ശിവദം
ശിവനാമമോതുവാൻ നാവുനൽകിയ
ഭഗവൽ പ്രസാദമാണെൻ കുഞ്ഞേ നീ
ശിവാനി.. എന്നല്ലാതെന്തോതും ഞാൻ
നിൻ കാതുകളിൽ പൊൻ കണ്മണി
കഷ്ടതയേറെ നിറഞ്ഞൊരു ജീവനിൽ
അലിവോടെ കനിവോടെ തിരികെ തന്നു
എൻ നിധിയെ..
അലിവോടെ കനിവോടെ തിരികെ തന്നു
കണ്മണിയേ.. പൊൻ കണിയേ..
നീയില്ലാതെൻ ജീവൻ ശൂന്യമോ
അന്നമേകിയപ്പോൾ അന്നദാതാവായി
പിച്ചവച്ചു നടന്നപ്പോൾ കളിത്തോഴാനായ്
കൊലുസുപോയൊരുന്നാൾ കൊഞ്ചി കരഞ്ഞപ്പോൾ
അയ്യപ്പനായ് വന്നു തിരികെ നൽകി
കൊലുസ്.. തിരികെ നൽകി..
ശിവനാമമോതുവാൻ നാവുനൽകിയ
ഭഗവൽ പ്രസാദമാണെൻ കുഞ്ഞേ നീ
ശിവാനി.. എന്നല്ലാതെന്തോതും ഞാൻ
നിൻ കാതുകളിൽ പൊൻ കണ്മണി