Aksharathalukal

❤️ഭാഗം 5❤️

\"132\", ശ്രയ സ്യുട്ടിൻടെ നമ്പർ വായിച്ചു. വാതിലിൽ മുട്ടാൻ അവൾ ഒന്ന് മടിച്ചു പിന്നെ പതിയെ കൊട്ടി. വാതിൽ തുറന്നതു 25 വയസ്സ് അടുപ്പിച്ചു തോന്നിക്കുന്ന ഒരു പയ്യൻ ആയിരുന്നു. 

\"മാഡം, അകത്തോട്ടു വന്നോളു.\", ശ്രയയെ കണ്ടതും അവൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു. അവൾ ചെറിയ മടിയോടെ അകത്തേക്ക് കയറി. 

\"വെൽക്കം ശ്രീ\", ആ ശബ്ദം ആ ആഡംബര സ്യുട്ടിൽ മുഴങ്ങി. സോഫയിൽ ഇരിക്കുന്ന ആ ശബ്ദത്തിൻടെ ഉടമയിലേക്കു അവളുടെ കണ്ണുകൾ ചെന്നു.

\"ഡാനിയേൽ വർഗീസ് എബ്രഹാം, യുവർ ബ്രദർ ഈസ് ബാക്.\", അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവൾ ഒരു നിമിഷം നിശ്ചലമായി നിന്നു.

\"ആഹാ. ഇതെന്തൊരു നിൽപ്പാണ് ശ്രീ. വന്നിരിക്ക്.\", അവൻ കൈയിലെ വൈൻ ഗ്ലാസ് ടേബിളിലേക്കു വെച്ചുകൊണ്ട് അവളോട് പറഞ്ഞു.

\"എന്തിനാ ഇങ്ങനയൊക്കെ ചെയ്യുന്നേ? നിങ്ങള്ക്ക് ആരാ അതിനുള്ള റൈറ്റ് തന്നത്? ഞാൻ നിങ്ങളോടു സഹായം ചോദിച്ചോ? ഞാൻ എത്ര വെട്ടം പറഞ്ഞു നിങ്ങളോടു. ഐ ഡോണ്ട് നീഡ് യുവർ ഹെല്പ്.\", പറഞ്ഞു നിർത്തുമ്പോൾ അവളുടെ ശബ്ദം ഉയർന്നിരുന്നു.

\"ആദ്യം നീ ഇരിക്ക് ശ്രീ\", അവൻ ശാന്തമായി വീണ്ടും പറഞ്ഞു.

\"ഞാൻ പറയുന്നത് എന്താ നിങ്ങൾക്ക് മനസിലാവാത്തത്? ഇതെല്ലാം നിങ്ങൾക്ക് ഒരു തമാശയാണോ?\"

\"ശ്രീ\" 

\"ദയവു ചെയ്തു എന്നെ അങ്ങനെ വിളിക്കരുത്. അതിനു... അതിനു വേണ്ട...ബന്ധം ഒന്നും...നമ്മൾ തമ്മിൽ ഇല്ല...എന്നോടു എന്തിനാ...ഇങ്ങനെ ചെയ്യുന്നത്?\", അവളുടെ വാക്കുകൾ ഇടറുന്നു ഉണ്ടായിരുന്നു.

അവൻ സോഫയിൽ നിന്നും എഴുന്നേറ്റു അവൾക്കു അരികിലേക്ക് നടന്നു വന്നു.

\"ഞാൻ അല്ലെ ആ ചോദ്യം ചോദിക്കേണ്ടത്? എന്ത് തെറ്റ് ചെയ്തിട്ട നീ എന്നെ ഇങ്ങനെ ട്രീറ്റ് ചെയ്യുന്നത്?\", അവൻടെ വാക്കുകൾ വേദന നിറഞ്ഞതായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. അവനിൽ നിന്നും അത് മറക്കാൻ അവൾ പെട്ടെന്ന് നിലത്തേക്ക് നോക്കി നിന്നു. 

\"ശ്രീ...\", ഇത്തവണ അവൾ ആ വിളി തടഞ്ഞില്ല. അവൾ ആ വിളി ഒരുപാട് മിസ് ചെയ്തിരുന്നു. അവളുടെ അമ്മ ഈ ലോകം വിട്ടുപോയതിനു ശേഷം അവളെ അങ്ങനെ വിളിച്ചിരുന്ന ഒരേയൊരു വെക്തി അവളുടെ ഡെന്നിച്ചൻ ആയിരുന്നു.  

\"ഒരുപാട് ഈ പെങ്ങളെ മിസ് ചെയ്തു എടാ. അവരു നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചോ?\", അവളുടെ മുഖത്തെ കൈകളിൽ കോരി എടുത്തു നിറകണ്ണുകളോടെ ചോദിക്കുന്ന അവനെ അവൾ നിശബ്ദായായി നോക്കി. മറ്റുള്ളവർക്ക് അവൻ ആനി വർഗീസിൻടെ ആദ്യ ബന്ധത്തിൽ ഉള്ള മകൻ ആയിരുന്നു എങ്കിൽ അവൾക്കു അവൻ കൂടപ്പിറപ്പായിരുന്നു. സ്വന്തം അപ്പൻ പോലും തള്ളി പറഞ്ഞപ്പോൾ ചേർത്തുപിടിച്ചു തൻടെ കൂടപ്പിറപ്പു. അവൾക്കു വേണ്ടി ജീവൻ കളയാനും മടിയില്ലാത്ത അവളുടെ ഡെന്നിച്ചൻ. പക്ഷേ ആ സ്നേഹം തിരിച്ചറിഞ്ഞാൽ വർഗീസ് അവനെ ഇപ്പോൾ സ്നേഹിക്കുന്നതിൻടെ നൂറിരട്ടി വെറുക്കും. കൊല്ലാൻ പോലും മടിക്കില്ല. അതറിയാവുന്നതുകൊണ്ടാണ് 5 വർഷങ്ങൾക്കു മുൻപ് അവൻ USയിൽ പോയത് തൊട്ടു അവനെ താൻ അകറ്റി നിറുത്താൻ തുടങ്ങിയത്. 

\"ഞാൻ മിസ് ചെയ്തില്ല. ഞാൻ...നി..ങ്ങളെ എൻ..ടെ സഹോ...ദരനായും കാണു...ന്നില്ല.\", വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു അവൾക്കു. അവൻ നിരാശകലർന്ന ചിരിയോടെ അവളുടെ കവിളിൽ നിന്നും കൈകൾ എടുത്തു.

\"സമ്മതിച്ചു. പക്ഷേ ഈ ഡാനിയേലിനു ഉയിര് ഉള്ളടുത്തോളം കാലം നീ എനിക്ക് പെങ്ങൾ തന്നെയാ. അത് നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും. എൻടെ സംരക്ഷണ വലയം നിനക്ക് ചുറ്റും ഉണ്ടായിരിക്കും. ഒരുത്തനെയും അത് കടന്നു വരാൻ ഈ ഡാനിയേൽ സമ്മതിക്കില്ല.\" അവൾക്കു അവനെ കൂടുതൽ വേദനിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഒരു നിമിഷം പോലും പാഴാക്കാതെ അവൾ അവനെ പുണർന്നിരുന്നു.

\"ഡെന്നിച്ച, എന്നോട്...എന്തിനാ ഇങ്ങനെ...ചെയ്യുന്നത്? എന്താ ഞാൻ...പറയുന്നത് മനസിലാക്കാത്തതു? എൻടെ...ജീവിതം എന്തായാലും....ഇങ്ങനയൊക്കെ ആയി. എനിക്ക് നഷ്ടപ്പെടാൻ....ഒന്നും ഇല്ല. ഞാൻ....മരിക്കാനും തയാറായ....ഈ കളിക്ക് ഇറങ്ങുന്നത്. പക്ഷേ ഈ...യുദ്ധത്തിൽ....ഡെന്നിച്ചൻ വേണ്ട....കാരണം അമ്മച്ചിയും ഡെന്നിച്ചനും മാത്രമേ....എനിക്ക് സ്വന്തം എന്ന്....പറയാൻ ഉള്ളു. ആ നിങ്ങൾക്ക്.... ഞാൻ കാരണം എന്തെങ്കിലും....സംഭവിച്ചാൽ പിന്നെ....ഈ ശ്രയ ജീവിച്ചിരുന്നിട്ട് കാര്യമില്ല...\", ഏങ്ങലുകൾക്കിടയിൽ അവൾ പറഞ്ഞു. അവൻ അവളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു.

\"ഇല്ല ശ്രീ. ഞാൻ ഇത്രെയും നാളു കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയാ. ഞാൻ USൽ പോയി പഠിക്കാൻ സമ്മധിച്ചതുപോലും പോലും ടീച്ചർ പഠിച്ച യൂണിവേഴ്സിറ്റിയിൽ നിന്നും എന്തെങ്കിലും ഇൻഫർമേഷൻ കിട്ടുവാണെങ്കിൽ കിട്ടാൻ വേണ്ടി ആണ്‌. നിൻടെ അമ്മക്ക്...എൻടെ ടീച്ചറിനു...നീതി കിട്ടണം ശ്രീ. ഈ സാക്ഷി എത്തിറിയൽ ഡിസൈൻസ് അതിൻടെ യഥാർത്ഥ അവകാശികയുടെ കൈയിൽ എത്തണം.\" അവൾ നിറകണ്ണുകളോടെ അവൻടെ മുഖത്തേക്ക് നോക്കി. 

\"ശ്രീ, ഞാൻ യുദ്ധത്തിൽ വന്നില്ലെങ്കിലും എൻടെ ജീവനു ഒരു ഗ്യാരൻറ്റിയും ഇല്ല. സ്വന്തം മകളെ സ്നേഹിക്കാത്ത ആ മനുഷ്യൻ എന്ന ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അയാൾക്ക്‌ ഞാൻ മറ്റൊരു ചെസ്സ് പീസ് മാത്രം ആണ്.\"

\"ഇല്ല ഡെന്നിച്ചനു ഒന്നും സംഭവിക്കാൻ ഈ ശ്രയ ജീവനോടിരിക്കുമ്പോൾ സമ്മതിക്കില്ല...അങ്ങനെ എന്തേലും സംഭവിച്ചാൽ...\", അവൻടെ സ്യുട്ടിൽ അവളുടെ പിടി മുറുകി.

\"ഓർക്കാൻ പോലും പേടിയാവുന്നു അല്ലെ? അപ്പോൾ നിനക്ക് എന്തേലും സംഭവിച്ചാൽ എൻടെ അവസ്ഥ എന്തായിരിക്കും?\", അവൾക്കു അതിനു മറുപടി ഇല്ലായിരുന്നു. 

\"നമ്മൾക്ക് നമ്മൾ മതി ശ്രയ. എനിക്കോ നിനക്കോ അമ്മച്ചിക്കോ ഒന്നും സംഭവിക്കില്ല. ടീച്ചർ മരിക്കുന്നതിന് മുൻപ് നിന്നെ സംരക്ഷിക്കാൻ  ഒറ്റയ്ക്ക് ഇത്രെയും ഒക്കെ ചെയ്തെങ്കിൽ നമ്മൾക്ക് എന്തുകൊണ്ട് വർഗീസ് എന്ന വന്മരത്തെ മുട്ടുകുതിച്ചുകൂടാ?\", ഒരു ചെറു ചിരിയോടെ അവൻ ചോദിക്കുമ്പോൾ അത് ശരിയാണെന്നത് പോലെ അവൾ ചെറുതായൊന്നു തല കുലുക്കി. അത് അവനു ശരിക്കും ഒരു ആശ്വാസം ആയിരുന്നു. അവൾ അവനെ സോഫയിലേക്ക് കൊണ്ട് വന്നു ഇരുത്തി.

\"മഹേഷ്, ഫുഡ് കൊണ്ടുവരാൻ പറ.\", അവൻ മുൻപ് വാതിൽ തുറന്ന ആ പയ്യനോട് പറഞ്ഞു. അപ്പോഴാണ് അവൻ ഇപ്പോഴും അകത്തു ഉണ്ടായിരുന്നു എന്നത് അവൾ ഓർത്തത്. അവൾ ആകുലതയോടെ അവൻടെ മുഖത്തേക്ക് നോക്കി. അവളുടെ പേടി മനസിലായെന്നോണം അവൻ ഒന്ന് പുഞ്ചിരിച്ചു. മഹേഷ് പുറത്തേക്കു ഇറങ്ങാൻ അവൻ വെയിറ്റ് ചെയ്തു.

\"പേടിക്കണ്ട. ഇവിടുന്നു കൊണ്ട് പോകാൻ ഇൻഫർമേഷൻ ഒന്നും ഇല്ല.\" അവൾ സംശയത്തോടെ അവനെ നോക്കി.

\"നമ്മൾ ഇവിടെ മീറ്റ് ചെയ്യുന്നതും. നീ എനിക്ക് ജീവൻ ആണെന്നുള്ള കാര്യവും എല്ലാം അറിയേണ്ടവർക്ക്‌ അറിയാം. ഇവിടുന്നു ഇനി ആള് പോയി പറയണം എന്ന് ഇല്ല.\"

\"ഡെന്നിച്ച\", അവൾ ഞെട്ടലോടെ അവൻടെ കൈയിൽ പിടി മുറുക്കി.

\"ഡാ, പേടിക്കണ്ട. നിന്നെ ഞാൻ ചതിക്കുവാണെന്നു ഞാൻ അവരോടു പറഞ്ഞു. അവർ മോർ താൻ ഹാപ്പി. അതുകൊണ്ടു ഇപ്പോൾ എനിക്ക് നിന്നെ മീറ്റ് ചെയ്യാൻ വേറെ റിസ്‌ക്കുകൾ ഒന്നും ആലോചിക്കേണ്ട. ഞാനും ഹാപ്പി.\", ഒരു ചിരിയോടെ അവൻ വൈൻ ഗ്ലാസിൽ നിന്നും ഒരു സിപ് എടുത്തു.

\"എന്താ ഡെന്നിച്ചൻടെ പ്ലാൻ?\"

\"ഫസ്റ്റ്, നിൻടെ ജീവൻ സുരക്ഷിതം ആക്കണം. അതിനു ഇപ്പോൾ നിനക്ക് വേണ്ടത് എക്സ്പോഷർ ആണ്. അതിനുള്ള ഒരു മിനി ഡോസായിരുന്നു ഇന്നലത്തെ ആർട്ടിക്കിൾ. ഇപ്പോൾ നീയും നമ്മളുടേ കമ്പനിയും ആൾറെഡി ചർച്ച വിഷയങ്ങൾ ആയി കഴിഞ്ഞു. ഇനി നിനക്ക് എതിരെ കരു നീക്കാൻ നിൻടെ അപ്പൻ കുറച്ചൊന്നു മടിക്കും.\"

\"ഹ്മ്മ്. അപ്പോൾ ഞാൻ ഇനി ഫങ്ക്ഷൻസിനും ഒക്കെ വരണം അല്ലേ?\"

\"ഉറപ്പായും. നിൻടെ മുഖവും പേരും മാക്സിമം പോപ്പുലർ ആവണം എല്ലാവരുടെയും ഇടയിൽ. ഈ വെള്ളിയാഴ്ച AM ഗ്രൂപ്പിൻടെ ഒരു പ്രോഡക്റ്റ് ലോഞ്ച് സക്സ്സ് പാർട്ടി ഉണ്ട്. നീ ആദ്യമായി അപ്പിയെർ ചെയ്യാൻ പോകുന്ന ഫങ്ക്ഷൻ.\" 

\"ഡെന്നിച്ച, മീഡിയ ഉണ്ടാവിലെ അവിടെ?\"

\"ഓഫ്‌കോഴ്സ്. നീ അതോർത്തു ഇപ്പഴേ ടെൻഷൻ ആവണ്ട. നമ്മൾ എല്ലാം പ്ലാൻ ചെയ്യും. പിന്നെ ഞാൻ ഉണ്ടാവും ഒരു വിളി അകലെ എപ്പോഴും നിൻടെ അടുത്ത്.\"

\"ഹ്മ്മ്\", അവളുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു. അവർ കുറെ നേരം ഇരുന്നു സംസാരിച്ചു. അവൾ സംസാരിച്ചു എന്ന് വേണം പറയാൻ. ഡാനിയേൽ ഒരു ചിരിയോടെ അവളുടെ വിശേഷം പറച്ചിൽ കേട്ടോണ്ട് ഇരുന്നു. അവൻ അറിയാമായിരുന്നു അവൾ എത്രമാത്രം ഏകാന്തത ആ വീട്ടിൽ അനുഭവിച്ചിരുന്നു എന്ന്. അവനെ പഴയതുപോലെ അടുത്ത് കിട്ടിയതിൽ അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്ന്.

\"ഡെന്നിച്ച\", ഇറങ്ങാൻ വേണ്ടി വാതിലിനു അടുത്ത് എത്തിയ അവൾ തിരിഞ്ഞു നിന്ന് ഒന്ന് വിളിച്ചു. അവൻ എന്താണെന്നു ഉള്ള അർത്ഥത്തിൽ പിരികം ഉയർത്തി.

\"താങ്ക്സ്\" 

\"എന്തിനു?\"

\"എല്ലാത്തിനും...എന്നെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിനു...എന്നെ...\"

\"സെൻറ്റി അടിക്കാതെ ഇറങ്ങി പൊടി.\" അവൾ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി.

\"പറയാൻ വന്ന എന്നെ പറഞ്ഞാൽ പോരെ. ഒരു മാറ്റവും ഇല്ല സ്വഭാവത്തിന്.\", അവൾ പിറുപിറുത്തുകൊണ്ട് ഇറങ്ങി.

അവളുടെ പഴയ ആ കുറുമ്പ് കണ്ടു അവനും ചിരിച്ചു. പുറത്തിറങ്ങിയ അവളുടെ മുഖത്തും ഒരു പുഞ്ചിരി തങ്ങി നിന്നു. 

\"ആ പറഞ്ഞോ മമ്മ.\", ഡാനിയേൽ ഫോൺ സ്‌പീക്കറിൽ ഇട്ടു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു പറഞ്ഞു. 

\"അവൾ പോയോ?\"

\"പോയി\"

\"നീ പറഞ്ഞയൊക്കെ അവൾ വിശ്വസിച്ചോ?\"

\"പിന്നെ വിശ്വസിക്കാതെ.\"

\"അപ്പോൾ വെള്ളിയാഴ്ച അവൾ ഫങ്ക്ഷന് വരുമോ?\"

\"വരുകെയും ചെയ്യും. ഞാൻ നിങ്ങള്ക്ക് രണ്ടു പേർക്കും വാക്കു തന്നതുപോലെ അവൾ പറയാനുള്ളത് മീഡിയയോട് പറയുകയും ചെയ്യും.\" അവൻടെ മുഖത്തു ക്രൂരമായൊരു പുഞ്ചിരി തെളിഞ്ഞു. 

തുടരും....


❤️ഭാഗം 6❤️

❤️ഭാഗം 6❤️

4.3
555

 \"കം ഇൻ\", എബി ഫയലുകളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. \"നീ മീറ്റിംഗിന് വരാതിരുന്നത് നന്നായി. അങ്ങേരു നിൻടെ കൈയീന്ന് വാങ്ങിച്ചുകൂട്ടിയേനെ. നീ നടക്കാൻ പോകുന്നത് മുൻകൂട്ടി പറഞ്ഞെങ്കിലും ഇത്രെയും പ്രതീക്ഷിച്ചില്ല.\" കൈയിലെ ഫയൽ ടേബിളിലേക്കു ഇട്ടുകൊണ്ട് ചെയർ വലിച്ചിട്ടു സാം ഇരുന്നു ഒന്ന് ദീർക്കമായി നിശ്വസിച്ചു. അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ടു നോക്കികൊണ്ടിരുന്നു ഫയൽ ക്ലോസ് ചെയ്തു വെച്ച്. \"മിയ, ആഫ്‌റ്റർനൂൺ എത്ര മീറ്റിംഗ്‌സ് ഉണ്ട്?\" \"1 മീറ്റിംഗ്‌ സാർ. സാഫ് ഗ്രൂപ്പുമായിട്ട്. 3 മണിക്കാണ്.\", അവൻടെ സെക്രട്ടറി ഐപാഡിൽ നോക്കി കൊണ്ട് പറഞ്ഞു. \"ഓക്കേ. അവരോടു മീറ്റിംഗ് 2 മണ