Aksharathalukal

❤️ഭാഗം 23❤️

\"ഹലോ\", എബി പതിയെ അവളുടെ പിറകിലായി വന്നു നിന്നു വിളിച്ചു. എന്താണ് നടക്കുന്നത് എന്ന് ആലോചിച്ചുകൊണ്ടു നിന്ന അവൾ അവൻടെ ശബ്‌ദം കേട്ട് ഒരു ഞെട്ടലോടെ തിരിഞ്ഞു അവനെ നോക്കി. ആ സമയത്തു തന്നെ ആമിയും സാമും അവരുടെ അടുക്കലേക്കു വന്നു.

\"എന്നാ പണിയ എല്ലാവരും കൂടെ ഒപ്പിച്ചത്?\', മൂന്ന് പേരുടെയും മുഖത്തു മിന്നി മായുന്ന കള്ള ലക്ഷണം കണ്ടു ശ്രയ കൈകൾ നെഞ്ചിൽ പിണച്ചുകൊണ്ടു ഗൗരവത്തിൽ ചോദിച്ചു.

\"ഏയ് ഞങ്ങൾ അങ്ങനെ പ്രതേകിച്ചൊന്നും ചെയ്തില്ല. AMH-ൽ വർക്ക് ചെയ്യുന്ന ഒരു ഡോക്ടറിനു താൻ റിപ്പോർട്ട് ചെയ്യേണ്ട ഇമ്മീഡിയറ്റ് ഹെഡ് ആയ ഡോക്ടറിൽ നിന്നും നിരന്തരമായ ഹരാസ്സ്മെന്റ്റ് നേരിടേണ്ടി വന്നു. ഞങ്ങളുടെ ശ്രദ്ധയിൽ അതു പെടുകയും ഞങ്ങൾ ആ ഡോക്ടറിനെ പുറത്താക്കുകയും ചെയ്തു. പിന്നെ ഭാവിയിൽ ഇങ്ങനെ ഒരു സംഭവം ആവർത്തിക്കപ്പെടാതിരിക്കേണ്ടതിനു വേണ്ടി ഒരു സ്റ്റേറ്റ്മെൻറ്റ്  റിലീസ് ചെയ്തു. അത്രേയുള്ളു പ്യുർലി പ്രൊഫഷണൽ.\", ഒരു കള്ള ചിരിയോടെ ആമി അവൾക്കു നേരെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു. ശ്രയ ഫോണിലേക്കു നോക്കിയതും ഒരു ചെറു ഞെട്ടലോടെ വീണ്ടും തൻടെ മുമ്പിൽ ഒരു കൂസലും ഇല്ലാതെ ചിരിച്ചു നിൽക്കുന്ന മൂവർസംഘത്തെ മാറി മാറി നോക്കി.

\"എ സ്മാൾ ഗിഫ്റ്റ് ഫോർ മൈ ഫ്യുചർ ഫാദർ-ഇൻ-ലോ. എന്തായാലും തൻടെ സന്തോഷം കണ്ടു സഹിക്കവയ്യാതല്ലേ എൻടെ ഭാവി അമ്മായി അപ്പൻ അത്രെയും ഒക്കെ കാട്ടിക്കൂട്ടിയത്. അപ്പോൾ ഇന്നത്തെ ഫങ്ഷൻ കഴിയുമ്പോൾ തൻടെ സന്തോഷം കണ്ടു വീണ്ടും അങ്ങനെ തോന്നിയാലോ? അത് പാടില്ല.\", ശ്രയയുടെ നോട്ടം കണ്ടു എബി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

\"അതെ. ഇനിയിപ്പോൾ പുള്ളിക്കാരൻ ഇന്നും നാളെയും ഒക്കെ ആയിട്ട് ഫുൾ ബിസി ആയിരിക്കും. കുതന്ത്രങ്ങൾ ഒന്നും ആലോചിച്ചുകൂട്ടാൻ ടൈം കാണില്ല.\", സാം ഒരു പുഛത്താൽ ചാലിച്ച ചിരിയോടെ കൂട്ടിച്ചേർത്തു. ശ്രയ ദീർക്കമായി ഒന്ന് നിശ്വസിച്ചുകൊണ്ടു ഫോൺ ആമിയുടെ കൈയിൽ തിരികെ നൽകി.

\"അയാൾ വെറുതെ ഇരിക്കില്ല.\", അവൾ ഗൗരവത്തിൽ പറഞ്ഞു.

\"അയാൾ വെറുതെ ഇരിക്കണം എന്ന് ഒരു നിർബന്ധവും എനിക്കില്ല. ഐ ആം വെയ്റ്റിംഗ് ഫോർ ഹിം റ്റു ടേക്ക് മോർ സ്‌റ്റെപ്സ് റ്റു ഹിസ് ഡൂം.\", ശ്രയയെ നോക്കി അത് പറയുമ്പോൾ എബിയുടെ വാക്കുകളിൽ ഭയപ്പെടുത്തുന്ന ഒരു തരം ശാന്തത ഉണ്ടായിരുന്നു.

\"ഹ്മ്മ്. അപ്പോൾ ഇതായിരുന്നോ അല്ലെ ഡെന്നിച്ചൻടെ ഒളിച്ചുകളിയുടെ കാരണം?\", ശ്രയ ആലോചനയോടെ ചോദിച്ചു.

\"എബിയും ഡാനിയും ഞാനും മാത്രമെ ഇതിൻടെ പിറകിൽ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെയാണ് ആമി പോലും അറിഞ്ഞത്.\", ശ്രയയുടെ ചോദ്യം കേട്ട് സാം ഒരു പുഞ്ചിരിയോടെ പറഞ്ഞു.

\"പക്ഷെ ഇപ്പോൾ ഡെന്നിച്ചനും കൂടെ അവിടെ..\"

\"അതോർത്തു താൻ ടെൻഷൻ അടിക്കേണ്ട. വൈകിട്ട് കെയിറ അവനിയുവിൽ ഒരു പാർട്ടി അറേൻജ് ചെയ്തിട്ടുണ്ട്. അവൻ അവിടുള്ള ഷോ കഴിയുമ്പോൾ നമ്മളെ ജോയിൻ ചെയ്യും.\" എബിയുടെ മറുപടി കേട്ട് അവൾ ഒരു ആശ്വാസത്തോടെ ചിരിച്ചു.

*************************************************

ശ്രയ ട്രീസക്ക് ആഹാരം കൊടുക്കുകയായിരുന്നു. അവർ ഇരുന്നിരുന്ന ടേബിളിനു ചുറ്റുമായി തന്നെ ആമിയും മീനുവും ഇരിപ്പുണ്ടായിരുന്നു. മറിയ അല്പം മാറി ഒരു ചെയറിൽ ഒറ്റയ്ക്ക് ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. അവിടുന്ന് അല്പം മാറി തന്നെ സാമും എബിയും എന്തോ ഗൗരവമായി സംസാരിച്ചുക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. റിച്ചു ആമ്മിയുടെയും ശ്രയയുടെയും മറിയയുടെയും അടുത്തായി മാറി മാറി ഓടി നടക്കുവായിരുന്നു. 

\"കുഞ്ഞേ, എന്തേലും പ്രശ്നം ഉണ്ടോ?\", ആഹാരം ഒരു സ്പൂൺ ഉപയോഗിച്ചു കോരി തരുന്ന ശ്രയയെ നോക്കി ട്രീസ്സ പതിയെ ചോദിച്ചു.

\"അമ്മച്ചി, പേടിക്കാനൊന്നുമില്ല. ഞങ്ങൾ വർഗീസ് മുതലാളിക്ക് ചെറിയൊരു ഡോസ് കൊടുത്തതാണ്.\", ട്രീസയുടെ ചോദ്യം കേട്ടതും ആമി അവരെ നോക്കി ഒരു ചിരിയോടെ പറഞ്ഞു. ആമിയുടെ മറുപടി കേട്ടിട്ട് ഒന്നും മനസിലാവാതെ സംശയത്തോടെ നോക്കുന്ന ട്രീസയെ കണ്ട് ശ്രയ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ഡോക്ടർ ഗോപിയുടെ ഒരു കാര്യങ്ങളും ശ്രയ അതുവരെ അവരോടു പറഞ്ഞിട്ടിലായിരുന്നു.

\"എൻടെ കുഞ്ഞിനെ ആ മഹാപാപി എന്തൊക്കെയാ? എല്ലാം എൻടെ കുറ്റവ. മനുഷ്യൻ അല്ല അവൻ.\", അവൾ പറഞ്ഞു കഴിഞ്ഞതും അവർ നിറകണ്ണുകളോടെ ശ്രയയെ നോക്കി പറഞ്ഞു. മീനുവും സങ്കടത്തോടെ ശ്രയയെ നോക്കി.  

\"അമ്മച്ചി കരയാതെ..അമ്മച്ചിയുടെ കുറ്റം അല്ല അയാൾ അങ്ങനെ ആയിപോയതു..അയാളുടെ ക്രൂരതയുടെ ഉത്തരവാദിത്തം അയാൾക്ക്‌ മാത്രം ആണ്..അയാൾ ചെയ്ത് ഓരോ കാര്യങ്ങൾക്കും അയാൾ ഇനി എണ്ണി എണ്ണി അനുഭവിക്കാൻ പോവുവ..\", ശ്രയ അവരെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. 

\"അമ്മച്ചി വിഷമിക്കണ്ട. ഇനി ശ്രയക്കു നേരെ ഒരു ചെറു വിരൽ പോലും അനക്കാൻ ഞങ്ങൾ സമ്മതിക്കുവേല. ഇത് അർത്തുങ്കൽ വീട്ടുകാരുടെ വാക്കാ.\", ട്രീസയെ നോക്കി ആമി അത് പറയുമ്പോൾ അവളുടെ വാക്കുകൾക്കു ഭയങ്കരമായ ഒരു ഉറപ്പുള്ളതുപോലെ അവർക്കു തോന്നി. 

\"ഹ്മ്മ്..ഒരുപാട് നന്നിയുണ്ട് ഇത്രെയും എൻടെ കുഞ്ഞിനെ സ്നേഹിക്കുന്നതിനു ഒപ്പം നിൽക്കുന്നതിനു..\", അവർ നന്ദിയോടെ കൈകൾ കൂപ്പിക്കൊണ്ട് ആമിയെ നോക്കി പറഞ്ഞു.

\"ഏയ്..അങ്ങനൊന്നും പറയല്ലേ..ശ്രയ ഞങ്ങളുടെ വീട്ടിലെ കൂടി കൊച്ച...ഇൻ ഡാനിസ് വേർഡ്‌സ്, എൻടെ വൺ ആൻഡ് ഒൺലി നാത്തൂൻ..ഇനിയിപ്പോൾ സൂൺ റ്റു ബി ഒന്നും വേണ്ട..ആ പട്ടം അങ്ങ് തന്നിരിക്കുന്നു..കെട്ടിനു കഷ്ട്ടിച്ചു ഒരു ദിവസം അല്ലെ ഉള്ളു..\", അവൾ ഒരു കുസൃതി ചിരിയോടെ പറയുമ്പോൾ അവളുടെ വാക്കുകൾ കേട്ട് അവരുടെ മൂന്ന് പേരുടെയും മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. 
\"ഡെന്നിച്ചൻ ഒന്നും കഴിച്ചില്ലലോ.\", പെട്ടെന്ന് ഓർത്തതുപോലെ ശ്രയ ചെറിയ വിഷമത്തോടെ ചോദിച്ചു.

\"ശരിയാ. രാവിലെ തൊട്ടു ആ ജ്യൂസ് അല്ലാതെ ഒന്നും കുടിച്ചിട്ടോ കഴിച്ചിട്ടോ ഇല്ല. സൂപ്പർ മാൻ ആണെന്ന വിചാരം. ബാക്കി ഉള്ളവർക്ക ഇവിടെ ടെൻഷൻ.\", പെട്ടെന്ന് ഓർക്കാതെ മീനു സങ്കടത്തോടെയും ചെറു ദേഷ്യത്തോടെയും പറഞ്ഞു. പറഞ്ഞതു എന്താണെന്ന് തിരിച്ചറിഞ്ഞതും അവൾ ഒരു വിളർച്ചയോടെ ബാക്കി ഉള്ളവരെ നോക്കി. ട്രീസയും ശ്രയയും ആമിയും അവളെ തന്നെ നോക്കുവാണ്. 

\"ആ..അത്..\", അവൾ ഇരുന്നു വിക്കാൻ തുടങ്ങി.

\"അത്?\", ശ്രയയും ആമിയും ഒരു കുസൃതി ചിരിയോടെ ഒരു പോലെ ചോദിച്ചു.

\"ഞാൻ..ഞാൻ കഴിച്ചു കഴിഞ്ഞു..\", അവൾ പറഞ്ഞുകൊണ്ട് പെട്ടെന്ന് എഴുന്നേറ്റു പോയി. അവളുടെ പോക്ക് കണ്ടു ശ്രയയും ആമിയും ചിരിച്ചു.

\"ആ പോത്തിനു എങ്ങനാടാ ഈ പാവത്തിനെ സെറ്റ് ആയതു?\", ആമി രഹസ്യം പോലെ ശ്രയയുടെ കാതിലായി ചോദിച്ചു.

\"എൻടെ ഡെന്നിച്ചൻ പോത്തൊന്നും അല്ല.\", ശ്രയ അവളെ കൂർപ്പിച്ചു നോക്കികൊണ്ടു പറഞ്ഞു.

\"അച്ചോടാ..സ്നേഹം കവിഞ്ഞൊഴുകുവാണല്ലോ പെങ്ങളൂട്ടിക്ക്..\", ആമിയുടെ മറുപടിയിൽ ഇരുവരും ചിരിച്ചു. ചിരിയുടെ ഇടയിൽ ആണ് ശ്രയയുടെ മിഴികൾ മറിയയിൽ പതിഞ്ഞത്. മറിയ വിവാഹത്തിനു സമ്മതിച്ചെങ്കിലും അവളോട് ഒന്ന് ഇതുവരെ സംസാരിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. ചടങ്ങുകൾക്ക് പോലും ഒഴുവായി നിൽക്കുന്നതുപോലെ ആണ് അവൾക്കു അനുഭവപ്പെട്ടത്. 

\"ആമി, അമ്മച്ചിക്ക് എന്നെ ഒട്ടും ഇഷ്ട്ടമായില്ലേ?\", അവൾ റിച്ചുവിനോട് എന്തോ പറഞ്ഞുക്കൊണ്ടിരിക്കുവായിരുന്ന മറിയയെ കണ്ണുകൊണ്ടു കാണിച്ചുകൊണ്ട് ചോദിച്ചു.

\"അമ്മച്ചിക്ക് ഇച്ചിരി മസിലു പിടുത്തം ഉണ്ട്. അത്രേ ഉള്ളു. കല്യാണത്തിനു ഇഷ്ടമല്ലായിരുന്നെങ്കിൽ അന്ന് ഹോട്ടലിൽ വെച്ച് നിന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കില്ലായിരുന്നു. അത് അമ്മച്ചിയുടെ പച്ചകൊടിയായിരുന്നു കൊച്ചെ.\"

ആമി പറഞ്ഞതു കേട്ടിട്ടു അവൾക്കൊരു ആശ്വാസം തോന്നി. അവൾ ഒന്നുകൂടെ മറിയയെ തിരിഞ്ഞു നോക്കി. ഇത്തവണ അവളുടെ മുഖത്തു ഒരു ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.

*************************************************

വർഗീസും ആനിയും ഡാനിയും നേരെ കമ്പനിയിലേക്കായിരുന്നു പോയത്.

\"മീഡിയക്കു സ്റ്റെറ്റ്മെന്റ്റ് വേണം. കോൾസ് വന്നോണ്ടിരിക്കുവാണ്‌. മൂന്നു കമ്പനീസ് ആണ് ഇപ്പോൾ തന്നെ MOU (Memorandum of Understanding) വിനെ കുറിച്ച് ഇനി ഒന്നുടെ ചിന്തിക്കണം എന്ന്‌ പറഞ്ഞിരിക്കുന്നത്. പപ്പാ, ദി സിറ്റുവേഷൻ ഈസ് സീരിയസ്. അർത്തുങ്കൽ ഗ്രൂപ്പിൻടെ ഓപ്പോസിറ്റ് നിൽക്കാൻ ഒരു കമ്പനീസും തയ്യാറാവില്ല.\", സംസാരിച്ചുക്കൊണ്ടിരുന്ന കോൾ കട്ട് ചെയ്തുകൊണ്ട് ഡാനി വർഗീസിനെ നോക്കി പറഞ്ഞു. അയാൾ ദേഷ്യത്തോടെ മുന്നിൽ ഉള്ള ടേബിളിൽ ആഞ്ഞു പ്രഹരിച്ചു. രക്ത വർണ്ണമായ കണ്ണുകളുമായി നിൽക്കുന്ന വർഗീസിനെ ആനി പേടിയോടെ നോക്കി. എന്നാൽ ഡാനിയുടെ ചുണ്ടിൻടെ കോണിൽ മാത്രം ഒരു പുഞ്ചിരി വിരിഞ്ഞു.

\"അവനെ വിളി..\", അയാൾ ദേഷ്യത്തോടെ പറഞ്ഞു.

\"പപ്പാ..\"

\"കോൾ ഹിം ഡാനിയേൽ\", അതൊരു അലർച്ചയായിരുന്നു.

എബിയും സാമും സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് എബിയുടെ ഫോണിലേക്കു ഒരു അൺനോൺ നമ്പറിൽ നിന്നും കോൾ വന്നത്. കോൾ എടുത്തു മറുസൈഡിൽ നിന്നും ഉള്ള ശബ്ദം കേട്ടതും അവൻടെ ചൊടികളിൽ ഒരു വിജയ ചിരി വിരിഞ്ഞു.

\"ഹലോ\"

\"ഹലോ. ദിസ് ഈസ് എബിൻ സ്കറിയ. ഹു ഈസ് സ്പീകിംഗ്?\", മറുതലക്കലെ ശബ്ദത്തിൻടെ ഉടമയെ മനസിലായെങ്കിലും മനസിലാവാത്തപോലെ അവൻ പറഞ്ഞു.

\"ഞാൻ...വർഗീസ് എബ്രഹാം ആണ്.\", വന്ന ദേഷ്യത്തെ കടിച്ചുപിടിച്ചുകൊണ്ടു അയാൾ പറഞ്ഞു.

\"ഓ..വാട്ട് എ സർപ്രൈസ്..എന്താ പെട്ടെന്ന് പോയി കളഞ്ഞത്?\", അവൻ ഒരു പുച്ഛചിരിയോടെ ചോദിച്ചു. അവൻടെ ചോദ്യത്തിലൂടെ മറുതലക്കൽ ഉള്ള വെക്തി ആരാണെന്നു സാമും മനസിലാക്കി.

\"എന്താ എബിൻ സ്കറിയക്കു വേണ്ടത്?\"

\"എന്ത്?\"

\"പന്ത് എപ്പോഴും നിങ്ങളുടെ കോർട്ടിൽ ആവണം എന്നില്ല. അത് ഓർമ്മ വേണം.\", വർഗീസ് ദേഷ്യത്തോടെ പറഞ്ഞു.

\"അതൊക്കെ അവിടെ നിൽക്കട്ടെ. വർഗീസ് മുതലാളിക്ക് ഇപ്പോൾ എന്താ വേണ്ടത്?\"

\"ആ സ്റ്റേറ്റ്മെൻറ്റ് എത്രെയും വേഗം പിൻവലിക്കണം.\"

\"അത് നടക്കില്ലലോ വർഗീസ് മുതലാളി. വേറെ എന്തേലും ആഗ്രഹം ഉണ്ടോ? എൻടെ ഭാവി അമ്മായിയപ്പൻ എന്ന കൺസിഡറേഷനിൽ ഞാൻ എന്തേലും ചെയ്തു തരണ്ടേ.\"

\"എബിൻ..\", അയാൾ ദേഷ്യത്താൽ മുരണ്ടു.

\"ദേഷ്യപെടുവൊന്നും ചെയ്യല്ലേ ചിലപ്പോൾ ആ പേര് കൂടി പുറത്തു വിടാൻ ഞങ്ങൾക്കു തോന്നും.\", വളരെ സാമട്ടിൽ എബി പറഞ്ഞു.

\"ഞാൻ എന്താ ചെയ്യേണ്ടത്?\", അയാൾ ദേഷ്യം കടിച്ചുപിടിച്ചുക്കൊണ്ട് ചോദിച്ചു. അയാളുടെ ചോദ്യം കേട്ടതും ഇത്തവണ ഡാനിയുടെ മുഖത്തു ഒരു വിജയ ചിരി വിരിഞ്ഞു.

*************************************************

രാത്രിയിൽ മറിയയും ട്രീസയും ഒഴിക്കെ 
എല്ലാവരും കെയിറ അവനിയുവിൽ ഉണ്ടായിരുന്നു. റിച്ചു ശ്രയയുടെ മേൽ ചാരി ഇരുന്നു കൊണ്ട് അവൻടെ ഐപാഡിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ബാക്കി എല്ലാവരും ഫ്രണ്ട് ഹോളിലെ സോഫകളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. 

\"നീ അയാളോട് എന്താ ചോദിച്ചത്?\", ആമി എബിയെ നോക്കി ചോദിച്ചു.

\"ഞാൻ ചോദിച്ചു എന്ന് പറയുന്നതിലും ഡാനി ചോദിച്ചു എന്ന് പറയുന്നതാവും ബെറ്റർ.\", എബി ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശ്രയയും ആമിയും മീനുവും അവനെ സംശയത്തോടെ നോക്കി. അതുകണ്ട് അവൻ ഒരു പുഞ്ചിരിയോടെ തുടർന്നു. \"സത്യത്തിൽ അങ്ങേർക്കു ഒരു ഡോസ് കൊടുക്കണം എന്നു മാത്രമെ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അതിനു പേരുൾപ്പടെ റിവീൽ ചെയ്യാനായിരുന്നു പ്ലാൻ. പക്ഷെ അപ്പോഴാ ശ്രയ ഡാനിയോട് മാരേജിൻടെ കാര്യത്തിൽ ആ റിക്വസ്റ്റ് മേക്ക് ചെയ്തത്.\"

\"സൊ, ഞങ്ങൾ നൈസായി പ്ലാനിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി. നൗ, അർത്തുങ്കൽ ഗ്രൂപ്പിൻടെ ഡിമാൻസ് പ്രകാരം ഈ ഡാനിയൽ മാത്രമേ കെട്ടിന് ഉണ്ടാവത്തൊള്ളു. പേര് പുറത്തു വരാതിരിക്കാനുള്ള പെയിമെൻറ്റ്.\", ഡാനി ഒരു പുച്ഛചിരിയോടെ എബി പറഞ്ഞു തുടങ്ങിയതു പറഞ്ഞു അവസാനിപ്പിച്ചു. 

\"എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി പെട്ടെന്നു ഒരു അറ്റാക്ക് വർഗീസ് മുതലാളിയുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല.\", ആമി ഒന്ന് ദീർക്കമായി നിശ്വസിച്ചുകൊണ്ടു പറഞ്ഞു. 

*************************************************

\"ഹലോ\"

\"ലോങ്ങ് ടൈം, അല്ലെ?\"

\"എന്താ നിങ്ങൾക്ക് വേണ്ടത്?\", ഒരു മയവും ഇല്ലാതെ അവളുടെ ശബ്ദതം ആ അപ്പാർട്ട്മെൻറ്റിൽ പ്രതിധ്വനിച്ചു.

\"ഹാ..കൂൾ ഡൌൺ ഡോറക്ടർ സാറ..\"

\"നിങ്ങൾ എന്നെ പിന്നീടൊരിക്കലും ഉപദ്രവിക്കില്ല എന്ന ഉറപ്പില ഞാൻ അന്ന് നിങ്ങൾ പറഞ്ഞതെല്ലാം കേട്ടത്. അതുകാരണം എൻടെ പേർസണൽ ലൈഫിൽ എനിക്കുണ്ടായ നഷ്ട്ടം ഞാൻ പറയേണ്ട ആവശ്യം ഇല്ലലോ.\"

\"ഹാ. അതെങ്ങെനാ സാറ ശരിയാവുന്നെ. ത്യാഗം ഒന്നും നിനക്കു ചേർന്ന വാക്കുകളല്ല. നീ ആസ്വദിക്കുന്ന ഈ ഫ്യുചർ ഞാൻ തന്ന ധാനം ആണ്.\", പറഞ്ഞു നിർത്തുമ്പോൾ മറുതലക്കലെ ശബ്ദത്തിന് ഗൗരവമേറിയിരുന്നു.

\"ഇപ്പോൾ ഞാൻ എന്താ വേണ്ടത്?\", അവൾ മുഷിച്ചിലോടെ ചോദിച്ചു.

\"നീ നാട്ടിലേക്ക് തിരിച്ചു വരണം.\"

\"വാട്ട്? നോ വേ.\"

\"ഇറ്റ് വാസ്ന്റ്റ് എ റിക്വസ്റ്റ് ഡോക്ടർ സാറ. വന്നേ പറ്റു.\", ആ മറുപടി കേട്ട് സാറയുടെ കൈ ദേഷ്യത്തിൽ ഫോണിൽ മുറുകി.

*******************************************************************************************

തൻടെ ഫോണിൽ എടുത്ത ശ്രയയും എബിനുമായുള്ള ചിത്രം ഒരു പുഞ്ചിരിയോടെ നോക്കിക്കൊണ്ടു ഗാർഡനിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഡാനി. അകത്തു എല്ലാവരുടെയും സംസാരവും ചിരിയും അവനു കേൾക്കാമായിരുന്നു. കെയിറ അവന്യുവിന് വീണ്ടും ജീവൻ വെച്ചതുപോലെ അവനു തോന്നി. പെട്ടെന്നാരോ അടുത്ത് വന്നിരിക്കുന്നതുപോലെ തോന്നിയതും അവൻ തല ഉയർത്തി നോക്കി. 

\"ഞാൻ കൊല്ലാനോ തിന്നാനോ ഒന്നും വന്നെയല്ല. ഭക്ഷണം കഴിക്കാൻ ചേച്ചി വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു.\", അവൻടെ നെറ്റി ചുളിച്ചുള്ള നോട്ടം കണ്ടു അവൾ മുഖം വീർപ്പിച്ചുകൊണ്ടു പറഞ്ഞു.

\"നീ ആരാ എൻടെ കൊച്ചിൻടെ ദൂതനോ?\"

\"അല്ല ദൂതി. നിങ്ങൾ എന്തിനാ മനുഷ്യ എന്നോട് എപ്പോഴും വഴക്കിടാൻ വരുന്നത്.\"

\"ഹലോ, നിൻടെ സാർ വിളി ഒക്കെ എവിടെ പോയി?\"

\"ഊട്ടിക്ക്\", അവൾ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.

\"എന്തായാലും വന്നതല്ലേ. ഇവിടെ ഇച്ചിരി നേരം ഇരുന്നോ.\", പറഞ്ഞു തീരുന്നതിനു മുൻപ് അവൾ അവൻടെ അടുത്തിരുന്നിരുന്നു. അവൻടെ ചൊടികളിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.

\"ഇത് ഇന്നെടുത്ത ഫോട്ടോസ് അല്ലേ? ഞാനും നോക്കട്ടെ.\", അവൾ അവൻടെ ഫോൺ സ്ക്രീനിൽ കാണുന്ന ചിത്രം നോക്കി ഒരു ചിരിയോടെ അവനെ നോക്കി ചോദിച്ചു. ഒരു നിമിഷം അവൻടെ ഹൃദയമിടിക്കാൻ മറന്നതുപോലെ അവനു തോന്നി. 

\"ഹ്മ്മ്\", അവനൊന്നു മൂളിക്കൊണ്ടു ഫോൺ അവളുടെ കൈയിൽ നൽകി. അവൾ വിടർന്ന കണ്ണുകളോടെ ഓരോ ഫോട്ടോ ആയി മാറ്റി മാറ്റി കണ്ടുകൊണ്ടിരുന്നു.

അവളിലെ മിന്നിമായുന്ന ഭാവങ്ങളെ അവൻ ഇമ വെട്ടാതെ നോക്കി ഇരുന്നു. \"അകലാൻ ശ്രമിക്കും തോറും തൻടെ ഹൃദയം അവളോടു കൂടുതൽ കൂടുതൽ അടുക്കുകയാണ്. അവളുടെ മനസിലും താനാണെന്നു കൂടി അറിഞ്ഞതിനു ശേഷം അവളെ അകറ്റി നിറുത്താൻ പോലും കഴിയുന്നില്ല. താൻ സ്വാർത്ഥൻ ആയി പോകുകയാണോ. പാടില്ല. താൻ കാരണം അവൾക്കു ഒരു ദോഷവും വരാൻ പാടില്ല.\", ചിന്തകൾ മനസിനെ ആക്രമിച്ചതും അവൻടെ മുഖം മങ്ങി. 

\"ഡെന്നിച്ച ഈ ഫോട്ടോ അടിപൊളിയാ.\", അവൾ അവനെ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു.

\"അകത്തോട്ടു പോവാം.\", അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈയിൽ നിന്നും ഫോൺ പെട്ടെന്ന്‌ വാങ്ങിച്ചു എഴുന്നേറ്റു പോയി. അവൾ അവൻ പോകുന്നത് നോക്കി അവിടെ ഇരുന്നു. ചെറുതായി നീർമണികൾ കണ്ണുകോണുകളിൽ ഉരുണ്ടു കൂടാൻ തുടങ്ങിയെങ്കിലും അതൊരു വരുത്തി തീർത്ത ചിരിയാൽ മറച്ചുകൊണ്ട് അവളും പെട്ടെന്നു എഴുന്നേറ്റ്‌ അകത്തേക്ക് നടന്നു.

*************************************************

\"ശ്രയ ആൻറ്റി, ബൈ, ഉമ്മ.\", ഇറങ്ങാൻ സമയം ആയതും ശ്രയയുടെ കൈയിൽ ഇരിക്കുകയായിരുന്ന റിച്ചു അവളെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു. അവൾ ഒരു പുഞ്ചിരിയോടെ അവൻടെ കുഞ്ഞി കവിളിലും ഒരു മുത്തം നൽകി.

\"ആഹാ, അപ്പോൾ എനിക്കില്ലേ?\", ഡാനി കള്ള ഗൗരവത്തിൽ ചോദിച്ചു.

\"ഉണ്ടല്ലോ\", അവൻ അവളുടെ കൈയിൽ ഇരുന്നുകൊണ്ട് തന്നെ തൊട്ടടുത്തായി നിന്നിരുന്ന ഡാനിയുടെ കവിളിലും ഒരു ഉമ്മ നൽകി. ബാക്കി ഉള്ളവർ എല്ലാം ഒരു പുഞ്ചിരിയോടെ ആ കാഴ്ച നോക്കി നിന്നു. 

\"എങ്കിൽ ഞങ്ങൾ ഇറങ്ങുവാ.\", എബി പറഞ്ഞതും ശ്രയയുടെ കണ്ണുകൾ അവനെ തേടി എത്തി. ഒരു പുഞ്ചിരി ആയിരുന്നു അവൻടെ മറുപടി. അവളും അവനെ നോക്കി പുഞ്ചിരിച്ചു.

\"ആ, ഇനി പിന്നെ നോക്കാം.\", ആമി ഒരു കുസൃതി ചിരിയോടെ പറഞ്ഞു. അവളുടെ പറച്ചിൽ കേട്ട് അവർ ചമ്മലോടെ മിഴികൾ മാറ്റി. എല്ലാവരുടെയും ഉള്ളിൽ ഒരുപാട് സന്തോഷം നിറഞ്ഞു നിന്ന രാത്രി ആയിരുന്നു അത്. 

*************************************************

\"നീ ജയിച്ചെന്നു കരുതേണ്ട എബിൻ.\", മുഷ്ട്ടിക്കുള്ളിൽ ഇറുക്കിപ്പിടിച്ചിരുന്ന ചിത്രത്തെ കൂടുതലായി ഞെരിച്ചുകൊണ്ടു ഇരുട്ടിൽ ഇരുന്നു ആ രൂപം മുരണ്ടു. ചുരുട്ടിപിടിച്ച ആ കൈയിലേക്കു കണ്ണുനീർ തുള്ളികൾ ധാര ധാരയായി വീണുകൊണ്ടിരുന്നു. \"നീ ഇപ്പോഴും നീ സ്നേഹിക്കുന്നവളുടെ യഥാർത്ഥ ശത്രുവിനെ കണ്ടെത്തിയിട്ടില്ല. അതാ നിൻടെ പരാജയം. ആ സത്യം നിന്നിലേക്കു എത്തുന്നതിനു മുൻപ് ഞാൻ എല്ലാം ചാമ്പൽ ആക്കിയിരിക്കും.\", ഒരു ഭ്രാന്തമായ അട്ടഹാസത്തോടെ ആ ശബ്‌ദം ആ മുറിയിൽ മുഴങ്ങി.

തുടരും...

Post cheyyaan kurachu late aayi ennariyaam. Manapoorvam alla. Endae university classes resume cheyyuvaanu. Athukkaraanam ulla thirakku karanaam irunnu ezhuthaanulla time kittunnila. Ithu maximum length aakkaan shremichittund. Endae storykku akkamshayodum snehathodum kaathirikkunnavarkellaam oru valiya thanks.🥹Ningal ullathukondaanu samayam kandethi kooduthal ezhuthaan thonnunathu. Thank you so much for the support. ❤️❤️❤️❤️❤️❤️❤️

❤️ഭാഗം 24❤️

❤️ഭാഗം 24❤️

5
407

\"ഡെന്നിച്ചൻ അപ്പോൾ ഇന്ന് രാത്രി ഇവിടെ നിൽക്കുവാ എന്ന് ഉറപ്പിച്ചോ.\", ശ്രയ അവനെ നോക്കി ചോദിച്ചു. \"ആ ടി, ഇവിടിരുന്നാലെ എനിക്കു വർക്ക് ചെയ്യാൻ ഒരു മൂഡ് കാണു. കുറച്ചു വർക്സ് ചെയ്തു തീർക്കാൻ ഉണ്ട്. രാമു ചേട്ടൻ എത്താറായോ?\" \"ഹ്മ്മ്. ഇപ്പോൾ എത്തും. പിന്നെ, ഡെന്നിച്ചനു എന്തൊക്കെയോ ടെൻഷൻ ഉള്ളപോലെ എനിക്കു തോന്നുവാ. \", അവൾ അവൻടെ മുഖ ഭാവം ശ്രദ്ധിച്ചുകൊണ്ടു പറഞ്ഞു. \"ഒന്നുവില്ലെടാ. എൻടെ കൊച്ചു ഹാപ്പിയായി പോയി സ്വസ്ഥമായി കിടന്നു ഉറങ്ങു. വേറൊന്നും ഓർത്തു ഇപ്പോൾ ടെൻഷൻ അടിച്ചേക്കല്ലു. കേട്ടല്ലോ.\", അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞു. \"ഹ്മ്മ്\", അവൾ ഒന്ന