Aksharathalukal

ഈണമായ്

Promo ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

അമ്പല  നടക്കു മുന്നിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ തിരിഞ്ഞു ഓടാൻ പോയവളെ  കെവിൻ ഒരു കയ്യാൽ പിടിച്ചു നിർത്തി മറു കൈ കൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത താലിമാല വലിച്ചെടുത്തു. പകപ്പോടെ നോക്കി നിൽക്കുന്ന സിദ്ധിയുടെ കഴുത്തിൽ  അവൻ അത് ചേർത്തു വച്ചു. ഞെട്ടലും പേടിയും കൊണ്ട് ഒന്ന് ശബ്ദിക്കാൻ പോലും അവൾക്ക് അന്നേരം കഴിഞ്ഞില്ല.

അവന്റെ കയ്യിലും നെഞ്ചിലും മാറി മാറി അടിച്ചു കൊണ്ട് അവൾ പ്രതിഷേധിച്ചു.
അതൊന്നും അവന്റെ രോമത്തിൽ പോലും കൊള്ളുന്നില്ലെന്ന പോലെ അത് കെട്ടി മുറുക്കിയ ശേഷം മാത്രം അവൻ അവളിൽ നിന്നു കയ്യെടുത്തു.

❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

നിറപുഞ്ചിരിയുമായി തെളിനീരുപോലെ ഒരു പെൺകുട്ടി അമ്പലത്തിലേക്ക് കയറി പോയത് ഒരു നിമിഷം ജോയലിന്റെ മനസിൽ തെളിഞ്ഞു. അവളാണ് ഇപ്പോൾ കരഞ്ഞു കൊണ്ട് തന്റെ മുന്നിലൂടെ ഓടിപ്പോയതെന്നോർക്കേ ജോയലിനു അവളോട്‌ അലിവ് തോന്നി.
പക്ഷെ കെവിൻ കൂട്ടുകാരൻ മാത്രമല്ല സഹോദരനുമാണ് ഇന്നുവരെ അവൻ തെറ്റായൊന്നും ചെയ്തിട്ടില്ല. എല്ലാത്തിനും അവന്റെ കൂടെ മുന്നിൽ തന്നെ താനുണ്ടാകും. എന്തിന്റെ പേരിലാണെങ്കിലും ഇന്നവൻ ചെയ്തതിന് കൂട്ട് നിൽക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല.

കാത്തിരിക്കൂ.......



ഈണമായ് 1

ഈണമായ് 1

4.4
751

ആളുകളുടെ അർപ്പുവിളിയും ആരവവും നിറഞ്ഞ ഹൈദ്രബാദിലെ പ്രശസ്തമായ ഒരു ബോക്സിങ് സ്റ്റേഡിയം. സ്റ്റേഡിയം നിറഞ്ഞ്കവിഞ്ഞുള്ള ആ ജനാവലിക്കു നടുവിലേക്ക് ഡീപ് റെഡ് നിറത്തിലുള്ള ബോഡികോൺ ഡ്രസ്സ്‌ ധരിച്ച ഒരു പെൺകുട്ടി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് വന്ന് നിന്നു.ഗുഡ് ഈവെനിംഗ് ഹൈദരാബാദ് വളരെ എനെർജിറ്റിക് ആയി അവൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞതും. കരഘോഷങ്ങളും ആർപ്പുവിളികളും ഉച്ചത്തിലായി.This is the day to the actual champion for the 50. in the hydrabad kickboxing Championship.Introdusing first mr. sharan krishna  from karnadaka. who is the blue corner.Put your hands together to വെൽക്കം mr. Sharan krishna.ആ പെൺകുട്ടി മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞതും കരഘോഷങ്ങൾക്ക് നടുവിലൂടെ ആരോഗ്യദൃഢഗാത്ര