Aksharathalukal

ജെന്നി part -3




(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക !)
----------------------


ജെന്നിയുടെ അലറി വിളി കേട്ട് ജെസ്സിയും അവളുടെ അച്ഛനും ജെന്നി നോക്കുന്നിടത്തേക്ക് നോക്കി. സ്വയം മണ്ണെണ്ണ ഒഴിച്ച്ഇ ല്ലാതാകാൻ ശ്രമിക്കുന്ന തോമസിനെയും അതിൽ നിന്നും തോമസിനെ പിന്തിരിപ്പിക്കാൻ നോക്കുന്ന മേരിയേ യും- ആയിരുന്നു അവർ അവിടെ കണ്ടത്. 

\"അപ്പേ ബ്രേക്ക്‌ ചവിട്ട്....!!\"

ജെന്നി അലറി വിളിച്ചു 
പറഞ്ഞു. 

ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി. അച്ഛൻ വണ്ടി നിർത്താൻ കാത്തുന്നി ന്നെതെന്നോണം- ജെന്നി വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. അപ്പോൾ ജെന്നിയുടെ കൂടെ ജെസിയും ഓടി ചെന്നു. ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ചെന്ന് 
തോമസിനെ പിടിച്ചു വച്ചു അപ്പോൾഴേക്കും അത്രയും നേരം തോമസിനെ പിടിച്ചു വച്ചുകൊണ്ടിരുന്ന - മേരി തളർന്ന് അവശയായി നിലത്തോട്ട് വീണു.
ജെന്നിയും ജെസിയും ചേർന്ന് മേരിയെ പൊക്കിയെടുത്ത് അവരുടെ വീട്ടുപടിക്കലിരുത്തി 


\"എന്താ മേരി ഇത്... എന്തുപറ്റി..?!\"


ജെസ്സി നിരാശയോടെ ചോദിച്ചു പക്ഷെ, അതിനുത്തരമായി മേരി പൊട്ടികരയുക മാത്രമാണ് ചെയ്തത്.
കുറച്ച് അപ്പുറം മാറി തോമസിനെ എഴുന്നേൽപ്പിച്ചിരുത്തിയ - ജെന്നിയുടെ അച്ഛനോടായി തോമസ് പറയാൻ തുടങ്ങി.

\"എടാ ജോസേ ഞാനിനി എന്തിനാടാ ജീവിക്കുന്നത്...! ആ.. റ്.. ക്ക്.. ആർക്.... വേണ്ടിയാടാ...!\"

തോമസ് വിതുമ്പി വിതുമ്പി പറഞ്ഞു തീർത്തു.


\"മേരി നീയെങ്കിലും പറ എന്താടി...?!\"

ജെന്നിയുടെ അച്ഛൻ ജോസ് നിസ്സഹായനായി കൈകൂപ്പി ചോദിച്ചു.

മേരി കണ്ണീർ തുടച്ച് മെല്ലെ പറയാൻ തുടങ്ങി.


\"അത്.. ജോസേട്ടാ.. കുറച്ച് മുൻപ് സ്റ്റേഷനീന്ന് വിളിച്ചാർ ന്ന്...\"

മേരിയുടെ വാക്കുക്കൾ ഇടറാൻ തുടങ്ങി.



{കുറച്ച് സമയങ്ങൾക്ക് മുൻപ് }


കരഞ്ഞുകൊണ്ടിരിക്കുന്ന - തോമസിന്റെ ഫോൺ റിങ് ചെയ്യുന്നു 


\"ഹലോ..\"


\"ഹലോ, തോമസ് അല്ലെ..?\"


\"ആ സാറെ മോളെ കിട്ടിയോ സാറെ...?\"


\"ഹമ്.. നിങ്ങളുടെ മോളെന്ന് തോന്നിപ്പിക്കുന്ന ഒരാളെ കിട്ടിയിട്ടുണ്ട്...\"


\"ഏ സാറെ കിട്ടിയോ എവിടാ ഉള്ള എന്റെ കുഞ്...?!\"

\"അത്....\"



\"പറ സാറെ..!\"








(തുടരും..===>)

( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)

( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ... Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ )

ᴩʟꜱ ꜱᴜᴩᴩᴏʀᴛ & ꜰᴏʟʟᴏᴡ ❤‍🩹

ജെന്നി part-4

ജെന്നി part-4

4.7
257

(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക...!)\"അത് പിന്നേ...\"\"മനുഷ്യനെ പേടിപ്പിക്കാതെ പറ സാറേ....!!\"തോമസിൻ്റെ സ്വരം മാറിയത് കണ്ടപ്പോൾ പോലീസുകാരൻ പറയാൻ തുടങ്ങി \"എനിക്കും ഒരു മോളൂ ള്ളൂള്ളതാ... കേട്ടോ...എനിക്ക് നേരാവണ്ണം പറയാൻ അറിയാഞ്ഞിട്ടല്ല....!\"\"ക്ഷമിക്കണം സാറേ എൻ്റെ അവസ്ഥ അതായൊണ്ടാ...\"\"മ്മ്...\"\"പറ സാറേ ൻ്റെ മോൾ....?!\"\"ഹ്മം...\"അയാളൊരു ദ്വീർ ഘനിശ്വാസം എടുത്തു...എന്നിട്ട് ഒറ്റ ശ്വാസത്തിൽ പറയാൻ തുടങ്ങി...\"നിങ്ങളുടെ മോൾ എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി ഇന്ന് 6: 32ന് \'ടീ വിത്ത് ടോം \' കോഫി ഷോപ്പിൽ നിന്നും 300മീറ്റർ മാറി അടുത്