വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് ശാന്തമായില്ല. തലവേദന എന്ന കാരണവും പറഞ് ഞാൻ വേഗം പോയി കിടന്നു. രാത്രി കഴിക്കാൻ അമ്മ എത്ര നിർബന്ധിച്ചിട്ടും വേണ്ട എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി.
അന്ന് രാത്രി കിടന്നെങ്കിലും എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. അന്നത്തെ സംഭവങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു എന്തിനെന്നില്ലാതെ ഉള്ള് പിടഞ്ഞു. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ആ വ്യക്തിക്ക് വേണ്ടി ഞാൻ എന്തിനാണിങ്ങനെ...........😓
അത്രയേറെ പ്രിയപെട്ടവനാണോ അവൻ എനിക്ക്...... അവന് വേണ്ടി എന്റെ വീട്ടുകാരെ പോലും എതിർക്കാൻ ഞാൻ തയ്യാറായി.....ഇത്രയും ധൈര്യം എനിക്കെവിടെനിന്നുകിട്ടി..... ഇനി അവൻ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞാലോ... 😰🥺ചിന്തിക്കാൻ പോലും കഴിയുന്നില്ല എനിക്ക്...
എന്തൊക്കെ തന്നെ ആയാലും അവനെ പറ്റി കൂടുതൽ അറിയണം.....
ഓരോന്നും ആലോചിച് കിടന്നു....
എപ്പോഴോ നിദ്ര എന്നിൽ സ്ഥാനം പിടിച്ചു.......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
പിറ്റേന്ന് രാവിലെ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത് കണ്ടു അമ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി...
\" മ്മ്.. ന്തേ നോക്കണേ... \"🤨
\"ഒന്നുമില്ലേ... ന്തു പറ്റി ന്റെ പൊന്നുമോള് നേരത്തെ എണീക്കാൻ \"
\" നേരത്തെ എഴുന്നേറ്റാലും കുറ്റമാണോ.. \"😤
\" ഓ... ഞാനൊന്നും പറഞ്ഞില്ലേ.. \"
🩶🩶🩶🩶🩶🩶🩶🩶🩶
അന്ന് കണ്ണാടിക്ക് മുൻപിൽ നിന്ന് എത്ര ഒരുങ്ങിയിട്ടും മതിയാവാത്ത പോലെ... മുടി അഴിച്ചിട്ടു നോക്കി... പിന്നിയിട്ടു നോക്കി....
\" ഓ... തേങ്ങ ഇതെല്ലാം കൂടെ ഞാൻ ഒരുദിവസം വെട്ടി കളയും. \"😤
അവസാനം ഒരുപാടു നേരത്തെ പരിശ്രമത്തിനോടുവിൽ മുടി പോണിറ്റൈൽ കെട്ടി ഒതുക്കി വച്ചു.....കണ്ണെഴുതി...പിന്നെ ഒരു കുഞ്ഞി കറുത്ത പൊട്ടും...എന്റെ ഒരുക്കം കഴിഞ്ഞു.
മ്മ്.. ഇപ്പൊ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്... 😉ഈ സൗന്ദര്യത്തിന് മുന്നിൽ മയങ്ങി വീഴാത്ത ഏതെങ്കിലും മഹാരാജാക്കന്മാർ ഉണ്ടാവോ.....!😁
മ്മ് മഹാരാജാവൊന്നും വേണ്ട എനിക്ക് ആ പാവം മുസൽമാനെ ഇങ്ങു തന്ന മതിയേ അല്ലാഹുവെ... 🫢അയ്യോ അങ്ങനെത്തന്നെ അല്ലേ.. ആർക്കറിയാം.. ആ ഏതേലും ആവട്ടെ..
കൃഷ്‌ണേന്തു + അമീർ....
മ്മ്മ് ചേർച്ചയൊക്കെ ഇണ്ട്.. ശോ! എനിക്ക് വയ്യ.. 😁😁😁
ചുമ്മാ ഓരോന്ന് ആലോചിച് നിന്നപഴാണ് ക്ലോക്കിലേക്ക് കണ്ണ്പോയത്..
\"അയ്യോ! ലേറ്റ് ആയി..\"😳
\"മാതാശ്രീ ഞാൻ പോവാണേ....!\"
ഓടുന്ന ഓട്ടത്തിൽ മറുപടിക്ക് കാത്തു നിൽകാതെ വിളിച്ചു പറഞ്ഞു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
സ്കൂളിൽ ചെന്ന് ആദ്യം തിരഞ്ഞത് ആദിയെ ആയിരുന്നു. പക്ഷെ അവൻ വന്നതോ ബെൽ അടിക്കാൻ വെറും 5 മിനിറ്റ് മാത്രം ഉള്ളപ്പോൾ.
\" ഓ തമ്പുരാന് എഴുന്നള്ളാൻ സമയം ആവുന്നതേ ഉള്ളോ.. ഒന്നിങ്ങോട്ട് വേഗം വാഡാ പോത്തേ..\"🤨😠
കളിയാക്കലും ദേഷ്യവും കലർന്ന എന്റെ സംസാരം കേട്ട് അവനൊന്നു ഇളിഞ്ഞു ചിരിച്ചു.😁എന്റെ അടുത്ത് വന്നിരുന്നു.
അമീർ നെ പറ്റി ഞാൻ ചോദിക്കാൻ പോയതും ആദി പറഞ്ഞു....
\"നിന്റെ മൊയ്‌ദീനെ പറ്റി ഞാൻ അന്വേഷിച്ചു അവൻ 9H ൽ ആണ്... പിന്നെ മുഴുവൻ പേര് മുഹമ്മദ് അമീർ. ആള് ഡീസന്റ് ആണ്. പിന്നെ വേറൊരു കാര്യം ഉള്ളത് എന്താന്ന് വച്ചാൽ....\"🤭
\"ഏന്താ കാര്യം \" 🫣ഞാൻ പുരികം ചുളിച്ചു പിടിച്ചു ആകാംഷയോടെ ചോദിച്ചു.
\"ചെക്കൻ സിംഗിൾ ആണ് മോളേ...😁
പിന്നെ എന്റെ അത്ര ഒന്നും എത്തിലെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. \"
\" അയ്യോ.. അവനേതായാലും നിന്നെ പോലെ അല്ല. ഇനി നി അവനെ നിന്റെ കൂടെ കൂട്ടി നിന്നെപ്പോലെ ആക്കാതിരുന്നാൽ
മതി.. \"🤭
\" ആ കണ്ടോ കണ്ടോ കാര്യം കഴിഞ്ഞപ്പോ പെണ്ണിന്റെ സ്വഭാവം മാറിയത് കണ്ടോ.. എന്നെ പോലെ ഒരു ഫ്രണ്ടിനെ കിട്ടയതെ നിന്റെയൊക്കെ ഭാഗ്യം ആണ്... \"😇
\" ഭാഗ്യം അല്ല നിർഭാഗ്യം\"🤭
(അനാമിക )
അത് കേട്ട് എല്ലാവരും ആദിയെ കളിയാക്കി..
ചമ്മി നാറിയ അവന്റെ മുഖം കണ്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല.😅
അങ്ങനെ ഓരോന്നും സംസാരിച്ചും തല്ലു പിടിച്ചും ഇന്റർവെൽ ആയി....
🪻🪻🪻🪻🪻🪻🪻🪻🪻
ഞാൻ വൈഗയെയും കൂട്ടി 9H ലേക്ക് നടന്നു. അവിടെ അവൾക്കറിയുന്ന 2 പെൺകുട്ടികൾ ഉണ്ട് മിത്ര പിന്നെ ഫാത്തിമ. അവരെ കാണാം എന്ന കാരണവും പറഞ്ഞു വൈഗ ക്ലാസ്സിൽ കയറി അവളെ അനുഗമിച് ഞാനും.
വൈഗ അവരുമായി ഓരോന്നും സംസാരിച്ചിരുന്നു ഇടക് ഞാനും അതിൽ പങ്കു ചേരുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ അവനെ തേടി കൊണ്ടിരുന്നു.......
ക്ലാസ്സ്‌റൂമിലെ ആഗമന വാതിലിന്റെ സൈഡിൽ ആയാണ് ഞാൻ നില്കുന്നത്. അപ്പോഴാണ് പുറത്ത് നിന്നും ക്ലാസ്സിലേക്ക് ലക്ഷ്യമാക്കി നടന്നു വരുന്ന അമീർ നെ ഞാൻ കണ്ടത്. 😦
ആ കണ്ണുകൾ പതിവുപോലെ എന്നിൽ ഉടക്കി.എന്റെ കണ്ണിലേക്കുള്ള നോട്ടം വെടിയാതെയാണ് അവൻ ആ ഇടുങ്ങിയ വാതിലിലൂടെ ക്ലാസ്സിലേക്ക് കയറിയത്. ആദ്യമായാണ് ഞാൻ അവനെ അത്രയും അടുത്ത് കാണുന്നത്. 😲
എന്നെക്കാൾ കുറച്ച് കൂടുതൽ ഉയരവും, കട്ടിയുള്ള പുരിഗങ്ങളും, കൗമാരത്തെ കാണിക്കുന്ന മുഖകുരുവും, ചുരുണ്ട കട്ടിയുള്ള നല്ല കറുത്ത മുടിയിഴകളും, ചുണ്ടിൽ മങ്ങിയ ഒരു ചിരിയും, ആരെയും മയക്കുന്ന ആ നോട്ടവും എല്ലാം ഞാൻ രണ്ടു മൂന്ന് ഇഞ്ച് വ്യത്യാസത്തിൽ കണ്ടു.കണ്ണുചിമ്മാതെ അവൻ നീങ്ങുന്ന ഓരോ ദിശയും ഞാൻ നോക്കി നിന്നു. കുറച്ച് നിമിഷത്തേക്ക് എന്റെ ഹൃദയം എന്നിൽ നിന്നും നഷ്ടപ്പെട്ടുപോയപോലെ....
ക്ലാസ്സിൽ കയറി അവൻ എന്നിൽ നിന്നും നോട്ടം വെടിഞ് അവിടെയുള്ള ഒരു പയ്യനോട് ചിരിച് അവനരികിലായി ചെന്ന് ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു. അവനിൽ നിന്നും എന്റെ നേത്രങ്ങളെ മോചിപ്പിക്കുവാൻ എനിക്ക് സാധിച്ചില്ല. ബെൽ അടിച്ചത് പോലും എന്റെ കാതുകൾ കേട്ടില്ല... ആ നിമിഷം ഞാനും അവനും മാത്രമാണ് ആ ക്ലാസ്സ് റൂമിലുള്ളത് എന്നെനിക് തോന്നി.....
🙈🙈🙈🙈🙈🙈🙈🙈
\"എടി.. മതി വാ പോകാം. \"
വൈഗ എന്റെ കൈ മുറുക്കി പിടിച്ചുകൊണ്ട് ക്ലാസ്സിലക്കായി വേഗത്തിൽ നടന്നു.
ഷോക്ക് ഏറ്റത് പോലെ ആയിരുന്നു എനിക്ക് ദേഹം ആസകലം ഒരു മരവിപ്പ് എനിക്ക് അനുഭവപ്പെട്ടു. 😶🌫️അവന്റെ ആ ചിരി.... മുഖം... കണ്ണുകൾ.. എല്ലാം എന്നിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു.
അവനെ കാണും തോറും ഞാൻ അവനിൽ അലിഞ്ഞു ചേരുന്നു. 🩶പാളം തെറ്റിയ തീവണ്ടി പോലെ എന്റെ മനസ്സ് എവിടേക്കോ പായുന്നു.
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ആ ഹവർ മലയാളം പീരിയഡ് ആയിരുന്നു.സർ ക്ലാസ്സ് തുടങ്ങി.............
അമീറിന്റെയും കൃഷ്ണയുടെയും പ്രണയകഥയാണ് നമ്മളിന്ന് പഠിക്കാൻ പോകുന്നത്. 🫣കാഞ്ചനമാല മൊയ്‌ദീൻ പ്രണയ കഥ പോലെ.. ശിവപാർവതി പ്രണയം പോലെ..🩶 അവരുടെ പ്രണയവും തീക്ഷണമായിരുന്നു. അവനെ കാണും തോറും അവൾക്കെന്തെന്നില്ലാത്ത ഒരു അനുഭൂതി.അവൾക് അവളെ തന്നെ നഷ്ടപ്പെട്ടതുപോലെ..... എന്താണെന്ന് നമുക്ക് കൃഷ്ണ യോട് തന്നെ നേരിട്ട് ചോദിക്കാം. എന്തായിരുന്നു കൃഷ്ണ അവനെ കണ്ടപ്പോൾ തന്റെയുള്ളിലെ വികാരം.......
\" നമ്മുടെ നിവിൻപോളി പറഞ്ഞ പോലെ ഓനെ കണ്ടപ്പോ തൊട്ട് ഓ ...ന്റെ സാറേ! \"🙈🤭
\" ഡോ... 😠
ഞാനിവിടെ പ്രശസ്ത കവി തകഴിയുടെ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള സ്റ്റോറി പറഞ്ഞോണ്ടിരിക്കുമ്പോ താനവിടെ എന്ത് സ്വപ്നം കണ്ടോണ്ടിരികുവാടോ..\"🗣️🔥
കരടി സാറിന്റെ അലർച്ച കേട്ടാണ് ഞാനെന്റെ സ്വപ്ന കടലിൽ നിന്നും കര കയറിയത്.😨
\" അത്.. സർ.. ഞ.. ഞാൻ ശ്രദ്ധിക്കായിരുന്നു... സർ. \"😰
ഒരുവിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു. 🥲
\" ആണോ.. എന്നാ താൻ പറ, എന്താ ഈ കഥയുടെ ഉള്ളടക്കം \"
\" അത്.. പിന്നെ പ്രണയമല്ലേ സർ..\"
\"തേങ്ങാക്കൊല...😠 തന്റെ പരെന്റ്സിനെ ഞാനൊന്നു കാണുന്നുണ്ട്. തന്റെ പോക്ക് ശരിയല്ലന്നാ എനിക്ക് തോന്നുന്നത്.\"
\" ആയ്യോ ...സർ... ഞാൻ \"😥
\" ആ മതി മതി.. കാർത്തിക താൻ പറയു.. എന്താണ് ഈ കഥയുടെ ഉള്ളടക്കം..? \"
കേൾക്കാൻ കാത്തിരുന്ന പോലെ സീറ്റിൽ നിന്നും ചാടി എഴുനേറ്റു അവൾ പറയാൻ തുടങ്ങി.......
\"പാവപെട്ട തൊഴിലാളികളോട് ജന്മിമാർ കാണിക്കുന്ന ക്രൂരതകൾ, എത്രയൊക്കെ ജോലിചെയ്താലും കൂലിയായി നെല്ല് നൽകാതെ പണം നൽകുന്നു അത് അവർക്കു ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കാൻ പോലും തികയുന്നില്ല.\"
\" ഓക്കേ ഓക്കേ..ഗുഡ്...കൃഷ്ണ താൻ കേട്ടല്ലോ..? \"
\" കേട്ടു സർ \"😐
"താൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നല്ലോ.. പിന്നെയിതെന്തുപറ്റി ഇനിയെങ്കിലും ക്ലാസ്സിൽ ശ്രദ്ധിച്
ഇരിക്കണം കേട്ടല്ലോ.. Otherwise i will inform your parents.. Ok.."😤
\"സോറി സർ ഇനിയിങ്ങനെ ഉണ്ടാവില്ല..\"
\" മ്മ്.. ഓക്കേ സിറ്റ് \"😑
ക്ലാസ്സിലെ കുട്ടികൾ മുഴുവൻ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്. കൂട്ടത്തിൽ കൂടുതൽ ചിരിക്കുന്നത് കാർത്തിക ആയിരുന്നു അതിൽ ഒരു പുച്ഛവും കലർന്നിട്ടുണ്ടായിരുന്നു....
എനിക്ക് ഏതൊക്കെ വിഷയത്തിൽ മാർക്ക് കുറഞ്ഞാലും മലയാളത്തിൽ എപ്പോഴും ടോപ്പർ ഞാൻ തന്നെയാണ്. അവൾ നേരെ തിരിച്ചും.എനിക്ക് മുമ്പിലെത്താനാണ് അവൾ മലയാളം പഠിക്കുന്നത് തന്നെ. എന്നാൽ ഞാൻ അതൊന്നും കാര്യമാക്കി എടുക്കാറില്ല...
സറിന്റെ ചോദ്യത്തിന് എനിക്ക് പകരം അവൾ ഉത്തരം പറഞ്ഞതിന്റെ ഒരു വിജയച്ചിരി ഞാൻ അവളിൽ കണ്ടു.
\" ഓ അവളുടെ ഒരു ചിരി കണ്ടില്ലേ.. അവൾക്കി ക്ലാസിന്ന് ഷോ എറക്കാനേ കഴിയു.. എക്സാമിന് എപ്പോഴും നീ തന്നെ മുൻപിൽ. \"😖
അനാമിക ആയിരുന്നു അത് കാർത്തിക ഞങ്ങൾക്കിടയിലെ പ്രധാന ശത്രു ആയിരുന്നു. അതിനു കാരണങ്ങൾ ഏറെയാണ്.
\" അവളെ തുറിച്ചു നോക്കികൊണ്ടിരിക്കുകയായിരുന്നു അനാമിക.. \"
\" എടി.. അത് വിട്.. വാ പുറത്ത് പോകാം ബെൽ അടിച്ചു. \"
വൈഗ പറഞ്ഞത് കേട്ടത്തോടെ അനാമിക പുറത്തേക്കായി നടന്നു. കൂടെ ഞാനും.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഇന്റർവെൽ ന് ഞാൻ അമിറിനെ നോക്കി നിന്നതിനെ പറ്റി എല്ലാവർക്കും വിഷതീകരിച്ചു കൊടുക്കുകയായിരുന്നു വൈഗ
.. ആദി ഒരു ആക്കിയ ചിരിയോടെ എന്നെ നോക്കുന്നുമുണ്ട്.🤭
ഞാൻ ഒന്നും മിണ്ടാതെയാണ് അവിടെ നിന്നത്. കാരണം എന്റെ ചിന്തകളെല്ലാം അവനിൽ സ്ദംബിതമായിരുന്നു.🫠 അവനുമൊത്തുള്ള ഓരോ നിമിഷവും ഞാൻ സ്വപ്നം കണ്ടുകൊണ്ടിരുന്നു.
🧚🧚🧚🧚🧚🧚🧚🧚🧚🧚
പിന്നീട് മാസങ്ങൾ പോയത് വളരെ വേഗത്തിലായിരുന്നു. അവനെ കാണാൻ ഓരോ ഇന്റർവെല്ലിനും വൈഗയോടൊപ്പം അവന്റെ ക്ലാസ്സിൽ പോകുന്നത് എനിക്കൊരു പതിവായി. ഞാനറിയാതെ തന്നെ ആദിയും അമിറും അപ്പോഴേക്കും നല്ല ഫ്രണ്ട്‌സ് ആയിരുന്നു. പിന്നീടുള്ള ഓരോ ദിവസവും അവനെ കാണാൻ വേണ്ടി മാത്രമായിരുന്നു ഞാൻ സ്കൂളിലേക്ക് പോയ്കൊണ്ടിരുന്നത്. അവനെ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തെന്നില്ലാത്ത ഒരു ഏകാന്തത
എനിക്കനുഭവപ്പെട്ടു. അപ്പോഴേക്കും ഞാൻ നോക്കുന്നുണ്ടെന്ന് അവനും മനസിലാക്കി തുടങ്ങിയിരുന്നു.
അവന്റെ കണ്ണിലേക്ക് അധിക നേരം നോക്കി നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും ഞങ്ങളുടെ നേത്രങ്ങളാൽ ഞങ്ങൾ പരസ്പരം സംസാരിച്ചു.😊
ദിവസങ്ങൾ പിന്നെയും കടന്നു പോയി.☘️
ഒരിക്കൽ പോലും ഒന്ന് സംസാരിക്കാൻ ഞാനോ അവനോ തയ്യാറായില്ല..........
തുടരും...........🍂🦋
( എപ്പോഴും പറയുന്ന പോലെ ഇഷ്ടപെട്ടാൽ സപ്പോർട്ട് ആകണേ.. അവിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക.. 😁🌸)