ത്രിമൂർത്തികൾ തങ്ങളുടെ ക്ലാസ്സിലേക്ക് ഇടത് കാൽ വച്ച് കയറി. Back ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.അതല്ലേലും അങ്ങനെയാണല്ലോ 😌
കുട്ടികൾ എല്ലാരും വന്ന ശേഷം ആണ് നമ്മുടെ പിള്ളേർ ക്ലാസ്സിൽ കേറിയത്.
അവർ ഇരുന്ന് കുറച്ച് സമയം ആയപ്പോൾ ശേഖരനും സുഭദ്രയും ക്ലാസ്സിലേക്ക് കയറി വന്നു.
ശേഖരൻ :good morning to all
All students :good morning sir.
ശേഖരൻ :ഞാൻ ശേഖരൻ ഇവിടത്തെ principal ആണ്.ഈ കോളേജിലേക്ക് നിങ്ങൾ എന്ത് ഉദ്ദേശത്തിലാണ് വന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ ഈ പറയുന്ന കാര്യം ഒരു താകീത് ആയോ ഉപദേശമായോ എടുക്കാം അത് നിങ്ങളുടെ ഇഷ്ടം. Discipline, personality, humanity matter. എല്ലാവർക്കും ചിലപ്പോൾ പഠിക്കാൻ കഴിവ് ഉണ്ടാകണം എന്നില്ല അതിന്റെ പേരിൽ അരും നിങ്ങളെ പരിഹസിക്കില്ല . ഇവിടെയുള്ള നിയമം പാലിച്ചാൽ മതി.അടി പിടി case വന്നാൽ പുറത്താക്കും. Harassing ചെയ്യുന്നവരെ പോലീസിൽ ചേർക്കുന്നതാണ് 🤓
സുഭദ്ര:ആരുടെ അടുത്ത് നിന്നും മോശം അനുഭവം ഉണ്ടാവുകയാണെങ്കിലും പരാതിപെടാം
All students :okey sir
പോകാൻ നേരത്ത് കെവിനെ നോക്കി കണ്ണിറുക്കാനും ശേഖരൻ മറന്നില്ല.
കെവിൻ :നമ്മൾ പേരക്കുട്ടികൾ ആണെന്ന് അറിയണ്ട 😌
ജൂലി :അതെന്താ
നിച്ചു :ഇതൊന്നും അറിയാതെ നമ്മൾക്ക് വല്ല വില കിട്ടുന്നുണ്ടോ എന്ന് നോക്കാം 😁
ജൂലി :ഓഹ് അതും നേരാ
Class പെട്ടന്ന് നിശബ്ദതമായി.
ജൂലി :എന്താടി പെട്ടന്നൊരു full stop
നിച്ചു :എല്ലാരും വാതിലിന്റെ അടുത്തേക്കാണല്ലോ നോക്കുന്നെ.
ത്രിമൂർത്തികളും ഡോറിന്റെ അടുത്തേക്ക് നോക്കിയിരുന്നു.
പെട്ടന്ന് സുമുഖനായൊരു ചെറുപ്പക്കാരൻ ക്ലാസ്സിലേക്ക് കടന്ന് വന്നു
കെവിൻ :ഇവനാരെടാ നമ്മളെക്കാൾ late ആയി വന്നവൻ.
ജൂലി :ആർക്കറിയാം. നിനക്കെന്താ തോന്നുന്നത് നിച്ചു
നിച്ചു :😵💫
കെവിൻ :ഇവൾ എന്താ CD stuck ആയ പോലെ നിൽകുന്നെ
ജൂലി :ആ..... 🤷🏼♀️ വാ തുറന്നെന്തെങ്കിലും പറ പെണ്ണേ
അവൾക്ക് മുൻപ് വന്ന് കയറിയ മഹാൻ സംസാരിച്ചു.
????:hey students. I'm rayan George your English professor നിങ്ങളുടെ ക്ലാസ്സിന്റെ ചുമതല കിട്ടിയിരിക്കുന്നത് എനിക്കാണ്. എല്ലാവരും നല്ല students ആയിരിക്കണം പഠിക്കുന്ന കാര്യത്തിലും ഡിസിപ്ലിന്റെ കാര്യത്തിലും.🤨 ഈ ക്ലാസ്സിൽ നിന്ന് ഏതൊരു തരത്തിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് ഞാൻ അറിഞ്ഞാൽ ഈ റയാന്റെ വേറെ ഒരു മുഖം കൂടെ നിങ്ങൾ കാണേണ്ടി വരും.
കെവിൻ ശബ്ദം കുറച്ച് ജൂലിയുടെ ചെവിയിൽ പറഞ്ഞു.
കെവിൻ :പുതിയ മുഖോ.......
ജൂലി ഒന്നും പറയല്ലേ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
പോയ കിളികളെ കാത്തിരിക്കുകയാണ് നിച്ചു.
(നിച്ചു :ആത്മ :😬 ചതിച്ചല്ലോ ഈശ്വരാ. ഇങ്ങേരുടെ മുന്നിൽ അല്ലെ ഞാൻ mass dialogue അടിച്ച് slow മോഷനിൽ നടന്ന് പോയത് . 😵💫.എന്നെ ഓർമ കാണല്ലേ കണ്ണാ )
ജൂലി :നീ എന്താ സംസാരിക്കാത്തെ 🙄
നിച്ചു :എടീ ഇയാൾ.....
കെവിൻ :നിനക്കും ആയാൾക്കും ഒരു അടിപിടി past ഉണ്ട് എന്ന് മാത്രം പറയരുത്. College തുടങ്ങിയിട്ടേ ഒള്ളു 😬
നിച്ചു അതിന് കെവിനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.
കെവിൻ :ആ അപ്പോൾ തീരുമാനം ആയി. ഇനിയങ്ങോട്ട് ഇമ്പോസിഷൻ, get out,punishment മാത്രം പ്രതീക്ഷിച്ചാൽ മതി 😑. അതിൽ കുറഞ്ഞ് മറ്റൊന്നുമില്ല 😵💫
റയാൻ :so നമ്മൾക്ക് എല്ലാർക്കും ഒന്ന് പരിചയപ്പെടാം. പേരും +2 mark % പറയുക. ആദ്യം 1st bench ആയിക്കോട്ടെ.
കെവിൻ :ഈ ബുജിയെ ആരാ sir ആക്കിയത് 😬
ജൂലി :സാധാരണ വീടും പേരും അല്ലെ ചോദിക്കാറ്
അങ്ങനെ അവസാനം ഇവരുടെ ഊഴമായി. കെവിൻ, ജൂലി, നിച്ചു എന്ന ക്രമത്തിലാണ് അവർ ഇരുന്നത്.
Sir അടുത്ത് വന്നപ്പോൾ കെവിൻ എഴുന്നേറ്റ് നിന്നു.
കെവിൻ :kevin john, 90%
ജൂലി :julia devid, 95%
റയാൻ അവരെ കുറച്ചൂടെ നേരം നോക്കി എന്നിട്ട് ചോദിച്ചു.
റയാൻ :വീട്ട് പേരെന്താ
ജൂലി :പാലേക്കോടൻ
റയാൻ :class കഴിഞ്ഞ് രണ്ടാളും എന്നെ ഒന്ന് കാണാണം okey
അവർ പരസ്പരം സംശയത്തോടെ നോക്കി എന്നിട്ട് തലയാട്ടി.
റയാൻ:i need words
Kevin/jooli :okey sir
റയാൻ :good next
അവൻ അടുത്ത ആളെ വിളിച്ചു.
നിച്ചു താഴേക്ക് നോക്കിയാണ് സംസാരിച്ചത്
നിച്ചു :നിവ്യ കൃഷ്ണ 100%
Ya അവൾ നല്ല ഉഡായിപ്പുള്ള പഠിപ്പി ആണ്. പിന്നെ നിഷയുടെ ശിക്ഷണത്തിലല്ലേ പഠിച്ചേ മോശമാകില്ലല്ലോ. 😌
റയാൻ :ഒരാളോട് സംസാരിക്കുമ്പോൾ മുഖത്ത് നോക്കുക എന്നത് basic manners ആണ്.
നിച്ചു ഒരുവേള ചിന്തിച്ചതിന് ശേഷം അവന്റെ മുഖത്തേക്ക് നോക്കി.
നിച്ചു :നിവ്യ കൃഷ്ണ 100%
രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ. നിച്ചുവിന്റെ കണ്ണിൽ പേടിയും റയാന്റെ കണ്ണിൽ തേടിയതെന്തോ കണ്ടുകിട്ടിയതിന്റെ ഉത്സാഹവുമായിരുന്നു.
റയാൻ :mm sit down 😏
നിച്ചു മനസില്ലാ മനസോടെ ഇരുന്നു.
റയാൻ :so നമ്മുടെ ക്ലാസ്സിൽ അംഗബലം കൂടുതലായത് കൊണ്ട്. എനിക്ക് നിങ്ങളുടെ ഇടയിൽ നിന്ന് ഒരാളെ ആവശ്യമുണ്ട്. The person should be smart. ഈ ക്ലാസ്സിൽ +2 ആർക്കൊക്കെ 100% കിട്ടിയിട്ടുണ്ട്
റയാന് നിച്ചുവിന് മാത്രം 100% ഒള്ളൂ എന്ന വ്യക്തമായ ധാരണയുണ്ടായിരുന്നു.
നിച്ചു മാത്രം കൈ ഉയർത്തി.
നിച്ചു :ഇങ്ങേർ എനിക്കിട്ട് പണിയാണല്ലോ കർത്താവെ 😵💫
റയാൻ :College കഴിഞ്ഞ് എന്നെ വന്നൊന്ന് കാണണം
നിച്ചു :okey sir
നേരത്തെ കെവിനോടും ജൂലിയോടും ഉത്തരം words ആക്കി പറയാൻ പറഞ്ഞത് നല്ല ഓർമ ഉള്ളത്കൊണ്ട് അവൾ പരമാവധി ശബ്ദമെടുത്താണ് okey sir പറഞ്ഞത് 🤓
അങ്ങനെ sir class എടുത്തു തുടങ്ങി..
First day ആയത്കൊണ്ട് inter well ഉണ്ടായിരുന്നില്ല. പകരം നേരത്തെ class വിട്ടു.
Class കഴിഞ്ഞ് ത്രിമൂർത്തികൾ staff റൂമിലേക്ക് പോയി.
ഓരോ അധ്യാപകനും ഓരോ office എന്നപോലെ ചില്ലുകൊണ്ട് പല മുറികളാക്കി തീർച്ച് curtain വച്ച് മറച്ചിരിക്കുന്നു.
ഇത് design ചെയ്തത് നിഷയാണ്.ഒരു problem വരുമ്പോൾ student എല്ലാ അധ്യാപകരുടെ മുന്നിൽവച്ച് അപമാനിക്കപ്പെടരുത് എന്ന ഒരു കാരണം ഇതിന്റെ പിറകിലുണ്ടായിരുന്നു . ഇനി പ്രശ്നം വരാണെങ്കിൽ principal ആ ക്ലാസ്സിന്റെ ചുമതലയുള്ള സാറിന്റെ കാബിനിലേക്ക് വന്നോളും.
കെവിനും ജൂലിയും അങ്ങനെ റയാൻ ജോർജ് (English professor )എന്നെഴുതിയ റൂമിലേക്ക് കയറി.
നിച്ചു പുറത്ത് നിന്നു.
കെവിൻ :sir എന്താ കാണണം എന്ന് പറഞ്ഞേ
റയാൻ:ഓ പിന്നേ എന്റെ വല്യപ്പച്ചൻമാരുടെ മക്കളെ കാണൻ ഞാൻ appointment എടുക്കണോ 😏
കെവിൻ :😵💫അപ്പൊ ജോർജ്, മറിയം
റയാൻ :എന്റെ അപ്പനും അമ്മയും
ജൂലി :സബാഷ് 😄.
ജൂലി ഓടിപ്പോയി റയാനേ കെട്ടിപ്പിടിച്ചു. പിറകെ കെവിനും.
റയാൻ :കെവിൻ വീട്ടിലേക്ക് വന്നു എന്ന് മമ്മ പറഞ്ഞു. But നീ എന്നാ കൊച്ചേ വരാഞ്ഞേ. നീയും നിന്റെ ഏട്ടന്മാരും അങ്ങോട്ട് വന്നില്ലാലോ.
അവൻ അവളോട് ഇത്തിരി സങ്കടം കലർത്തി പറഞ്ഞു.
ജൂലി :അപ്പനും അമ്മയും ആദ്യം വന്നിട്ട് ഞങ്ങൾ വരാം 😁
റയാൻ :😊mm ശെരിയെന്നാൽ.വൈകാതെ വരണേ ആർക്കും നിങ്ങളോട് ദേഷ്യമില്ല.മനസ് നിറച്ച് സ്നേഹാ
അവർ ഇത്തിരി നേരം സംസാരിച്ചു
കെവിൻ :എന്നാൽ ഞങ്ങൾ ഇറങ്ങാ പോകുന്ന വഴി മുത്തശ്ശനെ കാണണം
അവർ യാത്ര പറഞ്ഞിറങ്ങിയതും. നിച്ചു കയറിച്ചെന്നതും ഒരുമിച്ചായിരുന്നു.
റയാൻ:😏ഹാ വന്നോ തമ്പുരാട്ടി
നിച്ചു :sir എന്തിനാ വിളിച്ചേ 😒
റയാൻ :ഹാ ഞാൻ ഒന്ന് ആലോചിക്കട്ടെ 🤔
നിച്ചു: 🫥
റയാൻ :ഹാ കിട്ടിപ്പോയി. Your time starts now.
നിച്ചു :എന്തോന്നിന് 🧐
റയാൻ :ഞാൻ കുറച്ച് pdf അയാകാം അത് നല്ല വൃത്തിക്ക് എഴുതി pin ചെയ്ത് കൊണ്ട് വരണം okey.
ക്ലാസ്സിലെ എല്ലാവരുടെയും details ആണ്. അതിലെ ഓരോരുത്തരുടെ personal details ഓരോ പേപ്പറിൽ എഴുതിയെടുക്കുക. അറിയാല്ലോ 80 കുട്ടികൾ ഉള്ള class ആണ് 😏. ഒരു 100% mark കിട്ടിയ കുട്ടിയിൽ നിന്ന് ഞാൻ നല്ലോണം expect ചെയ്യുന്നു . എന്നാൽ പൊക്കോ 😉
അവൾ മനസ്സുനിറയും വരെ അയാളെ ഉള്ളിൽ തെറിവിളിച്ച് പുറത്തേക്ക് പോയി. പുറത്തിറങ്ങിയപ്പോൾ കണ്ടു രണ്ടും two Wheeler കൊണ്ട് വരുന്നത് . അവളുടെ മുന്നിൽ break ഇട്ട് ജൂലി ഇടക്ക് കയറി സംസാരിച്ചു.
ജൂലി :എടി അത് ഞങ്ങളുടെ ചെറിയ അപ്പച്ചന്റെ മോൻ ആണ് റയാൻ
നിച്ചു :aysheri 🥲സന്തോഷായി കുമാരേട്ടാ
ജൂലി :ആ പറഞ്ഞപോലെ നീയും ഇച്ചായനും തമ്മിൽ എന്താ പ്രശ്നം.
നിച്ചു :അതൊരു വലിയ കഥയാണ് 🥲
കെവിൻ :ചുരുക്കി പറഞ്ഞാൽ മതി.
Few minutes later.............
കെവിൻ :എന്റെ കുഞ്ഞേ നിനക്ക് പറന്ന് പോകുന്ന പണി flight വഴി വാങ്ങാനുള്ള വല്ല കഴിവും ഉണ്ടോ 🤧
നിച്ചു :ഇല്ല 😬
കെവിൻ :ആ extra വന്ന book എടുത്ത് തിരിച്ച് വരേണ്ട നേരത്ത് അവൾ അങ്ങേരെ പഠിപ്പിക്കാൻ പോയി 😑. ഇനിയിരുന്ന് മോങ്ങ് 😑
നിച്ചു ഒരാശ്രയത്തിനെന്നോണം ജൂലിയെ നോക്കി ആള് വണ്ടിയുടെ ഭംഗി നോക്കുന്ന തിരക്കിലാണ്.
നിച്ചു :😑 വേണ്ട ഇത് ഞാൻ തന്നെ handle ചെയ്തോളാം . 😏എന്നെ വളർത്തിയതേയ് കുഞ്ഞേച്ചിയ മറക്കണ്ട
കെവിൻ :ഓ ആയിക്കോട്ടെ 😌
അങ്ങനെ അവർ അവിടെനിന്ന് തറവാട്ടിലേക്ക് തിരിച്ചു.
അവർ പോകുന്നത് parking ഏരിയയിൽ നിന്ന് റയാൻ കണ്ടിരുന്നു.
റയാൻ :നിനക്കുള്ള പണി തുടങ്ങീട്ടെ ഒള്ളൂ..😏അഹങ്കാരം ഒരു ആഡംബരമാക്കി നടക്കുന്ന പെണ്ണ്.
അവൻ ഒന്ന് പുച്ഛിച്ചുകൊണ്ട് വണ്ടിയെടുത്തിറങ്ങി.
:::::+::::::+::::::+::::::+::::::+::::::+:
പിള്ളേർ ആടിപ്പാടി പാടവും തോടും കണ്ടാസ്വദിച്ച് പതുക്കെയാണ് തറവാട്ടിലെത്തിയത്. അവരും ശേഖരനും സുഭദ്രയും ഏകദേശം ഒരേ സമയത്ത് വന്നത്കൊണ്ട് ഇത്തിരി വഴക്ക് കേൾക്കേണ്ടിവന്നു.
ശേഖരൻ :ഇനിയിപ്പോൾ ചീത്തപറഞ്ഞിട്ടെന്താ
ഇന്നാണ് ഉത്സവത്തിനുള്ള പൂജ തുടങ്ങുന്നത് എല്ലാവരും 6-7 മണി ആകുമ്പോൾ ക്ഷേത്രത്തിലെത്തണം കേട്ടല്ലോ.
എല്ലാവരും സമ്മതം എന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ നിച്ചു okey sir എന്ന് പറഞ്ഞു.
കെവിൻ :എടി ശവമേ ഇത് നിന്റെ professor അല്ല 😑
നിച്ചു :😬sorry പെട്ടന്ന് കേട്ടപ്പോൾ ആ ഫ്ലോയിൽ പറഞ്ഞതാ 😁
അലക്സ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ജിത്തു വരാൻ താമസിച്ചു. മീനാക്ഷിയമ്മയെ admit ആക്കിയ ശേഷമാണ് അവൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത്. അവിടെത്തന്നെ താമസിക്കാൻ ഉള്ള സൗകര്യം കണ്ണനും ഏർപ്പാടാക്കിയിരുന്നു.
ലില്ലിയും ആദിയും എത്രയോ നേരത്തെയാണ് വന്നത് അവർക്ക് extra time കോളേജിൽ നില്കുന്നത് എന്തോ allergy ഉള്ള കാര്യമാണ്.😌
:::::+++::::::+:::::::+::::::::+:::::::+::::++
ഇതേ സമയം
ബാംഗ്ലൂർ എന്ന വലിയ നഗരത്തിലെ ഒരു apartment.
അതിന്റെ open ഏരിയയിലെ ഊഞ്ഞാലിൽ ഇരുന്നുറങ്ങുകയാണ് മഹി
ഇളം വെയിലിന്റെ ചൂടിൽ അവൻ മെല്ലെ കണ്ണ് തുറന്നു.
????:ഏട്ടാ നിങ്ങൾ എണീറ്റില്ലേ. എന്ത് ഉറക്കാണ് 😬
അവിടേക്ക് കയറിവന്ന ലച്ചു തമാശരൂപേണ പറഞ്ഞു.
മഹി :ഒന്ന് പോ ലച്ചു
ലച്ചു :ഇങ്ങനെ കിടക്കാനാണോ പ്ലാൻ നാട്ടിലേക്ക് പോകണ്ടേ. ഇന്ന് തന്നെ late ആണ് അല്ലേലും നീങ്ങൾ ഒരു കോളേജ് chairman അല്ലെ അതിന്റെ ഒരു responsibility കാണിക്കണ്ടേ. ശേഖരൻ മാമ എന്ത് വിശ്വസിച്ച നിങ്ങളെ ഇതൊക്കെ ചുമതല പെടുത്തിയെ എന്ന് മനസിലാകുന്നില്ല.
മഹി :ഓ ശരി മാഡം. ഇപ്പൊ ഒന്ന് പോകോ ഞാൻ ready ആയി വരാം.
ലച്ചു :അറിയാലോ പപ്പ നാട്ടിലേക്ക് പോയിട്ട് day 3 ആയി. നമ്മളാണ് late
മഹി :മനസിലായെടി
അവൻ അവളുടെ തലയ്ക്ക് ഒരു pillow എടുത്തെറിഞ്ഞു.
(ഇത് മഹി എന്ന മഹീന്ദ്രൻ. ശേഖരന്റെ ഒരേ ഒരു പെങ്ങൾ ഷീലയുടെ മൂത്ത മകൻ. രവീന്ദ്രൻ ജനിക്കുന്ന സമയത്താണ് ഷീലയും ജനിക്കുന്നത്. ജനികുമ്പോൾ തന്നെ അമ്മ മരണപെട്ടു. ഭാര്യ മരിച്ച വിഷമത്തിൽ അച്ഛനും നാടുവിട്ടപ്പോൾ സ്വന്തം കുഞ്ഞിനെപോലെ വളർത്തിയതാണ് സുഭദ്രയും ശേഖരനും.ഇളയവൾ ലച്ചു എന്ന ലക്ഷ്മി. കല്യാണശേഷം അവർ നേരെ ബാംഗ്ലൂർ settled ആയി.മഹി നാട്ടിൽ തന്നെയാണ് പഠിച്ചത്. അവർക്കായി ശേഖരൻ ഒരു വീട്തന്നെ അവരുടെ അടുത്തായി പണികഴിപ്പിച്ചിരുന്നു. എന്നാൽ ഷീല അവിടെ നിൽക്കാൻ തയ്യാറായില്ല.)
ലച്ചു തിരിച്ചുപോയപ്പോഴും അവൻ അവിടെത്തന്നെ ഓരോന്ന് ആലോചിച്ചിരുന്നു.
സാധനങ്ങൾ pack ചെയ്ത് മഹി തന്റെ drawing റൂമിലേക്ക് പോയി.
അത്യാവശ്യം വേണ്ട paint, brush എല്ലാം കയ്യിൽ കരുതിയിരുന്നു. റൂമിൽ നിന്ന് പോകാൻനേരം അവൻ തുണികൊണ്ട് മറച്ച ഒരു canvas അവന്റെ കണ്ണിൽപെട്ടു
മഹി :അല്ല എന്റെ പെണ്ണിനെ കൊണ്ടുപോകാതെ ഞാൻ എങ്ങോട്ടാ ഇത്ര ധൃതിയിൽ
അവൻ ഒന്ന് ചിരിച്ചുകൊണ്ട് തുണി മാറ്റവേ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞുവന്നു.
അവൻ ആ ചിത്രം കൈയിൽ എടുത്ത് ഭദ്രമായി പെട്ടിയിൽ വച്ചു.
7.30 ആകുമ്പോഴാണ് train പുറപ്പെടുന്നത്.
അവർ സമയം കണക്കാക്കി പുറപ്പെട്ടു.
ഇത്തിരി വൈകിയാണ് train വന്നത്. ലച്ചുവും മഹിയും window seat ഇഷ്ടപെടുന്നവരായതുകൊണ്ട് opposite ആയാണ് ഇരിക്കുന്നത്.
ഇത്തിരി സമയം കഴിഞ്ഞപ്പോഴേക്കും മഹി ഉറങ്ങിപ്പോയി. മയക്കത്തിൽ അവൻ കണ്ടു തന്നെ കുറുമ്പോടെ നോക്കുന്ന ആ കൊച്ചു സുന്ദരിയെ.
അവൻ പെട്ടന്ന് കണ്ണ് തുറന്നു. കണ്ടത് സ്വപ്നമാണെന്ന് ഉറപ്പാണെങ്കിലും ഒരു ചെറിയ പ്രതീക്ഷ അവനിൽ അണയാതെ കിടന്നിരുന്നു.
അവൻ പുറത്തേക്ക് നോക്കിയിരുന്നു.
degree പഠിക്കുന്ന കാലത്താണ് ആദ്യമായി താൻ ഒറ്റക്കാണ് എന്ന തോന്നൽ മഹിയിൽ ഉടലെടുത്തത്. എല്ലാവരുടെ കാര്യങ്ങൾ പരിഹരിക്കുമ്പോഴും തന്നെ ചേർത്ത് പിടിക്കാൻ ആരുമില്ല എന്ന തോന്നൽ അവനെ ചെറുതൊന്നുമല്ല അലട്ടിയത്. നന്നായി book വായിക്കുന്നതിനാൽ ഒഴിവ് സമയം അവൻ അതിൽ ചുരുങ്ങിക്കൂടാൻ ഇഷ്ടപ്പെട്ടു. അങ്ങനെ അവൻ മനസ്സിൽ സൃഷ്‌ടിച്ച ഒരു രൂപമായിരുന്നു ആ പെൺകുട്ടിയുടേത്
മഹിയുടെ മനസ്സിൽ പതിഞ്ഞപോലെയായിരുന്നു ആ മുഖം അത്കൊണ്ട് തന്നെ മനസ്സിൽ നിന്ന് ഒരു പേപ്പറിലേക്ക് മാറ്റാൻ ചുരുങ്ങിയ സമയം വേണ്ടിവന്നുള്ളു.
വീണ്ടും മയക്കം തന്നെ തഴുകിയപ്പോൾ മഹി കണ്ണുകളടച്ചു. അവന്റെ മനസ്സിൽ ആ പേര് വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
"മീര "
(തുടരും.... ❤️)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️