സൂര്യൻ അസ്തമിച്ചു.. ചന്ദ്രൻ ആകാശത്തു സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.. തനിച്ചുവിടാതെ ചന്ദ്രന് കൂട്ടെന്നവണ്ണം നക്ഷത്രങ്ങൾ ഓരോന്നും ആകാശത്ത് സ്ഥാനം പിടിച്ചു കൊണ്ടിരുന്നു.. രാത്രിയിലെ ആകാശത്തെ അത് കൂടുതൽ ഭംഗിയാക്കി.. ഇരുട്ടിനെ വകവരുത്തി കൊണ്ട് കടകളിലും ഷോപ്പുകളിലും ടെക്സ്റ്റൈൽസിലും റോഡുകളിലും വാഹനങ്ങളിലും ലൈറ്റുകൾ പ്രകാശിച്ചു.. രാത്രിയിലും ആ നഗരം പ്രകാശത്തിൽ തിളങ്ങി കൊണ്ടിരുന്നു...
ഇതേസമയം മെയിൻ റോഡിലൂടെ അതിവേഗത്തിൽ ഓരോ വണ്ടിയെയും ഓവർടൈക് ചെയ്തുകൊണ്ട് black കളറിലുള്ള bmw കാർ ചീറിപ്പാഞ്ഞു..
"ആരാണാവോ ബെല്ലും ബ്രയിക്കും ഇല്ലാണ്ട് ചാകാൻ പോവുന്നത്.. രാത്രി ഓരോന്നും ഇറങ്ങിക്കോളും.. നാശം പിടിക്കാനായി.. "
തന്റെ വണ്ടിയെ ഓവർടൈക് ചെയ്ത് കൊണ്ട് അതിവേഗത്തിൽ പായുന്ന കാറിനെ നോക്കികൊണ്ട് ആ വാഹനത്തിലുള്ളവൻ പിറു പിറുത്തു..
അതിന്റെ ദേഷ്യം അയാൾ ഓണടിച്ചു തീർത്തു.. അതിനു മറുപടിയായി bmw കാർ ഒന്ന് മുരപ്പിച്ചുകൊണ്ട് തീ തുപ്പിക്കൊണ്ട് മുന്നിലേക്ക് ചീറിപാഞ്ഞിരുന്നു..
അതിന്റെ പോക്ക് കണ്ട് അയാൾ സ്റ്റിയറിൽ അമർത്തി അടിച്ചു..
റോടായിട്ടുപോലും തന്റെ വാഹനത്തിന്റെ മുമ്പിൽ പൊടി പറക്കുന്നുണ്ടായിരുന്നു.. അത് കാറിന്റെ മുൻഗ്ലാസിൽ പറ്റിപിടിച്ചു.. അയാൾ ദേഷ്യത്തോടെ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി..
" നാശം പിടിക്കാൻ.. " അയാൾ ഗ്ലാസ് ക്ലീനാകുന്നതിനിടെക്കെ പറഞ്ഞു...
**********************************
റോഡിനു സൈഡിൽ, വലിയ ഗെയ്റ്റ് തുറന്നു കിടക്കുന്നു.. ആ ഗേറ്റിനുള്ളിലേക്ക് കടന്നു കഴിഞ്ഞാൽ അത്യാവിശ്യം വലിപ്പമുള്ള ഒരു ബിൽഡിംഗ് കാണാം.. ബിൽഡിങ്ങിനു സമീപത്തുള്ള parking ഏരിയയിൽ ഒരുപാട് വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്.. ആ ബിൽഡിങ്ങിനു ഉള്ളിൽ പല പല കളറിലുള്ള പ്രകാശങ്ങൾ പുറത്തേക്ക് തെറിച്ചു വന്നുകൊണ്ടിരിന്നു.. അതിനു പിറകെ വലിയ ശബ്ദത്തിൽ ഇംഗ്ലീഷ് പാട്ടുകളും പുറത്തേക്ക് വന്നുകൊണ്ടിരുന്നു.. ബിൾഡിങ്ങിന്റെ മുകളിൽ വലിയ ബോർഡിൽ 'CVP Kings...' എന്ന് വലിയ അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്.. ആ ബോർഡിലെ അക്ഷരങ്ങൾക്കും ബോർഡിനു പല പല കളറിൽ ലൈറ്റുകൾ മിന്നി കത്തി കൊണ്ടിരിക്കുന്നു.. ബിൽഡിങ്ങിന്റെ സൈഡിൽ ഒരുവക്കത്തായി തൂക്കി ഇട്ടിരിക്കുന്ന ബോർഡിൽ BAR➡️ എന്നും എഴുതിയിട്ടുണ്ട്.. അതും ലൈറ്റുകൾ കൊണ്ട് മിന്നി കത്തിയിരുന്നു.....
പെട്ടെന്ന് ആ വലിയ ഗേറ്റും കടന്നു ബാറിനു മുന്നിൽ ആ BMW കാർ അവിടെ ചുറ്റും പൊടി പറത്തിക്കൊണ്ട് ഒരു ഇരമ്പലോടെ വന്നു നിന്നു.. BMW കാറിലെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന്കൊണ്ട് പുറത്തേക്ക് ഷൂ ധരിച്ച ഒരു കാൽ നിലത്ത് കുത്തി നിന്നു.. ബ്ലാക്ക് ടീഷർട്ടും അതിനു പുറമേ ബ്ലാക്ക് ജാക്കറ്റും ബ്ലാക്ക് ജീൻസും ധരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.. അവനെ ശരിക്കും കാണാൻ സിദ്ധാർത് മൽഹോത്രയെ പോലെ ഉണ്ടായിരുന്നു..
അവൻ ചാവി കൈ വിരലിലിട്ടു കറക്കികൊണ്ട് അവിടെ ചുറ്റുമോന്ന് നോക്കി.. ബാറിലേക്ക് കടക്കുന്ന ഭാകത്ത് കാവൽകാരനായി നിൽക്കുന്ന സെക്യൂരിറ്റിയിലേക്ക് അവന്റെ കണ്ണുകൾ എത്തിനിന്നു.. അവൻ നീട്ടി ഒരു ചൂളം വിളിച്ച്കൊണ്ട് അയാളുടെ ശ്രദ്ധ അവനിലേക്ക് കൊണ്ടുവന്നു.. തന്നെ വിളിക്കുന്നവനെ കണ്ട സ്ക്യൂരിറ്റി ഓടിപിടഞ്ഞ് അവനരികിലേക്ക് എത്തിയിരുന്നു..
" അയ്യോ.. സാറോ.. സ.. സാറെപ്പോ വന്നൂ.!!
ഞാൻ കണ്ടില്ലായിരുന്നു.. " തൊപ്പി തലയിൽ നിന്നും ഊരി പേടിയോടെയും ബഹുമാനത്തോടെയും അവന്റെ മുന്നിൽ വന്നുകൊണ്ട് പറഞ്ഞു..
" മ്മ്?? താൻ കാണാൻ വേണ്ടിയല്ലേ.. ഞാൻ തന്നെ വിളിച്ചത്.. " അവൻ ഇത്തിരി ഗൗരവത്തോടെ പറഞ്ഞു..
പിന്നെ അയാളെ ഒന്ന് തല മുതൽ കാൽ വരെ സൂക്ഷിച്ചുനോക്കി.. അവന്റെ നോട്ടം ശ്രദ്ധിച്ച സെക്യൂരിറ്റി വെപ്രാളം നിറഞ്ഞ മുഖത്തോടെ തലകുനിച്ചു നിന്ന് ഇടകണ്ണിട്ട് അവനെ നോക്കിയതും തന്നെ തന്നെ രൂക്ഷത്തോടെ നോക്കുന്നവനെ കണ്ട് അയാൾ പെട്ടെന്ന് തന്നെ തല താഴ്ത്തി..
" ടോ.. തന്നോട് ഞാൻ പറഞ്ഞിട്ടില്ലേടോ കുടിച്ചുകൊണ്ട് കാവൽ നിൽക്കരുതെന്ന്.. ഇപ്പോ മനസ്സിലായത്, തനിക്ക് എങ്ങനെ എന്നെ കണ്ണിൽ കാണാഞ്ഞത് എന്ന്.. " അവൻ മാറോട് കൈയ് കെട്ടി കൊണ്ട് ആ സെക്യൂരിറ്റിയെ രൂക്ഷത്തോടെ നോക്കി..
" അയ്യോ ഞാൻ അറിയാതെ കുടിച്ചു പോയതാണ് സാറേ.. ഇനി ഞാൻ ആവാർത്തക്കില്ല സാറേ.. എന്നെ ജോലിയിൽ നിന്നും പിരിച്ചു വിടല്ലേ എന്റെ പൊന്നു സാറേ. "
" മ്മ്.. മതി മതി.. " അവൻ ഒരു കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു..
അപ്പോൾ തന്നെ അയാൾ അയാളുടെ കരച്ചിൽ നിർത്തിക്കൊണ്ട് സമാധാനത്തോടെ തൊപ്പി നെഞ്ചത്തോട്ടു ചേർത്തു പിടിച്ചു കൊണ്ട് നിന്നു..
" മ്മ്.. മാധവേട്ടൻ എവിടെ..? ഇന്ന് ജോലിക്ക് വന്നില്ലേ.. " അവൻ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു
" ഇല്ല സാറേ.. അങ്ങേര്ക്ക് എവിടേക്കോ പോവാൻ ഉണ്ടെന്നോ മറ്റോ പറഞ്ഞിരുന്നു ഇന്നലെ.. എനിക്ക് ശരിക്ക് അങ്ങോട്ട് ഓർമ്മ കിട്ടണില്ല... " അയാൾ ആലോചിച്ചു കൊണ്ടിരുന്നു..
" അതെങ്ങനെ ഓർമ്മ കിട്ടാനാ..!? താൻ കുടിച്ച് ലക്ക് കെട്ട് നിക്കല്ലേ.. അപ്പോ അതൊന്നും ഓർമ്മ കണ്ടെന്നുവരില്ല.. മ്മ്.. താൻ ഈ വണ്ടി പോയി പാർക്ക് ചെയ്ത് വാ... "
അവൻ ഗൗരവത്തോടെ പറഞ്ഞ് കൈയിലെ ചാവി അയാൾക്ക് കൊടുത്തു കൊണ്ട് ആജ്ഞാപിച്ചു..
" ശരി സാറേ.. "
അയാൾ ബഹുമാനത്തോടെ തല കുനിച്ച്, അവനിൽ നിന്നും കീ വാങ്ങി തൊപ്പി തലയിൽ വെച്ച് തിരിഞ്ഞു നടന്നു..
"പിന്നെ, താനെന്റെ വണ്ടി അവിടെയെവിടേലും കുത്തിച്ചാലുണ്ടല്ലോ, തനിക്ക് പിന്നെ സെക്യൂരിറ്റിവേഷം പോയി ശവത്തിന്റെ വേഷം പോലും അണിയാൻ കഴിഞ്ഞെന്ന് വരില്ല.. മനസ്സിലായോടോ.. " അവൻ പിറകിൽ നിന്നും അയാളെ വിളിച്ചു കൊണ്ട് ഭീഷണി സ്വാരത്തിൽ പറഞ്ഞ്...
സെക്യൂരിറ്റി തിരിഞ്ഞ് അവനെ നോക്കി ഉമിനീരിറക്കി.. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ആളായത് കൊണ്ട് അയാൾ അവനെ നോക്കി തലയാട്ടിക്കൊണ്ട് അനുസരയോടെ കാറിൽ കയറി പതിയെ കാറെടുത്തു..
അവൻ അതൊന്നു നോക്കി.. പിന്നെ, തിരിഞ്ഞ് ബാറിലേക്ക് നോക്കി.. കഴുത്തിലെ കുരിശ് മാലയുടെ ചെയിനിൽ തള്ളാ വിരൽ കൊണ്ട് കോർത്ത് ടീഷർട്ടിന്റെ ഉള്ളിൽ നിന്നും വലിച്ചെടുത്ത് ലോക്കറ്റിൽ പിടിച്ചു പുറത്തേക്കിട്ടു.. കൈകൊണ്ട് മുന്നിലെ മുടിയെ പിറകിലേക്ക് വകഞ്ഞു മാറ്റി ബാറിന്റെ ഉള്ളിലേക്ക് നടന്നു..
അവൻ ബാറിനുള്ളിലേക്ക് കയറുന്ന വാതിൽ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറി.. കാലെടുത്തു വെച്ചതും ഏതോ ഒരുത്തൻ തെറിച്ചു വന്ന് അവന്റെ കാൽച്ചുവട്ടിൽ വീണിരുന്നു .. അവനൊന്ന് പകച്ചു പിറകിലേക്ക് മാറി നിന്നു.. പിന്നെ തന്റെ മുന്നിൽ വീണു കിടക്കുന്നതിനെ സൂക്ഷിച്ചു നോക്കി.. വീണവന്റെ തലയിൽ നിന്നും രക്തം ഒലിച്ചിറങ്ങി മുഖം മുഴുവൻ പരന്നു പിടിച്ചിട്ടുണ്ടായിരുന്നു.. മുന്നിൽ കിടക്കുന്നവൻ വേദന കൊണ്ട് പുളയുകയായിരുന്നു.. അവൻ ആരെയോ പ്രതീക്ഷിച്ചപോൽ അവിടെ ചുറ്റും നോക്കി..
അപ്പോഴാണ് അവൻ ആ ബാർ ശരിക്കു കാണുന്നത്.. ടേബിളും കസേരയും പൊട്ടി പരുവമായി കിടക്കുന്നുണ്ട്.. ബിയർ ബോട്ടുകളും സോഡാ കുപ്പികളും അവിടെ ഇവിടെയായി പൊട്ടി കിടക്കുന്നുണ്ട്.. മുകളിലെ ചില ഡീജെ ലൈറ്റുകൾ തൂങ്ങിയാടുന്നുണ്ട്.. അതിൽ നിന്നും പൊട്ടിയ ചില്ലുകൾ നിലത്ത് ചിതറി കിടക്കുന്നു...
ഇതിനെല്ലാം ഒന്നുകൂടെ ഭംഗി കൂട്ടാനായി ഓരോരുത്തരും മേശയുടെ മുകളിലും ബിയറുകൾ എല്ലാം എടുത്തു തരുന്ന ഭാഗത്തും മറ്റും, അവിടെ ഇവിടെയുമായി കയ്യും കാലും ഒടിഞ്ഞു പിടയുന്നുണ്ട്.. ഇതെല്ലാം കണ്ടുകൊണ്ട് കുടിക്കാൻ വന്നവരും അവിടെയുള്ള ജോലിക്കാരും ഒരു സൈഡിലായി നിൽക്കുന്നുണ്ട്..
ഇവിടത്തെ ഒച്ചപ്പാടുകൾ പുറത്തേക്ക് അറിയാത്തതുതന്നെ അവിടെ ഇപ്പോഴും തകർത്ത് ഹൈ സൗണ്ടിൽ പാടുന്ന പാട്ട് കാരണം തന്നെയാണെന്ന് അവന് മനസ്സിലായി..
ഇതെല്ലാം കണ്ട് അവൻ തലക്ക് കൈ കൊടുത്തു പോയിരുന്നു.. അവിടെ സൈഡിൽ നിൽക്കുന്ന ജോലിക്കാരെ രൂക്ഷത്തോടെ നോക്കി.. അവന്റെ നിൽപ്പും നോട്ടവും കണ്ടതും അവരെല്ലാം തലതാഴ്ത്തി നിന്നു..
അവിടത്തെ അവസ്ഥയും.. ഇവരുടെ നിൽപ്പും.. ഹൈസൗണ്ടിൽ ഓടുന്ന പാട്ടും എല്ലാം കൂടി അവനെ ഭ്രാന്തിളക്കുന്നുണ്ടായിരുന്നു.. അവൻ പല്ല് കടിച്ചുപിടിച്ച് ദേഷ്യം കൺട്രോൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു..
പെട്ടെന്ന്,
തൂങ്ങി ആടിക്കൊണ്ടിരുന്ന ഒരു ലൈറ്റ് പൊട്ടി വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണ് ചിന്നം ഭിന്നമായി.. അത് കൂടെ ആയതും അവൻ ദേഷ്യം കൊണ്ട് അലറിയിരുന്നു..
" ഹേയ്യ്.. Pause the song........ "
അത് കേട്ടതും സോങ് കൺട്രോൾ ചെയ്തിരുന്നവൻ വേഗം പോയി പാട്ട് ഓഫ് ആക്കി..
" ഏത് പുന്നാര &%*$ മോനാണ് പാട്ട് ഓഫാക്കിയത്..!?? ഇടടാ.. പട്ടി പാട്ട്.. "
സൈഡിൽ നിന്നും അങ്ങനെയൊരു തെറിയഭിഷേകം കേട്ടതും, ഇവൻ അങ്ങോട്ട് ദൃഷ്ടിപ്പായിപ്പിച്ചു.. അവൻ ഇതുവരെ ആരെയാണോ പ്രതീക്ഷിച്ചു നോക്കിയത്, അതിനെ അവിടെ കണ്ടതും അവന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി..
അവനെ അടിമുതൽ അവനൊന്ന് സ്കാൻ ചെയ്തു നോക്കി..
കാലുകൾ നിലത്തുറക്കുന്നില്ലായിരുന്നു അവന്റെ.. ധരിച്ച വെള്ള ഷർട്ടിൽ ചെരിപ്പിന്റെ അടയാളം അച്ചടിച്ച പോലുണ്ടായിരുന്നു.. വെള്ള ഷർട്ട് എന്ന് പറയാൻ പറ്റില്ല.. കാരണം, അതിന്റെ വെള്ളയേക്കാളും ചെളിയുടെ കാപ്പി കളർ ആയിരുന്നു എടുത്തു കാണിക്കുന്നത്.. ഇടതേ കൈയ് അവിടെയുള്ള മേശയിൽ താങ്ങിപ്പിടിച്ച് വലതു കയ്യിൽ പൊട്ടിയ ബിയറുംകുപ്പി മുറുക്കി പിടിച്ചിട്ടുണ്ട്.. ഒന്നുകൂടെ മുകളിലേക്ക് അവനെ സ്കാൻ ചെയ്തതും, കണ്ടു.. വിയർത്ത് ചുവന്നുതുടർത്തിക്കുന്ന മുഖം.. മുന്നിലെ മുടികൾ നെറ്റിയിലേക്ക് ചാഞ്ഞു നിൽക്കുന്നുണ്ട്.. ദൂരത്ത് നിന്നും നോക്കിയിട്ട് പോലും അവന്റെ കണ്ണുകളിലെ ആളിക്കത്തുന്ന തീ കാണുന്നുണ്ടായിരുന്നു.. ശരിക്കും ആ മുഖത്തോട്ട് ഒന്ന് നോക്കിയാൽ ആരും ഒന്നും ഭയന്നുപോകും..
'' വെറുതെയല്ല ഇവനെ അസുര രാക്ഷസനെന്നു നാട്ടുകാര് മുഴുവൻ വിളിക്കുന്നത്.. '' അവൻ ചിന്തിക്കാതിരുന്നില്ല..
" ടാ.. &%* മക്കളേ... പാട്ടിടാനല്ലേ പറഞ്ഞേ.. പാട്ട് ഇടടോ.. " കയ്യിലുള്ള പൊട്ടിയ കുപ്പി അരികിലുള്ള മേശയിൽ ആനടിച്ചു കൊണ്ട് അവൻ ചീറിയിരുന്നു.. അവന്റെ ശബ്‌ദം ആ ഹാൾ മുഴുവൻ വലിയ ഒച്ചയിൽ ശബ്ദിച്ചു..
പാട്ട് ഓഫ് ചെയ്തിരുന്ന പയ്യൻ അവനെ കണ്ട് പേടിച്ച് വേഗം പോയി പാട്ട് ഓൺ ചെയ്ത് വാതിൽക്കൽ തിൽക്കുന്നവനെ ദൈയനീയമായി നോക്കി, തലകുനിച്ചു നിന്നു.. അവിടെ വീണ്ടും ഹൈ ഓളിയത്തിൽ character dheela hai എന്ന ഹിന്ദി പാട്ട് ഓടിക്കൊണ്ടിരുന്നു..
പാട്ട് ഓൺ ആയതും അവനൊരു ചിരിയോടെ മേശയിൽ ഉണ്ടായിരുന്ന കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി കൊണ്ട് അവിടെയുള്ള സോഫയിലേക്ക് മറഞ്ഞു... അവന്റെ ചിരിപോലും അവിടെയുള്ളവരെയെല്ലാം ഭയപ്പെടുത്തിയിരുന്നു..
ഇതെല്ലാം കണ്ടുകൊണ്ട് വാതിൽക്കൽ നിൽക്കുന്നവൻ ഒരു കൈ നെറ്റിയിൽ തടവിയും മറ്റേ കൈ അരയ്ക്ക് കൊടുത്തും കുറച്ച് നേരം അവിടെനിന്ന്, പിന്നെ സോഫയിൽ ഇരിക്കുന്നവന്റെ അടുത്തേക്ക് ചെന്നു..
തന്റെ മുന്നിൽ ആരോ വന്നു നിൽക്കുന്നത് അറിഞ്ഞവൻ വായിൽ നിന്നും കുപ്പിയെടുത്ത് മുന്നിലേക്ക് നോക്കി.. തന്റെ മുന്നിൽ രണ്ട് കാലുകൾ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി.. ആ കാലുകളുടെ ഉടമസ്ഥൻ ആരാണെന്നറിയാനായി അവൻ തലയുയർത്തി കണ്ണുകളൊന്ന് ഇറുക്കി ചിമ്മി മുകളിലേക്ക് നോക്കി..
" ഹാ.. ആരിത്..!!! Mr. ക്രിസ്റ്റഫർ..!! താങ്കളിത് എപ്പോ വന്നു..?? "
മുന്നിൽ നിൽക്കുന്നവന്റെ മുഖം മനസ്സിലായതും, അവൻ അതിശയത്തോടെ ചോദിച്ചു കൊണ്ട്, പിന്നെ കളിയോടെ പൊട്ടി ചിരിച്ചിരുന്നു..
കയ്യിലുള്ള കുപ്പിയിലെ ബാക്കിയുള്ളത് കൂടി അവൻ വായിലേക്ക് കമിഴ്ത്തി, മുന്നിലെ ടേബിളിലേക്ക് വെക്കാൻ ആഞ്ഞതും, മുന്നിൽ ടേബിളിനു പകരം നേരത്തെ കണ്ട രണ്ട് കാലുകൾ കണ്ടതും അവന്റെ കണ്ണുകൾ വീണ്ടും ചുരുങ്ങി..
" ഹാ.. അങ്ങ് മാറി നിക്ക് മിസ്റ്റർ.. "
അതും പറഞ്ഞ് അവനെ പിടിച്ച് സോഫയിലേക്ക് വലിച്ചിട്ടിരുന്നു.. സോഫിയിലേക്ക് മറന്ന ക്രിസ്റ്റിഫർ, പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് തന്നെ.. ഒന്ന് നെട്ടാതിരുന്നില്ല.. പിന്നെ ബോധം തിരിച്ചുവന്ന അവൻ, പിടഞ്ഞ് എണീറ്റ് കൊണ്ട് സോഫയിൽ കയ്കുത്തി നേരെയിരുന്ന് അവനെ തുറിച്ചു നോക്കി..
അവനാണെങ്കിൽ കയ്യിലുള്ള കുപ്പി ടേബിൾ വെച്ച്, ടേബിളിലുള്ള അവസാന ബോട്ടിൽ കയ്യിലെടുത്ത്.. അതിന്റെ മൂടി പല്ല് കൊണ്ട് കടിച്ചു തുറന്നു വായിലേക്ക് കമിഴ്ത്തി.. ഇല്ല കമിഴ്ത്തിയില്ല, കമിഴ്ത്തുന്നതിനു മുമ്പേ അടുത്തുള്ളവൻ തട്ടിപ്പറിച്ചത് വാങ്ങിയിരുന്നു..
തുടരും....... 🤍