Aksharathalukal

പ്രിയപ്പെട്ട ഒരു ദിവസം

ശോ... സമയം 2:30 am ആയി. ഉറക്കം  വരുന്നില്ലല്ലോ . നാളെ ഇനി ഉറങ്ങിപ്പോയാലോ. ഉറങ്ങിയാൽ നാളെ നേരത്തെ എഴുന്നേൽക്കാൻ പറ്റില്ലെങ്കിലോ ചിലപ്പോൾ അതാകും ഉറക്കം വരാത്തത്. അതിനുമാത്രം നാളെ എന്താ ഇത്ര പ്രത്യേകത. നാളെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിവസമാണ്.
നാളെ 20/05/2024. നാളെ ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ കാണാൻ പോവുകയാണ്. ആൾടെ പിറന്നാൾ ആണ് നാളെ. ഒരു വാച്ച് വാങ്ങി വെച്ചിട്ടുണ്ട് അതും കൊടുക്കണം. ഒരുപക്ഷേ അതിന്റെ ഒരു ആവേശം കൊണ്ടായിരിക്കും ഉറങ്ങാൻ കഴിയാത്തത്. രാവിലെ വേറെ കുറെ സ്ഥലത്ത് പോകാൻ ഉണ്ട്. ശരിക്കും പറഞ്ഞാൽ കൂടിക്കാഴ്ച്ച വൈകിട്ട് 6:30ക്കും 
7:00നും ഇടക്കാണ്.
 ഒരു  വിധത്തിൽ നേരം പുലർന്നു.
 എന്റെ കുഞ്ഞിനെ ഇന്ന് സ്കൂളിൽ വിടുന്നില്ല.
 ചേച്ചിയും പിള്ളേരും ഒക്കെ അവധി ആയതുകൊണ്ട് വീട്ടിലുണ്ട്. അവനെ അവർ 
 നോക്കിക്കോളും. 
ഏഹ്.... കുഞ്ഞോ????
 അത് പറയാൻ മറന്നു. ഞാൻ വിവാഹിതയാണ്. എനിക്ക് ഒരു മകനുമുണ്ട്. ഈ ദിവസം അവനു 2 വയസും 8 മാസവും ആണ് പ്രായം.
അപ്പോൾ ഇഷ്ട്ടപെട്ട ആൾ ആരാ?
ഒരുപാട്  സംശയം ആകുന്നുണ്ടല്ലേ.. 
ഡിവോഴ്സ്ഡ് ആണോ?
വിധവ ആണോ?
ഭർത്താവിനു എന്തു പറ്റി?
ശെടാ.... ഇതിപ്പോ എന്റെ മുഴുവൻ കഥ പറയണമല്ലോ...
ഈ ദിവസം എങ്ങനെ പ്രിയപ്പെട്ടതായി എന്ന് അറിയണമെങ്കിൽ ഫ്ലാഷ്ബാക്ക് അറിയണമല്ലോ...
പറയാം.
എനിക്ക് ഏറെ ഇഷ്ട്ടപെട്ട പേരാണ് ദിയ. ജീവിതത്തിൽ അച്ഛനും അമ്മയും ഇട്ട പേര് മാറ്റാൻ തോന്നിയില്ല. അതുകൊണ്ട് എന്റെ കഥയല്ലേ ഞാൻ എനിക്ക് ദിയ എന്ന പേര് നൽകുന്നു. 
ഞാൻ ദിയ.
വയസ് 26.

                                        തുടരും...


പ്രിയപ്പെട്ട ഒരു ദിവസം

പ്രിയപ്പെട്ട ഒരു ദിവസം

5
160

എന്റെ കുട്ടികാലം അത്ര മനോഹരം ഒന്നും അല്ലായിരുന്നു.എനിക്ക് ഒരു വയസാകുന്നെന്നു മുന്നേ ഒരു അനുജൻ ജനിച്ചു. എന്നാലും ആദ്യത്തെ പെൺകുട്ടി ആയോണ്ട് നല്ലോണം നോക്കി എന്നൊക്കെ ആണ് പറയുന്നേ. എനിക്ക് ഓർമയില്ലാത്ത പ്രായം അല്ലെ. അത് പോട്ടെ,എനിക്ക് ഒരു 6 വയസുള്ളപ്പോൾ തൊട്ടുള്ള കാര്യങ്ങൾ അത്യാവശ്യം ഓർമയിൽ ഉണ്ട്. പ്രതേകിച്ചു അനുഭവിച്ച അവഗണകൾ. ഞാൻ ചെറുതിലെ നല്ലോണം കറുത്തിട്ടാണ്. കറുപ്പിന് ഏഴു അഴകൊന്നൊക്കെ വെറുതെ പറയുന്നതാ. ഒരു  രണ്ടാം ക്ലാസ്സുവരെ എനിക്ക് നീളൻ മുടി ഒന്നുമില്ല. മൊട്ടത്തലയാണ്. ഒന്നാം ക്ലാസ്സുവരെ ഞാൻ വീട്ടിൽനിന്നും ഒത്തിരി ദൂരെ ഒരു സ്കൂളിലാണ് പഠ