻ അവൾക്കു ഒരു ഉമ്മ കൊടുത്തു. അത്രേ ഞാൻ ചെയ്‌തുള്ളേടി ."
" എടാ .. പന്നി അപ്പൊ നീ ആണോ അവടെ ചുണ്ടു കടിച്ചു മുറിച്ചു വച്ചേക്കുന്നേ.?"
" മ്മ്മ് അതേ .."
" എടാ കാമഭ്രാന്താ... എന്ത് പണി ആണെടാ കാണിച്ചേ? ഞാൻ ഉറങ്ങിയാ തക്കം നോക്കി നീ എന്റെ സാറ കൊച്ചിനെ.. കൊല്ലുമെടാ നിന്നെ ഇന്ന് ഞാൻ "
" എന്റെ പൊന്നു ആനി എനിക്ക് അറിയാതെ പറ്റി പോയതാ.. നീ ക്ഷമിക്കൂ .. നീയും അവളും കൂടെ എന്നെ വേണേൽ ഒന്ന് തല്ലിക്കോ. പക്ഷെ നീ എങ്ങനേലും അവളെ ഒന്ന് പറഞ്ഞു മന്സസ്സിലാകിക്ക് . പ്ളീസ് എനിക്ക് വേണമെടി അവളെ എന്റെ പെണ്ണ് ആയിട്ട്."
അവന്റെ കണ്ണിൽ സാറയ്ക്കായി മിഴിനീർകണങ്ങൾ കണ്ടപ്പോ അവൻ എത്ര മാത്രം അവളെ സ്നേഹിക്കുന്നുവെന്ന് ആനിയും മനസ്സിലാകുക ആയിരുന്നു.
" മ്മ് ശരി ശരി.. അവളോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കാം. പക്ഷെ നീ ഇനി എന്റെ കൊച്ചിനോട് ഇങ്ങനത്തെ പണി ഒന്നും കാണിച്ചേക്കരുത്. അവളുടെ കണ്ണ് നീ കാരണം നിറയാൻ ഇടയാവരുത്. ഒരുപാടു വേദനിച്ച മനസ്സാണെടാ ആ പാവത്തിന്റെ. പുറമെ സന്തോഷം അഭിനയിക്കുന്നുണ്ടെങ്കിലും എനിക്ക് അറിയാം അവളുടെ ചങ്കിലെ പിടപ്പ്. റോയിച്ചൻ.. റോയിച്ചനെ ഒരുപാടു സ്നേഹിച്ചിരുന്നു അവൾ.. അത്ര പെട്ടന്നൊന്നും ആ വേദന അവളെ വിട്ടു പോവില്ലെടാ.."
" എനിക്ക് അറിയാം. എത്ര നാൾ വേണമെങ്കിലും അവൾക്കു വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണെടി. അയാളെ പോലെ പകുതി വഴിയിൽ ഇട്ടിട്ടു പോകാൻ അല്ല എന്നും എന്റെ നെഞ്ചോടു ചേർത്ത് നിർത്തണം എനിക്ക് എന്റെ സാറയെ. അവളുടെ എല്ലാ പ്രശ്നങ്ങളും എനിക്ക് ഇപ്പോൾ അറിയാം. അവളുടെ ഒരു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല. അവളുടെ അപ്പനെയും അമ്മയെയും അവളെയും ചേർത്ത് നിർത്തിക്കോളും എന്റെ സ്വന്തമായിട്ട്. വിഷമിപ്പിക്കില്ല ഒരിയ്ക്കലും.."എബിൻ ഇത് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ കരഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സാറയെ ആണ് കണ്ടത്.
അവൾ ഓടി വന്നു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിത്തമിട്ടുകൊണ്ടു ചോദിച്ചു ."എന്തിനാടാ നീ എന്നെ സ്നേഹിക്കുന്നത്? എനിക്ക് പേടിയാ ഇങ്ങനെ സ്നേഹം കാണിച്ചു അടുത്ത് വരുന്നവരെ ഒക്കെ. പറ്റിക്കും .. റോയിച്ചനെ പോലെ പറ്റിക്കാനാ എനിക്ക് അറിയാം. നീ ഇപ്പോൾ പറഞ്ഞപോലെ ചേർത്ത്... ചേർത്തുനിർത്താമെന്നും എന്നെ മാത്രം മതി എന്നും ഒക്കെ പറഞ്ഞതാ റോയിച്ചൻ എന്നിട്ടു ... എന്നിട്ടു എന്തായി പണവും സ്വർണവും ഇല്ലന്ന് പറഞ്ഞു വീട്ടുകാർ വേണ്ടാന്ന് പറഞ്ഞപ്പോ .. എന്നെ .. എന്നെ.. വേണ്ട .. അതുപോലെ തന്നെ നീയും പറ്റിക്കാനാ എനിക്ക് അറിയാം. സാറയ്ക്കു വേണ്ട ഒരുത്തന്റെയും സ്നേഹം.."
ഇത്രയും പറഞ്ഞു കൊണ്ട് അലറി കരയുന്ന സാറയെ പകർപ്പോടെ നോക്കി എന്ത് ചെയ്യണം എന്ന് അറിയാതെ നില്ക്കുകയായിരുന്നു എബിനും ആനിയും. സ്വബോധം വീണ്ടെടുത്ത് ആനി സാറയുടെ അരികിലേക്ക് ഓടി.
" മോളെ സാറ ... കരയല്ലേ നീ ഇങ്ങനെ.."
സാറയുടെ അരികിലേക്ക് എബിൻ വന്നതും അവനെ കൈയ്യു കൊണ്ട് തടഞ്ഞു കൊണ്ട് സാറ പറഞ്ഞു,
" ഒരു കാര്യം നീ മനസിലാക്കിക്കോ എബിൻ .. ഈ സാറയുടെ ജീവിതത്തിൽ ഇനി പ്രണയമോ വിവാഹമോ ഉണ്ടാവില്ല. എന്റെ അപ്പനും അമ്മയ്ക്കും വേണ്ടി മാത്രമേ സാറ ഇനി ജീവിക്കൂ. എനിക്ക് വേണ്ടി ആരും കാത്തിരിക്കണ്ട. ഇനി മേലാൽ ഈ ചിന്തയും വച്ചുകൊണ്ടു എന്റെ മുന്നിലേക്ക് നീ വരരുത് പ്ളീസ്.. എന്നെ സ്നേഹിക്കുന്നു എന്ന് നീ പറഞ്ഞതിൽ ഒരു നുള്ളു എങ്കിലും സത്യമുണ്ടെങ്കിൽ ഇനി എന്നെ ശല്യപെടുത്തരുത്. ഞാൻ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ.."
തന്റെ മുന്നിൽ തൊഴുകൈയ്യോടെ നിന്ന് സാറ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ തല താഴ്ത്തി കണ്ണുനീരുമായി പോകുന്ന എബിനെ ഒന്ന് നോക്കാൻ പോലും സാറ മനസ്സ് കാട്ടിയില്ല.പക്ഷെ എബിൻ മനസ്സിൽ പലതും ആലോചിച്ചു ഉറപ്പിച്ചിരുന്നു.
പിന്നെ ഉള്ള ടൂറിന്റെ ദിവസങ്ങളിൽ എബിനെ സാറ പരമാവധി അവഗണിച്ചു. അത് അവനു താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. അവസാന ദിവസം തന്റെ ഫോണിലെ സാറയുടെ ഫോട്ടോ നോക്കി കരയുന്ന എബിനെ ആനി കണ്ടു.
" എടാ എബിനെ.."
അവൻ പെട്ടന്ന് കണ്ണ് തുടച്ചുകൊണ്ട് ആനിയെ നോക്കി.
" ആ എന്നാടി ആനി കൊച്ചേ .."
" നീ കരയുവായിരുന്നോടാ? പോട്ടെടാ സാരമില്ല അവളുടെ മനസ്സിലെ സങ്കടം കൊണ്ടല്ലേ അവൾ ഇങ്ങനൊക്കെ.. നീ വിഷമിക്കാതെ."
" സാരമില്ലെടി .. അവൾ എത്രയൊക്കെ എന്നെ ആട്ടിപായിച്ചാലും അവൾ എന്റെ മനസ്സിൽ നിന്നും ഇറങ്ങിപോകില്ലെടി ഒരിക്കലും. അത്രയ്ക്ക് ചങ്കിൽ നിറഞ്ഞു നില്കുവാടി അവള്.."
ആനിയെ തിരക്കി സാറ അപ്പോഴാണ് അങ്ങോട്ട് കേറി വന്നത്. എബിനെ അവിടെ കണ്ടു തിരികെ നടക്കാൻ പോയ സാറയുടെ കൈയ്യു പിടിച്ചു ആനി എബിന്റെ മുന്നിൽ കൊണ്ട് നിർത്തി.
" നിനക്ക് ശെരിക്കും വട്ടാണ് സാറ.. നിന്റെ വില മനസ്സിലാകാതെ പോയ ഒരുത്തനോടുള്ള ദേഷ്യവും വാശിയും കാരണം നിന്നെ പ്രാണനെ പോലെ കരുതുന്നെ ഇവനെയാ നീ വേദനിപ്പിക്കുന്നത്. ഇവന് നിന്നോട് ഉള്ള കറകളഞ്ഞ സ്നേഹത്തെ ആണ് നീ കണ്ടില്ലെന്നു നടിക്കുന്നത്. കർത്താവു തമ്പുരാൻ പോലും പൊറുക്കില്ലെടി സാറ ഇവന്റെ കണ്ണുനീര് നീ കാണാതെ പോയാൽ. നീ ഇത്രയൊക്കെ നോവിച്ചിട്ടും ആട്ടി പായിച്ചിട്ടും നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കുകയല്ലെടി ഇവൻ ചെയ്യുന്നത്?
ആനി പറഞ്ഞതിന് ഒന്നും മറുപടി പറയാതെ കരയുക മാത്രമാണ് സാറ അപ്പോൾ ചെയ്തത്.
" ആനി വേണ്ടെടി അവളെ ഇനിയും വിഷമിപ്പിക്കണ്ട." ആനിയോട് പറഞ്ഞതിന് ശേഷം സാറയുടെ അടുക്കലേക്കു പതിയെ നടന്നു അവളുടെ കണ്ണിൽ നോക്കി കൊണ്ട് എബിൻ പറഞ്ഞു തുടങ്ങി," സാറ നിന്റെ മനസ് ആകെ ഇപ്പോൾ അസ്വസ്ഥമാണ് . പക്ഷെ അതൊക്കെ കലങ്ങി തെളിയുന്ന സമയം വരെ ഞാൻ നിനക്കു വേണ്ടി കാത്തിരിക്കും. നീ എന്തൊക്കെ പറഞ്ഞാലും ഈ എബിൻ നിന്നെയും കൊണ്ടേ പോകൂ മോളേ ... നീ എന്നെ സ്നേഹിക്കും എന്നെ മിന്നിനു കഴുത്തു നീട്ടി തരും പിന്നെ എന്റെ പിള്ളേരെ പ്രസവിക്കുകയും ചെയ്യും."
" എടാ നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ ... " സാറയെ പറയാൻ സമ്മതിക്കാതെ എബിൻ അവളുടെ ചുണ്ടിൽ വിരൽ അമർത്തികൊണ്ടു പറഞ്ഞു." നീ ഒന്നും പറയണ്ട , ഇല്ലേൽ ഇവള് നിൽക്കുന്നെന്നു ഒന്നും ഞാൻ നോക്കില്ല അന്ന് തന്ന പോലെ ഒരെണ്ണം ഇച്ചായൻ നിന്റെ ചുണ്ടിൽ ഒട്ടിക്കും. അത് വേണോ?"
വേണ്ട എന്ന് തല ആട്ടികൊണ്ടു സാറ പിന്നിലേക്ക് മാറി.
" അപ്പോൾ നിനക്ക് താടി ഉള്ള അപ്പനെ പേടി ഉണ്ട്. അല്ലേലും എബിനെ ഇവളോട് നീ സൗമ്യമായി സംസാരിച്ചിട്ട് ഒന്നും കാര്യമില്ലെടാ നിന്റെ ഈ വഴി തന്നെയാ നല്ലതു." ആനി എബിന്റെ തോളിൽ കൈയ്യു വച്ചുകൊണ്ടു സാറയെ നോക്കി പറഞ്ഞു. സാറ കണ്ണും തള്ളി രണ്ടിനേം മാറി മാറി നോക്കി. എന്നിട്ടു ദേഷ്യത്തിൽ അവിടെ നിന്നും ചവിട്ടി കുലുക്കി പോയി. അത് കണ്ടു ആനിയും എബിനും ചിരിച്ചു.
" എടാ എബിനെ ഒന്ന് ആഞ്ഞു പിടിച്ചാൽ സാറ പെണ്ണ് നിന്റെ കൈയ്യിൽ ഇരിക്കുമെന്ന എനിക്ക് തോന്നുന്നേ."
" മ്മ്മ് .. അവളെ അങ്ങനെ വിട്ടുകളയാൻ പറ്റില്ലാലോ എനിക്ക്."