Aksharathalukal

മൈക്രോബുകൾ

മൈക്രോബ് എന്നാൽ അണുജീവി. സൂക്ഷ്മ ദർശിനിയിൽക്കൂടി മാത്രം കാണാൻ കഴിയുന്ന ജീവികൾ. അണുക്കൾ എന്ന വാക്കുതന്നെ സാധാരണക്കാരെ പേടിപ്പിക്കുന്നതാണ്. HIV യും Covid വൈറസ്സുകളും, ഹിപ്പാറ്റിക് വൈറസ്സുകളും,
നിപ്പാ വൈറസ്സും പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അണുക്കളെ പേടിച്ചേ പറ്റൂ. ഈ വർഗത്തിലെ പല ജീവികളും വലിയ ഉപകാരികളിണെന്ന വസ്തുത ചിലപ്പോൾ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടാവില്ല. നമുക്കൊന്ന് പഠിക്കാൻ ശ്രമിക്കാം.

അണുജീവികൾ രോഗം ഉണ്ടാകുന്ന വിധം നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. കോശങ്ങളിൽ എത്തുന്ന അണുക്കൾ കോശത്തെ തിന്നു നശിപ്പിക്കാം, മാരകമായ വിഷവസ്തുക്കളെ
വിസർജിക്കാം കലകളിൽ നീർക്കെട്ടും പഴുപ്പും ഉണ്ടാക്കാം. അവയ്ക്ക് ശരീര ഊഷ്മാവിൽ വളരെ വേഗം പെരുകാൻ കഴിയുന്നതുകൊണ്ട് രോഗാവസ്ഥ ചുരുങ്ങിയ സമയത്തിനുള്ളിൽ വർധിക്കുന്നു.

മണ്ണിനെ കൃഷിയോഗ്യമാക്കുന്നത് അതിനുള്ളിലെ സൂക്ഷ്മജീവികളാണ്. ജൈവാംശങ്ങളെ അഴുകിദ്രവിച്ച് മണ്ണിനോടു ചേർക്കുന്നത് ബാക്ടീരിയകളും ഫംഗസ്സുകളുമാണ്. അണുക്കൾ ഇല്ലായിരുന്നെങ്കിൽ ഭൂവൽക്കം ശവശരീരങ്ങളെക്കൊണ്ട് മൂടുമായിരുന്നു.

പാലിനെ തൈരാക്കുന്നതും ദോശമാവ് പുളിപ്പിക്കുന്നതും ചീസ് ഉത്പാദിപ്പിക്കുന്നതും അണുപ്രവർത്തനം കൊണ്ടാണ്. കുടലിനുള്ളിലെ ബാക്ടീരിയകൾ ചില വിറ്റാമിനുകളെ നിർമിച്ചു തരുന്നുണ്ട്.

അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കിമാറ്റി
മണ്ണിനു നല്കുന്ന നൈട്രിഫൈയിംങ്ങ് ബാക്ടീരിയകളെപ്പറ്റി പഠിച്ചിട്ടുണ്ടല്ലോ. വ്യവസായരംഗത്തും മരുന്നുത്പാദനരംഗത്തും അണുജീവികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ അണുക്കളുടെ സഹിയമില്ലാതെ പല ജൈവ ചക്രങ്ങളും പൂർണമാകില്ല, പരിസ്ഥിതി സന്തുലനം നിലനില്ക്കില്ല. അമിതമായി ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ അന്നപഥത്തിലെ ഉപകാരികളായ ബാക്ടീരിയകൾ നശിക്കുന്നതുമൂലം ആരോഗ്യം കുറയുന്നുണ്ട്. അതുപോലെ കൃഷിയിടങ്ങളിലുപയോഗിക്കുന്ന അണുനാശിനികൾ മണ്ണിലെ ഉപകാരികളായ അണുക്കളെ നശിപ്പിക്കുന്നുമുണ്ട്. തന്മൂലം മണ്ണ് ക്ഷീണിക്കുന്നു.

നമ്മുടെ ചുറ്റിലുമുള്ള പ്രകൃതി ഘടകങ്ങളിൽ നമുക്ക് ഉപകാരിക്കുന്നതും നേരിട്ട് ഉപകരിക്കാത്തവയുമുണ്ട്. നമുക്ക് നേരിട്ട് ഉപയോഗമില്ലെങ്കിലും അവ പ്രകൃതി സന്തുലനത്തിന് ആവശ്യമുള്ളവയാണ്. ഒന്നിനും കൊള്ളാത്ത ഒരു സൃഷ്ടിയും ഈ ഭൂമുഖത്തില്ല!





ജനസംഖ്യ വർദ്ധനവ്

ജനസംഖ്യ വർദ്ധനവ്

0
54

നമ്മുടെ മിക്കവാറും സാമൂഹിക പ്രശ്നങ്ങളുടെ കാരണം ജനസംഖ്യാ വർദ്ധനവാണെന്ന ആക്ഷേപം പരക്കെയുണ്ട്. അത് ഒരു പരിധിവരെ സത്യവുമായിരിക്കാം!. ജനസംഖ്യ വർധിപ്പിക്കുകയെന്നത് പ്രകൃതിയുടെ ഒരു തന്ത്രമാണ്. ആ വർദ്ധനവ് എല്ലാറ്റിനേയും തീറ്റിപ്പോറ്റി നിലനിർത്താനല്ല. അവ തമ്മിൽ ആഹാരത്തിനും പാർപ്പിടത്തിനും ഇണകൾക്കും വേണ്ടിയുണ്ടാവുന്ന മത്സരങ്ങളിൽ നിന്ന്, കരുത്തനെ തിരഞ്ഞെടുത്ത് പരിപോഷിപ്പിക്കാനാണ്!ഈ തന്ത്രം അധാർമികമെന്ന് നമുക്കു തോന്നിയേക്കാം. പക്ഷേ, പ്രകൃതിക്കുവേണ്ടത് കരുത്തും ആരോഗ്യവുമുള്ള ജീവിവർഗങ്ങളെയാണ്.ജീവനെ കരുത്തുറ്റതായി നിലനിർത്തുന്നതാണ് പ്രകൃതിധർമം