Aksharathalukal

ആദ്യാനുരാഗം 🍃🫧part 6

 (അവൻ അവളുടേതെന്ന് അവൾ ഉറച്ച് വിശ്വസിച്ചപ്പോഴും അവളോ അവനോ അറിഞ്ഞില്ല.. കാലം അവർക്കായി  കരുതിവച്ചത് മറ്റൊന്നാണെന്നു.. വിധി അവർക്കിടയിൽ  അരങ്ങേറുന്നത്  എന്തായിരിക്കും... എന്നറിയാൻ..കാത്തിരിക്കാം..)





........................




പിറ്റേന്ന് ഞാൻ സ്കൂളിൽ എത്തിയത് മനസ്സിനെ ഒരു ചങ്ങലകൂട്ടിൽ ബന്ധിച്ചാണ്. ഭഗവാനെ... അവനെ 3,4 ദിവസം എന്റെ കണ്മുൻപിൽ എത്തിക്കല്ലേ.. പടചോനെ...നിക്ക് കണ്ട്രോൾ തന്നേക്കണേ..എന്നും പ്രാർത്ഥിച്ചു  സ്റൈർ ഓടി കയറുമ്പോഴാണ് ഒരാളുമായി കൂറ്റിയിടിക്കാൻ പോയത്....സിവനെ...😵‍💫

ഏതവനാടാ അത്.... 😠ദേഷ്യത്തിൽ തല ഉയർത്തി നോക്കുമ്പോഴാ.... ആരെ കാണരുതെന്ന് വിചാരിച്ചോ അവനെ തന്നെ കണ്ടു. സബാഷ്..! ദൈവത്തിന് എന്നോട് എത്ര ദേഷ്യം എന്താ.. എന്ത് നടക്കരുതെന്ന് വിചാരിക്കുന്നുവോ അത് തന്നെ നടക്കും. എന്ത് നടക്കണം എന്ന് വിചാരിക്കുന്നുവോ മൂക്ക് കൊണ്ട്  ക്ഷ.. ണ്ണ.. വരപ്പിക്കും എന്നിട്ട് ഒടുക്കം കിട്ടോ അതും ഇല്ല.🫤






ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ തോന്നി എനിക്ക് ആരെയും മയക്കുന്ന ആ നേത്രങ്ങളിലേക്ക് തന്നെ അനുസരണ ഇല്ലാതെ എന്റെ കണ്ണുകൾ പാഞ്ഞുകൊണ്ടിരുന്നു...🩶








മേരാ ആത്മ : \"ശോ..! ന്റെ കൃഷ്ണ നീയെന്താടി ഇങ്ങനെ, മനുഷ്യനായ എടുക്കുന്ന തീരുമാനത്തോട് കുറച്ചെങ്കിലും ആത്മാർത്ഥത വേണം.. കുന്തം വിഴുങ്ങിയ പോലെ നിക്കാണ്ട് ഓനെ മൈൻഡ് ആകാതെ പോടി....!\"😤






ഒരുവിധത്തിൽ ഞാൻ കണ്ണുകളെ മോചിതയാക്കി ക്ലാസ്സിലേക്ക് ഓടടാ ഓട്ടം..അത് വല്ല ഓട്ടമത്സരത്തിനോ ആയിരുന്നെങ്കിൽ  ഇപ്പൊ ഉസൈൻ ബോൾട് ഇരിക്കണ്ട സ്ഥാനത്ത് ഞാനിരുന്നേനെ...🤭


(അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ പോകുമ്പോഴും അവൾ അറിഞ്ഞില്ല.. അവന്റെ നോട്ടംഅവളിൽ പതിഞ്ഞു
 കഴിഞ്ഞെന്ന്  ഒരു ചെറുപുഞ്ചിരിയോടെ അവൾ പോകുന്നത് നോക്കി അവൻ നിൽക്കുന്നുണ്ടായിരുന്നെന്നു. )










🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋











ക്ലാസ്സിൽ എത്തി ആദ്യം ആദിയോട് ഈ കാര്യം സൂചിപ്പിച്ചു.




\"Thuje dhekha Toh yeh jaana sanam... Pyara hotha he dhi vaanasanam\" 🎵🎶
എന്നും പാടികൊണ്ട് അവനെന്നെ കളിയാക്കി കൊണ്ടിരിന്നു.

അപ്പോഴേക്കും മൂവർ സംഘവും കാര്യങ്ങൾ അറിഞ്ഞിരുന്നു. അല്ല അവൻ അറിയിച്ചിരുന്നു എന്ന് വേണം പറയാൻ...







അപ്പോഴാണ് വേദ..
\"അപ്പൊ യി ശരിക്കും ഓനെ വിട്ടോ... ഇനി മൈൻഡ് ചെയ്യേ ഇല്ലേ..\"😮






\" അയ്യടാ... ഓനെ ന്റെ പട്ടി ഒഴിവാക്കും ഇത് ഒരു ചെറിയ ടെസ്റ്റിംഗ് അല്ലെ മോളുസേ... \"😁





വൈഗ : \" ഇത്  വല്ലോം നടകോ... ഓൻ അന്നേ മൈൻഡ് ആക്കിയില്ലെങ്കി  യി എന്ത്ചെയ്യും.\"🤨








\" അത്.. \"
മറുപടി പറയാൻ ഞാൻ ബുദ്ധിമുട്ടി..






വൈഗ : \"ഓൻ അന്റെ പേരെങ്കിലും അറിയോ.. പോട്ടെ യി ഓനോട്‌ ഇന്നേവരെ ഒന്നുസംസാരിച്ചിട്ടെങ്കിലും ഉണ്ടോ..ഒരു തവണ സംസാരിക്കാൻ പോയപ്പോ ഓൻ നിന്ന് തന്നതും ഇല്ല..\"


അവൾ പറഞ്ഞത് ശരിയാണെന്നു എനിക്ക് തോന്നിയിരുന്നു. പക്ഷെ അവനെന്നെ ഇഷ്ടമായിരിക്കും എന്ന പ്രതിക്ഷ ആ വാക്കുകൾക്ക് വേണ്ടത്ര പ്രധാന്യം നൽകിയില്ല.







\" യി ഇപ്പൊ മര്യാദക്ക് ക്ലാസ്സ്‌ പോലും കേൾക്കുന്നില്ല അടുത്ത ആഴ്ച എക്സാം ആണ് വല്ല ബോധം ഇണ്ടോ.... അടുത്ത വർഷം 10 ത്തിൽ ആണ്.. ഇതുപോലെ ഒഴപ്പനാണോ അന്റെ പ്ലാൻ.. \"   

അനാമിക തെല്ലു ഗൗരവത്തോടെ എന്നെ ശകാരിക്കുന്ന രീതിയിൽ ആണ് അത് പറഞ്ഞത്.. അത് എന്നിൽ ഒരു നോവ് ഉണ്ടാക്കിയെങ്കിലും എന്റെ നല്ലതിന് വേണ്ടിയെ ഇവരെല്ലാവരും പ്രവർത്തിക്കു എന്നെനിക് ഉറപ്പ്  ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഞാൻ  മറത്തൊന്നും പറഞ്ഞില്ല....







അപ്പോഴേക്കും ടീച്ചർ ക്ലാസ്സിൽ വന്നിരുന്നു. വൈഗയും അനാമികയും പറഞ്ഞ വാക്കുക്കൾ എന്നെ അലട്ടിക്കൊണ്ടിരുന്നു... അവര് പറഞ്ഞത് ശരിയാണ്.. ഞാനിപ്പോൾ പഠനത്തിൽ പിന്നോക്കം ആണ്.. എനിക്കറിയില്ല പഠിക്കാൻ ഇരിക്കുമ്പോൾ അവൻ പുസ്തകത്തിൽ നിന്നും എന്നെ നോക്കി മന്തഹസിക്കും പോലെ.. മനസ്സ് എപ്പോഴും അവന്റെ സാമിപ്യം ആഗ്രഹിക്കുന്നു...പഠിക്കാൻ ഇരിക്കുമ്പോൾ അവൻ മാത്രമാണ് എന്റെ മനസ്സ് മുഴുവൻ...... ചിന്തകളുടെ ഒരു മൂടൽ എനിക്കനുഭവപ്പെട്ടു... ഇല്ല ഇത് ശരിയാവില്ല... ക്ലാസ്സ്‌ ശ്രദ്ധിക്കണം.. എന്നുറപ്പിച്ചു ഞാൻ ബുക്ക്‌ എടുത്തു.... ഇടക്ക് എന്റെ ശ്രദ്ധ വഴിമാറി സഞ്ചിരിചെങ്കിലും അതിനു കടിഞ്ഞാൺ ഇട്ടുകൊണ്ട് ഞാൻ വീണ്ടും  ക്ലാസ്സ്‌ ഫോക്കസ് ചെയ്തിരുന്നു.









കുറച്ച് സമയത്തിനുള്ളിൽ ബെൽ  അടിച്ചു..






സാധാരണ ഇന്റർവെൽ ആകുമ്പോഴേക്കും  അവനെ കാണാൻ ഓടിയിരുന്ന ഞാൻ അന്ന് ക്ലാസ്സിൽ തന്നെ ഇരുന്നു... മൂന്ന് പേരും എന്നെ ഒരുപാട് നിർബന്ധിച്ചെങ്കിലും  പുറത്തിറിങ്ങാൻ എനിക്ക് മനസ്സ് വന്നില്ല.. അല്ല മനസ്സ് വന്നില്ലെന്ന് ഞാൻ സ്വയം വരുത്തി തീർത്തു.😒






ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും എന്തെന്നില്ലാത്ത ഒരു ഒറ്റപ്പെടൽ എന്നെ പുണർന്നു....പിന്നെയും എന്തൊക്കെയോ ചിന്തകളിൽ മുഴുകി...










🍂🍂🍂🍂🍂🍂🍂🍂🍂🍂








\"എന്ത് പറ്റി ഡീ ഒരു മൂഡ് ഓഫ്‌.. \"

എന്റെ ചിന്തകൾ ബന്ധിച്ചുകൊണ്ട്..ആദി അടുത്ത് വന്നിരുന്നു ചോദിച്ചു.







\" ഹെയ്... ഒന്നുല്ല.. \"
മനസിന്റെ ഭാരം പുറത്ത് കാട്ടാത്ത വിധം ഞാനൊരു ചിരി പാസ്സാക്കി..








\" മ്മ്  ..കാര്യമൊക്കെ എനിക്ക് മനസിലായി.. നീ ഇപ്പൊ തത്കാലം എക്സാമിന് നന്നായിട്ട് പഠിക്കാൻ നോക്ക്.. ബാക്കി ഒക്കെ പിന്നെ.. ഞാനില്ലേടി...ഓകെ... \"🤗








മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല പകരം ഞാൻ ശരി എന്ന് തലയാട്ടി..







\" ഹാ... ഒന്ന് ചിരിക്കെന്റെ... കാഞ്ചമാലെ.. \"🤭






\" പോടാ പട്ടി... \"😁
ഞാൻ അറിയാതെ ചിരിച്ചുപോയി.






\" പോഡാ തെണ്ടി.. \"😄




(അതുപിന്നെ അങ്ങനെ ആണല്ലോ  എവിടെ \'പട്ടി \'ഉണ്ടോ അവിടെ \'തെണ്ടി \'ഉണ്ടാവും അതാണല്ലോ നമ്മുടെ മലയാളികളുടെ ഒരു ശീലം...)😉










അങ്ങനെ ആ ദിവസവും കടന്നുപോയി...




🍃🍃🍃🍃🍃🍃🍃🍃






രാവിലെ ഉറകമുളച്ച് ആദ്യം നോക്കിയത് ക്ലോക്കിലേക്ക് ആണ് സമയം 5.00. എത്രയും നേരത്തെ എഴുന്നേറ്റത് എന്തിനെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.. പിന്നേയും കിടന്നെകിലും എന്തോ..ഉറക്കം വന്നില്ല.! മനസ്സിനുള്ളിൽ ഒരു ഭാരം പോലെ.. പിന്നെ മെല്ലെ എഴുനേറ്റ് ഫോൺ നോക്കിയപ്പോഴാണ് പാറുവിന്റെ 🌼മെസ്സേജ് കണ്ടത്. കുറച്ച് ദിവസം കലോത്സവവും പ്രാക്ടിസും മറ്റും ആയത് കൊണ്ട് അവളെ  ഒന്ന് വിളിക്കാൻ പോലും എനിക്ക് സമയം കിട്ടിയിട്ടില്ലായിരുന്നു.അതിന്റെ പരിഭവവും ആ മെസ്സേജിൽ ഉണ്ടായിരുന്നു....




\"എന്താഡീ ഭയങ്കര ബിസി ആണല്ലോ.. \"😌












( പാറുവിനെ പറ്റി പറഞ്ഞില്ലല്ലോ അല്ലെ...my bestfriend🌸😊 .. ഞങളുടെ ജനനം മുതൽ ഞങ്ങൾ ഒരുമിച്ച് ആണ് ഇനി മരണം വരെയും അങ്ങിനെതന്നെ ഞങ്ങളുടെ സൗഹൃദം തുടരും...പാറു എന്റെ അതെ വയ്യസ്സ് തന്നെയാണ് അവൾക്കും. പക്ഷെ എന്റെ സ്കൂളിൽ അല്ല. അവളുടെ കുടുംബവീട് എന്റെ വീടിന് അടുത്താണ്. മിക്കപ്പോഴും കുടുംബക്കാരെ കാണാൻ എന്നും പറഞ്ഞ് അവൾ ഇവിടെ വരും പക്ഷെ ഫുൾ ടൈം എന്റെ വീട്ടിൽ ആണ്. എന്റെ വീട്ടുകാർക്കും അവളെ ഒരുപാട് ഇഷ്ടമാണ്. എന്റെ മാതശ്രീക്ക് ആണെങ്കിൽ അവള് മോളെ പോലെ ആണ്. ചിലപ്പോ എനിക്ക് തന്നെ സംശയം തോന്നും അവളാണോ അമ്മേടെ മോളെന്ന്.... പുള്ളികാരി കുറച്ച്  short tempered ആണ്. അവളെ കേറി ചൊറിയാൻ നിന്നാൽ അമ്മയാണെന്നോ അമ്മാമനാണെന്നോ അവൾ നോക്കൂല. ഉരുളക്ക് ഉപ്പേരി പോലെ കണക്കിന് കൊടുത്തിരിക്കും അതാണ് അവളുടെ സ്വഭാവം. അവൾ ഒറ്റമോൾ ആയത്കൊണ്ട് തന്നെ അതിന്റെ എല്ലാ താന്തോന്നിത്തരവും അവൾക്കുണ്ട്.. ചുരുക്കം പറഞ്ഞാൽ ഒരു മരംകേറി.. ഇടക്ക്  എനിക്കും തോന്നാറുണ്ട് ഇവൾ ഒരു ആണായി ജനിച്ചിരുന്നെങ്കിൽ എന്ന് ലുക്ക്‌ പെണ്ണിന്റേം കയ്യിലിരുപ്പ് ആണിന്റെയും...
ഇങ്ങനയ്ക്കെ ആണെങ്കിലും ആളൊരു സാധുവാണ് സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ച് കൊടുക്കണ ഒരു പൊട്ടി പെണ്ണ്.എന്റെ ലൈഫിലെ എന്ത് ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കാര്യവും ഞാൻ ആദ്യം ഷെയർ ചെയ്യുന്നത് അവളോടും അനാമികയോടും ആണ്.. ബാക്കി ഉള്ളവരെ മറക്കാറില്ല കേട്ടോ..    











രാവിലെ തന്നെ അവളോട്‌ ഒരുപാട് മെസ്സേജ് അയച്ചു. അമീർ ന്റെ കാര്യങ്ങളും ഞാൻ പറഞ്ഞു.








എല്ലാം കേട്ട് അവളെന്നെ ആശ്വസിപ്പിച്ചത് ഒരൊറ്റ വാക്കിലൂടെയാണ്..





\" പോട്ടെടി.. എല്ലാം ശരിയാവും.. \"😊🫂








അവളോട്‌ കുറച്ച് നേരം സംസാരിച്ചപ്പോൾ എന്തുകൊണ്ടോ എന്റെ മനസ്സിന്റെ ഭാരം കുറച്ച് കുറഞ്ഞതായി ഞാൻ മനസിലാക്കി.




പിന്നെ അവളോട്‌ ബൈ ഒക്കെ പറഞ്ഞ് ഞാൻ മെല്ലെ പുറത്തേക്കിറങ്ങി തലേന്ന് രാത്രി മഴ തകൃതിയായി പെയ്തത് കൊണ്ട് തന്നെ കരിയിലകളെല്ലാം വീട്ടുമുറ്റത്ത് വീണിരുന്നു. വലിയ വീടാണെങ്കിലും മുറ്റം കുറച്ചേയുള്ളു. മഴയുടെ കാഡിണ്യത്തിൽ മുല്ലച്ചെടി ചെറുതായി ഒന്ന് ചാഞ്ഞു കിടന്നിരുന്നു . ഞാൻ അതിനെ പതിയെ ഒന്ന് ഉയർത്തി ഒരു കമ്പ് 
അതിന് താങ്ങായി വച്ച് കൊടുത്തു.







സത്യം പറഞ്ഞാൽ ഇതുപോലെ തന്നെയല്ലേ മനുഷ്യരുടെയും അവസ്ഥ നമ്മൾ തളർന്നിരിക്കുമ്പോൾ നമുക്ക് ഒരു താങ്ങായി തലോടലായി ആരെങ്കിലും ഉണ്ടെങ്കിൽ അത് നമുക്ക് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...... ഇന്ന് പലർക്കും ഇല്ലാതെ പോയതും അത് തന്നെയാവും അല്ലെ..🙂












ചെറിയ മുറ്റം ആണെങ്കിലും കരിയിലക്ക് കുറവൊന്നും ഇല്ല.. അപ്പുറത്തെ പറമ്പിലെ മരങ്ങളുടെ ഇലയും കൊമ്പുകളും എല്ലാം ഞങ്ങളുടെ മുറ്റത്തുണ്ടാകാറുണ്ട്. അമ്മയതിന് ഇടക്ക് മരത്തെ പ്രാകുമെങ്കിലും ഞാൻ അതിനെ എതിർക്കാർ ഉണ്ട് കാരണം ഒന്നിനെയും നശിപ്പിക്കുന്നത് എനിക് ഇഷ്ടമല്ല. ഓരോ വൃക്ഷവും നമുക്ക് നൽകുന്ന ഗുണത്തിന് ഒരു വളരെ ചെറിയ പ്രത്യുപകാരം മാത്രമാണ് ഈ കരിയിലകൾ...








എന്റെ വീട്ടുമുറ്റത്ത് ഒരു വൃക്ഷം വച്ചുപിടിപ്പിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് തന്നെ ആ വൃക്ഷങ്ങളെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. പച്ചപ്പ്‌ നിറഞ്ഞ അന്തരീക്ഷങ്ങളാണ് മനുഷ്യ മനസ്സിന് കുളിരെക്കുന്നത് എന്നാൽ ഇന്ന് പലർക്കും വൃക്ഷങ്ങളെ പരിപാലിക്കാൻ സമയമില്ല... എന്തിനൊക്കെയോ വേണ്ടി പായുന്ന മനുഷ്യർക്ക് മനോഹരമായി നിൽക്കുന്ന ഒരു ചെടി പോലും ഭാധ്യതയാണ്...🙂










അമ്മ എഴുനേൽക്കുന്നതിന് മുൻപ് തന്നെ ഞാൻ ആ കരിയിലകൾ എടുത്ത് കളഞ്ഞു.. മുറ്റം നന്നായി തൂത്തുവാരി.






അപ്പോഴേക്കും സൂര്യന്റെ ഇളം വെളിച്ചം അന്തരീക്ഷത്തിൽ സ്ഥാനം പിടിച്ചിരുന്നു. തണുപ്പ് ഏറ്റ് കിടന്നുറങ്ങുന്ന പ്രകൃതിയെ വിളിച്ചുണർത്തി കൊണ്ടാണ് സൂര്യരശ്മികൾ ഭൂമിയിൽ പതിച്ചത്. കിളികളുടെയും കുയിലുകളുടെയും  കള കള ശബ്ദങ്ങൾ നിശബ്ദമായ അന്തരീക്ഷത്തെ തട്ടിവിളിച്ചു. മഞ്ഞുതുള്ളിയിൽ കുതിർന്ന് മയങ്ങുന്ന പൂക്കളിൽ നിന്നും തേൻ മധുരിക്കാൻ കുഞ്ഞു കുഞ്ഞു പൂമ്പാറ്റകളും വന്നെത്തി.
നേരം പുലർന്നുവെന്ന് പൂവങ്കോഴി കൂകി വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു....








അതിരാവിലെയുള്ള ഈ മനോഹരമായ കാഴ്ചകൾ കാണാതെ ഞാൻ ഇത്രയും ദിവസം മൂടിപ്പുതച്ച് കിടന്നുറങ്ങിയതാലോചിച്ച് എനിക്കൊരു കുറ്റബോധം തോന്നി. ഒരു ദീർഘ നിശ്വാസത്തിന് ശേഷം ഒരു കട്ടനിട്ട് ഞാൻ ഉമ്മറത്ത് വന്നിരുന്ന് ഓരോ കാഴ്ചകളിൽ മുഴുകി.. അപ്പൊ ഇന്നുമുതൽ ഞാൻ അവനെ മൈൻഡ് ചെയ്യാതെ പഠിക്കുന്നു എനിക്ക് പറ്റൊ അത്... മ്മ് ഞാൻ ശ്രമിക്കും ന്റെ കൃഷണ കട്ടക്ക് കൂടെ നിന്നെക്കണേ...!

(ആഹ് അന്നത്തെപോലെ ആവാതിരുന്നാൽ മതി വെണ്ണകള്ളാ...)😊





ഞാൻ നേരത്തേ എഴുനേറ്റതൊന്നും പാവം ന്റെ മാതാശ്രീ അറിഞ്ഞിട്ടില്ല എന്റെ റൂമിന്റെ മുൻപിൽ ചെന്ന് വിളിച്ചു കൂവുന്നുണ്ട്...



\" പെണ്ണെ നി എഴുന്നേറ്റിലെ.. എത്രനേരായി ഞാൻ ഇവിടെ കെടന്നു വിളിക്കുന്നു.. \"







\"ഏഹ്  അതിനാകെ ഒറ്റത്തവണയല്ലേ വിളിച്ചുള്ളൂ 
... ഓ അപ്പൊ ഇത്രേം കാലം ഈ ഡയലോഗ് പറഞ്ഞ് എന്നെ പറ്റിക്കായിരുന്നല്ലേ... കൊച്ചു കള്ളി... കാണിച്ചുതരാം..\"🤭



പതുക്കെ ശബ്ദമുണ്ടാക്കാതെ അമ്മക് പിന്നിൽ ചെന്ന്.....

\" ട്ടോ... \"





\"അയ്യോ എന്റെ മുത്തപ്പാ..\"😧








\" അശേ... മാതാശ്രീ പേടിച്ചു സൊ ഷെയിം.. \"😃



എന്നെ കണ്ടതും രണ്ട് കണ്ണും മിഴിച്ചു നോക്കി നിക്കാണ് അമ്മ 






\"ഏഹ്  യി എപ്പഴാ വന്നേ \"🙄








\"ഞാൻ വന്നിട്ട്  പത്ത് പതിനഞ്ചു കൊല്ലം ആയി..\"🤭


എന്നെ ഒന്ന് ഇരിത്തിനോക്കികൊണ്ട് അമ്മ തുടർന്നു.









\"എന്തെ പറ്റി ന്റെ പൊന്നുമോള് രാവിലെ എണിറ്റു ചായ ഒക്കെ ഉണ്ടാക്കി കുടിക്കാൻ.. \"🥰










\" ഓ അതോ ഞാൻ ഇന്നുമുതൽ അങ്ങ് നന്നാവാൻ തീരുമാനിച്ചു. മുറ്റമൊക്കെ ഞാൻ തൂത്തുവാരി ഇട്ടിട്ടുണ്ട്. പാവം എന്റെ മാതശ്രീ എന്തൊക്ക ജോലിയാ ഈ വീട്ടിൽ ഒറ്റക് ചെയ്യുന്നെ... ഇനി മുതൽ അമ്മ ഒറ്റക്ക് കഷ്ടപെടണ്ട ഞാനും സഹായിക്കാം....മ്മ് സന്തോഷായില്ലേ.... അപ്പൊ ഞാൻ പോയി കുളിക്കട്ടെ... സ്കൂളിൽ പോണ്ടേ.. \"😉

എന്നും പറഞ്ഞ് 
ഒരു100kg വെയറ്റ് ഇട്ട് തോർത്തും എടുത്ത് ഞാൻ കുളിമുറിയിലേക് കയറി.







എന്റെ പോക്ക് താടിക്ക് കയ്യും കൊടുത്ത് നോക്കി നിൽക്കായിരുന്നു അമ്മ.
\"ഞാൻ ഇനിയെന്തൊക്കെ  കാണണം എന്റെ കൃഷണ.....\"










\"എന്താ അമ്മേ...എന്നെ വിളിചോ..\" 
കുളിമുറിയിൽ നിന്നും ഞാൻ...🧐





\" നിന്നെയല്ലടി പോത്തേ ഞാൻ ഭഗവാൻ കൃഷ്‌ണനെ വിളിച്ചതാ.. ഏത് നേരത്താണാവോ ഇവൾക്ക് കൃഷ്ണന്നാന്ന് പേരിടാൻ തോന്നിയത്.. \"





ഇതേസമയം കുളിമുറിയിൽ കുളിക്കണോ വേണോന്ന് ആലോചിച്ച് നിക്കുവാണ് നമ്മുടെ കഥനായിക.. (അത് ഞാൻ തന്നെ) കാരണം ബക്കറ്റിലെ വെള്ളം ഐസ് പോലെ തണുത്തു നിൽക്കായിരുന്നു..... പിന്നെ എപ്പോഴത്തെയും പോലെത്തന്നെ തലയറിയാതെ മുടി നനച്ചു കൊടുത്തു. പെൺകുട്ടികൾക്ക് മാത്രം അറിയാവുന്ന രഹസ്യം എന്നെ പോലെ ഉള്ള ഗേൾസ് ഉണ്ടെങ്കിൽ ഇബടെ കമോൺ...



























തുടരും...🦋🍂











പലരും സ്റ്റോറി വായിക്കുന്നുണ്ടെങ്കിലും ഒരു മറുപടിയും ഇല്ല ഇഷ്ടമായെന്നോ ഇല്ലന്നോ....😟 ഇനിയെങ്കിലും മറഞ്ഞു നിന്നു വായിക്കുന്നവർ പുറത്ത് വരണേ... അഭിപ്രായങ്ങൾ എഴുതാൻ ഞാൻ കമന്റ്‌ ബോക്സ്‌ വിട്ടുതന്നിരിക്കുന്നു 😊... എങ്കിലെ അടുത്ത പാർട്ട്‌ എഴുതാൻ തോന്നു. നെക്സ്റ്റ് പാർട്ട്‌ വരുന്ന വരെ തല്കാലത്തേക്ക് വിട.👋








കൃഷ്ണ..🌸🩶






ആദ്യാനുരാഗം 🍃🫧 part 7

ആദ്യാനുരാഗം 🍃🫧 part 7

5
206

ഇതേസമയം കുളിമുറിയിൽ കുളിക്കണോ വേണോന്ന് ആലോചിച്ച് നിക്കുവാണ് നമ്മുടെ കഥനായിക..( അത് ഞാൻ തന്നെ) കാരണം ബക്കറ്റിലെ വെള്ളം ഐസ് പോലെ തണുത്തു നിൽക്കായിരുന്നു..... പിന്നെ എപ്പോഴത്തെയും പോലെത്തന്നെ തലയറിയാതെ മുടി നനച്ചു കൊടുത്തു. പെൺകുട്ടികൾക്ക് മാത്രം അറിയാവുന്ന രഹസ്യം എന്നെ പോലെ ഉള്ള ഗേൾസ് ഉണ്ടെങ്കിൽ ഇബടെ കമോൺ..Part 7കുളിച് വന്ന് വേഗത്തിൽ യൂണിഫോം ഇട്ട് അടുക്കളയിലേക്ക് ചെന്നു. ഒരു കയ്കൊണ്ടു ദോശച്ചുട്ട്.. അത് മൂടിവെച്ച് അടുത്ത അടുപ്പിലെ സാമ്പാറിന് കഷ്ണങ്ങൾ ഇട്ട്...അത് ഇളക്കി മൂടിവെച്ച്.. അരി വെന്തോന്ന് വേഗം പോയി    അടുത്തുള്ള അടുപ്പിൽ നോക്കി... പിന്നെ എനിക്കുള്ള