Aksharathalukal

പ്രാണനിൽ അലിയാൻ✨1



\"നിനക്കിപ്പോഴും അവളെ ഇഷ്ടമാണ്ണോ ...\"


അടുത്തിരുന്ന സഞ്ചു ‌       കാശിയോടായി ചോദിച്ചതും     കൈയിലെ     മദ്യ  ഗ്ലാസിലെ മദ്യം     മുഴുവനായി വായിലേക്ക് ഒഴിച്ചു കൊണ്ട്     അവർ ഇരിക്കുന്ന കുന്നിന് മുകളിൽ നിന്ന് താഴേക്ക്      കണ്ണോടിച്ചു.




\"നിനക്ക് അത് ഇതുവരെ മനസ്സിലായില്ലേ, അവൾ എന്ന് പറഞ്ഞാൽ പ്രാണനാ ഇവന്,\"

അടുത്തിരുന്ന അനുരാജ് എന്ന അനു   സഞ്ജുവിനെ    നോക്കി പറഞ്ഞു.


   ആണോ എന്ന രീതിയിൽ      കാശിയെ   നോക്കിയപ്പോൾ അവൻ   ദൂരേക്ക്   കണ്ണും നട്ടിരിക്കുകയാണ്.




\"അവള് ഇവനുമായിട്ട് പിണങ്ങിയപ്പോൾ,    അറിയാതെ പറ്റിപ്പോയതാണെന്നും പറഞ്ഞ്    ഇവൻ    എത്ര തവണ വിളിച്ചു മനുഷ്യനെ ഉറക്കം കളഞ്ഞിട്ടുള്ളതാണെന്ന് അറിയോ....
അതും പാതിരാത്രിയിൽ.\"


  ഈ ബോഡിയും  ലുക്കും   ഒക്കെ    വെച്ചിട്ട് കുഞ്ഞു പിള്ളേരെ പോലെ കരയുന്നത് കണ്ടാൽ        സത്യം പറഞ്ഞാൽ ചിരി വരും    അനു തിരിഞ്ഞിരിക്കുന്ന  കാശിയുടെ     മുതുകിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞതും കാശി     തിരിഞ്ഞവനെ ഒന്ന് രൂക്ഷമായി നോക്കിയതും ഒരുമിച്ചായിരുന്നു.


അതുകണ്ടതും അനു അവനെ നോക്കി നന്നായൊന്ന്   ഇളിച്ചു കാട്ടി.


\"അല്ല അവൾക്ക് ഇഷ്ടമാണോ ഇവനെ...\"



\"ഏയ്  ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടില്ല.
പക്ഷേ ഇവനോട് സംസാരിക്കുകയൊക്കെ ചെയ്യും.
ഇവൻ ഇങ്ങനെ കള്ളുകുടിച്ചു നടക്കുന്നതിനോട് ഒന്നും അവൾക്ക് താൽപര്യമില്ല.

അവൾ പല ആവർത്തി ഇവനെ ഉപദേശിച്ചതാ   ഇങ്ങനെ കള്ളും കുടിച്ച് നടക്കരുതെന്ന്, അത്‌ ഇവൻ  കേൾക്കത്തുമില്ല.

അങ്ങനെ അന്നൊരിക്കൽ     മദ്യപിച്ച് അവളെ വിളിച്ച്    എന്തൊക്കെയോ പറഞ്ഞു ഇവൻ...


അന്ന് ബ്ലോക്ക് ആക്കി പോയതാ   അവൾ...
പിന്നെ ഇന്നേവരെ ഒരു കോൺടാക്റ്റും ഉണ്ടായിട്ടില്ല..

ഏകദേശം   ആറുമാസം അടിപ്പിച്ചാകുന്നു...
അവളോട് ഒന്ന് ഇവൻ സംസാരിച്ചിട്ട്....


ഞാൻ     ഈ  കാര്യം  അറിഞ്   അവളോട് വിളിച്ചു ചോദിച്ചപ്പോൾ..
ഇവനെ ഞാനൊരു ഫ്രണ്ട് ആയിട്ട് കണ്ടിരുന്നതല്ലേ എന്നിട്ട് എന്തിനാ   എന്നെ  ഇങ്ങനെയൊക്കെ പറഞ്ഞതെന്നും,  മറ്റൊരാൾ എന്നെക്കുറിച്ച് ഇത്രയും മോശമായി പറഞ്ഞിട്ടും   എന്താ ഇവൻ മിണ്ടാതിരുന്നത്   എന്നൊക്കെ പറഞ്ഞ്   
ഒരുപാട് എന്നോട് ഷൗട്ട് ചെയ്തു.


പോരാത്തതിന്   ഇവനെ കാണുന്നത് തന്നെ, അറപ്പാണെന്നും വെറുപ്പാണെന്ന് ഒക്കെ പറഞ്ഞു.\"






എന്നിട്ട്....
സഞ്ജു ആകാംക്ഷയോടെ ചോദിച്ചു.



\"എന്നിട്ടെന്താ ഞാൻ ആ ഫോൺ     കാൾ  റെക്കോർഡ്   ചെയ്തതുപോലെ ഇവന്  അയച്ചു കൊടുത്തു.\"



ഹ ബെസ്റ്റ്,
സഞ്ജു അനുവിനെ നോക്കി എന്തോന്നടെ എന്ന എക്സ്പ്രഷൻ   ഇട്ട് അവനെ നോക്കി കൈ മലർത്തി.




\"പിന്നെ അതും പറഞ്ഞായിരുന്നു   കരച്ചിൽ, ഞാൻ അറിയാതെ   പറഞ്ഞു പോയതാ...
അവളുടെ കാലുപിടിച്ച് വേണമെങ്കിലും ഞാൻ മാപ്പ് പറയാം അവളോട് പിണങ്ങി ഇരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല എന്നൊക്കെ  പറഞ്.\"





ഇവൻ പറഞ്ഞതുപോലെ ഞാൻ അവളോട് പറഞ്ഞുവെങ്കിലും     അവൾക്ക്       ഇവനോടുള്ള ദേഷ്യം      ഒട്ടും അടങ്ങാത്തതുപോലെയാ   സംസാരം.




സത്യത്തിൽ ഇവർക്കിടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.
ഇവനെന്ന് എന്തൊക്കെയാ പറഞ്ഞതെന്ന് ഇവൻ ഒരു ബോധവുമില്ല.
അവളൊട്ടും   പറയുന്നുമില്ല.


പിന്നെ   അന്ന് ഇവന്റെ കൂടെ ഉണ്ടായിരുന്നത് ഒരു അലക്സും സാമും മാത്രമാണ്.


അലക്സ് ഇവൻ    മിച്ചുവിനോട് സംസാരിക്കുന്ന സമയത്ത് ഇവന്റെ കൂടെ ഇല്ലായിരുന്നു.
സാം മാത്രമാണ് ഉണ്ടായിരുന്നത്.

അവനോട് ചോദിച്ചിട്ട് അവൻ ഒന്നും പറഞ്ഞില്ലെന്നാ   പറയുന്നത്.


ഇപ്പോഴും ഇവന് ഇവനോടവൾ   പിണങ്ങിയതിന്റെ യഥാർത്ഥ കാരണം അറിയില്ല  , അതാണ് സത്യം.

അനു  കാശിയെ നോക്കി പറഞ്ഞു നിർത്തി.


                           🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️




അവളെയും കുറ്റം പറയാൻ പറ്റില്ല..
  നിന്നോട് ഒരു ഫ്രണ്ടിനെ പോലെ എങ്കിലും  കണ്ട് സംസാരിച്ചു ഇരുന്നതല്ലേ അവൾ...
ആ അവളെയാ     കുടിച്ചു ബോധമില്ലാതെ ഇവൻ ഓരോന്ന് പറഞ്ഞത്.




\"നീ ഇങ്ങനെ കുടിച്ചു കുടിച്ച്     നടക്കാതെ , തല്ല് പിടി കേസിനൊന്നും പോകാതെ      ആ കൊച്ചിനോടൊന്ന്    സംസാരിക്ക്...
ആ പെൺകുട്ടി ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെയല്ലേ പറയുന്നേ...\"


ഇത്രയും നേരം അനുവിന്റെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന സഞ്ജു    കാശിക്ക്   നേരെ തിരിഞ്ഞു.



ഇന്നലെ   അടിച്ചു പൂസായി അവളെ കാണണമെന്ന്   പറഞ്ഞു ഭയങ്കര    ബഹളം   ആയിരുന്നതുകൊണ്ടാ    ഇന്ന്     ഇവനെയും    കൂട്ടി   ഞാൻ    അവൾ  പഠിക്കുന്ന    കോളേജിനു മുന്നിൽ പോയത്.



അവളുടെ കോളേജിന് മുന്നിൽ എത്തിയപ്പോൾ തൊട്ട് ഇവന് തിരിച്ച് വരണം, അവൾക്ക് എന്നെ കണ്ടാൽ ദേഷ്യം ആവും വേണ്ട എന്നൊക്കെ..

ഇവൻ ഇന്നലെ കിടന്ന്   അമ്മാതിരി ഷോ ആയിരുന്നു അവളെ കാണണമെന്ന് പറഞ്, അതുകൊണ്ടാ   ഞാൻ ഇവനെയും കൂട്ടി    ഇന്ന്     അവൾ പഠിക്കുന്ന കോളേജിനു   മുന്നിൽ പോയത്,
എന്നിട്ട് ഈ പന്നി     ഈ ഡയലോഗ് അടിച്ചത് അപ്പോൾ ഞാൻ ഇവനെ  കൊല്ലണ്ടേ...


അടുത്തിരിക്കുന്ന കാശിയെ നോക്കി പല്ലു കടിച്ചുകൊണ്ട്       അനു സഞ്ജുവിനോട് പറഞ്ഞു.


എന്നിട്ട് നിങ്ങൾ തിരിച്ചു പോന്നോ? അവളെ കണ്ടില്ലേ......



കാശിയെ ഒന്നു നോക്കിക്കൊണ്ട്    അനുവിനെ നോക്കി സഞ്ജു ചോദ്യം ഉന്നയിച്ചു.



കണ്ടു, ഇവൻ പറഞ്ഞിട്ടും   ഞാൻ തിരിച്ചു വരാൻ കൂട്ടാക്കിയില്ല....

എന്നെ കണ്ടവൾ എന്നോട്   വന്നു ഒരുപാട് സംസാരിച്ചു.
അപ്പോഴാ        അപ്പുറത്ത് മാറി   താറിൽ ചാരി നിൽക്കുന്ന    ഇവനെ   അവൾ കാണുന്നത്.


\"ഇവനെ എന്റെ കൺമുമ്പിൽ   കാണുന്നത്  തന്നെ  വെറുപ്പ്  ആണെന്ന്   ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ,
ഇവനും      നിന്റെ  കൂടെ    ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ    നിന്നെ കണ്ട ഭാവം പോലും നടക്കില്ലായിരുന്നുഅനുവേട്ടാ   \"

എന്ന് പറഞ്ഞ്     എന്നെ ഒന്ന് തറപ്പിച്ചു നോക്കിയ    ശേഷം ഒരു പോക്ക് ആയിരുന്നു.



ഒന്ന് സംസാരിക്കാൻ ഒരു അവസരം തന്നിരുന്നുവെങ്കിൽ പോലും       ഞാൻ അവളുടെ കാലുപിടിച്ച്    അന്ന് ബോധമില്ലാതെ പറ്റിപ്പോയതാണെന്ന്    പറഞ്ഞേനേ.....


അത്രയും നേരം മിണ്ടാതിരുന്ന കാശി     സഞ്ജുവിനെ   നോക്കി പറഞ്ഞു.


അത് പറയുമ്പോൾ   കാശിയുടെ   കണ്ണിൽ ഉരുണ്ടുകൂടിയ നീർത്തിളക്കം     സഞ്ജുവിനെയും അനുവിനെയും ഒരുപോലെ വേദനിപ്പിച്ചു.



കാശിക്ക്    അവളെ    അവന്റെ മാത്രം വാമിയെ,    എത്രമാത്രം ഇഷ്ടമാണെന്ന് അനുവിന് നന്നായി അറിയാം.
അവളോട് തോന്നിയ ഇഷ്ടം ആദ്യമായി കാശി തുറന്നു പറയുന്നതും അനുവിനോട് തന്നെയായിരുന്നു.



  മുന്നേ  ഈ   പിണക്കത്തിന്  മുൻപ്     അവർ   പരസ്പരം  സംസാരിച്ചുകൊണ്ടിരുന്നപ്പോൾ      അവൻ    ഓരോന്ന്   പറഞ്
അവളെ    ദേഷ്യം പിടിപ്പിക്കുമ്പോൾ         അനു ചീത്ത പറഞ്ഞാൽ പോലും അവൻ ഒന്നും മിണ്ടില്ല.അവളെ അത്രയ്ക്ക് ഇഷ്ടമാണ് അവന്.

അനു മനസ്സിൽ ഓർത്തുകൊണ്ട്       മദ്യ ഗ്ലാസ്‌  ചുണ്ടിലേക്ക് അടുപ്പിക്കുന്ന കാശിയെ നോക്കി നെടുവീർപ്പെട്ടു.




പോട്ടെടാ  എല്ലാം ശരിയാവും   കാശിയുടെ തോളിൽ തട്ടി    സഞ്ജു   ആശ്വസിപ്പിച്ചു.




പറ്റില്ല, എനിക്ക് അവൾ ഇല്ലാതെ..
അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി...
ഞാൻ....

അവന്റെ വാക്കുകൾ പോലും ഇടന്നുണ്ടായിരുന്നു.



അങ്ങനെയുള്ള    നീ എന്തിനാടാ ഇങ്ങനെ   അടിയും കൂടി   കള്ളും കുടിച്ച് നിന്റെ ജീവൻ നശിപ്പിക്കുന്നത്.
അവളുടെ കൂടെ നിനക്ക് സന്തോഷമായിട്ട് ജീവിക്കാനുള്ളതല്ലേ...

ഇപ്പോഴേ അടിച്ചു കരളൊക്കെ വാട്ടുന്നത് എന്തിനാടാ...


അനു വിഷമത്തോടെ ചോദിച്ചു.



വേണ്ട,  അവൾക്ക് എന്നെ വേണ്ടല്ലോ    , ഞാനെങ്ങനെയെങ്കിലും      ജീവിച്ചു പൊക്കോളാം..
അല്ലെങ്കിലും ആർക്കുവേണ്ടിയാ ഈ ജീവിതം..

അച്ഛനും അമ്മയും   എല്ലാരും എന്നെ തനിച്ചാക്കി    വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയില്ലേ...


അവളെ കണ്ടപ്പോഴാ      ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയത്..

എന്നാലത്   ഇങ്ങനെ ആവുകയും ചെയ്തു..
ഹ   എനിക്ക് അവളെ കിട്ടാൻ വിധി ഉണ്ടാവില്ല...

അതാവും....
എന്നാലും അവളുടെ ശബ്ദം പോലും കേൾക്കാതെ   എനിക്കൊന്നു ഉറങ്ങാൻ പോലും സാധിക്കുന്നില്ലടാ...


എന്നെ കാണുന്നത്    തന്നെ   അവൾക്ക് വെറുപ്പാ...
അതെനിക്കറിയാം...
അതുകൊണ്ടാ   മാറിനിന്ന് പോലും അവളെ കാണാൻ ഞാൻ പോകാത്തത്...

അങ്ങനെ പോയി കഴിഞ്ഞാൽ   പരിസര പോലും മറന്നു  ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തണച്ചു കളയും.
അതുകൊണ്ട് അങ്ങനെ ഒരു നീക്കത്തിന് ഞാൻ മുതിരാതിരുന്നത്.
എന്നിട്ടും ഇവന്റെ നിർബന്ധം കൊണ്ടാ ഇന്ന് ഇവനോടൊപ്പം പോയത്...
എന്നിട്ടും അവളെ കണ്ടപ്പോൾ      അവളിലേക്ക് ചായുന്ന എന്റെ മനസ്സിനെ എങ്ങനെയാ    പിടിച്ചുനിർത്തിയതെന്ന് എനിക്കേ   അറിയൂ.

അന്ന്   എന്റെ   കൂടെ   ആ സാം   ഉണ്ടായിരുന്നു.

അവനൊക്കെ      എന്തൊക്കെയോ    പറഞ്ഞു    എന്നെ   മൂപ്പിച്ച് വിട്ടതാണ്,
പോരാത്തതിന് അപ്പൊ കുടിച്ചു ബോധവും ഇല്ലായിരുന്നു,
പിന്നെ പിറ്റേന്നാണ്         ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അലക്സ് പറഞ്ഞ അവളെ   ഇവൻ  എന്തൊക്കെയോ   പറഞ്ഞ കാര്യം പോലും ഞാൻ അറിയുന്നത്.
.
എല്ലാം എല്ലാം എന്റെ തെറ്റാ.....


അതും പറഞ്ഞ് അവൻ     അവന്റെ കവിളിണകളെ നനയിച്ചൊഴുകുന്ന   കണ്ണുനീരിനെ    അമർത്തി തുടച്ചുകൊണ്ട്   താറ് നിർത്തിയിട്ടിടത്തേക്ക് നടന്നു.




എന്നിട്ട് ആ സാമിനെ   ഇവൻ വല്ലതും ചെയ്തോ....


സഞ്ജു രഹസ്യമായി    മുന്നേ  നടന്നു പോകുന്നവനെ ഒന്നു നോക്കിയ  ശേഷം അനുവിനോടായി  ചോദിച്ചതും.


എന്തോ അർത്ഥം വച്ചത് പോലെയവൻ ചിരിച്ചു.

അതിൽ നിന്ന് തന്നെ സാമിന് കാര്യമായി  കിട്ടി എന്നവന്     മനസ്സിലായി.



                                🤍🤍



ഇത്     കാശിനാഥൻ,  ആള് ആ നാട്ടിലെ തന്നെ പ്രമാണിയാണ്.

അച്ഛനും അമ്മയും     വർഷങ്ങൾക്കു മുന്നേ അവനെ വിട്ടു പോയി.

ഇപ്പോൾ ഒറ്റയ്ക്കാണ് താമസം.
  ആള് കുറച്ചു തെമ്മാടി ആണെങ്കിലും   , ന്യായമായ കാര്യത്തിൽ മാത്രമേ ഇടപെടാറുള്ളൂ..

എന്നിരുന്നാലും അവിടത്തെ നാട്ടുകാർക്ക് എല്ലാം     അവനെ വലിയ കാര്യമാണ്.


അവന്റെ ഉറ്റ സുഹൃത്താണ്    അനു, തന്റെ കൂടെ എല്ലാ തല്ലുകൊള്ളിത്തരത്തിനും അവനും ഉണ്ടാകും.


പിന്നെ സഞ്ജു അവന്റെ പഴയ ഒരു സുഹൃത്താണ്    പുറത്തായിരുന്നു വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ           മൂവരും ചേർന്ന് ഒന്ന് കൂടിയതാണ് കുറച്ചു മുന്നേ നടന്നത്.




ഇനി നായികയെ പറ്റി പറയുകയാണെങ്കിൽ
വാമിക, എല്ലാവരുടെയും മിച്ചു.
കാശിയുടെ മാത്രം വാമി.

കാണാൻ ആളൊരു കൊച്ചു സുന്ദരി തന്നെയാണ്. ഐശ്വര്യം തുളുമ്പുന്ന മുഖമാണ് അവളെ  മറ്റുള്ളവരിലേക്ക് വലിച്ചടുപ്പിക്കുന്നത്.



അവൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ       ചെക്കന്റെ മനസ്സിലേക്ക് കയറി കൂടിയ     ഏഴാം ക്ലാസുകാരി.
അവനെക്കാൾ അഞ്ചു വയസ്സ് ഇളയതാണ് കക്ഷി.



ചെക്കന് അവളോട്   കൊണ്ടുപിടിച്ച പ്രണയം ആണെങ്കിലും,   അങ്ങനെ ഒരാൾ  പ്രണയിക്കുന്ന കാര്യം പോലും അവൾക്ക് അറിയില്ലായിരുന്നു.


ഒടുവിൽ      കാശി ഡിഗ്രി ഒക്കെ ചെയ്തു കഴിഞ്ഞ്          അവൾ പ്ലസ്ടുവിൽ ആയ സമയത്താണ് അവളോട് പോയി  ഇഷ്ടം പറയുന്നത്.



      അതിനവൾ  അവൾക്ക്  താല്പര്യമില്ലെന്നും    ഫ്രണ്ട്സ് ആയിരിക്കാമെന്നും  പറഞ്ഞ്  അവനെ മടക്കി അയക്കുകയാണ് ചെയ്തത്..






എന്നിരുന്നാലും കാശി  അവന്റെ പ്രണയം  വേണ്ടെന്നു വയ്ക്കാൻ ഒരുക്കമായിരുന്നില്ല.
ദിവസങ്ങൾ കടന്നുപോകും തോറും   വാമി അവന്‍റെ ഉള്ളിൽ   ആഴത്തിൽ തന്നെ വേരുന്നിക്കൊണ്ടിരുന്നു.

അവന് അവളോടുള്ള പ്രണയത്തിന്റെ ആഴം   അവൾക്കറിയില്ലെങ്കിൽ പോലും    അവന്റെ ഉറ്റ സുഹൃത്തായ അനുവിന് കൃത്യമായി തന്നെ അറിയാം.




കാശിയേട്ടൻ എന്ന് വിളിച്ചു കൊണ്ടിരുന്നവൾ    എടാ പോടാ എന്നുവരെ അവനെ വിളിക്കും.
അവനും ചിരിയോടെ    അതൊക്കെ ആസ്വദിച്ചിട്ടേ ഉള്ളൂ..
അവളുടെ ഓരോ വിളിയും,
അത്രമേൽ അവനു പ്രിയപ്പെട്ടതായിരുന്നു.



എന്നാൽ അപ്പോഴും  അവന്റെ മനസ്സിന്റെയുള്ളറകളിൽ അവൻ   ഒളിപ്പിച്ചു വച്ചിരിക്കുന്ന അവളോടുള്ള പ്രണയം   അവൾ മനസ്സിലാക്കിയിരുന്നില്ല, അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല.


  അവൾക്ക്       അപ്പോഴും   അവനോട്  ഒരു സുഹൃത്തിനോട് എന്നതുപോലെയുള്ള   സ്നേഹമായിരുന്നു.



  അവൾ തന്നെ ഒരുനാൾ മനസ്സിലാക്കും എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ         കാശിയും   
അവളോടുള്ള തന്റെ പ്രണയം   മനസ്സിൽ ഒളിപ്പിച്ചുകൊണ്ട്     അവളോട് സൗഹൃദപരമായി ഇടപഴകാൻ തുടങ്ങി.


അങ്ങനെയെങ്കിലും   അവളോട്   സംസാരിക്കാൻ കഴിയുന്നത്   അവനെ കുറച്ചൊന്നുമല്ല     സന്തോഷിപ്പിച്ചത്.



അങ്ങനെയിരിക്കെ        മിച്ചു        ഡിഗ്രി തേർഡ് ഇയർ   ആയിരുന്ന സമയത്താണ്  രണ്ടുപേരും കൂടി പിണങ്ങുന്നത്.


പിന്നീട് ഇന്നുവരെ അവൻ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും    അത് മനസ്സിലാക്കി    അവൾ അതിലെല്ലാം അവനെ ബ്ലോക്ക് ചെയ്യുകയാണ്   ചെയ്തത്...


അവളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന   ഇത്തരം പ്രവർത്തികൾ അവനെ  കൂടുതൽ  സങ്കടത്തിൽ തള്ളിയിടുകയും  ചെയ്തു.

എന്നിരുന്നാലും താനാണ്        അവളുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തെ വഴിതെളിച്ചത് എന്നോർക്കെ അവൻ       കൂടുതൽ തളർന്നുപോയി.



💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜



അങ്ങനെ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി...



  മിച്ചുവിനെ   കാണാതെ   പറ്റില്ലെന്ന്  ആവുമ്പോൾ   കാശി     മിച്ചുവിന്റെ     കോളേജിന്റെ പല  സ്ഥലങ്ങളിൽ നിന്നും അവളെ കണ്ട് തിരിച്ചുപോരും,

പോരാത്തതിന്      രാത്രി അവൾ എന്നോട് മിണ്ടിയില്ല,  അവൾ എന്നോട് സംസാരിക്കുന്നില്ല എന്നൊക്കെ   പറഞ്ഞ് അനുവിനോട് പദം പറഞ്ഞു കരച്ചിലാണ്.



മസിലും ഉരുട്ടി കയറ്റി    ഇത്രയും ലുക്കുള്ള ഒരുത്തൻ   കൊച്ചു കുഞ്ഞുങ്ങളെ പോലെ മാക്ക്  മാക്കനെ     കരയുന്നത് കാണുമ്പോൾ അനുവിന്   ചിരിയും സങ്കടവും ഒരുപോലെ വരുമെങ്കിലും,
  അവൻ തിരിച്ചു ഒന്നും പറയില്ല,
വെറുതെ എന്തിനാണ് തടി കേടാക്കുന്നത്  എന്ന ചിന്തയിൽ വെറുതെ മൗനം പാലിച്ചിരിക്കും.




മിച്ചു ഇപ്പോൾ   ഡിഗ്രി ഒക്കെ കഴിഞ്ഞ്    വീട്ടിൽ പിള്ളേർക്ക് ട്യൂഷൻ എടുക്കുകയാണ്...




പുറത്തേക്ക് എവിടെയെങ്കിലും പോകുമ്പോൾ   തന്റെ മുന്നിലൂടെ പാഞ്ഞു പോകുന്ന     കാശിയുടെ താറ് കാണുമ്പോൾ   അവളുടെ ഉള്ളിൽ വല്ലാത്ത പിടപ്പാണ്...
ഒപ്പം അവൻ തന്നെ പറഞ്ഞത് ഓർക്കേ  അവൾക്ക് ദേഷ്യവും വരും.


അതുകൊണ്ടുതന്നെ അവന്റെ താറിന്റെ   ശബ്ദം  കേൾക്കുമ്പോഴേ   അവൾ മുഖം വലിച്ചു കേറ്റി  തിരിഞ്ഞു നടക്കും.






എന്നാൽ അവളുടെ പ്രവർത്തി   താറിന്റെ സൈഡ്   മിററിലൂടെ   കാണുന്ന    കാശിക്ക്  ചിരിയാണ് വരിക,
എന്നിരുന്നാലും അവളെ   കാണാൻ സാധിച്ചല്ലോ എന്ന ചിന്തയിൽ    അവന്   വല്ലാത്ത   സന്തോഷമാണ്...


💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜




അവളുടെയും   പാരൻസ്   കുഞ്ഞിലെ  മരിച്ചതാണ്.
അവളുടെ    അപ്പച്ചിയുടെ കൂടെയാണ് അവൾ    ഇപ്പോൾ താമസിക്കുന്നത്.

അവർക്ക്  രണ്ട് പെൺപിള്ളേരാണ്...
രേഷ്മയും രശ്മിയും.
രേഷ്മ   മിച്ചുവിന്റെ   അതേ പ്രായമാണ്.

രശ്മി പ്ലസ് ടുവിലും.

രണ്ടുപേർക്കും   മിച്ചുവിനോട്    അത്ര പ്രിയമില്ല.
എന്തിന് ആ വീട്ടിലുള്ള ആർക്കും തന്നെ അവളോട് ഒരിത്തരി ഇഷ്ടം പോലുമില്ല.



വീട്ടിലെ ഒരു ജോലിക്കാരി  തന്നെയാണ് അവൾ.
വീട്ടിലെ ജോലി എല്ലാം    ഒതുക്കിയതിനുശേഷം ആണ് അവൾ    പഠിക്കാനായി തന്നെ പോയിക്കൊണ്ടിരുന്നത്.



  കോളേജിൽ   മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയത് കൊണ്ട് മാത്രമാണ് അവളെ   പഠിക്കാൻ വിടാൻ ഗിരിജയും മാധവനും സമ്മതിച്ചിരുന്നതും.




💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕


അങ്ങനെ വീട്ടിലെ ജോലികളൊക്കെ ഒതുക്കിയഅവളുടെ റൂമിലേക്ക് പോകാൻ ഒരുങ്ങവേയാണ്     ഗിരിജയുടെ രൂക്ഷമായ നോട്ടം കലർന്ന  ശബ്ദം മിച്ചുവിനെ തേടിയെത്തുന്നത്.


മിച്ചു എന്താണെന്നപോൽ   മെല്ലെ തലയുയർത്തി അവളെ നോക്കിയപ്പോഴേക്കും   ഗിരിജ   അവളുടെ മുന്നിലായി വന്നു നിന്നു കഴിഞ്ഞിരുന്നു.



നാളെ നിന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരും.
ആളെ നീ പറഞ്ഞാൽ അറിയും.
വടക്കയിലെ    അശോകനാ..



ആര്,  സ്വന്തം ഭാര്യയെ കുടിച്ചിട്ട് വന്ന്     ഉപദ്രവിച്,
  ഒടുവിൽ  ഒരു കഷ്ണം സാരിതുമ്പിൽ   ജീവിതം അവസാനിപ്പിച്ച    ആ    പാവം പിടിച്ച സ്ത്രീയുടെ ഭർത്താവ് എന്ന് പറയുന്ന അയാളോ...



തന്നെ നോക്കി ഒരുമയവുമില്ലാതെ പറയുന്ന ഗിരിജയെ  പകപോടെ നോക്കി    മിച്ചു   ചോദിച്ചു.



%₹#@@# മോളെ     നിനക്ക്   ഇത്ര ധൈര്യമോ....

നീ ജീവിക്കുന്നത്   ഔദാര്യത്തിലാണ്, അങ്ങനെയുള്ളവൾ   ഞങ്ങൾക്ക് നേരെ ശബ്ദം ഉയർത്തണ്ട...

അല്ലെങ്കിൽ തന്നെ നിനക്ക്   ഇച്ചിരി    നാവ്   കൂടുതലാണ്...
അശോകന്റെ കയ്യിൽ   നിന്ന്   കിട്ടുമ്പോൾ അതെല്ലാം തീർന്നു കൊള്ളും.


മിച്ചുവിന്റെ കഴുത്തിൽ അമർത്തി കുത്തിപ്പിടിച്    ഗിരിജ   അടുത്തുള്ള സോഫയിലേക്കവളെ  തള്ളിയിട്ടുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു.



നിങ്ങളുടെ ഔദാര്യത്തിന്   ഞാനിവിടെ ജീവിച്ചിട്ടില്ല.

എന്റെ അച്ഛന്റെ അമ്മയുടെയും പേരുള്ള സ്വത്തുക്കളെല്ലാം   നിങ്ങൾ        നോക്കാമെന്ന   പേരും പറഞ്ഞ്    എന്നെക്കൊണ്ട് നിർബന്ധിച്ച്  എഴുതി വാങ്ങിയിട്ടേയുള്ളൂ....


പിന്നെ   ഞാൻ ട്യൂഷൻ എടുത്ത് ഉണ്ടാക്കുന്ന  പൈസ പോലും തരുന്ന ആഹാരത്തിന്റെ പേരും പറഞ്ഞ്    നിങ്ങൾ വാങ്ങിയിട്ടുണ്ട്  ....
അങ്ങനെയുള്ളപ്പോൾ      ഞാനെങ്ങനെയാ നിങ്ങളുടെ ഔദാര്യത്തിന് ഇവിടെ കഴിയുക എന്ന് നിങ്ങൾക്ക് പറയാനാവുന്നത്.


  അവളുടെ  ജീവിതത്തിന് ഒരു വിലപോലും നൽകാതെ സ്വയം   തീരുമാനമെടുത്തതോർക്കേ          മിച്ചുവിന് ഒട്ടും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,
അവളുടെ ഉള്ളിലെ ദേഷ്യം അവൾ പറഞ്ഞ വാക്കുകളിലും  പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.


എന്തൊക്കെ പറഞ്ഞാലും    മിച്ചു     അങ്ങനെ പെട്ടെന്ന്  ദേഷ്യപ്പെടുന്ന കൂട്ടത്തിൽ അല്ല.
അങ്ങനെയുള്ളവളാണ്        ഇപ്പോൾ തനിക്ക് നേരെ   ശബ്ദം ഉയർത്തിയിരിക്കുന്നത്.
ആ ഞെട്ടലിൽ ഗിരിജയവളെ     പകപ്പോടെ  നോക്കി.


മതി,  ഇനി നിന്റെ ശബ്ദം ഇവിടെ ഉയർന്നാൽ   കൊന്നു കുഴിച്ചുമൂടും   ഞാൻ....

നിനക്കെന്നെ അറിയില്ല....

പുറകിൽ നിന്ന് കേട്ട    മാധവന്റെ ശബ്ദത്തിൽ മിച്ചുവും ഗിരിജയും ഒരുപോലെ ഞെട്ടിപ്പോയിരുന്നു.



മാധവേട്ടാ    മാധവേട്ടൻ കേട്ടോ ഈ പെണ്ണ് പറഞ്ഞത്.
എവിടുന്നാ   ഇവൾക്ക്   ഇത്രയും അഹങ്കാരം...

മാധവനെ    കണ്ടപാടെ അവന്റെ  നെഞ്ചിലേക്ക് വീണുകൊണ്ട്    മിച്ചുവിനെ    രൂക്ഷമായി നോക്കി   ഗിരിജ   കരയാൻ തുടങ്ങി.




നീ ഇവിടെ കിടന്നു പ്രസംഗിച്ചതൊക്കെ ഞാൻ കേട്ടു.
ഇനി നിന്റെ    ശബ്ദം ഇവിടെ ഉയർത്തേണ്ട ആവശ്യമില്ല.

നിന്റെ അച്ഛന്റെയും   അമ്മയുടെയും പേരിലുള്ള സ്വത്ത്     ഞങ്ങളുടെ പേരിലേക്ക് എഴുതി വാങ്ങിയിട്ടുണ്ടെങ്കിൽ    ആരോരുമില്ലാത്ത നിന്നെ ഞങ്ങൾ സംരക്ഷിച്ചിട്ടുമുണ്ട്...



സംരക്ഷണം,  സ്വന്തം ഏട്ടന്റെ  മകളെ  വേലക്കാരിയെ പോലെ വളർത്തുന്നതാണല്ലോ    സംരക്ഷണം, പോരാത്തതിന്     ഇപ്പോൾ    അച്ഛന്റെ   പ്രായം വരുന്ന ഒരുവന്റെ കൈകളിലേക്കാണ് തന്നെ പിടിച്ച്    ഏൽപ്പിക്കാൻ പോകുന്നത്.


ഓരോന്നോർക്കെ   ഇത്രയും സംഭരിച്ചു വച്ചിരുന്ന ധൈര്യം  ചോർന്ന് അവിടെ   നിസ്സഹായതയും     വേദനയും   നിറയുന്നത്   മിച്ചു   അറിഞ്ഞു.



  പിന്നെ ഒന്നും പറയാതെ  അവളുടെ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചുകൊണ്ട്    അവളുടെ റൂമിലേക്ക്  കയറിപ്പോയി.



അപ്പോഴും നാളെ അശോകൻ പെണ്ണ് കാണാൻ വരുമെന്നും  അടുത്തുതന്നെ രജിസ്റ്റർ മാരേജ് ചെയ്തയാളെ  തന്നേ  ഏൽപ്പിക്കും എന്നൊക്കെ പുറകിൽ നിന്ന് മാധവൻ    വിളിച്ചു പറയുന്നതും അതെല്ലാം കേട്ട് രേഷ്മയും  രശ്മിയും തന്നെ പുച്ഛത്തോടെ നോക്കുന്നതും എല്ലാം അവൾ      ഇടം കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു.




💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖




മിച്ചു   അവൾക്ക് അനുവദിച്ചിട്ടുള്ള കുഞ്ഞു മുറിയിൽ  ഇരിക്കുകയാണ്.

ഒരാൾക്ക് കഷ്ടിച്ചു കഴിഞ്ഞു കൂടാൻ  പാകത്തിനുള്ള വലിപ്പമേ ആ റൂമിൽ ഉള്ളൂ.



അവളുടെ പഴയ ബാഗിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും അവളുടെയും   ഒരുമിച്ചുള്ള ഒരു പഴയ      ഫോട്ടോ ഫ്രെയിം പുറത്തേക്ക് എടുത്ത് അതിലേക്ക് നോക്കി   കുറെ നേരം     പദം പറഞ്ഞു  കരഞ്ഞു  അവൾ.



താൻ ഇനി എന്ത് ചെയ്യും, സ്വന്തം മകൾ ആയിരുന്നുവെങ്കിൽ     അപ്പച്ചിയും ഭർത്താവും ഇങ്ങനെ ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കുമായിരുന്നോ...

ഇല്ല എനിക്ക് ചോദിക്കാനും പറയാനും   ആരുമില്ലല്ലോ....
അതുകൊണ്ടാ     ഈ കാണിച്ചുകൂട്ടുന്നതൊക്കെ...

അവൾ വീണ്ടും ചുവരിലേക്ക്  ചേർന്നിരുന്നു കൊണ്ട് കണ്ണീർ വാർത്തു.

  അപ്പോഴാണ്...ബെഡിനോരമായി   കിടക്കുന്ന അവളുടെ പഴയ ഫോൺ അവൾ ശ്രദ്ധിക്കുന്നത്,

ട്യൂഷൻ എടുത്ത് കിട്ടിയ പൈസ     കൂട്ടിവച്ച് വാങ്ങിയ    ഒരു പഴയ ഫോൺ ആയിരുന്നു അത്.



പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അവൾ കൈനീട്ടി   ആ ഫോൺ കയ്യിലേക്ക് എടുത്തു.



ശേഷം ബ്ലോക്ക്  ചെയ്തിരിക്കുന്ന കോൺടാക്ട് ലിസ്റ്റിൽ നിന്നും      തെമ്മാടി    എന്ന്  സേവ് ചെയ്തിരിക്കുന്ന  നമ്പർ അൺബ്ലോക്ക് ചെയ്ത ശേഷം    ആ നമ്പറിലേക്ക് കോൾ ചെയ്തു.




To be continued 🚶‍♀️🚶‍♀️🚶‍♀️



കുറച്ചു പാർട്ടെ കാണു,

അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 😘😘😘



പ്രാണനിൽ അലിയാൻ✨2

പ്രാണനിൽ അലിയാൻ✨2

4.8
478

ശേഷം ബ്ലോക്ക്  ചെയ്തിരിക്കുന്ന കോൺടാക്ട് ലിസ്റ്റിൽ നിന്നും      തെമ്മാടി    എന്ന്  സേവ് ചെയ്തിരിക്കുന്ന  നമ്പർ അൺബ്ലോക്ക് ചെയ്ത ശേഷം    ആ നമ്പറിലേക്ക് കോൾ ചെയ്തു.അവന്റെ ഫോണിലേക്ക് രണ്ട് രണ്ടുപ്രാവശ്യം റിംഗ് ചെയ്തപ്പോഴേക്കും   പെട്ടെന്ന് അബദ്ധം   പറ്റിയ   പോലെയവൾ    ഫോൺ    കട്ട് ചെയ്ത്     വീണ്ടും ആ നമ്പർ ബ്ലോക്ക്    ചെയ്തു വച്ചു."എന്തിനാ വിളിക്കുന്നത്, എനിക്ക് ആരുമില്ലല്ലോ...."അതും പറഞ്ഞ് കണ്ണുകൾ ഒന്ന് അമർത്തിതുടച്ച ശേഷം അവൾക്ക് അനുവദിച്ചിട്ടുള്ള ആ   കുഞ്ഞു മുറിയിലെ      കട്ടിലിൽ       ചാ