ഡ്രസ്സ് ചെയ്തു ഇറങ്ങാൻ നിന്നപ്പോൾ ആണ് ശ്രയയുടെ ഫോണിലേക്കു ഒരു മെസ്സേജ് വന്നത്. അവൾ മെസ്സേജ് വന്ന നമ്പർ കണ്ടതും ചെറിയൊരു പുഞ്ചിരിയോടെ ചാറ്റ് ഓപ്പൺ ആക്കി.
എബിൻ: ഹായ്, ഗുഡ് മോർണിംഗ്
അവൾ തിരിച്ചും ഗുഡ് മോർണിംഗ് ടൈപ്പ് ചെയ്തു. എബി ഇങ്ങോട്ടു ആദ്യം മെസ്സേജ് അയക്കും എന്ന് അവൾ കരുതിയില്ലാരുന്നു.
എബിൻ: ക്യാൻ ഐ കാൾ യു? റിച്ചുവിനു തന്നോട് സംസാരിക്കണം.
\"ഓ..അങ്ങനെ പറ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു..\", ശ്രയ ഒരു ചിരിയോടെ മനസ്സിൽ പറഞ്ഞു കൊണ്ട് റിപ്ലൈ ടൈപ് ചെയ്തു.
ശ്രയ റിപ്ലൈ ടൈപ്പ് ചെയ്യുന്നത് കണ്ടു എബി ഫോൺ കട്ടിലിലേക്കു വെച്ച് സോക്സ് ഇടാൻ തുടങ്ങി. കട്ടിലിൽ ഇരിക്കുവാരുന്ന റിച്ചുകുട്ടൻ കൈമുട്ടുകൾ കട്ടിലിൽ ഊന്നി താടിക്കും കൈകൊടുത്തു ഫോണിലേക്കു ഗൗരവത്തോടെ ഉറ്റു നോക്കികൊണ്ടിരുന്നു.
ശ്രയ: ഓഫ്‌കോഴ്സ്..വിളിച്ചോളൂ..
റിപ്ലൈ കണ്ടതും റിച്ചുകുട്ടൻടെ മുഖം പൊടുന്നനെ തെളിഞ്ഞു. അവൻ സമയം പാഴാക്കാതെ വീഡിയോ കാൾ ബട്ടണിൽ ക്ലിക്ക് ചെയ്തു. അവൻടെ ചെയ്തികൾ ഒരു പുഞ്ചിരിയോടെ എബി നോക്കി. റിച്ചുവിനു അവൻടെ ശ്രയ ആൻറ്റി എത്രത്തോളം പ്രീയപെട്ടതാണെന്നു എബി ഈ ചെറിയ ചെറിയ സന്ദർഭങ്ങളിലൂടെ മനസ്സിലാക്കുകയായിരുന്നു.
\"ഹലോ, റിച്ചുകുട്ട. ഗുഡ് മോർണിംഗ്\", അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
\"ഗുഡ് മോർണിങ് ആൻറ്റി\", അവൻ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു.
\"നല്ലപോലെ ഉറങ്ങിയോ ഇന്നലെ?\"
\"ഹ്മ്മ്..ഉറങ്ങി..\"
\"റിച്ചുകുട്ടൻ, ഇന്ന് സ്കൂൾ ഇല്ലാലോ. പിന്നെ എന്താ പരിപാടി?\"
\"ഞാൻ ഡാഡയുടെ കൂടെ ഓഫീസിൽ പോവുവ.\"
\"ആഹാ\"
\"ശ്രയ ആൻറ്റിയോ?\"
\"ആൻറ്റി ഹോസ്പിറ്റലിൽ പോവാൻ പോവുവ.\"
\"ഓ\", അവൻ വലിയ ആളുകളെ പോലെ തലയാട്ടി. ശ്രയ അവനെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.
\"റിച്ചു, ആൻറ്റിക്ക് പോവാൻ സമയം ആയി കാണും. ബൈ പറഞ്ഞോ. നമുക്ക് പിന്നെ വിളിക്കാം.\", എബി അവനോടു പറഞ്ഞു.
\"ബൈ ആൻറ്റി. എന്നെ എല്ലാ ദിവസവും വിളിക്കണെ. ഞാൻ ഡാഡക്കു ഫോൺ കൊടുക്കാം. ഉമ്മ.\", അവൻ കുഞ്ഞി കൈകൾ ചുണ്ടുകളോട് അടുപ്പിച്ചു ഒരു ഫ്ലയിങ് കിസ് അവൾക്കു നൽകി.
\"ബൈ റിച്ചു.\", അവളും അവനു ഒരു ഫ്ലയിങ് കിസ് നൽകി. റിച്ചു ഫോൺ എബിയുടെ കൈയിലേക്ക് നൽകി.
\"ഹലോ\", അവൻ പറഞ്ഞുകൊണ്ട് ഫോണുമായി ബാല്കണിയിലേക്കു നടന്നു.
\"ഹലോ എബി.\"
\"ലേറ്റ് ആക്കിയോ ഞങ്ങൾ?\"
\"ഏയ്..നോ..സമയം ആവുന്നതേ ഉള്ളു..എബി ഇറങ്ങാൻ പോവുവാണോ?\"
\"ഇല്ല...ബ്രേക്ഫാസ്റ്റ് കൂടെ കഴിഞ്ഞിട്ടു..ശ്രയ ഫുഡ് കഴിച്ചോ?\"
\"ഹ്മ്മ്. കഴിച്ചു. പിന്നെ ഇന്ന് SEDയുടെ സ്റ്റേറ്റ്മെൻറ്റ് റിലീസ് ആവും..\"
\"ഹ്മ്മ്..ഡാനി എനിക്കു മാറ്റർ ഫോർവേഡ് ചെയ്താരുന്നു..\"
\"ഹ്മ്മ്\", അവൾ മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. അവളുടെ മുഖത്തു നിന്നും അവളുടെ ടെൻഷൻ എബിക്ക് വായിക്കാമായിരുന്നു.
\"പിന്നെ ഇന്ന് ഹോസ്പിറ്റലിൽ ചിലപ്പോൾ അനാവശ്യമായ അറ്റെൻഷൻ കിട്ടാം. ആളുകൾ പലതും പറയും. ഡോണ്ട് ടേക്ക് ഇറ്റ് റ്റു ഹാർട്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ കാൾ ആമി. അവളെ കിട്ടിയില്ലെങ്കിൽ യു ക്യാൻ കാൾ മി.\"
\"ഹ്മ്മ്. മനസിലായി. താങ്ക്സ്.\", അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. എന്തോ അവൻടെ വാക്കുകൾ അവളുടെ മനസിലെ ചിന്തകളെ ശാന്താമാക്കിയതുപോലെ അവൾക്കു തോന്നി.
\"ഓക്കേ. ബൈ ദെൻ. ടേക്ക് കെയർ.\"
\"യു റ്റു. ആ പിന്നെ റിച്ചുവിനും അവൻടെ ഡാഡക്കും എന്നെ വിളിക്കുന്നതിന് മെസ്സേജ് അയച്ചു പെർമിഷൻ എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.\", ചെറിയൊരു പരിഭവത്തോടെ അവൾ പറഞ്ഞു.
\"ഹ്മ്മ്. ഓക്കേ.\", അവൻ ഒന്ന് പുഞ്ചിരിച്ചു. അവൾ പരിഭവം കാണിക്കാൻ പോലും മറന്നു അവൻടെ ആ പുഞ്ചിരിയിൽ കുടുങ്ങി നിന്നു. ആ നിമിഷം അവൾ മനസ്സിലാക്കുകയായിരുന്നു ആ ചിരി അവളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു എന്നു, ആ പുഞ്ചിരി അവളിൽ എന്തൊക്കെയോ പേരറിയാത്ത വികാരങ്ങൾ നിറക്കുന്നുണ്ടെന്നു, അവൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മനോഹരമായ വികാരങ്ങൾ.
*************************************************
\"നീ ഓക്കേ അല്ലെ?\", കഫെറ്റീരിയിലേക്കു നടക്കുന്നതിനിടെ ആമി ശ്രയയോടു ചോദിച്ചു.
\"ദേ ഈ നോട്ടങ്ങൾ ഒഴിച്ചാൽ. എസ്സ്. ഐ ആം.\", അവൾ ചിരിച്ചുകൊണ്ട് അവരെ തന്നെ ഉറ്റുനോക്കികൊണ്ടു അതിലെ പോയ ഒരു നഴ്സിനെ കണ്ണ് കൊണ്ട് കാണിച്ചുകൊണ്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു. ആമിയും ഒന്ന് ചിരിച്ചു.
\"ഞാൻ ഒരു കോഫി കൂടെ എടുക്കട്ടേ.\", കഫെറ്റീരിയിക്കു തൊട്ടു മുമ്പുള്ള കോറിഡോറിലുള്ള കോഫി മെഷീൻ കണ്ടതും ആമി പറഞ്ഞു.
\"എൻടെ ആമി ഈ കോഫീ കുടിക്കുന്ന ആത്മാർത്ഥത ഫുഡ് കഴിക്കുന്നതിൽ കാണിച്ചിരുന്നു എങ്കിൽ പാവം സാം ഇച്ചായനു സമാധാനം കിട്ടിയേനെ.\"
\"നീ പോടി. നിനക്കു അങ്ങനെ പറയാം. എൻടെ കോഫി ഇല്ലേൽ..\",
\"ഈ ആമി ഇല്ല...\", ശ്രയ നാടകിയമായി നെഞ്ചിൽ കൈ വെച്ചുകൊണ്ട് പൂരിപ്പിച്ചു. ഇരുവരും ചിരിച്ചുപോയി.
\"നീ ഒന്നും എടുക്കുന്നില്ലേ?\"
\"ഹ്മ്മ്..ഞാൻ ഓറഞ്ച് ജ്യൂസ് എടുക്കാം..\", അവൾ ബിവറേജ് ഡിസ്പെൻസറിലേക്കു കണ്ണോടിച്ചുകൊണ്ടു പറഞ്ഞു.
\"ആഹാ, ഭാവി നാത്തൂന്മാർ ഇവിടെ ഉണ്ടാരുന്നോ?\", അവർ കുടിക്കാനുള്ളത് എടുത്തു കൊണ്ട് നിന്നപ്പോഴാണ് പുറകിൽ നിന്നും ചോദ്യം വന്നത്. തിരിഞ്ഞു ആളെ കണ്ടതും ആമിയുടെ മുഖം ചുളിഞ്ഞു. ഗൈനക്കോളജി ഡിപ്പാർട്മെൻറ്റ് അസ്സോസിയേറ്റ് ഹെഡ്, ഡോക്ടർ അലീഷ ആയിരുന്നു അത്. കൂടെ ഒരു നഴ്സും ഉണ്ടാരുന്നു. ശ്രയ അവരെ നോക്കി ഒന്ന് ചിരിച്ചു. ഡോക്ടർ അലീഷയെ കണ്ടിട്ടുണ്ട് എന്നല്ലാതെ ശ്രയക്കു അവരെ നേരിട്ട് പരിചയം ഇല്ലായിരുന്നു.
\"നീ എടുത്തു കഴിഞ്ഞോ?\", ആമി ശ്രയയെ നോക്കി ചോദിച്ചു. അവൾ ജ്യൂസ് അവളെ കാണിച്ചു. \"വാ, പോവാം.\", ആമിയുടെ പെരുമാറ്റം കണ്ടു ശ്രയ ഒന്നും മനസിലാവാതെ അവരെ ഇരുവരെയും മാറി മാറി നോക്കി.
\"ഹാ..നിക്ക് ആമി..\"
\"അമേയ..കാൾ മി അമേയ..എന്താ ഡോക്ടർ അലീഷക്ക് വേണ്ടതു?\", അവൾ ഗൗരവത്തോടെ ചോദിച്ചു.
\"എന്താടോ ഇത്? തൻടെ ബ്രതറിൻടെ ഫ്യുച്ചർ വൈഫിനു ഒന്ന് എന്നെ ഇൻട്രൊഡ്യൂസ് ചെയ്യടോ.\" അവരുടെ പുച്ഛം കലർന്ന സംസാര രീതിയിൽ നിന്നും ആമിയുടെ പെരുമാറ്റത്തിൽ നിന്നും മുൻപിൽ നിൽക്കുന്ന ആൾ അത്ര പന്തിയല്ല എന്ന് ശ്രയ ഊഹിച്ചു.
\"വാ പോവാം.\", ആമി അവളുടെ ദേഷ്യം കടിച്ചു പിടിച്ചു ശ്രയയെ നോക്കി ഒന്നുകൂടെ പറഞ്ഞുകൊണ്ട് അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു.
\"എന്നാലും സമ്മതിച്ചിരിക്കുന്നു. പണം ഉണ്ടേൽ എന്തും നടക്കും എന്നുള്ളത് എന്ത് സത്യം ആണ്. ആദ്യത്തെ ഭാര്യയെ കെട്ടി കൊച്ചായതും അവൾ പുറത്തു. ഇപ്പോൾ ദാ അടുത്തതും. ഇതിനി എത്ര നാളത്തേക്കാണോ? അതോ ഇനി ഇവളാരുന്നോ ആദ്യ ബന്ധത്തിലെ വില്ലത്തി? ആർക്കറിയാം സ്വത്തിനു വേണ്ടി അപ്പനെ ജയിലിൽ കേറ്റാൻ ഇറങ്ങിയേക്കുവാണെന്നാണ് ഇവളെ കുറിച്ച് കേൾക്കുന്നത്. പാവം ഒരു പെണ്ണിൻടെ ജീവിതം പോയത് മെച്ചം. ആ കൊച്ചിൻടെ ഭാവി ഇനി എന്താവുമോ എന്തോ\", അലീഷ അവർക്കു കേൾക്കാൻ പാകത്തിന് ആ നഴ്സിനോടു പറഞ്ഞു.
ആമി ഒരു നിമിഷം നിന്നു. അവൾ ശ്രയയെ നോക്കി. അവളുടെ മുഖത്തു ഒരു തരം നിർവികാരത ആയിരുന്നു. പിന്നീട് എല്ലാം നിമിഷങ്ങൾക്കകം ആണ് നടന്നത്. ശ്രയയുടെ കൈയിലെ ജ്യൂസ് കപ്പ് അവളുടെ കൈയിൽ നിന്നും ശക്തിയിൽ വലിച്ചെടുക്കപെട്ടതു അവൾ മനസിലാക്കുമ്പോഴേക്കും ആ ജ്യൂസ് അലീഷയുടെ വൈറ്റ് കോട്ടിൽ മുഴുവനും ആയിരുന്നു.
\"യൂ\", അലീഷ ആമിയെ നോക്കി അലറി. എന്നാൽ അവൾ ഒരു കൂസലുമില്ലാതെ അവരെ നോക്കി കൈയിലെ കോഫി സിപ് ചെയ്തുകൊണ്ട് നിന്നു. അലീഷയുടെ കൂടെ ഉണ്ടായിരുന്ന നഴ്സും ശ്രയയും ആമിയെ ഒരു ഞെട്ടലോടെ നോക്കി. ആമിയുടെ ഈ ഭാവത്തെ കുറിച്ചു അവൾ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാരുന്നു ശ്രയ അത് നേരിട്ട് കാണുന്നത്.
ആമി കോഫി കപ്പ് ശ്രയയുടെ കൈയിലേക്കു കൊടുത്തുകൊണ്ട് ദേഷ്യത്തോടെ ഓവർ കോട്ട് തുടക്കാൻ ശ്രമിക്കുന്ന അലീഷയുടെ അടുത്തേക്ക് നടന്നു.
\"അയ്യോ..സോറി ഡോക്ടർ അലീഷ..ഞാൻ അറിയാതെ..\", ആമി അവളുടെ ഓവർ കോട്ട് തുടച്ചുകൊണ്ട് സങ്കടം അഭിനയിച്ചു പറഞ്ഞു.
\"ഡീ\", അവർ അവൾക്കു നേരെ കൈ ഓങ്ങിയതും, ആമി ആ കൈയിൽ പിടുത്തം ഇട്ടിരുന്നു. അവർ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവർക്കു കഴിഞ്ഞില്ല. അലീഷ അവളുടെ മുഖത്തേക്ക് നോക്കിയതും അവളുടെ ഭാവം കണ്ടു ഒന്ന് വിറച്ചു.
\"മേലാൽ..എൻടെ കൊച്ചുങ്ങളെ കുറിച്ച് വല്ല കന്നംതിരിവും ഈ വായിൽ നിന്നും വീണാൽ..പിന്നെ നീ കാണാൻ പോകുന്ന ആമി ഇതൊന്നും ആയിരിക്കില്ല...അത് നിൻടെ നല്ലതിനാവില്ല..കേട്ടോടി..\", അവൾ പറഞ്ഞുകൊണ്ട് അവളുടെ കൈ ഊക്കോടെ വിട്ടു.
\"നീ വാ\", ആമി ശ്രയയെ നോക്കി പറഞ്ഞു.
അവർ നേരെ കഫറ്റീരിയിലേക്കാണു പോയത്. സമയം ഏകദേശം നാലു മണി ആയിരുന്നു. ലഞ്ച് ടൈം കഴിഞ്ഞതിനാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. കുറച്ചു നേരം ആയിട്ടും ഒന്നും മിണ്ടാതെ മുന്നിലെ മസാല ദോശയിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്യുകയാണു ശ്രയ. ആമിക്കു അവളുടെ ചെയ്തികൾ കണ്ടിട്ട് ചിരി വന്നു.
\"എൻടെ ശ്രയെ നീ ആ മസാല ദോശയിൽ നിന്നും കണ്ണെടുത്താൽ അത് ഇറങ്ങി ഓടൊത്തൊന്നും ഇല്ല.\", അവൾ വന്ന ചിരി അടക്കി പിടിച്ചുകൊണ്ടു പറഞ്ഞു. ശ്രയ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി പിന്നെയും കഴിപ്പു തുടർന്നു.
\"സോറി. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.\", അവൾ പതിയെ പറഞ്ഞു. ആമിയുടെ ഭാവമാറ്റം കണ്ടു ശ്രയക്കു ശരിക്കും ചിരിയാണു വന്നത്. കുറച്ചു മുൻപ് അലീഷയെ വിറപ്പിച്ച ആളാണ് ഈ പൂച്ച കുഞ്ഞു പോലെ ഇരിക്കുന്നത്.
\"എന്തിനു? അവർ അനാവശ്യം പറഞ്ഞിട്ടില്ലേ? കൊടുത്തതു കുറഞ്ഞുപോയെങ്കിലേയുള്ളു. പിന്നെ അവരു ഇനി പ്രശ്നം ഉണ്ടാക്കുവോ?\", അവൾ ആദ്യം ചിരിയോടെ പറഞ്ഞു തുടങ്ങി പിന്നെ ആകുലതയോടെ ചോദിച്ചു നിറുത്തി.
\"എയ്യ്..അവൾ എന്നെ തോൽപിക്കാൻ ജീവിതം ഒഴിച്ചു വെച്ചേക്കുന്ന ആളാ..ഈ കാര്യം അവളുടെ ഈഗോക്കു പ്രശ്നം ആണ്..അതുകൊണ്ടു ഇത് വേറെ ആരും അറിയാതിരിക്കാൻ എന്നേക്കാൾ ആത്മാർത്ഥത അവൾക്കായിരിക്കും. പക്ഷേ നീ എന്താ എന്നോട് ഇത്രെയും നേരം മിണ്ടാതിരുന്നതു?\"
\"അത് പിന്നെ ദേഷ്യത്തിലാണെങ്കിൽ ഒന്ന് തണുക്കട്ടെ എന്ന് വിചാരിച്ച.\"
\"ഓ..അങ്ങനെ..ശ്രയ പിന്നെ..\"
\"ഹ്മ്മ്?\", അവൾ ആഹാരം വായിലേക്കു വെച്ചു കൊണ്ട് എന്താണെന്നു പുരികം ഉയർത്തി.
\"നീ ഇതു വീട്ടിൽ ആരോടും പറയണ്ട. പ്രതേകിച്ചു സാമിനോടു. അവൻ അറിഞ്ഞാൽ എന്നെ ഇന്ന് ഉപദേശിച്ചു കൊല്ലും.\", ശ്രയ ശരിയെന്നു തലയാട്ടിക്കൊണ്ടു ചിരിച്ചു. ആമിയും സാമും തമ്മിൽ സൂര്യനും ചന്ദ്രനും പോലുള്ള വ്യത്യാസം ആയിരുന്നു. സാം എല്ലാം സമാധാനത്തോടെ ഡീൽ ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന ആൾ ആയിരുന്നു. എന്നാൽ ആമി നേരെ ഓപ്പോസിറ്റ് ആയിരുന്നു. പുള്ളിക്കാരിയുടെ മോട്ടോ വെട്ടൊന്ന് തുണ്ടം രണ്ടാണു. അവർ തമ്മിൽ പ്രണയം ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഇരു വീട്ടുകാർക്കും ഞെട്ടൽ ആയിരുന്നു പക്ഷേ വൈകാതെ അവർക്കു മനസിലായി അവർ തമ്മിൽ ഉള്ള പ്രണയം അവരുടെ വ്യത്യാസങ്ങളേക്കാൾ തീവ്രം ആണെന്നു.
\"ശ്രയ, ഡാ\"
\"ഞാൻ പറയില്ല.\"
\"അതല്ല\"
\"പിന്നെ?\"
\"നിനക്ക് അറിയണ്ടേ എബിയുടെ ആദ്യത്തെ മാര്യജിൽ എന്താ സംഭവിച്ചത് എന്ന്?\", ശ്രയ അതിനു മറുപടിയൊന്നും പറഞ്ഞില്ല. \"ആദ്യം ഞാൻ വിചാരിച്ചതു എബി തന്നെ നിന്നോട് സമയം പോലെ പറയട്ടെ എന്നാണു. പക്ഷേ ഇപ്പോൾ തോന്നുന്നു നീ ഇതൊക്കെ അറിഞ്ഞിരിക്കണം എന്നു. അവനെ കുറിച്ച് മാത്രം അല്ല. ഞങ്ങളുടെ ഫാമിലിയെ കുറിച്ചും കൂടെ.
\"ഹ്മ്മ്\", അവൾ മറുപടിയായി ഒന്നു മൂളി.
\"എബിക്ക് 12 വയസുള്ളപ്പോഴാ ഞങ്ങളുടെ അപ്പച്ചൻ മരിക്കുന്നതു. ആക്‌സിഡൻറ്റ് ആരുന്നു. ഞങ്ങൾ ആ സമയം വരെ US-ൽ ആയിരുന്നു താമസിച്ചിരുന്നത്. അപ്പച്ചൻ ബിസിനസ്സ് സംബന്ധം ആയിട്ട് നാട്ടിലേക്ക് വന്നതാരുന്നു. പ്രതീക്ഷിക്കാതെ വന്ന ആ മരണം ഞങ്ങളുടെ കുടുംബത്തെ തകർത്തു കളഞ്ഞു..പ്രതേകിച്ചു എബിയെ...ഞങ്ങളുടെ എല്ലാം ആയിരുന്നു അപ്പച്ചൻ..എല്ലാരോടും സ്നേഹം ആയിരുന്നു അപ്പച്ചനു..ഒരിക്കൽ പോലും ദേഷ്യപ്പെട്ടു അപ്പച്ചനെ ഞാൻ കണ്ടിട്ടില്ല..എബിയും ഞാനും അമ്മച്ചിയുമായിരുന്നു അപ്പച്ചൻടെ ലോകം..\", ആമി ഒരു ദീർക്കശ്വാസം എടുത്തു പിന്നെയും തുടർന്നു. \"എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലാരുന്നു ഞങ്ങൾക്ക്. പെട്ടെന്ന് ഞങ്ങളുടെ ജീവിതം നിലച്ചുപോയതു പോലെ തോന്നി. ഞങ്ങൾ നാട്ടിലോട്ടു താമസം മാറ്റി. അമ്മച്ചി അമ്മച്ചിയാൽ കഴിയുന്ന രീതിയിൽ ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിച്ചു. ഞാൻ എന്നാൽ പറ്റുന്നപോലെ അമ്മച്ചിയെ സഹായിച്ചു. പക്ഷേ ഒരു 17 വയസുകാരിക്കു ചെയ്യാവുന്ന സഹായങ്ങൾക്കു ഒരുപാടു പരുതിയുണ്ടായിരുന്നു. അമ്മച്ചി ഒരുപാട് സഹിച്ചു. ഞങ്ങളോട് എപ്പോഴും ഹാപ്പി ആയിരിക്കാൻ പറയും അല്ലേൽ അപ്പച്ചനു സങ്കടം ആവും എന്നു. എന്നിട്ടു ആ പാവം രാത്രി മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു കരയും.\", ആമിയുടെ കണ്ണുകൾ നിറയുന്നതു ഒരു നോവോടെ ശ്രയ നോക്കി. ടേബിളിൽ ഇരുന്ന ആമിയുടെ കൈയുടെ മേൽ പതിയ അവൾ കൈ വെച്ചു. ആമി അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് തുടർന്നു. \"നിനക്കറിയുവോ അപ്പച്ചനെ പോലെ ആയിരുന്നു എബി. എപ്പോഴും മായാത്തൊരു ചിരി അവൻടെ മുഖത്തു ഉണ്ടാവും. ആരു അവനോടു സംസാരിച്ചാലും അവനെ പിന്നെ മറക്കില്ല. പക്ഷേ അപ്പച്ചൻ പോയപ്പോൾ ആ ചിരിയും പതിയെ അവനിൽ നിന്നും മാഞ്ഞു. രണ്ടു പ്രാവശ്യം അവൻ...\", അവൾ വാക്കുകൾ പൂരിപ്പിക്കാൻ പാടുപെട്ടു.\"ഡോക്ടർ അവനു ക്ലിനിക്കൽ ഡിപ്രെഷൻ ഡയഗ്‌നോസ് ചെയ്തു. ഞങ്ങൾ പൂർണ്ണമായി തകർന്നു. ആ ദിവസങ്ങളിൽ മറ്റെന്തിനേക്കാളും എന്നെ ഭയപെടുത്തിയത് അവനെ നഷ്ടപ്പെടുമോ എന്നുള്ള ചിന്ത ആയിരുന്നു. ഉറങ്ങാൻ തന്നെ പേടിയായിരുന്നു. അവൻടെ റൂമിൻടെ കീ ഞാൻ വെച്ചേക്കും. രാത്രി ഇടക്കു ഇടക്കു പോയി നോക്കും. ഉറങ്ങുന്ന കാണുമ്പോൾ മനസ്സിനൊരു ആശ്വാസം കിട്ടും. സമയം അങ്ങനെ കടന്നു പൊക്കോണ്ടിരുന്നു. അവൻ ബെറ്റർ ആയി പക്ഷേ ആ പഴയ എബിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. കുറച്ചു മാത്രം സംസാരിക്കുന്ന എപ്പോഴും ഗൗരവത്തിൻടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന എബി ആയി അവൻ. ബിസിനസ്സ് കാര്യങ്ങൾ അവൻ ഏറ്റെടുത്തു. അവൻ അതിൽ കംബിളിറ്റിലി കോൺസെൻട്രേറ്റ് ചെയ്തു തുടങ്ങിയപ്പോൾ ഞാൻ എൻടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങി. അതിനിടയിൽ വെച്ചാണു സാം ഞങ്ങളുടെ ലൈഫിലോട്ടു വരുന്നത്. ഒരു ബിസിനസ്സ് മീറ്റിൽ വെച്ചു കിട്ടയ സുഹൃത്തവൻടെ ബ്രദറും മെൻഡറും ഒക്കെ ആയി മാറുകയായിരുന്നു. പിന്നെ പതിയെ എന്റെയും ആരൊക്കയോ ആയി മാറി.\" അതു പറയുമ്പോൾ അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ വിരിഞ്ഞ നറു ചിരി ശ്രയ ഒരു ചെറു പുഞ്ചിരിയോടെ വീക്ഷിച്ചു. \"വീണ്ടും എല്ലാം ശരിയായി തുടങ്ങി എന്നു ഞങ്ങൾ കരുതി. പക്ഷേ അത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രം ആയിരുന്നു. അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. സാറ.\", അവളുടെ പേരു ഉച്ചരിച്ചതും ആമിയുടെ കണ്ണുകളിൽ ദേഷ്യം മാത്രം നിഴലിച്ചു.
************************************************
\"നല്ല പ്രോഗ്രസ്സ് ഉണ്ട് ഡാനിയേൽ. യു ഹാവ് റ്റു കണ്ടിന്യു ദി ട്രീറ്റ്മെൻറ്റ്. കൺസിസ്റ്റെന്റ്റ് ആയി നീ ഈ ട്രീറ്റ്മെൻറ്റ് പ്ലാൻ കണ്ടിന്യു ചെയ്‌താൽ യു ക്യാൻ റിക്കവർ കംബിളിറ്റിലി ഫ്രം PTSD.\"
\"ഐ വിൽ ഡെയ്സി.\", അവൻ ഗൗരവത്തോടെ ലാപ്ടോപ്പ് സ്‌ക്രീനിൽ കാണുന്ന 35 വയസ്സോളം പ്രായം തോന്നിക്കുന്ന ആ സ്ത്രീയോട് പറഞ്ഞു.
\"ഇതു തന്നെയ നീ എപ്പോഴും പറയുന്നത്. എന്നിട്ടു നീ മുങ്ങും. പിന്നെ പ്രത്യക്ഷപ്പെടുന്നത് നിന്നെ അത് അഫെക്റ്റ് ചെയ്യുമ്പോൾ മാത്രം ആണ്. ഇപ്പോൾ നീ ഈ കൺട്രിയിൽ പോലും ഇല്ല. ആസ് എ ഗുഡ് ഫ്രണ്ട് ഓഫ് യൂവേഴ്സ് ഐ ആം ബെഗ്ഗിങ് യു. നീ കറക്റ്റ് ആയിട്ട് ട്രീറ്റ്മെൻറ്റ് പ്ലാൻ ഫോള്ളോ ചെയ്യണം.
\"ട്രസ്റ്റ് മി. ഞാൻ ചെയ്യും. കാരണം ഞാൻ ഏതു ഓർമകളെയാണോ ഫേസ് ചെയ്യാൻ പേടിക്കുന്നത് ആ ഓർമകളാണ് എനിക്ക് ഇപ്പോൾ വേണ്ടത്. എൻടെ മനസ്സ് പറയുന്നു എൻടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ ഓർമകളിൽ ഉണ്ടെന്നു. എൻടെ ടീച്ചറിൻടെ കൊലയാളി എൻടെ മനസ്സിൽ തന്നെ ഒളിച്ചിരിപ്പുണ്ടെന്നു. ആൻഡ് ഐ ആം ഗോയിങ് റ്റു ഫൈൻഡ് യു.\", അവൻടെ വാക്കുകളിൽ ഫയങ്കര ഒരു ഉറപ്പു ഉണ്ടായിരുന്നു.\"
\"അങ്ങെനെയെങ്ങിൽ അങ്ങനെ. എനിക്കു താൻ പ്രോപ്പർ ആയിട്ടു ട്രീറ്റ്മെൻറ്റ് ചെയ്‌താൽ മതി. ഇപ്പോൾ ഒരു മോട്ടീവ് ഉള്ള സ്ഥിതിക്ക് ഐ തിങ്ക് ഐ ക്യാൻ ട്രസ്റ്റ് യുവർ വെർഡ്‌സ്.\"
*************************************************
\"ഡോക്ടർ സാറ ജോൺ കുരിയൻ, US-ലെ പേരുകേട്ട ഹോസ്പിറ്റലിലെ ഓൺകോളജിസ്റ്റ്. കുരിയൻ ഹൈപ്പർമാർകെറ്റ് ചൈനിൻടെ ഓണർ ജോൺ കുരിയൻ സാറിൻടെ ഏക മകൾ. എബിൻ സ്കറിയ അർത്തുങ്കലിൻടെ ആദ്യ ഭാര്യ. തൻടെ റിച്ചുവിൻടെ പെറ്റമ്മ.\", ആമി അവളുടെ പേരു പറഞ്ഞതും ശ്രയ ഒന്ന് ഓർത്തുകൊണ്ടു ഒരു ദീർക്കശ്വാസം എടുത്തു. ആമി തുടർന്നു.
\"കുരിയൻ സാറിൻടെ അറുപതാം പിറന്നാൾ ആഘോഷത്തിനു ഞങ്ങളെയും ഇൻവൈറ്റ് ചെയ്തിരുന്നു. നിനക്കറിയാവുന്ന പോലെ എബി അന്നും ഇവെന്റ്റ്സിനു അറ്റൻഡ് ചെയ്യുന്നത് കുറവായിരുന്നു. ഞാനോ സാമോ ആയിരിക്കും മിക്കവാറും പരിപാടികൾക്ക് പോകുന്നത്. പക്ഷെ ആ തവണ സാമിൻടെ പപ്പയും അമ്മയും സെയിം ഡേ നാട്ടിൽ വരുന്നതുകൊണ്ട് എബിയാണു ആ ഇവെൻറ്റിനു പോയതു. അന്നാണ് അവളെ ആദ്യമായി എബി കാണുന്നതു. അന്നു തുടങ്ങിയ സൗഹൃദം പിന്നീടു പ്രണയമായി മാറി. അവൻടെ ജീവൻടെ ജീവനായി അവൾ മാറി. ഞങ്ങൾക്കും അവളെ ഒരുപാട് ഇഷ്ട്ടമായി. ഇരു വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലാതിരുന്നതുകൊണ്ടു വിവാഹം വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ നടന്നു. ഞങ്ങളുടെ പഴയ എബിയെ ഞങ്ങൾ വീണ്ടും കാണാൻ തുടങ്ങി. അങ്ങനെ ഇരിക്കെ ആണു ഞങ്ങളെ എല്ലാവരെയും ഒരുപാട് സന്തോഷിപ്പിച്ചുകൊണ്ടു ആ വാർത്ത വന്നത്. സാറ പ്രെഗ്നൻറ്റ് ആണെന്നു. എബി നിലത്തൊന്നും ആയിരുന്നില്ല. ഊണിലും ഉറക്കത്തിലും അവളുടെ ഒപ്പം അവൻ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ റിച്ചുക്കുട്ടൻ ജനിച്ചു. ഞങ്ങൾ എല്ലാവരും അവനെ സ്നേഹം കൊണ്ട് മൂടി. അവനു മൂന്നു വയസ്സ് ആകുന്നതുവരെ പ്രതേകിച്ചൊരു ഇഷ്യുസും അവർക്കിടയിൽ ഇല്ലായിരുന്നു...പക്ഷേ...എല്ലാം തകർന്ന ആ വർഷം...അവൾ പെട്ടെന്നു വിയേർഡ് ആയിട്ടു ബിഹേവ് ചെയ്യാൻ തുടങ്ങി...ആദ്യം അതു എബി നോട്ടീസ് ചെയ്തു അവളോടു ചോദിച്ചെങ്കിലും അവൾ ഒന്നും ഇല്ല എന്ന മറുപടി നൽകി...പിന്നെ അവൻ എന്നോടു അതിനെക്കുറിച്ചു സംസാരിച്ചു...ഞാനും വലിയ സീരിയസ്സ് ആയിട്ടു അതിനെ എടുത്തില്ല. എന്തേലും വർക്ക് സ്ട്രെസ് ആയിരിക്കും എന്നു കരുതി... പക്ഷേ...ദിവസങ്ങൾക്കുള്ളിൽ...എല്ലാം തകർന്നടിയാൻ പോവുകയായിരുന്നു എന്ന് ഞാനോ അവനോ അറിഞ്ഞില്ല.... ആ രാത്രി...
\"ആ എബി പറയെടാ. ഞാൻ ഒരു പത്തു മിനുറ്റിൽ എത്തും.\", ആമി ഫോൺ ചെവിയോട് അടുപ്പിച്ചുകൊണ്ടു പറഞ്ഞു.
\"ആമി..ആമി...എല്ലാം പോയി..എല്ലാം...\", മറു സൈഡിൽ എബി ഇടറുന്ന സ്വരത്തിൽ പുലമ്പികൊണ്ടിരുന്നു.
\"എബി, ഡാ എന്താ പറ്റിയെ? നീ എവിടെയാ? സാറയും റിച്ചുവും എന്തിയേ?\", അവൾ വെപ്രാളത്തോടെ ചോദ്യങ്ങൾ അവനു നേരെ എയ്തു.
\"SARAAAAAAAAA\", അവൻടെ അലർച്ച endae ഹൃദയമിടിപ്പിനെ പോലും നിറുത്തി കളഞ്ഞു. വീട്ടിൽ അപ്പോൾ അമ്മച്ചിയും സാമും ഇല്ലായിരുന്നു. എനിക്കു എന്തു ചെയ്യണം എന്നു അറിയില്ലായിരുന്നു. എൻടെ ജീവിതത്തിൽ ഏറ്റവും നീണ്ട പത്തു മിനിറ്റുകൾ ആയിരുന്നു അതു.
വീട്ടിൽ എത്തി ഹാളിലേക്കു ഓടി കയറുമ്പോൾ ഞാൻ കാണുന്നതു ബാഗുകൾ ഒക്കെ ആയിട്ടു ഇറങ്ങാൻ നിൽക്കുന്ന സാറയെ ആണു.
\"എന്താ സാറ? എന്താടാ പ്രശ്നം?\", ഞാൻ അവളുടെ അടുത്തേക്കു ഓടി ചെന്നു അവളെ പിടിച്ചു കൊണ്ട് ചോദിച്ചു. അപ്പോഴാണ് എൻടെ കണ്ണ് സോഫയിൽ റിച്ചുവിനെ ചേർത്തു പിടിച്ചു നിർവികാരനായി ഇരിക്കുന്ന എബിയിൽ ഉടക്കിയത്. റിച്ചു കരയുകയായിരുന്നു.
\"എന്താ ഡാ? എന്തേലും ഒന്നു പറ ഡാ? എന്താ നിങ്ങൾക്കു പറ്റിയത്?\", ഞാൻ അവൻടെ അടുത്തേക്കു നടന്നു റിച്ചുവിനെ കൈയിൽ എടുത്തു കൊണ്ടു ചോദിച്ചു.
\"ഞാൻ പറയാം ഏട്ടത്തി. എനിക്കു ഇനി എബിയുമായിട്ടു മുന്നോട്ടു പോവാൻ താല്പര്യം ഇല്ല.\" ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി.
\"സാറ, ഡാ..നീ..നീ..എന്താ ഈ പറയുന്നേ? എന്താ പ്രശ്നം? നിങ്ങൾക്കിടയിൽ...എന്താ പറ്റിയതു?\", ഞാൻ ഇരുവരെയും മാറി മാറി നോക്കി.
\"എബി ഒന്നും ചെയ്തിട്ടില്ല. ഐ ആം ജസ്റ്റ് ടൈയേർഡ് ഓഫ് ദിസ് ലൈഫ്. എനിക്കു US-ൽ റെസിഡൻസി ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ഞാൻ ഓക്കേ ആക്കി.\" ഞാൻ അവളെ വിശ്വാസം വരാതെ നോക്കി.
\"ഈ ഫാമിലി ലൈഫൊന്നും എനിക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ല. ഞാൻ മടുത്തു. എബിയോ നിങ്ങളോ ആരും ഒരു തെറ്റും ചെയ്തിട്ടില്ല. ഇത്രെയും നാളത്തെ സ്നേഹത്തിനു നന്ദി മാത്രമെ ഉള്ളു. എനിക്കു പറ്റാത്തോണ്ട. പിന്നെ...\", അവൾ ഒന്ന് നിറുത്തികൊണ്ടു റിച്ചുവിനെ നോക്കി തുടർന്നു. \"റിച്ചുവിനെ എനിക്കു വേണ്ട. നിങ്ങൾക്കു അവനെ വളർത്താം എബി. എൻടെ ഡ്രീംസ്. എൻടെ പ്രൊഫഷൻ. ഇതൊക്കെയായിരുന്നു എനിക്കു എപ്പോഴും ഇമ്പോർട്ടൻഡ്. എപ്പോഴോ എബിയുടെ സ്നേഹത്തിൽ ഇതൊക്കെ ഞാൻ മറന്നു. പക്ഷേ നൗ ഐ ആം നോട്ട് ഹാപ്പി എനിമോർ. ഐ വാണ്ട് റ്റു ലീഡ് എ ലൈഫ് നോട്ട് ടൈഡ് റ്റു എനി റെസ്പോണ്സിബിലിറ്റീസ്.\"
\"അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ പിന്നെ എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല ഡാ. എന്തായിരുന്നു ഞാൻ പറയേണ്ടതു? അറിയില്ല. എൻടെ മനസ്സ് മൊത്തം അവൾ നൊന്തു പ്രസവിച്ച അവളുടെ കുഞ്ഞിനെ അവൾ വേണ്ട എന്നു പറഞ്ഞതിലായിരുന്നു..അങ്ങനെ പറഞ്ഞ ഒരാളോട് പിന്നെ..പിന്നെ എന്ത് പറയാനാണു?\", അവൾ ശ്രയയെ നോക്കി കലങ്ങിയ കണ്ണുകളോടെ ചോദിക്കുമ്പോൾ ശ്രയ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ എന്ത് പറയണം എന്നറിയാതെ നോക്കി.
\"ഡാ പോട്ടെ കരയണ്ട. ഇതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണു. ഷി ഈസ് ജസ്റ്റ് എ പാസ്റ്റ്. നീ ഇതൊക്കെ അറിഞ്ഞിരിക്കണം എന്നു തോന്നി അത്രേയുള്ളു.\", അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ടു ആമി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.
അന്നു ഡ്യുട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ശ്രയയുടെ മനസ്സ് മൊത്തം അസ്വസ്ഥം ആയിരുന്നു. എന്തോ ഒരു വലിയ ഭാരം തൻടെ നെഞ്ചിൽ എടുത്തു വെച്ചിരിക്കും പോലെ അവൾക്കു തോന്നി. ഒന്ന് എബിയെയും റിച്ചുവിനെയും കണ്ടാൽ മതിയെന്നായി അവൾക്കു. അവൾ ഫോണിൽ എബിയുടെ നമ്പർ ഡയൽ ചെയ്തു പക്ഷേ വിളിച്ചില്ല. തിരികെ ഫോൺ ബാഗിലേക്കു ഇട്ടു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ആയിരുന്നു അവളുടെ മുഖം.
*************************************************
\"സാർ, ഈ രണ്ടു ഡോക്യൂമെൻറ്റ്സും കൂടെ.\", മിയ എബിയുടെ മുന്നിലേക്ക് ഒരു ഫോൾഡർ ഓപ്പൺ ചെയ്ത് വെച്ചുകൊണ്ട് പറഞ്ഞു.
\"നെക്സ്റ്റ് ഫ്രൈഡേ അല്ലെ IMSഉം ആയുള്ള മീറ്റിംഗ്?\", അവൻ ഫോൾഡർ അവളുടെ കൈയിലേക്ക് നൽകിക്കൊണ്ട് ചോദിച്ചു.
\"എസ്സ് സാർ.\"
\"അതിൻടെ ഡോക്യൂമെൻറ്റ്സ് എല്ലാം ബൈ വെഡൻസ്‌ഡേ സബ്മിറ്റ് ചെയ്യാൻ ഈമൈൽസ് സെൻഡ് ചെയ്യണം. പിന്നെ ഈ വരുന്ന വീക്ക് ഞാൻ കുറച്ചു ഫാമിലി മറ്റേഴ്സിൽ ബിസി ആയിരിക്കും. കീപ്പ് മി അപ്ഡേറ്റഡ് ഓൺ എവെരിതിങ്.\"
\"ഓക്കേ സാർ.\", അവൾ പറഞ്ഞുകൊണ്ട് ഡോർ തുറന്നു പുറത്തേക്കു പോയി. അവൻ കുറച്ചു നേരം കൂടെ റിവ്യൂ ചെയ്യേണ്ട ഫയൽസൊക്കെ നോക്കികൊണ്ടിരുന്നു. പിന്നെ ഒന്ന് കൈകളൊക്കെ നിവർത്തികൊണ്ടു സീറ്റിലേക്കു ചാരി ഇരുന്നു പതിയെ തല ചരിച്ചു സൈഡിലെ സോഫയിലേക്കു നോക്കി. അവൻടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. അവിടെ റിച്ചു നല്ല ഉറക്കത്തിൽ ആണ്. ഇത്രെയും നേരം അവിടം ആകെ ഇളക്കി മറിച്ചുകൊണ്ടുള്ള ഓട്ടവും ചാട്ടവും ആയിരുന്നു എന്നുള്ള കാര്യം ഓർത്തപ്പോൾ അവൻടെ മുഖത്തെ ചിരി ഒന്നുകൂടെ വർധിച്ചു. പെട്ടെന്നാണ് ഡോറിൽ ഒരു നോക്ക് കേട്ടതു.
\"കം ഇൻ.\", അവൻ ചെയറിൽ ഒന്ന് നേരെ ഇരുന്നു കൊണ്ട് പറഞ്ഞു. ഡോർ തുറന്നു വന്ന ആളെ കണ്ടു അവൻ ഒന്നു അമ്പരന്നു.
\"ശ്രയ\"
അവൾ അവനെ തന്നെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ പതിയെ അവൾ സോഫയിൽ സുഖമായി ഉറങ്ങുന്ന റിച്ചുവിനെയും നോക്കി. ഇതുവരെ തൻടെ ഉള്ളിൽ അനുഭവിച്ച ടെൻഷനും വിഷമവും ഒക്കെ പതിയെ ഇല്ലാതാവുന്നത് അവൾ അറിഞ്ഞു. അവൾ ഒന്നും മറുപടി പറയാതെ നിൽക്കുന്നത് കണ്ടു അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്കു വന്നു.
\"യു ഡോണ്ട് ലുക്ക് ഓക്കേ. എനി പ്രോബ്ലം? ഹോസ്പിറ്റലിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ? എന്നെ വിളിച്ചാരുന്നോ? എൻടെ ഫോൺ ചിലപ്പോൾ സൈലെൻറ്റിൽ ആയിരുന്നു ഇരിക്കും. ഐ ആം സോറി.\", അവൻ ഓരോന്നും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവൾ അവൻടെ മുഖത്തു മിന്നി മായുന്ന ഭാവങ്ങളെ നോക്കി നിന്നു.
\"ശ്രയ\", അവൻ വീണ്ടും വിളിച്ചതും അവൾ ഒരു നിമിഷം പോലും പാഴാക്കാതെ അവനെ മുറുകെ പുണർന്നിരുന്നു. എന്തോ അപ്പോൾ അവൾക്കു അങ്ങനെയാണു ചെയ്യാൻ തോന്നിയതു. അവൻ ഒരു നിമിഷം നിശ്ചലനായി നിന്നു. എന്നാൽ അവനെ പുണർന്ന് നിൽക്കുമ്പോഴും അവളുടെ മനസ്സ് നിറയെ ആമി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അതു ഓർക്കും തോറും അവൻടെ കോട്ടിന്മേലുള്ള അവളുടെ മുറുക്കം കൂടി. അവളുടെ പ്രവർത്തിയിലെ ആ ഞെട്ടൽ ഒന്ന് മാറിയതും അവൻ അവളുടെ പുറത്തു പതിയെ തട്ടികൊടുത്തു. \"ഇറ്റ് ഈസ് ഓക്കേ. എന്തു തന്നെ ആയാലും പോട്ടെ. ഐ ആം ഹിയർ.\", ഹോസ്പിറ്റലിൽ വെച്ച് എന്തോ സംഭവിച്ചു എന്ന് കരുതി അവൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. എന്നാൽ അവൾ നിറഞ്ഞുവരുന്ന കണ്ണുകളെ അടച്ചു അവനെ ഒന്നുകൂടെ മുറുകെ പുണർന്നു...ആ നിമിഷം അവൾ മനസ്സാൽ അവനു വാക്കു നൽകുകയായിരുന്നു താൻ ഒരിക്കലും അവനെയോ റിച്ചുവിനെയോ വിട്ടു പോവുകയില്ലെന്നു...
തുടരും..