Aksharathalukal

അപ്പൂപ്പൻ കഥകൾ മൂന്ന്

സ്വപ്നം- മൂന്ന്

എടാ വല്യച്ഛന്‍ വിളിച്ചു-നീ ആ കന്നുകാലിപ്പാലത്തിനു വടക്കു വശത്തുനിന്ന് കിഴക്കോ‍ട്ട് നോക്കിയിട്ടുണ്ടോ.

ഉണ്ട് വല്യച്ഛാ ഞാന്‍ പറഞ്ഞു.

അവിടം മുഴുവന്‍ തരിശു നിലങ്ങളല്ലേ. കണ്ടാല്‍ തന്നെ മുടിഞ്ഞു കിടക്കുന്ന സ്ഥലമാണെന്ന് തോന്നും.

എന്താ വല്യച്ഛാ?

അത് മറ്റൊരു ചതിയുടെ കഥയാണ്. വല്യച്ഛന്‍ വ്യസനത്തോടെ പറഞ്ഞു. പണ്ട് പകപോക്കാനായി ഒരു രാജാവ് സ്വന്തം മകളുടെ ഭര്‍ത്താവിനെ വിദേശിയായ ഗോറിക്ക് ഒറ്റിക്കൊടുത്തു. ഇത് നൂറു പറ കണ്ടത്തിനു വേണ്ടി ഒരു രാജ്യ സ്നേഹിയേ ബ്രിട്ടീഷ് കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇന്നോ ജാതിക്കും മതത്തിനും വേണ്ടി രാജ്യത്തേ മൊത്തം ഒറ്റിക്കൊടുക്കുന്നു. എന്നാ നമുടെ നാടു നന്നാനുന്നത്. കഷ്ടം.

അതു പോട്ടെ. ബ്രിട്ടിഷ് കാരില്‍നിന്ന് രക്ഷപെട്ട ഒരു കുതിരപക്ഷി ഉണ്ടായുരുന്നല്ലോ-അദ്ദേഹം ഓടി വന്ന് അഭയം തേടിയത് കന്നുകാലിപ്പാലത്തിനു കിഴക്കു വശത്തുള്ള പൊന്മേലിത്തറയെന്ന വീട്ടിലാണ്. ശങ്കുപ്പണിക്കര്‍ ആണ് കാരണവര്‍. അയാള്‍ കുതിരപക്ഷിയേ വീട്ടിനുള്ളില്‍ ഇരുത്തി. രണ്ടു ദിവസം കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ ഓടി നടക്കുകയാണ്. അവര്‍ പൊന്മേലിത്തറയില്‍ എത്തി. കുതിരപക്ഷി എന്നൊരാള്‍ ഇവിടെ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നും അയാളേ കണ്ടു പിടിക്കാന്‍ സഹായിച്ചാല്‍ പടിക്കല്‍ നൂറു പറ ക്കണ്ടം കൊടുക്കാമെന്നും ശങ്കുപ്പണിക്കരോടു പറഞ്ഞു.

ശങ്കുപ്പണിക്കര്‍ ഉറക്കെ പറഞ്ഞു-ഇവിടങ്ങും ഇല്ല, ഉണ്ടെങ്കില്‍ തന്നെ ഞാന്‍ കാണിച്ചു തരികില്ല--എന്നിട്ട് കണ്ണുകൊണ്ട് ആള്‍ ഉള്ളിലിരിപ്പുണ്ടെന്ന് കാണിച്ചുകൊടുത്തു.

ഇത് ജനലിനിടയില്‍ കൂടി കണ്ട കുതിരപ്പക്ഷി നിന്റെ തറവാട് ഞാന്‍ മുടിക്കുമെടാ എന്ന് ആക്രോശിച്ചുകൊണ്ട് കഠാരി എടുത്ത് സ്വന്തം വക്ഷസ്സില്‍ കുത്തിയിറക്കി അവിടെ വിണു മരിച്ചു..

എന്നിട്ടാവീട്ടുകാര്‍ ഇപ്പോഴും സുഖമായിരിക്കുന്നോ--രാംകുട്ടന്‍ പല്ലു കടിച്ചുകൊണ്ടു ചോദിച്ചു.

ഇതു തന്നെ ഞാനും ചോദിച്ചു മോനേ--അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു --ഇല്ലെടാ- എങ്കില്പിന്നെ സത്യധര്‍മ്മാദികള്‍ക്കെന്തു വില! അന്‍പതു കുടുംബാംഗങ്ങളില്‍ നാല്പത്തെട്ടുപേരും ഒന്നൊന്നായി ചത്തുകെട്ടു. ആര്‍ക്കും അറിയാന്‍ വയ്യാത്ത സുഖക്കേട്. അവസാനം ശങ്കുപ്പണിക്കരും അയാളുടെ രണ്ടു മക്കള്‍-ഒരാണും ഒരു പെണ്ണും ശേഷിച്ചു. മൂന്നിനും കോങ്കണ്ണ്. കുതിരപക്ഷിയേ കാണിച്ചുകൊടുത്തത് കണ്ണുകൊണ്ടല്ലേ. മുപ്പത്തിമൂന്നാമത്തേവയസ്സില്‍ മകനും മരിച്ചു. ശങ്കുപ്പണിക്കര്‍ മരിച്ചില്ല. അയാള്‍ ഇതെല്ലാം അനുഭവിക്കണ്ടേ. ഒടുക്കം മകളെ കെട്ടിച്ചു വിടാന്‍ സാധിക്കാതെ അയാളും മരിച്ചു.

പിന്നീട് ആ മകള്‍ക്ക് രണ്ടുമക്കള്‍-ഒരാണും ഒരു പെണ്ണും--ആണ്‍കുട്ടി സൂക്ഷം മുപ്പത്തിമൂന്നാമത്തേ വയസ്സില്‍ മരിച്ചു--

ആപെണ്ണിനും ഇതുപോലെ ഒരാണും ഒരുപെണ്ണും--ആണ്‍കുട്ടി മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ മരിച്ചു--ഇങ്ങനെ തുടര്‍ന്നു പോരുന്നു. ആ നൂറുപറക്കണ്ടമാണ് നശിച്ചു നാറാണക്കല്ലുവച്ചു കിടക്കുന്നത്. രണ്ടുകൊല്ലം മുന്‍പ് ആദ്യമായി അവിടുത്തേ ഒരാളിന് അറുപതു വയസ്സു തികഞ്ഞു-കെങ്കേമമായി ഷഷ്ടിപൂര്‍ത്തി നടത്തി--വല്യച്ഛന്‍ പറഞ്ഞു നിര്‍ത്തി.

വല്യച്ഛോ എന്നു ഞാന്‍ വിളിച്ചപ്പോഴല്ലെ എന്തോ എന്നു വിളികേട്ടുകൊണ്ട് നീയൊക്കെ വന്നെന്നേ ഉണര്‍ത്തിയത്. നിങ്ങടെ കൈയ്യില്‍ ഉണ്ടായിരുന്ന ഉപ്പുപരലും നൂലും ഞാന്‍ കണ്ടില്ലെന്നു വിഛരിക്കണ്ടാ.

ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ ശ്യാം ചോദിച്ചു.

മക്കളേ ഒരു ദിവസം എന്റെ അമ്മയുടെ അച്ഛനേകാണാ‍ന്‍ --അദ്ദേഹം വൈദ്യനായിരുന്നല്ലോ--രണ്ടുപേരു വന്നു. അതില്‍ ഒരാള്‍ക്ക് ഏകദേശം ഇരുപത്തെട്ടു വയസ്സുകാണും. അതി തെജസ്വി. അതാരാണെന്ന് അമ്മയുടെ അമ്മ ചോദിച്ചപ്പോള്‍ അപ്പൂപ്പന്‍പറഞ്ഞത്രേ-ഇത് ആ ശങ്കുപ്പണിക്കരുടെ ചില്വാനം ആണെന്ന്. മുപ്പത്തിമൂന്നു വയസ്സിനപ്പുറം പോകത്തില്ലെന്നും.

എന്റമ്മ പറഞ്ഞതാണ്. അമ്മ അന്നു കുഞ്ഞാണ്. എന്താണപ്പൂപ്പാ ഈ മുപ്പത്തിമൂന്നിന്റെ കണക്ക്--ശ്യാം വീണ്ടും ചോദിച്ചു. അത് ചിലപ്പോള്‍ കുതിരപ്പക്ഷിയുടെ വയസ്സായിരിക്കും.
അനന്തമജ്ഞാതമവര്‍ണ്ണനീയ-
മീ ലോകചക്രം തിരിയുന്ന മാര്‍ഗ്ഗം
അതിന്റെയെങ്ങാണ്ടൊരു കോണില്‍നിന്ന്
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു.

ശുഭം 

അപ്പൂപ്പൻ കഥകൾ സ്പനം രണ്ട്

അപ്പൂപ്പൻ കഥകൾ സ്പനം രണ്ട്

0
53

സ്വപ്നം-രണ്ട്അപ്പൂപ്പാ എന്നിട്ട് പാലാഴി എങ്ങിനെയാ കടഞ്ഞു തുടങ്ങിയത്--ആതിര ചോദിച്ചു.അതു പറയാം മോളേ. അതിനു മുമ്പ് ഇന്നലെ വല്യച്ഛന്റെ അമ്പലത്തില്‍ പൂജ കഴിഞ്ഞില്ലേ. അതു കഴിഞ്ഞ് അപ്പൂപ്പന്‍ ഒന്നു നടുവ് നിവര്‍ത്താമെന്നു വിചാരിച്ച് കിടന്നു.അപ്പോഴുണ്ടെടാ വാതില്‍ക്കല്‍ ഒരു മുട്ട്. ആധികാരികമായ മുട്ടാണ്. പണ്ട് അപ്പൂപ്പന്റെ അച്ഛന്‍ മാത്രമേ ഇങ്ങനെ മുട്ടി കേട്ടിട്ടുള്ളൂ.ശല്യം-ഒന്നു മയങ്ങാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ല--എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട് അപ്പൂപ്പന്‍ എഴുനേറ്റ് വാതില്‍ തുറന്നു. എന്റെ ഭഗവാനേ--രണ്ടുപേര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.നിങ്