Aksharathalukal

നഴ്സിംഗ് ഡയറി 2

അന്ന് നല്ല മഴ ഉണ്ടായിരുന്നു... അതിനൊത്ത ഇടിയും മിന്നലും.. വെളുപ്പിന് രണ്ടു മണി ആയിട്ട് പോലും ഏതൻ വീട്ടിൽ ലൈറ്റ് പകൽ പോലെ കത്തി കിടന്നു..

              നല്ല ഉറക്കത്തിൽ കിടന്നു എന്തോ സ്വപ്നം കണ്ടു എഴുന്നേറ്റ കനകത്തിനു വെളിക്കെറങ്ങാൻ തോന്നി... മഴ കണ്ട് മടിച്ചെങ്കിലും ഒരു കുടയെടുത്തു പുറത്തെ ലൈറ്റ് ഇട്ട് ഇറങ്ങി....

               കാര്യം കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ഒരു അലർച്ച അവൾ കേട്ടത്... അത് ഏതൻ വീട് തന്നെ... നോക്കിയപ്പോ നല്ല വെളിച്ചവും ഉണ്ട്...പരിഭ്രാന്തിയിൽ അവൾ അകത്തേക്ക് ഓടി...

              കിടന്നുറങ്ങിയ പരമനെ വിളിച്ചുണർത്തി... കാര്യം പറഞ്ഞു.... ടോർച്ചും കുടയും, വടിയുമൊക്കെയായി രണ്ടാളും അങ്ങോട്ടേക്ക് പാഞ്ഞു.....

നഴ്സിംഗ് ഡയറി 2 Part 2

നഴ്സിംഗ് ഡയറി 2 Part 2

0
146

കുറ്റി കാടിനുള്ളിൽ കൂടി കയ്യാലയും കടന്നു രണ്ടാളും എതൻ വീടിന്റെ പുരയിടത്തിലൂടെ നടക്കാൻ തുടങ്ങി ... പെട്ടെന്ന് കനകം പരമുവിന്റ തോളിൽ പിടിച്ചു... അതുവരെ ഉള്ള ധൈര്യം ചോർന്ന പോലെ തോന്നി അയാൾക്ക്...കനകത്തിന്റ മുഖത്ത് നോക്കി, മനസിനെ ദൃഢ പെടുത്തി ഒരുമിച്ചങ്ങട് നടന്നു..       \"നിങ്ങൾ ഒന്നും മിണ്ടാതെ പോണേ അടുക്കള വശം കൂടി പോകാം \"        അടുക്കള കതകു പൂട്ടി ഇരിക്കുന്നു... തള്ളി നോക്കി ഫലം കാണാതെ വീടിനു വലം വയ്ക്കാൻ തുടങ്ങി.... പെട്ടെന്ന് ആണ് കനക അത് കണ്ടത്... അടുക്കള കഴിഞ്ഞുള്ള മുറിയുടെ ജനൽ കാർട്ടന്റെ ഉള്ളിൽ ഒരാൾ... കയ്യിൽ കത്തിയുമായി... കുറച്ചു കൂനുള്ളത് പോലെ.. ഒരു ന