Aksharathalukal

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

ഭാഗം 10






ലച്ചു ദയനീയത്തോടെ അവനെ നോക്കി... അവിടെ സ്ഥിരംഭാവം ആയതുകൊണ്ട് തന്നെ അവൾ മുന്നിലേക്ക് നടന്നു ഒഴിഞ്ഞിരിക്കുന്ന മൂന്ന് കസേരകളിൽ ഒന്നിൽ അവൾ ഇരുന്നു...


പെട്ടെന്ന് മേശയ്ക്ക് അപ്പുറത്തുള്ളവൻ ഇരുന്നിരുന്നു കസേരയിൽ നിന്ന് എഴുന്നേറ്റതും, ലച്ചു പേടിയോടെ തന്റെ മടിയിൽ വെച്ചിരുന്ന രണ്ട് കൈകളും മുറുക്കെ പിടിച്ചു...

അവൻ നടന്നു വന്ന് തന്റെ പിറകിൽ വന്നു നിന്നതും അവൾ വിയർക്കാൻ തുടങ്ങിയിരുന്നു..

പേടിയോടെ വിറയ്ക്കുന്ന കൈകളെ അവൾ കൂട്ടി പിടിച്ചിരുന്നു... 

"മ്മ്...?? ഇന്നലെ എവിടെയായിരുന്നു ന്റെ ലച്ചു..!?"

 അവൾ ഇരുന്നിരുന്ന കസേരയുടെ ഇരു ഭാഗത്തുള്ള കസേരയുടെ കയ്യിൽ രണ്ടിലും അവൻ കൈപിടിച്ച് താങ്ങി കൊണ്ട്, തലതാഴ്ത്തി അവളുടെ ചെവിക്ക് അടുത്തായി വന്ന് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചതും ലച്ചുവിന്റെ കണ്ണുകൾ കണ്ണുനീരാൽ നിറഞ്ഞ നിന്നിരുന്നു....

"ഞാൻ ചോദിച്ചത് കേട്ടില്ലേ.??  ഇന്നലെ നീ എന്താ വരാതിരുന്നത്.. മ്മ്..??"

 അവൻ പതിഞ്ഞ ശബ്ദത്താൽ മുഖം അവളുടെ കഴുത്തിനടുതേകായി താഴ്ത്തികൊണ്ട് ചോദ്യ ഭാവത്തോടെ മൂളി...

 അവന്റെ ശബ്ദത്തിലെയും പ്രവർത്തിയിലെയും മാറ്റം മനസ്സിലാക്കിയ ഇന്ദു ഭയത്തോടെ കണ്ണുകൾ ഇറുക്കി അടച്ച്,  ഭയം കലർന്ന ശബ്ദത്തോടെ പറയാൻ വാക്കുകൾ തപ്പി പിടിച്ചു കൊണ്ടിരുന്നു...

" അത്.. ഞാൻ... ഇന്നലെ... ഇ.. ഇന്നലെ.. ന്റെ വീട്ടിൽ....."

"മ്മ്... നിന്റെ വീട്ടിൽ....."

അവൾ പറഞ്ഞു മുഴുവനാക്കും മുന്നേ അവൻ അവളുടെ മുടിയിൽ അവന്റെ മുഖം ഉരച്ചുകൊണ്ട് ചോദിച്ചു...

അവന്റെ ആ പ്രവർത്തിയിൽ അവൾ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്ന് ഒരു ഊക്കലോടെ കസേരയിൽ നിന്നും മുന്നിലേക്ക് ആഞ്ഞു എഴുന്നേറ്റ് തിരിഞ്ഞ് അവനെ തള്ളി മാറ്റിയിരുന്നു... 

"ആഹ്.... എന്താണ് ലച്ചു ഇത്... ഒരാൾ സംസാരിക്കുമ്പോൾ ഇങ്ങനെയാണോ ചെയ്യുന്നത്.."

 അവളുടെ പ്രവർത്തി ഇഷ്ടപ്പെടാതെ അവനൊരു ദേഷ്യത്തോടെ അവളോട് ചോദിച്ചു

ഇന്ദു ആണെങ്കിൽ അവന്റെ പ്രവർത്തിയിൽ ആകെ വിളറി വെളുത്ത്  പിറകിലെ മേശയിലേക്ക് ചാരി നിന്ന്  ഭയത്തോടെ അവനിലേക്ക് നോക്കി  ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരുന്നു...

 അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു തുളുമ്പി കവിളിലൂടെ ഒരു തുള്ളി ഒലിച്ചിറങ്ങി... അവളുടെ ആ വിറങ്ങലടിച്ച നിൽപ്പ് കണ്ട് അവൻ അവളെ നോക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് ഓരോ കാലടിയും വെച്ചു...

 " എന്താണ് ലച്ചു....??  നീ ഇങ്ങനെ ആയാലോ... ഏഹ്ഹ്...!?  ഒന്നല്ലേലും നിന്നെ സ്നേഹിക്കുന്നവനല്ലേ... "

 അവന്റെ ആ സംസാരത്തിൽ അവൾ വെറുപ്പോടെ മുഖം തിരിച്ചിരുന്നു...

അവൻ അവളോട് ചേർന്ന് നിന്ന് അവൾ ചാരി നിന്നിരുന്ന മേശയിൽ ഒരു കൈ കുത്തി മറ്റേ കയ്യിനാൽ അവളുടെ താടയിൽ കുത്തിപ്പിടിച്ച് അവന്റെ മുഖത്തിന് നേരെ തിരിച്ചു പിടിച്ചു..

അവന്റെ ആ പ്രവർത്തിയിൽ അവൾ മുഖം ചുളിച്ച് വേദനയോടെ അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവനെ നോക്കി..

 " നീയെത്ര  എന്നിൽ നിന്ന് ഒഴിഞ്ഞു മാറിയാലും ഞാൻ നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിട്ടേ ഞാൻ അടങ്ങൂ മിസ്സ്‌ ഇന്ദു ലക്ഷ്മി... ഒരുത്തന്നും നിന്നെ വിട്ടുകൊടുക്കില്ല... കാരണം, ഞാൻ നിന്നെ നേടിയെടുക്കാൻ ആഗ്രഹിച്ചതാ.. ഈ വിവേക് പരമേശ്വരൻ ഇന്നേവരെ  ആഗ്രഹിച്ചത് നേടിയിട്ടേയുള്ളൂ.... അത് ഇനി ഇന്നലെത്തെ പോലെ നിന്നെ പെണ്ണ് കാണാൻ വന്നവനായാലും ശെരി, ഏത് കൊമ്പത്തെ മോനായാലും ശെരി.. നീ എനിക്കുള്ളതാ... ഞാൻ നേടിയെടുത്തിരിക്കും നിന്നെ.... "

വിവേക് മുരണ്ടുകൊണ്ട് അവളുടെ മുഖത്തിന്‌ നേരെ തന്റെ മുഖം അടുപ്പിച് പറയലും ആ ക്യാബിന്റെ കതക് വലിയ ശബ്ദത്തോടെ ശക്തിയിൽ തുറന്നതും ഒരുമിച്ചായിരുന്നു... 

വിവേക് നെട്ടലോടെ അവളുടെ താടയിലെ പിടി വിടാതെ തന്നെ പിറകിലേ വാതിലിലേക്ക് നോക്കി... 

"ഹ്ഹ്.... വി.. വിട് ന്നെ.... "

ലച്ചു  തന്റെ താടയിൽ കുത്തി പിടിച്ചിരിക്കുന്ന അവന്റെ കയ്യ് വേദനയോടെ പിടിച്ച് മാറ്റാൻ ശ്രമിക്കുകയായിരുന്നു...
അതിനിടയിൽ വാതിലിനവിടേക്ക് ഒരു രക്ഷയ്ക്കായി വന്നയാളെ നോക്കാനും ശ്രമിക്കുന്നുണ്ട്..

എന്നാൽ വിവേക് വന്നയാളെ നോക്കുകയായിരുന്നു... വന്നവന്റെ നിൽപ്പും ഭാവവും കാണുംതോറും അവന്റെ ഉടൽ വിറയ്ക്കാൻ തുടങ്ങിയിരുന്നു...

വാതിലിൽ നില്കുന്നവന്റെ കണ്ണുകളിലെ തീ പാറുന്ന നോട്ടം വിവേകിന്റെ കയ്യിൽ കിടന്നു പിടയുന്നവളിലേക്ക് നീണ്ടു... അത് മനസിലാക്കിയ വിവേക് താനേ അവന്റെ കൈ അവളിൽ നിന്നും പിൻവലിച്ചിരുന്നു..

അവളുടെ ചുവന്ന മുഖവും നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും വിതുമ്പലോടെ വിറയ്ക്കുന്ന ചുണ്ടുകളും കാണെ, വാതിലിൽ നില്കുന്നവന്റെ കണ്ണുകൾ കോഭത്താൽ മൂടിയിരുന്നു...

" ടാ... &&%* മോനെ.. നീ....."

അത് പറയലോട് കൂടേ അവന്റെ അടുത്തേക്ക് പാഞ്ഞു വന്ന് ശക്തിയിൽ തന്നെ അവനെ ചവിട്ടിയിരുന്നു... 

അവന്റെ ശക്തിയോടെയുള്ള ചവിട്ട് കാരണം തന്നെ വിവേക് തെറിച് പിറകിലെ മേശയുടെ മുകളിലെ സാധനങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട്  അപ്പുറതുള്ള കസേരയുടെ മുകളിലേക്കായി മറിഞ്ഞു വീണിരുന്നു.... വിവേക് വേദനയോടെ അവിടെന്ന് എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെ മിന്നായാമ്പോലെ കണ്ടു തന്റെ അടുത്തേക്ക് അടുത്ത് വരുന്നവനെ.. 

"ഹേയ്യ്.. No... വെ.. വേണ്ടാ വിജയ്.. "

വിവേക് തളർച്ചയോടെ ചുണ്ടുകൾ അനക്കി പറഞ്ഞു.. അവന്റെ ശരീരത്തിൽ മേശയിൽ നിന്നും വീണു തെറിച്ച കുപ്പിച്ചില്ലുകൾ മുറിവേല്പിച്ചിരുന്നു.. അതിൽ നിന്നും ഒഴുകിയ രക്തം അവന്റെ നീല ഷർട്ടിൽ പടർന്നുകൊണ്ടിരുന്നു......

ഇതെല്ലാം കണ്ട് നെട്ടലിൽ നിൽക്കുകയായിരുന്നു ലച്ചു... താടയിൽ മുറുക്കെ പിടിച്ചതു കാരണത്താൽ അവളുടെ താടയും കവിളും നല്ലതുപോലെ വേദനിക്കുന്നുണ്ടായിരുന്നു... ആ വേദനയിലും വിജയിന്റെ പ്രവർത്തി കണ്ട ലച്ചു പേടിയോടെ പിറകിലെ ചുമരിലേക്ക് ചാരി നിന്നു.. 

എന്നാൽ വിജയ് വിവേക്നെ തല്ലി കൊല്ലാനുള്ള ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് പാഞ്ഞു അവന്റെ കോളറിൽ കുത്തിപിടിച്ചു കൊണ്ട് മുഖത്തേക്ക് ആഞ്ഞു കുത്തി.. അത്രയും ശക്തിയിൽ കുത്തിയതും അവന്റെ മൂക്കിൽ നിന്നും രക്തം ഒളിച്ചിരുന്നു..

പക്ഷെ, വിജയ് അതൊന്നും കണക്കിലെടുക്കാതെ അവന്റെ മുഖത്തു വീണ്ടും വീണ്ടും കുത്തി കൊണ്ടിരുന്നു... അവന് അപ്പഴും ഒട്ടും കലി തീരുന്നില്ലായിരുന്നു.. അവന്റെ മനസ്സിൽ ലച്ചുവിന്റെ കലങ്ങിയ കണ്ണുകളായിരുന്നു.. അവളുടെ നിസ്സഹായവസ്ഥയോടെയുള്ള കണ്ണുകൾ അവനെ ഓർമിപ്പിച്ചിരുന്നത് അവന്റെ ആമിയെ ആയിരുന്നു...

ആമിയുടെ മുഖം അവന്റെ കൺമുൻപിൽ കൂടുതൽ തെളിച്ചത്തോടെ വന്നതും, അവന്റെ ദേഷ്യത്തിന്റ നിയന്ത്രണം അവനിൽ നിന്നും മുഴുവനും പോയിരുന്നു.. 

അതിന്റെ ഭാഗമെന്നോണം വിജയ് വിവേകിന്റെ കോളർ കുത്തിപിടിച് നിലത്ത് നിന്നും എഴുന്നേറ്റ് അവന്റെ പിറകിലെ മുടിയിൽ പിടിച്ചു കൊണ്ട് ചുമരിലായി പിടിപ്പിച്ചിട്ടുള്ള ഗ്ലാസ്‌  കാബോർഡിലേക്ക് വിജയ് വിവേഗിന്റെ മുഖം ആഞ്ഞടിച്ചിരുന്നു... 

" വിച്ചു..!!!"

ആ അടിയോടുകൂടെ ക്യാബിന്റെ വാതിക്കൽ നിന്നും ക്രിസ്റ്റിയുടെ ശബ്ദം മുഴുങ്ങിയിരുന്നു....

എന്നാൽ, ഇതെല്ലാം കണ്ട് പേടിയോടെ കണ്ണിറുക്കിയടച്ചുപിടിച്ചു വിറങ്ങലിച്ചതുപോലെ നിൽക്കുകയായിരുന്നു ലച്ചു... 









തുടരും..... 🤍

















❤‍🩹കളഞ്ഞു കിട്ടിയ പ്രണയം❤‍🩹

❤‍🩹കളഞ്ഞു കിട്ടിയ പ്രണയം❤‍🩹

5
258

ഭാഗം 11"വിച്ചു... നീ എന്താടാ ഈ കാട്ടുന്നെ... "ക്രിസ്റ്റി വിജയ്ന്റെ അടുത്തേക്ക് വന്ന് അവനെ ബലമായി പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു...." വിടെടാ എന്നെ... ഞാനിന്ന് ഇവനെ വെറുതെ വിടുമെന്ന് കരുതേണ്ട... എന്നെ വിട്...."വിജയ് ക്രിസ്റ്റിയുടെ കയ്യിൽ നിന്നും കുതറികൊണ്ട് വിവേകിനു നേരെ അടുത്തുള്ള കബോർടിൽ നിന്നും കയ്യിൽ കിട്ടിയ ഫ്ലവർ പോട്ട് ആനെറിഞ്ഞിരുന്നു ....വിവേകിന്റെ ഭാഗ്യം കൊണ്ട് ആണെന്ന് തോന്നുന്നു.. അത് കറക്റ്റായി അവന്റെ തലയുടെ മുൻഭാകത്തേക്ക് തന്നെ ശക്തിയിൽ കൊണ്ടു.... കിട്ടിയ എറിയലിന്റെ അകാതത്തിലും പെട്ടെന്നായത് കൊണ്ടും അവന്ക്ക് ബാലൻസ് കിട്ടാതെ പിറകിലേക്ക് വീണിരുന്നു...