Aksharathalukal

നീതിപീഠങ്ങൾ കണ്ണടയ്‌ക്കുമ്പോൾ

നീതി തേടി അഭയം പ്രാപിക്കുന്നവരെ
നിരാശപ്പെടുത്തുകയും അവരുടെ പൊതു ആവശ്യങ്ങളെ നിരാകരിക്കുന്നതുമായ ഒരു സമീപനമാണ് പലപ്പോഴും നമ്മുടെ ഭരണഘടന നീതിപ്പീഠങ്ങൾ വച്ചുപ്പുലർത്തുന്നത്.ഒരുവശത്ത് രാജ്യത്തിൻ്റെ പരമോന്നത നിയമമായ ഇന്ത്യൻ ഭരണഘടന തന്നെ ഹനിക്കപ്പെടുകയും മറുവശത്ത് നീതി തേടി നടന്ന് അവസാനം ജീവഹത്യ ചെയ്യുന്നവരുമാണ് ഇന്ന് ഈ ജനാധിപത്യ ഇന്ത്യയിലെ സ്ഥിര കാഴ്ചകൾ.ഓരോ പൗരന്മാർക്കും നീതിയും സമത്വവും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ ഭരണഘടനാ നിയമ നീതി വ്യവസ്ഥ ലക്ഷ്യമിടുന്നുവെങ്കിലും അത് പൂർത്തീകരിക്കാൻ കഴിയുന്നില്ല എന്നതാണ് വേദനാജനകമായ സത്യം.

          കുറ്റവാളികൾക്ക് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണയേകുന്ന തരത്തിലാണ് നീതിന്യായ വ്യവസ്ഥകളുടെ തീർപ്പുകൽപ്പിക്കലും വിചാരണയും.ഓരോ കുറ്റകൃത്യങ്ങളുടെ വിചാരണയും സാധാരണ ജനങ്ങൾക്കും സമൂഹത്തിനും  സമാധാനവും സ്ഥിരതയും ഉറപ്പും നൽകുകയും ഭരണഘടനയോടും ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുത്ത സർക്കാറിനോടും വിശ്വാസ്യതയും കൊണ്ടുവരേണ്ടതാണ്.എന്നാൽ ഇന്ന് നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ പരിതാപകരമാണ്.

          സ്ത്രീകൾക്ക് അതിക്രമങ്ങളായാലും കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളായാലും മറ്റു ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആയാലും ഇന്നും ദിനംപ്രതി വർദ്ധിച്ചു വരുന്നത്.ഓരോ ദിവസവും മനുഷ്യന്റെ സ്വസ്ഥത കെടുത്തുന്ന വാർത്തകളാണ് നവ മാധ്യമങ്ങളിലൂടെയും മറ്റും നമ്മളിലേക്ക് എത്തുന്നത്.ലഹരി ഉപയോഗത്തിലൂടെ സമതല തെറ്റി അച്ഛനെയും അമ്മയെയും കുഞ്ഞിനെയും ഭാര്യയെയും കൂടപിറപ്പുകളെയും തിരിച്ചറിയാതെ അക്രമങ്ങൾ നടത്തുന്നതും ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.ലഹരി മരുന്നുകളുടെ ഉപയോഗവും കടത്തും വിറ്റഴിക്കലും പെരുകുന്നതോടൊപ്പം ലഹരി പിടിച്ചുള്ള അതിക്രമങ്ങളും വർദ്ധിക്കുകയാണ്.ഇതിനെതിരെ അധികാരികൾ തക്കതായ നടപടികൾ തന്നെ സ്വീകരിക്കൂണം.കുറ്റവാളികൂൾക്ക് തക്കതായ ശിക്ഷയും ലഭിക്കണം. മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ മദ്യലഹരിയിൽ കാറോടിച്ച് കൊലപ്പെടുത്തിയതും ബത്തേരിയിൽ യുവ ദമ്പതികളെയും മകനെയും ബൈക്കിനു പിന്നിൽ ലോറി കയറ്റി കൊലപ്പെടുത്തിയതും ഈയടുത്ത കാലത്തെ വാർത്തകളാണ്. മദ്യവും മയക്കുമരുന്നും സാധാരണ ജനങ്ങളുടെ ജീവിതത്തെയാണ് താറുമാറാക്കുന്നത്.


           ജോലി സ്ഥലങ്ങളിലും വിദ്യാലയങ്ങളിലും എല്ലാം സ്ത്രീകളും ഇരയായി കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരെ ധാരാളം ലൈംഗികാതിക്രമങ്ങളും ശാരീരിക മാനസിക ഉപദ്രവങ്ങളും വളരുന്നു.ഇതിനെതിരെ കുറ്റവാളികൾക്ക് വധശിക്ഷപ്പോലുള്ള കഠിനമായ ശിക്ഷ തന്നെ നീതിന്യായ വ്യവസ്ഥകൾ വിധിക്കണം.\'ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്\' എന്നാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം.എന്നാൽ ഇന്നും നീതിപീഠങ്ങൾ കണ്ണടച്ചാണൊ വിധി നിർണയിക്കുന്നത് എന്നതിൽ ജനങ്ങൾ തന്നെ ആശയക്കുഴപ്പത്തിലാണ്.


               ഓരോ കുറ്റവാളിയും രക്ഷപ്പെടുമ്പോയും സ്വന്തം മകനൊ മകൾക്കൊ അച്ഛനൊ അമ്മയ്ക്കൊ ഭർത്താവിനൊ ഭാര്യക്കൊ നീതി കിട്ടാൻ രാവും പകലും നെട്ടോട്ടമോടി സ്വയം ജീവിക്കാൻ മറന്ന സാധാരണക്കാർ നമുക്ക് ചുറ്റും ദിനംപ്രതി കുത്തുവാക്കുകൾക്കും ഒറ്റപ്പെടലിനും ഇടയിൽ കിടന്നു ശ്വാസം മുട്ടി സ്വന്തം ജീവൻ ത്യജിക്കുന്നുണ്ട് എന്ന് ഒരിക്കൽ എങ്കിലും നാം മനസ്സിലാക്കുക. ഇനിയും നീതിപീഠങ്ങൾ കണ്ണടയ്ക്കുമ്പോൾ ജനങ്ങളുടെ ഭവിയെയാണ് ഉത്ഘണ്ടയിലാകുന്നത്. നിങ്ങൾ മനസ്സിലാക്കുക മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെയാണ് \"ആദ്യം നിങ്ങളെ  അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ചിക്കും, പിന്നെ ആക്രമിക്കും, എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം\".
              

           നൂറ ഷാനിഫ് 
           നൊച്ചാട്, പേരാമ്പ്ര