പ്രിയപ്പെട്ട ഒരു ദിവസം
എന്റെ കുട്ടികാലം അത്ര മനോഹരം ഒന്നും അല്ലായിരുന്നു.എനിക്ക് ഒരു വയസാകുന്നെന്നു മുന്നേ ഒരു അനുജൻ ജനിച്ചു. എന്നാലും ആദ്യത്തെ പെൺകുട്ടി ആയോണ്ട് നല്ലോണം നോക്കി എന്നൊക്കെ ആണ് പറയുന്നേ. എനിക്ക് ഓർമയില്ലാത്ത പ്രായം അല്ലെ. അത് പോട്ടെ,എനിക്ക് ഒരു 6 വയസുള്ളപ്പോൾ തൊട്ടുള്ള കാര്യങ്ങൾ അത്യാവശ്യം ഓർമയിൽ ഉണ്ട്. പ്രതേകിച്ചു അനുഭവിച്ച അവഗണകൾ. ഞാൻ ചെറുതിലെ നല്ലോണം കറുത്തിട്ടാണ്. കറുപ്പിന് ഏഴു അഴകൊന്നൊക്കെ വെറുതെ പറയുന്നതാ. ഒരു രണ്ടാം ക്ലാസ്സുവരെ എനിക്ക് നീളൻ മുടി ഒന്നുമില്ല. മൊട്ടത്തലയാണ്. ഒന്നാം ക്ലാസ്സുവരെ ഞാൻ വീട്ടിൽനിന്നും ഒത്തിരി ദൂരെ ഒരു സ്കൂളിലാണ് പഠ