Aksharathalukal

കണ്ണിനു മുന്നിൽ - part 4

ഞങ്ങൾ ഒരേ കോളേജിൽ ആയിരുന്നെങ്കിലും തമ്മിൽ കണ്ടുമുട്ടിയത് ഒരു ചാരിറ്റി പ്രോഗ്രാമിൽ വെച്ചായിരുന്നു. പിന്നെ പതിയ പതിയ അടുത്ത.ഒരിക്കലും അകലാൻ കഴിയാതെ വിധം. പെട്ടെന്ന് അല്ലെ അവൻ എന്നെ ഒറ്റക്കാക്കി പോയത്. പക്ഷെ അവൻ ചെയ്യണ്ടത് ചെയ്തിട്ട് അല്ലെ പോയത്... എന്തൊക്കെയാ നീ പറയുന്ന എന്ത് ചെയ്‌തെന്ന് ജോർജ് ചോദിച്ചു. കഴിഞ്ഞ് newyear ദിവസം ഞങ്ങൾക്ക് മറക്കാൻ കഴിയാതെ ഒരു ദിവസം ആണ്. അന്ന് രാത്രി ബീച്ച്ലെ പാർട്ടി കഴിഞ്ഞ് ഞങ്ങൾ ബൈപാസ് വഴി വരുവായിരുന്ന അവിടുന്നു കുറച്ചു മുന്നിലേക്ക് വന്നപ്പോ നിർത്തി ഇട്ടിരുന്ന കാറിൽ നിന്ന് ഒരാൾ ഇറങ്ങി റോഡിൽ നിന്ന ഒരു കൊച്ചു പെൺകുട്ടിയെ എടുത്തു caril കേറ്റിയിട്ട് പോകുന്നതാണ്. അവിടെ ഒരു ഭിക്ഷകാരൻ ഉണ്ട് കണ്ണിനു കാഴ്ചാ ഇല്ലാത്ത ഒരാൾ. അയാളുടെ കുഞ്ഞു ആയിരുന്നു അത് ഭക്ഷത്തിന് വേണ്ടി യാചിച്ചു ആ കുഞ്ഞിനെ അവന്മാര് പിച്ചി ചീന്തി. സാർ ന് ഓർമ്മ കാണും. ബൈപാസ്സിന്റെ താഴെ ഉള്ള പുഴയിൽ നിന്ന് ഒരു കുഞ്ഞുന്റെ ശവം കിട്ടയത്തും റോഡ് side ൽ ഒരു ഭിക്ഷകാരൻ ആക്‌സിഡന്റ് പറ്റി മരിച്ചു കിടന്നതും. അന്ന് രാത്രി തൊട്ടേ അവൻ നല്ല അബ്സെറ്റ് ആയിരുന്നു. രാവിലെ ഈ വാർത്ത കണ്ടതും അവൻ വല്ലാതെ തകർന്ന് പോയി. കണ്ട കാര്യങ്ങൾ പുറത്ത് പറയാൻ തീരുമാനിച്ച അപ്പോഴേക്കും എല്ലാം ആക്‌സിഡന്റ് ആണെന്ന് പോലീസ് പ്രൂവ് ചെയ്ത്. പിന്നെ ഇത് ഒന്നും പുറത്ത് അറിയിച്ചിട്ട് കാര്യം ഇല്ലന്ന് മനസിലായി. പണത്തിന് മനസാക്ഷിയെകാൾ വില ഉണ്ടല്ലോ?..
ചോദിക്കാൻ ആരുമില്ലാതെ ഇത് കഴിയരുത് എന്ന് അവൻ എന്നോട് പറഞ്ഞു. ആ വണ്ടിയിൽ ഉണ്ടായിരുന്നവരെ പറ്റി അനേഷിക്കാൻ തുടങ്ങി. ഓരോത്തരെയായി കണ്ട് പിടിച്ചു കൊല്ലാൻ തുടങ്ങി........പിന്നെ കരച്ചിൽ മാത്രം ആയിരുന്ന 

എനിക്കും ഇതൊക്കെ കേട്ടപ്പോ സങ്കടം സഹിക്കാൻ ആയില്ല. ഇത്രയും പറഞ്ഞിട്ട് ആ കുട്ടി പോയി..


തുടരും............