\"സമയം പത്തു മണി ആയി. റിച്ചു നീ ആന്റ്റിയോടും അങ്കിളിനോടും ബൈ പറഞ്ഞിട്ട് പോയി കിടന്നോ\", ആമി ശ്രയയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് ടാബിൽ സീരിയസായി പണിതുകൊണ്ടിരിക്കുന്ന റിച്ചുകുട്ടനെ നോക്കി പറഞ്ഞു.
\"ഇച്ചിരി നേരം കൂടി വല്യമ്മേ. പ്ളീസ്.\", അവൻ അവൾക്കു നേരെ തല ചരിച്ചു കൊണ്ട് ചുണ്ടുകൾ പിളർത്തികൊണ്ടു പറഞ്ഞു. അവൻടെ മുഖഭാവം എല്ലാവരിലും ഒരു പുഞ്ചിരി വിരിയിച്ചു.
കുറച്ചുനേരം കൂടെ എല്ലാവരും സംസാരിചിരുന്നു.
\"ആമി, റിച്ചു ഉറങ്ങി.\", അവൻടെ മുടിയിഴകളിലൂടെ പതിയെ വിരലുകൾ ഓടിച്ചുകൊണ്ടു ശബ്ദം താഴ്ത്തി ശ്രയ പറഞ്ഞു.
\"ആഹാ. എബി നീ അവനെ ഒന്ന് എടുത്തു കൊണ്ടുപോയി റൂമിൽ കിടത്തു.\"
\"ഞാൻ കൊണ്ട് കിടത്തിക്കോളാം.\", എബി എഴുനേൽക്കാൻ തുടങ്ങിയതും ശ്രയ പറഞ്ഞു. എല്ലാവരും ഒരു നിമിഷം എബിയുടെ മറുപടിക്കായി അവനെ നോക്കി.
\"ഹ്മ്മ്\", അവൻ സമ്മതം മൂളിക്കൊണ്ടു തിരിക ഇരുന്നു. ആമിയും സാമും ഡാനിയും ഒരു പുഞ്ചിരിയോടെ ശ്രയയെ നോക്കി. അവളും ഒരു നറുപുഞ്ചിരിയോടെ അവനെ സാവധാനം എടുത്തുകൊണ്ടു എഴുന്നേറ്റു.
\"സ്റ്റെപ് കയറി ചെല്ലുമ്പോൾ സെക്കന്റ്റ് റൂം ആണ്.\", സാം ശ്രയയെ നോക്കി പറഞ്ഞു.
ശരി എന്നു തലയാട്ടിക്കൊണ്ടു അവൾ പടികൾ ലക്ഷ്യമാക്കി നടന്നു.
\"രണ്ടു പേർക്കും സമ്മത കുറവൊന്നും ഇല്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ എൻഗേജ്മെൻറ്റ് എത്രയും പെട്ടെന്ന് നടത്തണം. അമ്മച്ചിയുമായിട്ടു നാളെ തന്നെ കാര്യങ്ങൾ സംസാരിക്കണം.\", അവൾ കയറി പോയിക്കഴിഞ്ഞതും സാം പറഞ്ഞു.
\"അമ്മച്ചിക്കു ഇഷ്ടക്കുറവൊന്നും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.\", ആമി സാം പറഞ്ഞതിനോട് കൂട്ടിച്ചേർത്തു.
\"ഇച്ചായൻ പറഞ്ഞത് ശരിയാണ്. അടുത്ത ആഴ്ചതന്നെ പറ്റുമെങ്കിൽ നമുക്ക് മനസമ്മദം നടത്തണം. വൈകാതെ വിവാഹവും. എബിക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ?\"
\"എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. ശ്രയയ്ക്കും ഓക്കെ ആണെങ്ങിൽ ഐ ആം ഓക്കേ വിത്ത് ഇറ്റ്.
***********************************
\"മീനു, ശ്രയ മോൾ വന്നില്ലേ ഇതുവരെ?\", ട്രീസ കാലിൽ കുഴമ്പിട്ടുകൊണ്ടിരിക്കുന്ന മീനുവിനെ നോക്കി ചോദിച്ചു.
\"ഇല്ല അമ്മച്ചി. ഇന്ന് എന്തോ പരിപാടി ഉണ്ടെന്നല്ലേ പറഞ്ഞത്. എന്നോട് വരാൻ താമസിക്കും എന്ന് പറഞ്ഞാരുന്നു.\"
\"ഹ്മ്മ്. നിനക്ക് പോവാൻ സമയം ആയെങ്കിൽ നീ പൊക്കോ. നാളെ ഇനി ക്ലാസിനു പോവുന്നുള്ളതല്ലേ.\"
\"അതൊന്നും കുഴപ്പമില്ല അമ്മച്ചി. ശ്രയ ചേച്ചി എന്നെ വിശ്വസിച്ചാണ് ഈ അമ്മച്ചിക്കുട്ടിയെ എന്നെ ഏല്പിച്ചു പോയത്.\"
\"ഓ പിന്നെ. നീ ഇനി എന്നെ നോക്കിട്ടു വേണം. ഞാൻ ഭയങ്കര സ്ട്രോങ്ങ് ആണ്.\"
\"ഉവ് ഉവ്വേ. ഞാൻ ഒന്നും പറയുന്നില്ലേ. ഈ പാവം ഉള്ളോൾ ശ്രയ ചേച്ചി വരുമ്പൊത്തേക്കു ഈ സ്ട്രോങ്ങ് വുമണ്ണിനെ ഏല്പിച്ചിട്ടു പൊക്കോളാം.\", അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു.
\"എൻടെ കുഞ്ഞു വരാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല.\"
\"ഓ ഇങ്ങു വന്നേച്ചാലും മതി. അവൾ ഉള്ളത് ആണ് ഈ വീടിൻടെ മനഃസമാദാനക്കേടു.\"
\"നീ എന്താ ഇവിടെ?\", റൂമിൻടെ വാതിൽക്കൽ ദേഷ്യത്തോടെ നിൽക്കുന്ന ആനിയെ നോക്കി ട്രീസ ചോദിച്ചു.
\"എനിക്ക് തോന്നുമ്പോ ഇവിടെ ഏതു റൂമിലും ഞാൻ വരും.\", അവരുടെ ചോദ്യ ഇഷ്ട്ടപ്പെടാത്ത ആനി പുച്ഛത്തോടെ പറഞ്ഞു.
\"മീനു, നിനക്കൊരു ഉത്തരവാദിത്തവും ഇല്ല.\", ട്രീസ ദേഷ്യത്തോടെ മീനുവിനെ നോക്കി. അവൾ ഇതിപ്പോൾ ഞാൻ എന്താ ചെയ്തേ എന്ന മട്ടിൽ അവരെ നോക്കി. \"ഡോർ അടച്ചു ഇടണ്ടേ. മര്യയാതയില്ലാത്ത ആളുകൾ ആണ് ഇവിടെ ഉള്ളത് എന്ന് നീ ഇത്രയും നാളും ഇവിടെ നിന്നിട്ടു പഠിച്ചില്ലേ?\", ട്രീസയുടെ വാക്കുകൾ കേട്ട് വന്ന ചിരി മാളു അടക്കി പിടിച്ചു.
\"ഇനി ശ്രദ്ധിക്കാം. ഒരു തെറ്റ് ആർക്കായാലും പറ്റില്ലേ.\", അവളുടെ മറുപടി കേട്ട് ട്രീസ്സക്കും ചിരി വന്നു. ആനി ഇതു കണ്ടു പല്ലുകടിച്ചു.
\"രണ്ടുപേരുടേയും നിഗളം അവളുണ്ടെന്നുള്ള ധൈര്യത്തിൽ ആണെന്ന് അറിയാം. പക്ഷേ അധിക നാൾ അതു ഉണ്ടാവില്ല. നോക്കിക്കോ.\", അവർ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പോയി.
\"എൻടെ കുഞ്ഞു.\", ട്രീസ നെഞ്ചിൽ കൈവെച്ചുകൊണ്ടു വിഷമത്തോടെ പറഞ്ഞു. മീനുവും ആകുലതയോടെ അവരെ നോക്കി.
\"പേടിക്കണ്ട അമ്മച്ചി. ചേച്ചിക്കൊന്നും വരില്ല.\"
************************************************
\"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.\", ഡാനി ഫോണിൽ സമയം നോക്കി കൊണ്ട് പറഞ്ഞു.
\"എബി നീ പോയി ശ്രയയെ വിളിച്ചോണ്ട് വാ.\"
\"ഞാനോ?\", ആമിയുടെ ചോദ്യം കേട്ട് എബി ചോദിച്ചു.
\"പിന്നെ ഞാനോ? എനിക്കു എൻ്റെ കെട്ടിയോൻ ഉണ്ടു. അല്ലാതെ നിൻടെ ഭാവി ഭാര്യയെ വിളിക്കൽ അല്ല എൻടെ ജോലി.\", ആമി പറയുന്നത് കേട്ട് സാമും ഡാനിയും ചിരിയോടെ അവളെ നോക്കി. എബി ഇവൾ നന്നാവില്ല എന്ന നിലയിൽ തലയാട്ടികൊണ്ടു മുകളിലേക്കു പോയി.
റൂം തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ അവൻ കാണുന്നത് കട്ടിലിൽ സുഖമായി കിടന്നു ഉറങ്ങുന്ന റിച്ചുക്കുട്ടനെയാണു. പക്ഷേ ശ്രയ അവിടെ ഇല്ലായിരുന്നു. ബാല്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നതു കണ്ടപ്പോൾ അവൾ അവിടെ ഉണ്ടെന്നു അവനു മനസിലായി. അവൻ റിച്ചുവിൻടെ അടുത്ത് ചെന്നിരുന്നു വാത്സല്യത്തോടെ അവൻടെ തലയിൽ പതിയെ തലോടി. അവൻടെ കുഞ്ഞു നെറ്റിയിൽ ഒരു മുത്തം നൽകി. ഒരു നിമിഷം കാറിൽ നടന്ന സംഭവങ്ങൾ അവൻടെ മനസിലൂടെ കടന്നു പോയി.
\"ഒരു വെട്ടം ലൈഫിൽ സ്വന്തം അല്ലാത്ത കാരണത്താൽ നമ്മൾ തോറ്റു എബി. ഹൗഎവർ, വി ഡിസേർവ് എ സെക്കൻഡ് ചാൻസ്. എനിക്കൊരു അവസരം വേണം. ജസ്റ്റ് വൺ ചാൻസ്. ഐ വിൽ മേക് യു ബിലീവ് ഒരു രണ്ടാം ഊഴം എബിക്കും റിച്ചുവിനും ഉണ്ടെന്നു.\"
കുറച്ചു നിമിഷങ്ങൾ അവരുടെ ഇടയിൽ മൗനം നിറഞ്ഞു നിന്നു. ആ നിശബ്തത്തേക്കു വിരാമം ഇട്ടുകൊണ്ട് എബി സംസാരിച്ചു തുടങ്ങി.
\"എനിക്ക് കുറച്ചു കണ്ടിഷൻസ് ഉണ്ട്...ശ്രയ ഈ വിവാഹത്തിനു സമ്മതിച്ചാൽ പിന്നീട് ഒരു തിരിച്ചു പോക്കിനു ഒരു അവസരം ഉണ്ടാവില്ല...തൻടെ മരണം വരെ എൻടെ ഭാര്യയെയും റിച്ചുവിൻടെ അമ്മയും ആയിരിക്കണം...എൻടെ റിച്ചുവിൻടെ കണ്ണ് ഇനി ഒരു വട്ടം കൂടി നിറയാൻ പാടില്ല...അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പോലും അറിയില്ല...പിന്നെ ഐ വിൽ റെസ്‌പെക്ട് യു ആൻഡ് കെയർ ഫോർ യു ആസ് മൈ വൈഫ്..ബട്ട് പൂർണ്ണമായി തന്നെ വിശ്വസിച്ചു സ്നേഹിക്കാൻ എനിക്കു എത്ര സമയം എടുക്കേണ്ടി വരും എന്നോ അതിനു പൂർണ്ണമായി കഴിയും എന്നോ എനിക്ക് ഒരു ഉറപ്പും തരാൻ കഴിയില്ല...ഇനിയും തൻടെ മറുപടി പഴയതു തന്നെയാണെങ്കിൽ എനിക്ക് സമ്മതം ആണ്..\"
\"എനിക്കു സമ്മതം ആണ്.\"
അവൻ ദീർക്കമായി ഒന്ന് നിശ്വസിച്ചുകൊണ്ടു റിച്ചുവിൻടെ മുഖത്തേക്ക് നോക്കി. അവൻടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. \"നിൻടെ ശ്രയ ആന്റ്റി പറഞ്ഞപോലെ നമ്മൾക്ക് ഒരു സെക്കൻഡ് ചാൻസ് ഉണ്ടായിരിക്കും അല്ലെ?\", അവൻ റിച്ചുവിൻടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടു പതിയെ ചോദിച്ചു. പിന്നെയും അവനു ഒരു മുത്തം നൽകികൊണ്ട് ഷീറ്റ് നന്നായി പുതപ്പിച്ചുകൊടുത്തിട്ടു എബി ബാൽക്കണിയിലേക്കു ചെന്നു.
അവൻ ചെല്ലുമ്പോൾ അവൾ ബാൽക്കണിക്ക് അഭിമുഖമായുള്ള ഗാർഡൻ ഏരിയയിലേക്കു നോക്കി ചിന്തയിൽ മുഴുകി നിൽക്കുവായിരുന്നു.
\"ശ്രയ\"
അവൾ ഒരു ചെറു ഞെട്ടലോടെ തിരിഞ്ഞു. അവനെ കണ്ടതും ആ ഞെട്ടൽ ഒരു ചെറു പുഞ്ചിരിയായി മാറി.
\"ഭയങ്കര ആലോചനയിൽ ആയിരുന്നല്ലോ \"
\"ഞാനൊരൊന്നും ആലോചിക്കുകയായിരുന്നു എബി. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഐ ആം ഫീലിങ് സൊ ഹാപ്പി. ഒരിക്കലും ഇത്രയും സന്തോഷം എൻടെ ജീവിതത്തിൽ വീണ്ടും കടന്നു വരും എന്ന് കരുതിയതല്ല. ഒരിക്കലും ഒരു ഫാമിലി ലൈഫ് എനിക്കുണ്ടാവും എന്നു ഞാൻ കരുതിയതല്ല. പേടിയാരുന്നു എൻടെ അമ്മയെ പോലെ ആകേണ്ടി വരുമോ എന്നു.\", അവൾ പറഞ്ഞുകൊണ്ട് പിന്നെയും തിരിഞ്ഞു ഗാർഡനിലേക്കു നോക്കി നിന്നു.
\"പിന്നെ ഇപ്പോൾ എന്തു പറ്റി ?\"
\"ലൗ...എബി കേട്ടിട്ടില്ലേ? പെർഫെക്റ്റ് ലൗ കാസ്റ്റ്സ് ഔട്ട് ഫിയെർ...എനിക്കു റിച്ചുവിനോടും നിങ്ങളോടും ഈ കുടുംബത്തോടും ഫീൽ ചെയുന്ന സ്നേഹം...നിങ്ങളെല്ലാവരിലും നിന്നും എനിക്ക് കിട്ടുന്ന സ്നേഹം...ഐ ഡോണ്ട് എവർ വാണ്ട് റ്റു ലൂസ് ഇറ്റ്...\"
\"ഹ്മ്മ്..ഐ ആം സോറി..ശ്രയ സ്നേഹിക്കുന്നതുപോലെ തിരിച്ചു സ്നേഹിക്കാൻ കഴിയും എന്ന് ഉറപ്പു തരാൻ കഴിയാത്തതിനു..\"
\"അറിയാം...നമ്മൾ ഇപ്പോൾ ഉള്ള റിലേഷൻഷിപിൽ ഐ ആം സാറ്റിസ്‌ഫൈഡ്. പിന്നെ ഭാവിയിൽ എന്തു സംഭവിക്കും എന്ന് നമുക്ക് അറിയില്ലല്ലോ...വാട്ട് ഇഫ് യു ഫാൾ ഹെഡ് ഓവർ ഹീൽസ് ഫോർ മി?\", അവൾ അവനെ നോക്കി ഒരു പുരികം ഉയർത്തി ഒരു കുസൃതി ചിരിയോടെ ചോദിക്കുമ്പോൾ അവനും അറിയാതെ ചിരിച്ചുപോയി.
\"എബിയുടെ ഈ ചിരിയാണു റിച്ചുവിനും കിട്ടിയതു. നല്ല ഭംഗിയാ കാണാൻ.\"
\"ശരിക്കും?\", അവൻ റൈലിങ്ങിൽ അവൾക്കു അഭിമുഖമായി ചാരി നിന്നുകൊണ്ട് ചോദിച്ചു.
\"സത്യം\", അവൾ ഒരു നീട്ടലോടെ ഒരു ഈണത്തിൽ പറഞ്ഞു.
\"ഇണക്കുരുവികൾ അവിടെ എന്തെടുക്കുവാ?\", താഴേന്നുള്ള ആമിയുടെ ശബ്ദം കേട്ട് ഇരുവരും താഴേക്കു നോക്കി.
\"ഓ..ഞാൻ അതു മറന്നു..തന്നെ താഴേക്കു വിളിക്കാൻ ആണ് ഞാൻ വന്നത്..\", അവൻ ഒരു ചെറു ചമ്മലോടെ പറഞ്ഞു.
\"എന്നെ കണ്ടപ്പോൾ പറയാൻ വന്നതെല്ലാം മറന്നു പോയി അല്ലെ? ആർ യു ഫോളിങ് ഫോർ മി ആൾറെഡി?\", വീണ്ടും ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.
\"വാട്ട് ഇഫ് ഐ ആം?\", കൈകൾ നെഞ്ചിൽ പിണച്ചു അവളുടെ അടുത്തേക്ക് കുറച്ചുകൂടെ നീങ്ങി നിന്ന് അവളെ നോക്കി അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി. അവനെ ഒന്ന് കളിപ്പിക്കാൻ അവൾ ചോദിച്ചതായിരുന്നു. അവൻ അങ്ങനെ പെട്ടെന്ന് ഉത്തരം പറയും എന്നു അവൾ പ്രതീക്ഷിച്ചില്ലായിരുന്നു.
\"ദാ വരുന്നു ആമി.\", അവൾ ആമിയെ നോക്കി പറഞ്ഞു റൂമിനകത്തേക്കു പെട്ടെന്ന് നടന്നു. അവളുടെ വെപ്രാളം കണ്ടു അവൻ പോലും അറിയാതെ അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ശ്രയയെ തിരികെ വീട്ടിൽ എബി തന്നെയാണ് ഡ്രോപ്പ് ചെയ്തത്. ഡാനി കുറച്ചും കൂടെ താമസിച്ചു എത്താം എന്നു പറഞ്ഞിരുന്നു. വർഗീസിനും ആനിക്കും സംശയം തോന്നാതിരിക്കാൻ ആയിരുന്നു അത്.
\"ഗുഡ് നൈറ്റ്\", ശ്രയ എബിയോട് പറഞ്ഞുകൊണ്ടു കാർ ഡോർ അടക്കാൻ തുടങ്ങി.
\"ഗുഡ് നൈറ്റ് ആൻഡ് താങ്ക്സ്.\"
\"ഗുഡ് നൈറ്റ് ഓക്കേ. പക്ഷെ...ഈ താങ്ക്സ് എന്തിനാ?\", അവൾ ഡോർ ഒന്നുകൂടെ തുറന്നു കൊണ്ട് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
\"പറയണം എന്ന് തോന്നി. സീ എനിക്ക് മനസിൽ ഒന്ന് വെച്ച് മറ്റൊന്ന് പറയാൻ അറിയില്ല. താൻ അവസാനം എസ്സ് പറയും എന്നു ഞാൻ പ്രതീക്ഷിച്ചില്ല. ഇപ്പോൾ എന്തോ ഐ തിങ്ക് ഐ ആം സ്റ്റാർട്ടിങ് റ്റു ഫീൽ കോണ്ഫിഡന്റ്റ് ആസ് വെൽ എബൌട്ട് ദിസ് സെക്കൻഡ് ചാൻസ്.\", അവനൊരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു നിറുത്തുമ്പോൾ അവളുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.
\"എങ്കിൽ എബി പൊക്കോ. ബൈ.\"
\"ഹ്മ്മ്. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാം. എൻടെ നമ്പർ കൈയിൽ ഇല്ലേ?\"
\"നോ\"
\"ഓ..സോറി..എനിക്ക് ആമി തൻടെ നമ്പർ തന്നാരുന്നു. ഞാൻ കരുതി തനിക്കു എന്റെതും തന്നു കാണും എന്ന്.\"
\"ഐ വിൽ ഗിവ് എ മിസ്ഡ്‌കോൾ.\", അവൻ ഫോൺ എടുത്തു അവളുടെ നമ്പർ സെർച്ച് ചെയ്തു. \"ദാറ്റ് ഈസ് മൈ നമ്പർ.\", അവളുടെ ഫോൺ റിങ് ചെയ്തതും അവൻ പറഞ്ഞു.
\"ഓക്കേ. ഞാൻ സേവ് ചെയ്യാം.\"
\"എങ്കിൽ ശരി. ബൈ.\"
\"ബൈ\"
അവൾ വീട്ടിനകത്തേക്ക് കയറിയതും കണ്ടത് സോഫയിൽ ദേഷ്യത്തോടെ ഇരിക്കുന്ന ആനിയെ ആണ്.
\"എൻടെ ആനിയമ്മ ഇവിടുണ്ടാരുന്നോ? ഞാൻ വരുന്നതും കാത്തു ഇരിക്കുവാരുന്നിരിക്കും അല്ലെ? ഈ മാതൃ സ്നേഹത്തിൽ ഞാൻ അലിഞ്ഞു പോവുവ.\", അവൾ ഒരു ആക്കലോടെ പറഞ്ഞുകൊണ്ട് പടികൾ ലക്ഷ്യമാക്കി നടന്നു.
\"ഒന്നു നിന്നെ.\", ആനി സോഫായിൽ നിന്നും എഴുന്നേറ്റുകൊണ്ടു അവളോടായി പറഞ്ഞു.
\"ആനിയമ്മെ..ഞാൻ ഒന്നാമത് ക്ഷീണിച്ചിരിക്കുവ...ഒരു അംഗത്തിന് ഞാൻ ഇല്ല..നാളെ നമുക്ക് ഉറപ്പായിട്ടും പലിശയടക്കം ഒരു വെടിക്കെട്ട് തന്നെ നടത്താം.\", അവൾ ഒരു മുഷിച്ചിലോടെ നെറ്റി തടവി.
\"മാന്യരായ മനുഷ്യർ താമസിക്കുന്ന വീടാണ് ഇത്. തോന്നിയതുപോലെ നിനക്ക് വന്നു പോവാൻ ഇത് സത്രം ഒന്നും അല്ല. പിന്നെ നിൻടെ തോന്നിവാസത്തിനു ഓരോരുത്തന്മാരോടും കൂടെ നടക്കാൻ ആണെങ്കിൽ ഈ വീട്ടിൽ നീ ഇനി നിൽക്കണം എന്ന് ഇല്ല.\"
ആനിയുടെ വാക്കുകൾ കേട്ടതും ഒരു പുച്ഛ ചിരിയോടെ ശ്രയ തിരിഞ്ഞു. \"ആനിയമ്മക്ക് എൻടെ വായിൽ നിന്നും ഒന്നും കേട്ടില്ലെങ്കിൽ ഉറക്കം വരുത്തില്ലലിയോ?\" അവൾ പറഞ്ഞുകൊണ്ട് അവർക്കു നേരെ നടന്നടുത്തു. അവളുടെ വരവു കണ്ടതും അവർ പേടിയോടെ ഉമിനീരിറക്കി കാരണം അവളോട് നാവുകൊണ്ടു പോരാടുമെങ്കിലും ആനിക്കു ശ്രയയെ പേടിയാരുന്നു.
\"എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ?\", അവൾ കൈയിലിരുന്ന ക്ലച്ച് പേഴ്സ് അവരുടെ നെഞ്ചിൽ പതുക്കെ കുത്തി കൊണ്ട് ചോദിക്കുമ്പോൾ അവളുടെ ഭാവം മുഴുവനായി മാറിയിരുന്നു.
\"എനിക്ക് തോന്നുമ്പോൾ ഞാൻ ഇവിടെ വരും. തോന്നുമ്പോൾ ഞാൻ പോകും. അത് ചോദിക്കാനുള്ള അധികാരം ഞാൻ നിങ്ങൾക്ക് തന്നിട്ടില്ല. പിന്നെ എനിക്ക് ഇഷ്ടമുള്ളടുത്തോളം കാലം ഞാൻ ഇവിടെ താമസിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മാറാം. ഇന്നത്തെ സംഭവത്തിൻടെ ഹാങ്ങ്ഓവർ ആണ് നിങ്ങൾക്ക് എന്ന് എനിക്കറിയാം. ഇതൊരു തുടക്കം മാത്രമാണ്. പിന്നെ എൻടെ അമ്മയുടെ മരണവുമായി ബന്ധപെട്ടു നിങ്ങൾക്കു ബന്ധം ഒന്നുമില്ലെങ്കിൽ നിങ്ങൾ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. നിങ്ങൾ എന്നോട് ചെയ്തതിനൊന്നും ഞാൻ നിങ്ങളെ ഒന്നും ചെയ്യാൻ പോന്നില്ല. പക്ഷേ നിങ്ങളുടെ ഭർത്താവ് അതായതു എൻടെ അപ്പൻ അങ്ങേരു ഉത്തരം പറയേണ്ടേ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അത് ഞാൻ അങ്ങേരെ കൊണ്ട് പറയിക്കും.\", അവൾ പറഞ്ഞു നിർത്തുമ്പോൾ ആനിയുടെ മുഖം വിളറി വെളുത്തിരുന്നു. അവളുടെ കണ്ണുകളിൽ അഗ്നിയാണെന്നു അവർക്കു തോന്നി. എല്ലാം ചുട്ടെരിക്കാൻ പാകത്തിനുള്ള അഗ്നി.
*************************************************
ആനിക്കുള്ള ടോസ് കൊടുത്തിട്ടു അവൾ ട്രീസയുടെ മുറിയിലേക്കാണ് നേരിട്ട് ചെന്നത്.
\"ആ ചേച്ചി വന്നോ. അമ്മച്ചി ഇപ്പോൾ ഉറങ്ങിയതേ ഉള്ളു.\", മീനു ബെഡിനടുത്തുള്ള കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
\"അമ്മച്ചി, അമ്മച്ചിയുടെ കൊച്ചു മോൾ ഇന്ന് ശരിക്കും ഹാപ്പി ആണു. എല്ലാം നന്നായി നടന്നു.\" ശ്രയ ഒരു പുഞ്ചിരിയോടെ അവരുടെ അരികിൽ ബെഡിൽ ഇരുന്നുകൊണ്ട് പതിയെ അവരുടെ നെറുകയിൽ വാത്സല്യത്തോടെ തടവിക്കൊണ്ട് പറഞ്ഞു.
\"അമ്മച്ചിക്ക് നല്ല ടെൻഷൻ ഉണ്ടാരുന്നു.\", മീനു അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.
\"ഹ്മ്മ്.\", അവൾ അവരുടെ മുഖത്തു തന്നെ നോക്കി കൊണ്ട് മൂളി.
\"എങ്കിൽ ഞാൻ ഇറങ്ങട്ടെ ചേച്ചി.\"
\"നീ ഇന്ന് ഇനി പോന്നോ? ഒരുപാട് താമസിച്ചില്ലേ.\"
\"അത് സാരമില്ല ചേച്ചി. പോവാം. ഒരു ടാക്സി വിളിച്ചു തന്നാൽ മതി. നാളെ ക്ലാസ് ഉള്ളതല്ലെ.\"
\"ടാക്സി ഒന്നും വേണ്ട. എനിക്കൊരു സമാധാനം കാണില്ല. ഇവിടുത്തെ വണ്ടിയിൽ പോവാം എന്ന് വെച്ചാൽ രാമേട്ടൻ പോയി കാണും. നാളെത്തേക്കു ഇവിടുന്നു പൊക്കൂടെ ക്ലാസ്സിനു? താഴെ ഗസ്റ്റ് റൂമിൽ ഉറങ്ങാം നിനക്ക്. ഞാൻ ആന്റിയേ വിളിച്ചു പറഞ്ഞോളാം \" അവൾ ക്ലച്ച് പേഴ്സ് ചെയറിലേക്കു വെച്ചുകൊണ്ട് എഴുനേറ്റുകൊണ്ടു പറഞ്ഞു. മീനു ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ടു അവളുടെ പുറകെ നടന്നു. മീനു അവിടെ സഹായത്തിനു വന്നിരുന്ന ഒരു ആൾ മാത്രം അല്ലായിരുന്നു. അവളും ഡാനിയും ശ്രയയും എല്ലാം കളിക്കൂട്ടുകാർ ആയിരുന്നു. അവളെ ശ്രയ അവളുടെ കുഞ്ഞനുജത്തിയെ പോലെ ആയിരുന്നു കണ്ടിരുന്നത്. മീനുവിൻടെ പഠന ചിലവു നോക്കിയിരുന്നതും ശ്രയ ആയിരുന്നു. അവളുടെ അമ്മ അവിടേക്കു ജോലിക്കു വന്നിടം തൊട്ടുള്ള ബന്ധം ആയിരുന്നു മീനുവിന് ശ്രയയായിട്ടും ഡാനിയായിട്ടും. അതുകൊണ്ടു തന്നെ അവിടുത്തെ പ്രശ്നങ്ങളെ കുറിച്ചൊക്കെയുള്ള ഒരു ഏകദേശ ധാരണ മീനുവിന് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു അമ്മച്ചിയെ നോക്കാൻ ഒരു ആളെ ശ്രയ അന്വേഷിച്ചു തുടങ്ങിയപ്പോൾ ഒരു മടിയും കൂടാതെ അവൾ ആ ജോലി ഏറ്റെടുത്തത്.
\"ഇനി രണ്ടു മാസം കൂടെ കഴിഞ്ഞാൽ നിൻടെ കോഴ്സ് തീരില്ലേ? എന്താ നിൻടെ നെക്സ്റ്റ് പ്ലാൻ?\", പടികൾ ഇറങ്ങുന്നതിനിടയിൽ ശ്രയ അവളോട് ചോദിച്ചു.
\"ആ ചേച്ചി. മാസ്റ്റേഴ്സ് ചെയ്യാൻ തന്നെയാ അടുത്ത പ്ലാൻ.\"
\"ഹമ്. ഗുഡ്.\", അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
\"ചേച്ചി, എനിക്കൊരു കാര്യം പറയാൻ ഉണ്ടാരുന്നു.\", അവളെ റൂമിലാക്കി ഇറങ്ങാൻ തുടങ്ങിയതും ശ്രയയോടായി അവൾ പറഞ്ഞു
\"എന്താടാ?\"
\"അതു പിന്നെ..ചേച്ചി..ഡെന്നിച്ചനെ..വിശ്വസിക്കരുത്...\", അതു പറയുമ്പോൾ അവളുടെ തല കുനിഞ്ഞിരുന്നു.
\"എന്തു പറ്റി ഇപ്പോൾ ഇങ്ങനെ പറയാൻ?\"
\"അത്..അത് പിന്നെ..ഡെന്നിച്ചൻ ആ പഴയ ആൾ അല്ല..അമ്മച്ചി എന്നോട് പറഞ്ഞാരുന്നു ഡെന്നിച്ചൻ ചേച്ചിയുടെ സൈഡിൽ ആണെന്നു..ഇന്നു ഞാൻ വെള്ളം എടുക്കാൻ താഴെ വന്നപ്പോൾ...മാഡവും സാറും സംസാരിക്കുന്നതു കേട്ടു..അവരുടെ സംസാരത്തിൽ നിന്നും എനിക്കൊരു കാര്യം ഉറപ്പായി...ഡെന്നിച്ചൻ...ചേച്ചിയെ ചതിക്കുവാണ്...നമുക്കറിയാവുന്ന ഡെന്നിച്ചൻ ഇങ്ങനൊന്നും അല്ലാരുന്നല്ലോ ചേച്ചി..\", പറഞ്ഞു നിറുത്തുമ്പോൾ അവൾ കരഞ്ഞുപോയിരുന്നു.
\"മീനു...ഡാ..കരയാതെ\", അവൾ അവളെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. \"നീ പേടിക്കണ്ട...ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിനും എനിക്ക് എന്റെതായ കാരണങ്ങൾ ഉണ്ട്..നീ ഇതൊന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട..സമയം ആകുമ്പോൾ നിനക്ക് എല്ലാം മനസിലാകും..ഇപ്പോൾ നീ സ്വസ്ഥമായിട്ടു ഉറങ്ങിക്കോ..നാളെ ക്ലാസ് ഉള്ളതല്ലേ..\", അവൾ പറഞ്ഞുകൊണ്ട് അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു പതിയെ അവളുടെ കവിളിൽ വാത്സല്യത്തോടെ തട്ടി.
*************************************************
\"അപ്പോൾ ബിസിനസ്സ് മാഗ്നെറ്റ് എബിൻ സ്കറിയ എൻടെ മരുമകൻ ആകാൻ പോകുന്നു അല്ലെ?\", കൈകൾ പുറകിൽ കെട്ടി സ്റ്റഡി റൂമിലെ ഗ്ലാസ് വിൻഡോയിലൂടെ പുറത്തേക്കു നോക്കി നിന്നുകൊണ്ട് വർഗീസ് ചോദിച്ചു.
\"ഹ്മ്മ്. അർത്തുങ്കൽ ഗ്രൂപ്പ് അവൾക്കു ഫുൾ സപ്പോർട്ട് ആയിട്ട് ഉണ്ട്. അത് ഈ വിവാഹം നടന്നില്ലെങ്കിലും അങ്ങനെ ആയിരിക്കും. എബിയുടെ സിസ്റ്റർ ഡോക്ടർ അമേയ അവളുമായിട്ടു നല്ല ക്ലോസ് ആണ്. അങ്ങനെ ആണ് ഈ പ്രൊപോസൽ വന്നതും.\"
\"നിൻടെ അഭിപ്രായം എന്താണ്?\", അയ്യാൾ ഡാനിയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു.
\"റിസ്കി സിറ്റുവേഷൻ ആണു പപ്പാ. അർത്തുങ്കൽ ഗ്രൂപുമായുള്ള അലൈൻസ് ഈസ് എ റ്റു എഡ്ജ്ഡ് സ്വോർഡ്. ബിസിനസ്സ് പരമായി നോക്കിയാൽ ഇറ്റ് ഈസ് എ ട്രെഷർ. ബുദ്ധിപരമായി ഉപയോഗിച്ചാൽ കോടിക്കണക്കിനു രൂപയുടെ ലാഭം നമുക്ക് ഉണ്ടാക്കാൻ പറ്റും. പക്ഷേ അതെ സമയം അവർ നമ്മളുടെ ശത്രു പക്ഷത്തായതുകൊണ്ടു നമുക്ക് ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ടാവാനും ചാൻസ് ഉണ്ട്.\"
\"കറക്റ്റ്. തൽക്കാലം ഈ റിസ്ക് നമുക്ക് എടുക്കാം. എന്തായാലും ഇന്ന് ഇനി സ്റ്റേറ്റ്മൻറ്റ് റിലീസ് ചെയ്യണ്ട. നാളെ റിലീസ് ചെയ്യുമ്പോൾ അവരുടെ ബന്ധത്തെ കുറിച്ച് ഇൻഡയറക്റ്റ് ആയുള്ള പരാമർശങ്ങൾ അതിൽ ഉണ്ടായിരിക്കണം. നമ്മൾക്കും കൂടി അറിയാവുന്ന കാര്യം ആണെന്ന നിലയിൽ ആയിരിക്കണം പോയ്ന്റ്റ്സ്. എൻടെ ഭാവി മരുമോനെ ഞാൻ നേരത്തെ ഇങ്ങു ഇരു കൈയും നീട്ടി സ്വീകരിക്കുവാണ്. അവൾ തുടങ്ങി വെച്ച യുദ്ധം ഈ വർഗീസ് ഏറ്റെടുക്കുവ അവളെ മുഴുവനായി ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ.\", വർഗീസ് ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകളിൽ പക മാത്രം ആയിരുന്നു.
\"ശരി പപ്പ.\", അവനും ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു പക്ഷേ അത് വർഗീസിനു വേണ്ടിയുള്ളതു ആയിരുന്നു എന്നു മാത്രം.
*************************************************
രാവിലെ കമ്പനിയിലേക്ക് പോകാൻ ഡാനി ഇറങ്ങിയ സമയത്തു തന്നെയായിരുന്നു മീനുവും കോളേജിലേക്ക് പോവാൻ ഇറങ്ങി വന്നതു. മീനു ശ്രയയോട് തലേന്ന് പറഞ്ഞ കാര്യം അവൾ അവനോടു പറഞ്ഞിരുന്നു.
\"മീനാക്ഷി, ഇന്നലെ വീട്ടിൽ പോയില്ലേ?\". അവൾ അവൻടെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്തതുപോലെ മുന്നോട്ടു നടന്നു.
\"മീനാക്ഷി\", അവൻ പിന്നെയും വിളിച്ചുകൊണ്ടു അവളുടെ മുന്നിലേക്ക് കേറി നിന്നു.
\"എന്താ സർ?\", അവൾ വല്യ താല്പര്യം ഇല്ലാതെ ചോദിച്ചു.
\"ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ?\"
\"എൻടെ കാര്യം എന്തിനാ സർ അന്വേഷിക്കുന്നത്? സർ അല്ല ചേച്ചി ആണു എന്നെ ഇവിടെ നിറുത്തിയിരിക്കുന്നതു. എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചേച്ചിയോട് ചോദിക്കാം.\" അവളുടെ അവഗണനയോടുള്ള സംസാരം അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ പരാതി പറയാനുള്ള എന്ത് യോഗ്യതയാണ് തനിക്കു ഉള്ളത് എന്ന് അവൻ ഒരു നോവോടെ ഓർത്തു.
\"മീനാക്ഷി, വാട്ട് ഈസ് യുവർ പ്രോബ്ലം? താൻ എന്താ ഇങ്ങനെ ബിഹേവ് ചെയ്യുന്നത്?\", അവൻ ആ വേദന മറച്ചുകൊണ്ട് ചോദിച്ചു.
\"എനിക്കൊരു പ്രോബ്ലെവും ഇല്ല.\", അവൾ പറഞ്ഞുകൊണ്ട് അവനെ മറികടന്നു മുന്നോട്ടേക്കു നടന്നു.
\"ഐ ആം സോറി.\", അവൻടെ വാക്കുകൾ കേട്ട് അവൾ ഒന്ന് നിന്നു.
പിന്നെ തിരിഞ്ഞുകൊണ്ടു പുച്ഛത്തോടെ ചോദിച്ചു തുടങ്ങി. \"എന്തിനു? ഒരു സുപ്രഭാതത്തിൽ നിങ്ങൾ എന്നെ ആരും അല്ലാതെ കണ്ടു തുടങ്ങിയതിനോ? ഒരു കാരണവും ഇല്ലാതെ എന്നെ അകറ്റി നിറുത്തിയതിനോ? അതോ..ഇപ്പോൾ പാവം ശ്രയ ചേച്ചിയെ സ്നേഹം കാണിച്ചു വഞ്ചിക്കുന്നതിനോ?\", ചോദിച്ചു നിറുത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, സ്വരം ഇടറിയിരുന്നു.
\"മീനു..ഞാൻ..\", അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൻ പെട്ടെന്ന് അവളുടെ അടുത്തേക്കു നടക്കാൻ ആഞ്ഞു.
\"വേണ്ട\", അവൾ അവൻ നേരെ കൈയുയർത്തിക്കൊണ്ടു അവനെ തടഞ്ഞു. \"ദയവു ചെയ്തു എൻടെ അടുത്ത് പോലും വരരുത്. ബാക്കി എല്ലാം ഞാൻ ക്ഷമിച്ചു പക്ഷേ നിങ്ങൾ ശ്രയ ചേച്ചിയെ ചതിക്കുവാണെന്നു മനസിലാക്കിയ നിമിഷം മുതൽ നിങ്ങളെ എനിക്ക് വെറുപ്പാണ്..പേടിയാണ്..കാരണം എനിക്കറിയാമായിരുന്നു ഡാനിയേൽ അല്ല നിങ്ങൾ ഇപ്പോൾ.\" അവളുടെ വാക്കുകൾ അവൻടെ ഹൃദയത്തെ കീറിമുറിക്കുന്നതായി അവനു തോന്നി. അവൾ നിറകണ്ണുകളോടെ നടന്നകലുമ്പോൾ എപ്പോഴത്തെയും പോലെ അവളുടെ കണ്ണീർ കണ്ടില്ല എന്നു നടിച്ചു അവൻ മൗനമായി നിന്നു. അവൾ ഗേറ്റു കടന്നതും നിറഞ്ഞൊഴുകാൻ വെമ്പി നിന്ന മിഴിനീർ തുള്ളികളെ സ്വാതന്ത്ര്യം നേടാൻ അനുവദിക്കാതെ അവൻ ധൃതിയിൽ കാറിലേക്കു കയറി.
തുടരും....