⚜️കാശിനാഥൻ⚜️
ഭാഗം -2ശ്രീകുട്ടിയെ ........................... വയലോരം ആകെ തട്ടി തട്ടിച്ചിതറിയാ ആ ദയനീയ ശബ്ദം ഒരുവളുടെ കാതിൽ മുത്തമിട്ടു.ദാ വരാണു അമ്മുമ്മേ...എത്ര നേരമായി കുട്ടിയെ നീ പോയിട്ട്?കയ്യിൽ ഉണ്ടായിരുന്ന ഉന്നുവടി കുത്തിക്കൊണ്ട് ഒരു വൃദ്ധ പതിയെ നടന്നുകൊണ്ട് മഞ്ചാടി പുഴയുടെ അടുത്തേക്ക് വന്നു.തുണി എല്ലാം കഴുകണ്ടേ അമ്മൂമ്മ?അതിന് അധികം തുണിയൊന്നും ഇല്ലല്ലോ കുട്ടിയെ എന്റെ മൂന്നു മുണ്ടും ഒരു റൗക്കയും അല്ലേ ഉള്ളത്.അതിന്റെ കാര്യമൊന്നും അമ്മൂമ്മ പറയണ്ട മുണ്ടിൽ ആകെ ചെളിയാണ് പത്തെണ്ണം തിരുമണ്ട സമയം കൊണ്ട് ഞാൻ ഒരെണ്ണം കഴുകുന്നത് മുറുക്കാൻ കറയുടെ കാര്യംപിന്നെയുണ