Aksharathalukal

നിന്നിലേക്ക്.... 💕🍂

©Copyright work-

This work is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator\'s prior permission.

ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയ്ക്ക് (ആമി ) മാത്രമാണ്. അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.



🍂🍂🍂🍂🍂🍂🍂🍂🍂🍂🍂



\"\"ദേവേട്ടാ കണ്ണൻ വിളിച്ചോ അവൻ എന്ന് വരും എന്ന് വെല്ലോം പറഞ്ഞോ..... \"\"


\"\"അവൻ നാളെ ഇങ്ങു എത്തും അവിടുത്തെ മീറ്റിംഗ് എല്ലാം ഭംഗി ആയി തന്നെ കഴിഞ്ഞു അതുകൊണ്ട് അവൻ നാളെ എത്തും എന്ന് വിളിച്ചു പറഞ്ഞു....\"\"


\"\"ഇനി അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല അവന്റെ കല്യാണം ഉടൻ നടത്തണം....\"\"


\"\"അവൻ വരട്ടെ നമ്മൾക്ക് അതിനെ കുറിച്ച് സംസാരിക്കാം..... \"\"


ഇനി ഇവർ ആരാ എന്നൊക്കെ പരിചയ പെടാം.


ഇത് മണിമംഗലം വീട് ഇവിടത്തെ ഗ്രഹനാഥൻ

ദേവനാരായണൻ ഭാര്യ ജാനകി ദേവനാരായണൻ ഇവർക്ക് രണ്ട് മക്കൾ

മുത്തവൻ നമ്മടെ നായകൻ

സിദ്ധാർഥ് ദേവനാരായണൻ 

ഇന്ത്യ ഒട്ടാകെ പരന്ന് കിടക്കുന്ന S.D ഗ്രൂപ്പ്‌ അധിപൻ. ദേവനാരായണൻ തുടങ്ങി വെച്ചത് ഇന്ന് ഈ നിലയിൽ ആക്കാൻ കരണം അത് സിദ്ധാർഥ് എന്ന് എല്ലാവരുടെയും കണ്ണൻ ആണ്. S.D ഗ്രൂപ്സ് കീഴിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് textiles, ഷോപ്പിംഗ് മാള്സ്, സ്കൂൾസ്, ഹോസ്പിറ്റൽ എന്നിവ ഓക്കെ ഉണ്ട്.


ഇനി അടുത്ത അവരുടെ ഓരോ ഒരു മകൾ

സിദ്ധി ദേവനാരായണൻ എന്ന് എല്ലാരുടെയും ലച്ചു  ഇപ്പോൾ ഡിഗ്രി 2nd year പഠിക്കുന്നു. അവരുടെ തന്നെ കോളേജിൽ.


ഇത് ആണ് നായകന്റെ ഫാമിലി ഇനി നമ്മക് നായകനെ ഒന്ന് കാണാം.



മുംബയിൽ ഒരു മീറ്റിംഗ ആയി വന്നിരിക്കുവാണ് സിദ്ധു കൂടെ അവന്റെ സുഹൃത്ത് സഞ്ജയ്‌ ഉണ്ട്. അവന്റെ ചെറുപ്പം മുതൽ ഉള്ള സുഹൃത് ആണ് സഞ്ജയ്‌. ഫാമിലി ആയിട്ട് അവർ സുഹൃത്തുക്കൾ ആണ്.


സഞ്ജയ്‌ അവന്റെ അച്ഛൻ മാധവ് അമ്മ സീത. സഞ്ജയ്‌യുടെ അച്ഛൻ സിദ്ധുന്റെ അച്ഛനെ ബിസിനസിൽ സഹായിക്കുവായിരുന്നു..... ഇപ്പോൾ രണ്ടു പേരും മകളെ ഏല്പിച്ചു വീട്ടിൽ റസ്റ്റ്‌ എടുക്കുന്നു. സഞ്ജു ഒറ്റ മകൻ ആണ്.


സിദ്ധു ബാൽക്കണിൽ ആ നിലാവ് നോക്കി ഇരിക്കുവാണ്. അവന്റെ മനസ്സിൽ അപ്പോൾ ഒരുവളുടെ മുഖം മാത്രം തെളിഞ്ഞു നിന്നു.


\"\"എവിടെയാ പോന്ന നീ..... ഓരോ ഇടത് ഞാൻ നിന്നെ അന്വേഷിക്കുന്നു ഉണ്ട് ഇനി നീ എന്നിലേക്കു വരുന്ന അന്ന് നിനക്ക് എന്നിൽ നിന്ന ഒരു മോചനം ഉണ്ടാവില്ല.....\"\"


അവൻ അവളെ ആദ്യമായി കണ്ടത് ഓർത്ത്
പതിയെ നിദ്രയിലേക് പോയി.....!!



പിറ്റേന്ന് രാവിലെ തന്നെ സിദ്ധു നാട്ടിലേക്ക്‌ പുറപ്പെട്ടു ഉച്ചയോടു അടുത്ത അവൻ വീട്ടിൽ എത്തി.


ജാനകി : മോനെ കണ്ണാ യാത്ര ഓക്കെ എങ്ങനെ ഉണ്ടായിരുന്നു.


സിദ്ധു : ഓ എന്റെ അമ്മ കുട്ടി യാത്ര ഓക്കെ നന്നായിരുന്നു അച്ഛൻ എവിടെ കണ്ടില്ലല്ലോ....!


ജാനകി : അച്ഛൻ പുറത്തോട്ട് പോയി മോനെ ആരെയൊക്കെയോ കാണണം എന്നൊക്കെ പറഞ്ഞു.


സിദ്ധു : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.... അപ്പോഴേത്തേക്ക് അമ്മ കഴിക്കാൻ എടുത്ത് വെക്ക്.


അവൻ അത്രെയും പറഞ്ഞു മുകളിലേക്ക് പോയി. ഫ്രഷ് ആയി വന്ന് ആഹാരം എല്ലാം കഴിച്ചു....  ഓഫീസിൽ നിന്ന മാറി നിന്നതിന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ഒള്ളത് കൊണ്ട് തന്നെ അവൻ അപ്പോൾ തന്നെ ഓഫീസ് റൂമിലേക്ക്‌ പോയി. പിന്നെ വൈകുന്നേരം ആണ് അവൻ താഴേക്കു വന്നത്. അവൻ താഴേക്ക്‌ വന്നപ്പോൾ എന്തോ കാറ്റു പോലെ വന്ന് ഒരു സാധനം അവന്റെ ദേഹത്തേക്ക്‌ ചാടി കേറി ഒന്ന് വെച്ചു പോയെങ്കിലും അവൻ ബാലൻസ് ചെയ്യ്തു നിന്നു.


സിദ്ധി : ഏട്ടാ i miss you.....!!


ജാനകി : ഓ ഈ പെണ്ണ് എടി താഴെ ഇറങ്ങു ഇങ്ങോട്ട്.


സിദ്ധി : ഒന്ന് പോ അമ്മ ഞാൻ എത്ര ദിവസം ആയി എന്റെ ഏട്ടനെ കണ്ടിട്ട്....!


സിദ്ധി : ഏട്ടാ എന്താ ഒന്നും മിണ്ടാതെ.


ചുണ്ട് ഓക്കെ കുർപ്പിച്ച വെച്ച സംസാരിക്കുന്നത് കണ്ട് അവൻ അവളോട് അതിയായ വാത്സല്യം തോന്നി.


സിദ്ധു : ഏട്ടന്റെ  ലച്ചുട്ടിക്ക് സുഖം അണ്ണോ....!


സിദ്ധി : അതെ ഏട്ടാ...... അതെ എനിക്ക് എന്ത് ഓക്കെ കൊണ്ട് വന്നു.....!!


സിദ്ധു : നിനക്ക് ഒള്ളത് ഓക്കെ ആ റൂമിൽ ഉണ്ട് മര്യാദേക്ക് പഠിക്കുന്ന ഉണ്ടെല്ലോ അല്ലെ.....!


സിദ്ധി : ഹി ഏട്ടൻ എന്നെ അറിയിലെ ഞാൻ നന്നായി പഠിക്കുന്ന ഓക്കെ ഉണ്ട്... \"\"


ദേവൻ : ഹാ ഉണ്ട് ഉണ്ട് ഭയങ്കര പടുത്തം ആണ് എന്ന് ഒള്ളു.... \"\"


സിദ്ധി : ഈ അച്ഛൻ ചുമ്മാ പറയുന്നത് ആണ്.


ജാനകി : ആ മതി മതി വന്ന് ചായ കുടിക്കാൻ നോക്ക് എല്ലാരും.


എല്ലാരും ഓരോന്ന് പറഞ്ഞു ചായ കുടിച്ചോണ്ട് ഇരുന്നപ്പോഴാണ് മുറ്റത് ഒരു car വന്ന് നിന്നത്. അതിൽ നിന്ന വരുന്നവരെ കാണെ എല്ലാരുടെയും മുഖം ഇരുണ്ടു വരുത്തി തീർത്ത ചിരിയോടെ വന്നവരെ അകത്തോട്ട് ക്ഷെണിച്ചു.


ഇനി ഈ വന്നവർ ആരാ എന്ന് അല്ലെ ഇത് ദേവനാരായണന്റെ പെങ്ങൾ ദേവകി.... അഹങ്കാരവും പൈസ ഇല്ലാത്തവരോട് ഒരു പുച്ഛ മാനേഭാവം ആണ്.... ഭർത്താവ് സുരേന്ദ്രൻ ബിസിനസ്‌ ആണ് പല illegal ബിസിനസ്‌ ഉണ്ട് അവരുടെ ഒരേ ഒരു മകൾ ലാവണ്യ  അമ്മയുടെ അതെ സ്വഭാവം. ആൾ ഒരു ഫാഷൻ ഡിസൈനർ ആണ് banglore ആണ് പഠിച്ചത് ഓക്കെ അതുകൊണ്ട് ഇല്ലാത്ത ദുശീലങ്ങൾ ഒന്നുമില്ല. അച്ഛന്റെ പൈസയിൽ അഹങ്കരിച്ചു നടക്കുന്നു. ഒരേ ഒരു ലക്ഷ്യം സിദ്ധു..... ലക്ഷ്യം അവന്റെ സ്വത്തുക്കൾ മാത്രം.

ദേവൻ : എന്താ പതിവ് ഇല്ലാതെ ഈ വഴിക് ഓക്കെ.


ദേവകി : അത് എന്താ ഏട്ടാ അങ്ങനെ പറഞ്ഞെ എനിക്ക് എന്റെ ഏട്ടനെ കാണാൻ വന്നുടാ എന്ന് ഉണ്ടോ.


എന്നാൽ ഇതേ സമയം ലാവണ്യയുടെ കണ്ണുകൾ സിദ്ധുന്റെ ശരീരത്തിലൂടെ അലഞ്ഞു നടുക്കുവായിരുന്നു. എന്നാൽ ഇത് എല്ലാം കണ്ട സിദ്ധു തന്റെ ദേഷ്യം കടിച്ചു അമർത്തി ഇരുന്നു.


ദേവൻ : ഓ ഞാൻ ചുമ്മാ പറഞ്ഞത് ആണ്..... നീ അതിൽ പിടിച്ചു തൂങ്ങേണ്ട ഇനി.



സുരേന്ദ്രൻ : അളിയാ ഞങ്ങൾ വന്നത് ഒരു കാര്യം കുടി പറയാൻ ആണ് ഇനി പിള്ളേരുടെ കാര്യം വെച്ച് താമസിപ്പിക്കണോ..... നമ്മൾക്ക് അത് നടത്തുന്നത് അല്ലെ നല്ലത് ഇപ്പോൾ തന്നെ അവൾക് 23 വയസ് ആയി. അതുകൊണ്ട് എത്രെയും പെട്ടന്നു നടത്താൻ ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നെ.


ദേവൻ : അളിയൻ എന്താ ഉദ്ദേശിക്കുന്നെ എനിക്ക് മനസ്സിൽ ആയില്ല.


ദേവകി : എന്താ ഏട്ടാ ഈ പറയുന്നേ ഞങ്ങൾ ഉദ്ദേശിച്ചത് സിദ്ധു മോന്റെയും ലാവണ്യ മോൾടെ വിവാഹ കാര്യം ആണ്.


എന്നാൽ ഇതും കുടി കേട്ടതും സിദ്ധുന്റെ നിയന്ത്രണം നഷ്ടമായി.


സിദ്ധു : മതി എന്റെ കല്യാണ കാര്യം തീരുമാനിക്കാൻ നിങ്ങൾക്ക്‌ ആരാ അനുവാദം തന്നത് പിന്നെ ഞാൻ എപ്പോഴേലും നിങ്ങളോട് പറഞ്ഞിട്ട് ഉണ്ടോ എനിക്ക് ഇവളെ ഇഷ്ടം ആണ് എന്ന്. നിന്നോട് ഞാൻ എപ്പോഴേലും പറഞ്ഞിട്ട് ഉണ്ടോടി പറയാൻ...!


എന്നാൽ സിദ്ധുന്റെ ദേഷ്യം കണ്ടു പേടിച്ചു വിറച്ചു നിക്കുവാണ് ലാവണ്യ അവൾ ഒട്ടും വിചാരിച്ചില്ല അമ്മാവനും അമ്മായിയുടെ മുന്നിൽ വെച്ച അവൻ എതിർത്തു പറയും എന്ന് അവന്റെ അലർച്ചയിൽ അവൾ തല ഇരുവശത്തേക്ക് ചലിപ്പിച്ചു ഇല്ല എന്ന് പറഞ്ഞു.


സിദ്ധു : കേട്ടാലോ മേല്ലിൽ ഇതും പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നാൽ..... നിങ്ങൾ എന്റെ മറ്റു ഒരു രൂപം കാണും അത് ഒരിക്കലും നിങ്ങൾക് നല്ലതിന് ആവില്ല.... അത്രെയും പറഞ്ഞു ആരെയും ഒന്ന് നോക്കുക കൂടെ ചെയ്യാത്ത അവൻ ഒരു കാറ്റുപോലെ അവന്റെ മുറിയിലേക് കേറി പോയി.


സുരേന്ദ്രൻ തന്റെ ദേഷ്യം മനസ്സിൽ വെച്ചു ആരോടും ഒന്നും പറയാതെ പുറത്തേക് പോയി പുറകെ എല്ലാരേയും ഒന്ന് നോക്കി ദേവകിയും പോയി അവരുടെ പുറകെ തന്നെ ലാവണ്യ പോയി.


സിദ്ധി : ഓ ഒരു കൊടും കാറ്റു കഴിഞ്ഞ പ്രേതിത്തി ഉണ്ട് ഇപ്പോൾ....!


ദേവൻ : ഇത് ഇങ്ങനെ ആക്കും എന്ന് ഞാൻ നേരത്തെ പ്രേതീക്ഷിച്ചിത് ആണ് .


ജാനകി : ദേവേട്ടാ കണ്ണൻ...!


ദേവൻ : താൻ പേടിക്കണ്ട അവൻ ഓക്കേ ആകുമ്പോൾ ഇങ്ങു വന്നോളും.


സിദ്ധു ആകെ അസ്വസ്ഥൻ ആയിരുന്നു.... അവൻ അവന്റെ ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല....... അവൻ നേരെ അവന്റെ മുറിയിൽ ഉള്ള ഒരു സീക്രെട് റൂമിലേക്കു ആണ് പോയത് അവിടെ അവൻ വരച്ച അവളുടെ ഒരു പടം ഉണ്ടായിരുന്നു അവൻ അതിലേക്ക്‌ നോക്കി ഇരുന്നു അവന്റെ ദേഷ്യം താനേ കുറഞ്ഞു.


കുറച്ചു നേരം കുടി അതിലേക്ക് നോക്കി നിന്നിട്ട് അവൻ പതിയെ ആ മുറി വിട്ട് പുറത്തേക്ക് പോയി....


എന്നാൽ അവൻ അറിഞ്ഞില്ല തന്റെ പ്രാണൻ തന്റെ അടുത്തേക്ക് ഉടനെ ഇതും എന്ന് അതിന് ഇനി അധിക സമയം ഇല്ല എന്ന്....!!




തുടരും...❣️


എല്ലാരുടെയും സപ്പോർട്ട് ഈ സ്റ്റോറിക്കും ഉണ്ടാവണം ഗോൾഡൻ ബാഡ്ജ് വേണ്ടി എഴുതുന്നത് ആണ്.... റിവ്യൂ റേറ്റിംഗ് തന്നു സപ്പോർട്ട് ചെയ്യണം ഒരു രൂപാടെ സ്റ്റിക്കർ തന്നും സപ്പോർട്ട് ചെയ്യണം.... 😁


എന്ന് നിങ്ങടെ മാത്രം ആമി... 💕



നിന്നിലേക്ക്.... 🍂💕

നിന്നിലേക്ക്.... 🍂💕

4.8
427

©Copyright work-This work is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator\'s prior permission.ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയ്ക്ക് (ആമി ) മാത്രമാണ്. അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂\"\"മോളെ അമ്മു നിനക്ക് നാളെ അല്ലെ ജോയിൻ ചെയ്യണ്ടത്....\"\"\"\"അതേ അച്ഛാ....\"\"\"\"മോളെ എന്ത് ഉണ്ടേല്ലും ദേവനോട് പറഞ്ഞ മതി അച്ഛന്റെ അടുത്ത സുഹൃത് ആണ് ഇപ്പോൾ ബിസിനസ്‌ എല്ലാം അവന്റെ മകൻ ആ നോക്കുന്നെ പക്ഷെ കോളേജിൽ ദേവൻ വരാർ ഉണ്ട്.