Aksharathalukal

മനസ്സും കടലും

കടലലകൾ ചിലസമയത്ത് വളരെ ശാന്തമായിരിക്കും. ചിലസമയത്ത് ഉഗ്രരൂപിയായിരിക്കും.കടലിന്റെ അടിത്തട്ടിൽ മനോഹരവും അമൂല്യമായ മുത്തുകളുടെയും പവിഴങ്ങളുടെയും ശേഖരമുണ്ട്. കടൽ ജലം കോടാനുകോടി ജീവിവർഗങ്ങളുടെ ആവാസ കേന്ദ്രമാണ്. എന്തിനെയും തന്നിലേക്ക് വലിച്ചടുപ്പിച്ച് സാംശീകരിക്കുന്ന കടൽ, ഉണ്ണിക്കുട്ടന് കൗതുകവും അതിശയവുമാണ്! ചിലപ്പോൾ ചിന്തിക്കാറുണ്ട്; ഈ കടലും മനസ്സും ഏതാണ്ടൊരുപോലെയാണെന്ന്! പലപ്പോഴും കടൽത്തീരത്ത് പോയിട്ടുണ്ട്. കടലിലേക്കു നോക്കിനില്ക്കുമ്പോൾ മനസ്സിലും വിസ്മയങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാറുണ്ട്. ഒടുവിൽ വലിയ ശാന്തതയും അനുഭവപ്പെടും!

കടലിനെപ്പോലെ ചുറ്റുമുള്ള വസ്തുക്കളെ മനസ്സും തന്നിലേക്കടുപ്പിക്കുവാൻ ശ്രമിക്കുന്നു. എല്ലാം ഉള്ളിലൊതുക്കി ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കുന്നു.
പ്രക്ഷുബ്ധമായ നിമിഷങ്ങളിൽ ഉള്ളിൽ നിന്ന് പലതും പുറത്തേക്ക് വലിച്ചറിയപ്പെട്ടെന്നുവരും.
കലിതുള്ളുകയും ശാന്തമാകുകയും ചെയ്യുന്ന കടലും മനസ്സും!

കടൽ ജീവിതത്തിന്റെ പ്രതിരൂപമാണ് എന്നു പറയാറുണ്ട്. ഈ പ്രസ്താവന തിരിച്ചു പറഞ്ഞാലും തെറ്റുണ്ടാവില്ല! ജീവിതംപോലെ കലങ്ങിമറിഞ്ഞ്, ഉയർച്ചയും താഴ്ചയും ഉണ്ടായി, തലതല്ലിക്കരയുകയും ആർത്തട്ടഹസിക്കുകയും ചെയ്ത് ശാന്തമാകുന്ന കടൽ! ജീവിതവും അതേ രീതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമാണല്ലോ!

കടലിന്റെ അടിത്തട്ടിലുണ്ടാവുന്ന ഭൂകമ്പങ്ങളാണല്ലോ സുമാമിയായി മാറുന്നത്. അതുപോലെ മനസ്സിന്റെ അടിത്തട്ടിലെ വികാരവിക്ഷോഭങ്ങൾ ഉന്മാദമായും പരിണമിക്കുന്നു.

പുറമെ കാണുന്നതല്ല കടലിന്റെ വിശ്വരൂപം. അതിനുള്ളിൽ വിവരണാതിതമായ അദ്ഭുതങ്ങളും ന്ക്ഷേപങ്ങളുമുണ്ട്. കടൽ എന്തൊക്കെയോ മറച്ചുവെച്ച് ശാന്തത അഭിനയിക്കുകയാണെന്നു തോന്നും. നമ്മളും അതുപോലെതന്നെ, ഉള്ളിൽ പലതും ഒതുക്കി ബാഹ്യമായി അഭിനയിക്കുകയാണല്ലോ. മനസ്സും കടലും
സൂക്ഷ്മ സ്ഥൂലശരീരങ്ങൾപോലെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. എല്ലാം പരസ്പരാശ്രിതമെന്ന ധാരണയെ ദൃഢപ്പെടുത്തുന്നു.

ആധുനിക സിദ്ധാന്തമനുസരിച്ച് ആദ്യത്തെ ജീവകണിക സമുദ്രജലത്തിലാണ് രൂപപ്പെട്ടത്. ആദ്യം ജീവൻ വളർന്നു വികസിച്ചതും സമുദ്രത്തിലാണ്. സമുദ്രമില്ലായിരുന്നെങ്കിൽ ജീവനിവിടെ രൂപംകൊള്ളില്ലായിരുന്നു. അപ്പോൾ പ്രിണഗർഭവും സമുദ്രംതന്നെ.

തുടരും.







8. ഒഴുക്ക് പഠിപ്പിക്കുന്നത്

8. ഒഴുക്ക് പഠിപ്പിക്കുന്നത്

5
76

ഒഴുക്ക് ഉയർന്ന തലത്തിൽനിന്ന് താഴ്ന്ന തലത്തിലേക്കാണ്. വായുവോ, വെള്ളമോ,ചാർജുകളോ എന്തുമാകട്ടെ ഒഴുകുന്ന വസ്തുവിന്റെ ആധിക്യമുള്ള ശ്രോതസ്സിൽ നിന്ന്, ഇല്ലായ്മയിലേക്ക് അല്ലെങ്കിൽ താഴ്ന്ന സാന്ദ്രതയിലേക്ക്, സ്വാഭാവികമായ ഒഴുകുന്നു. തുല്യ വിതാനങ്ങളിൽ ഒഴുക്കില്ല; ചിലപ്പോൾ കലർപ്പുണ്ടായേക്കാം (diffusion).ഒഴുക്കിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അറിവ് വലിയൊരു പ്രകൃതി പാഠമാണ്.കാർഷികരംഗത്തും, വിദ്യാഭ്യാസ രംഗത്തും വ്യവസായികരംഗത്തും പലപ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളും ഈ തത്വം അനുസരിച്ചാണ്. ഗുരുശിഷ്യബന്ധത്തിൽ ഗുരുവിന്റെ ജ്ഞാനനില ശിഷ്യനിലും ഉയർന്നിരിക്കണം. കൃഷിഭ