Aksharathalukal

കണ്ണിന് മുന്നിൽ

പുറത്ത് മറുപടി കിട്ടാതെ പെയ്യുന്ന മഴയെ സാക്ഷി നിർത്തി അയാൾ പ്രതികൂട്ടിൽ നിന്ന് ജഡ്ജി ചോദിക്കുന്ന ചോദ്യങ്ങൾക് എല്ലാം തലയാട്ടി. നാലുപേരെ ക്രൂരമായി കൊല്ലപ്പെടുത്തിയ അയാൾക് കോടതി ജീവപര്യന്തം വിധിക്കുന്നു. news ചാനലുകളുടെ മൈക്കും ക്യാമറ അയാളീലേക്ക് തള്ളികേറി വന്നു. പോലീസ്‌കാരൻ ചേർത്ത് പിടിച്ച കുടക്കുളിലൂടെ അയാൾ പോലീസ് വനിലേക് കേറി ഒരു സീറ്റ്ന്റെ അറ്റത് ആയിട്ട് ഇരുന്നു........

കുറച്ചു സമയത്തെ യാത്രക്ക് ശേഷം അയാൾ ജയിലന്റെ വലിയ കാവടത്തിനു മുന്നിൽ എത്തുന്നു. ജയിൽ നടപടികൾ എല്ലാം കഴിഞ്ഞ്. അയാൾ ഒരു സെല്ലിലേക് എത്തിപെടുന്നു. ഒരാൾ മാത്രമേ ആ സെല്ലിൽ ഉണ്ടായിരുന്നുള്ളു.ഉറക്കം കണ്ണിനെ കിഴടക്കാത്തത് കൊണ്ടും ചന്ദ്രനെ മേഖങ്ങൾ മറക്കുന്നതും ആ മറവ് മാറ്റി ചന്ദ്രൻ പുറത്ത് വരുന്നതും നോക്കി ഇരുന്നു.....

പിറ്റേ ദിവസം രാവിലെ ഉണരുന്നു അയാൾ വിദൂരത്തിയേലേക് തന്നെ നോക്കി ഇരിക്കുന്ന. അപ്പോൾ പെട്ടെന്ന് ആ സെല്ലിൽ ഉണ്ടായിരുന്ന സഹതടവുകാരൻ വന്നത്. അയാൾക് ഉള്ള ആഹാരം എടുത്ത് കൊണ്ടാണ് വന്നത് പക്ഷെ ആ ആഹാരം കഴിക്കാൻ അയാൾ തയാറായില്ല...

ദിവസങ്ങൾ കടന്ന് പോയി ജയിലിലെ രീതികളോട് അയാൾ പൊരുത്തപ്പെട്ടു തുടങ്ങി... പതിവ് പോലെ ഒരു ദിവസം രാവിലെ ഉണരുന്നു കാര്യങ്ങൾ എല്ലാം കഴിഞ്ഞ് രാവിലത്തെ ആഹാരവും കഴിച്ചിട്ട് ജയിൽ പച്ചക്കറി തോട്ടത്തിൽ ജോലി ചെയ്തുകൊണ്ട് ഇരുന്ന്.... പതിവ് പോലെ അന്നത്തെ ദിവസവും ഇരുട്ട് വിഴുങ്ങുവാൻ തുടങ്ങുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് പുറത്തേക് നോക്കി ഇരിക്കുന്ന അപ്പോൾ സെൽ തുറന്നു സഹതടവുകാരൻ അകത്തേക്കു വന്നു. \"സാറേ \" സഹതടവുകാരൻ വിളിച്ചു. അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.\"എന്റെ പേര് സഹദേവൻ.. ചെറിയ മോഷണം ഒക്കെ ഉണ്ട്.. പക്ഷെ ഇപ്പോൾ ഞാൻ കിടക്കണത് ചെയ്യാതെ കുറ്റത്തിന് ആണ്.നമ്മടെ ഐപ് മുതലാളിടെ ഇളയമോൻ ചെയ്ത കുറ്റത്തിന് 10ലക്ഷം തരാമെന്ന് പറഞ്ഞപ്പോ ഞാൻ അങ്ങ് ഏറ്റു. ഞാൻ കാരണം എന്റെ ഭാര്യയും പിള്ളാരും സന്തോഷം ആയിട്ട് ജീവിക്കുന്നു. അയാൾ ചിരിക്കുന്ന.. സാർ നെ എനിക്ക് അറിയാം... ഒരു പോലീസ്‌കാരൻ ആയിട്ടും സാർ എന്തിനാ അവരൊക്കെ കൊന്നത്.....

തുടരും......

കണ്ണിനു മുന്നിൽ part -2

കണ്ണിനു മുന്നിൽ part -2

4.4
124

ചോദ്യം കേട്ടു ചെറുപുഞ്ചിരിയോടെ അയാൾ തന്റെ പായിലേക് കിടന്നു.നേരം പുലർന്ന് പതിവ് പോലെ എല്ലാം കഴിഞ്ഞ് അയാൾ പച്ചക്കറി തോട്ടത്തിൽ ജോലി ചെയ്തുകൊണ്ട് ഇരുന്നപ്പോൾ സഹദേവൻ അയാളുടെ അടുത്തേക് വന്നു \"സാർ ഞാൻ ഇന്നലെ ചോദിച്ചത് സാറിനു വിഷമം ആയോ\". അതിനും ഒരു ചെറുപുഞ്ചിരി മാത്രം ആയിരുന്ന മറുപടി. രാത്രി ഭക്ഷണം കഴിഞ്ഞ് സെല്ലിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അയാൾ സാഹദേവനോട് ചോദിച്ചു തനിക് എന്റെ പേര് അറിയാമോ. ഇല്ല സാറേ. എന്റെ പേര് ജോർജ് ആന്റണി. താൻ ചോദിച്ചില്ലേ ഇന്നലെ ഞാൻ എന്തിനാ.... പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ ശബ്‌ദം ഇടറി കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. പെട്ടന്ന് സഹദേവൻ