ഏറെനേരം തുമ്പയെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി കിടന്നു ഹരി....
മനസ്സിന്റെ വേദന നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ടാവം കണ്ണുകൾ നിറഞ്ഞു .... താൻ എത്രമാത്രം ഭ്രാന്ത മായി തുമ്പയെ സ്നേഹിച്ചിരുന്നു എന്ന്
തിരിച്ചറിയുന്ന നിമിഷങ്ങൾ..... തന്റെ പ്രണയം തന്നെ വിട്ടു പോയിരിക്കുന്നു...
പക്ഷേ അവളുടെ ഓർമ്മകൾ എന്നിൽ ജീവനുള്ളിടത്തോളം കാലം ഉണ്ടാകും ... ഈ ജന്മത്തിൽ തുമ്പയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ഈ ഹരിക്ക് കഴിയില്ല.....
\"ഹരി നീ അറിഞ്ഞോ....\"
സണ്ണിയുടെ ശബ്ദം കേട്ട് കണ്ണുനീർ
കൈകൊണ്ട് അമർത്തി തുടച്ചു....
നിവർന്ന ശേഷം അവന്റെ മുഖത്തേക്കു നോക്കി.....
\"എടാ പരീക്കുട്ടി നിനക്ക് മാനസമൈന പാടാൻ സമയമായിട്ടില്ല.....\"
സണ്ണി പറയുന്നത് കേട്ട് സംശയത്തോടെ ഹരി കട്ടിലിൽ നിവർന്നിരുന്നു....
\"അതേടാ നിന്റെ കറുത്തമ്മ ഇപ്പോഴും ആർക്കും സ്വന്തമായിട്ടില്ല.....\"
\"മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയടാ.....\"
ഗൗരവത്തോടെ തന്നെ ഹരി സണ്ണിയോട് പറഞ്ഞു.....
\"എടാ..... എന്റെ പപ്പയും മമ്മിയും ഇപ്പോൾ തുമ്പയുടെ കല്യാണത്തിനു പോയിട്ട് വന്നതേയുള്ളൂ ..... അവർ പറഞ്ഞിട്ട് അറിഞ്ഞതാ.....
എന്ത് എന്ന് അർത്ഥത്തിൽ ഹരി അവനെ ഉറ്റു നോക്കി.....
\" എടാ പൊട്ട ശങ്കരാ.....തുമ്പയുടെ കല്യാണം നടന്നില്ല അതു മുടങ്ങി .....വരന്റെ വീട്ടുകാർ കല്യാണത്തിന് നിന്ന് പിന്മാറി.......
സണ്ണി പറയുന്നത് കേട്ട് സന്തോഷിക്കണോ അതോ ദുഃഖിക്കണോ എന്ന് അറിയാതെ നിർവികാരമായി ഹരി സണ്ണിയെ നോക്കിയിരുന്നു....
\"ആ പിന്നെ കല്യാണം മുടങ്ങിയത് അറിഞ് തുമ്പ തളർന്നുവീണെന്നാ കേട്ടത് .....\"
\" എടാ തുമ്പ.... അവൾക്ക് എന്തെങ്കിലും....\" ഹരിയുടെ ശബ്ദം ഇടറി.....
\"തുമ്പയെ ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയെന്ന മമ്മി പറഞ്ഞത്.....\"
\" എനിക്കൊന്നു തുമ്പയെ കാണണം സണ്ണി....\"
മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ ഹരി ബെഡിൽ നിന്ന് വേഗം ഇറങ്ങി .... റൂമിന്റെ പുറത്തേക്ക് പോയി.....
സണ്ണിയും ബൈക്കിന്റെ കീയും എടുത്ത് അവന്റെ പുറകെ പോയി.....
🍃🍃🍃🍃🍃🍃🍃
ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെ കേഷ്വാലിറ്റിയുടെ മുൻപിൽ തുമ്പയുടെ കുറച്ചു ബന്ധുക്കൾ നിലയുറപ്പിച്ചിരുന്നു .......
സണ്ണിയുടെ ബൈക്കിൽ ഹോസ്പിറ്റലിൽ എത്തിയ ഹരി ആശങ്കയോടെ കാഷ്വാലിറ്റിയുടെ മുൻപിൽ എത്തി .....
\"നീ ഇതെവിടെയായിരുന്നു ഹരി ഇത്രയും നേരം.....?\"
ഹരിയെ കണ്ട ഉടനെ അവന്റെ അമ്മ സുമിത്ര ഹരിയുടെ അടുത്തായി വന്നു നിന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.....
അമ്മേ തുമ്പയ്ക്ക് എന്താ.....?
ആശങ്കയോടെ ഹരി സുമിത്രയോട് ചോദിച്ചു....
\" നിശ്ചയിച്ച വിവാഹം മുടങ്ങി എന്നറിഞ്ഞപ്പോൾ ആ കുട്ടിക്ക് താങ്ങാൻ കഴിഞ്ഞില്ലായിരിക്കും
പാവം കുഴഞ്ഞു വീണു.... പിന്നെ ഇവിടെ കൊണ്ടുവരണവരെ അതിനു ബോധമില്ലായിരുന്നു ..... ഇപ്പോൾ കുഴപ്പമില്ലെന്നാ ഡോക്ടർ പറഞ്ഞത്... രാഘവേട്ടനും ഏട്ടത്തിയും അവളെ കാണാൻ കയറിയിട്ടുണ്ട്...... \"
\" അമ്മേ ഞാനൊന്ന് അവളെ കണ്ടിട്ട് വരാം....\"
വെപ്രാളത്തോടെ പറഞ്ഞുകൊണ്ട് അവിടെനിന്ന് രണ്ടു ചുവട് വച്ചതും സുമിത്ര ഹരിയുടെ കയ്യിൽ പിടിച്ചു....
നീ ഇത് എവിടെ പോകായാ ഹരി.....?
\"കാഷ്വാലിറ്റിയുടെ അകത്ത് അങ്ങനെ എല്ലാവരെയും കൂടെ കയറ്റി വിടില്ല ഒരാൾ മാത്രം തുമ്പയുടെ കൂടെ നിന്നാൽ മതിയെന്നാ നഴ്‌സ് പറഞ്ഞത് അതുകൊണ്ടാ തുളസി മാത്രം തുമ്പയുടെ കൂടെ അതിനകത്ത് നിന്നത് .... പിന്നെ ഇപ്പോൾ രാഘവേട്ടനും ഏട്ടത്തിക്കും അവളെ കാണണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടത് കൊണ്ടാ വേഗം കണ്ടിട്ട് ഇറങ്ങാൻ പറഞ് അനുവാദം അവർക്ക് കൊടുതത് .....
\"നീ കണ്ടില്ലേ അമ്മയും അമ്മാവനും അമ്മായിയും ചന്ദ്രേട്ടനും സരസ്വതിയേ ട്ടത്തിയും പ്രദീപുമെല്ലാം അവിടെ ഇരിക്കുന്നത് അവർക്കുപ്പോലും തുമ്പയെ കാണാൻ കഴിഞ്ഞില്ല പിന്നെയാണോ നിനക്ക്......?
സുമിത്ര പറയുന്നത് കേട്ട് ഹരി നിസ്സഹായകനായി കാഷ്വാലിറ്റിയുടെ അടഞ്ഞുകിടക്കുന്ന ഡോറിലേക്ക് നോക്കി നിന്നു.....
രാഘവമേനോനും ഉമാദേവിയും ഡോർ തുറന്ന് പുറത്തേക്ക് വന്നതും...
മറ്റു ബന്ധുക്കളെ പോലെ ഹരിയും അവരുടെ അടുത്തേക്ക് ചെന്നു....
മോൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല.... ട്രിപ്പ് തീരുന്നതും വീട്ടിൽ പോകാം എന്നാ ഡോക്ടർ പറഞ്ഞത് പെട്ടെന്ന് ബിപി വല്ലാതെ കുറഞ്ഞു അതാ മോള് തളർന്നു പോയത്.....
രാഘവമേനോൻ പറഞ്ഞത് എല്ലാവരും ശ്രദ്ധയോടെ കേട്ടു നിന്നു.....
\"ആ... അമ്മാവാ ..... അമ്മയെയും അമ്മായിയെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ ഞങ്ങൾ തുമ്പയെയും കൂട്ടി വന്നോളാം.....\"
രാഘവൻ പറയുന്നത് കേട്ട്.....
പ്രദീപ് സരസ്വതിയെ നോക്കി കണ്ണുകൊണ്ട് എന്തോ ആഗ്യം കാണിച്ച് അവിടെനിന്നും പുറത്തേക്ക് നടന്നു....
സരസ്വതിയും അവന്റെ പുറകെ പോയി....
\"അമ്മേ ഞങ്ങളുടെ കല്യാണക്കാര്യം എന്തായി അതെന്താ അമ്മ മറന്നു പോയോ....\"?
\"മോനേ അമ്മ മറന്നിട്ട് ഒന്നുമില്ല പക്ഷേ തുമ്പയ്ക്കിപ്പോൾ സുഖമില്ലാതെ ഇരിക്കുകയല്ലേ .... അതുപോലെ മുഹൂർത്തവും കഴിഞ്ഞു വിവാഹ ത്തിന് ക്ഷണിക്കപ്പെട്ടവരെല്ലാവരും പോവുകയും ചെയ്തു..... ഇനിയെന്ത് ചെയ്യും....
\"അതെന്നോടാണോ ചോദിക്കുന്നത്....?
ഹുംമ്മ്..... അവൾക്ക് ബോധം കെട്ട് വീഴാൻ തോന്നിയ സമയം....
കൈക്കുമ്പിളിൽ എത്തിയതല്ലേ വഴുതിപ്പോയത്.....\"
പ്രദീപ് പറഞ്ഞ വാക്കുകളിൽ ദേഷ്യവും നിരാശയും നിറഞ്ഞിരുന്നു....
\"മോൻ എന്തിനാ പേടിക്കുന്നത് രാഘവേട്ടൻ എന്തായാലും സമ്മതിച്ചതല്ലേ തുമ്പേ നിനക്ക് വിവാഹം ചെയ്തു തരാമെന്ന്.... ഇനി അതിൽ മാറ്റമില്ല നല്ലൊരു മുഹൂർത്തം നോക്കി ഉടൻതന്നെ ആ ചടങ്ങ് നടത്താൻ ഞാൻ ഏട്ടനെ നിർബന്ധിക്കും..... തുമ്പയുടെ കഴുത്തിൽ ഒരു താലി വീഴുക യാണെങ്കിൽ അത് നിന്റെ കൈകൊണ്ട് തന്നെയായിരിക്കും പ്രദീപേ ..... ഇത് ഈ അമ്മ മോന് തരുന്ന വാക്കാണ്.....\"
സരസ്വതി പറഞ്ഞ വാക്കുകൾ കേട്ട് പ്രദീപിന്റെ മുഖത്ത് ഒരു വന്യമായ പുഞ്ചിരി വിടർന്നു.....
രാഘവന്റെ അമ്മയും അമ്മായിയെയും കൂട്ടി അമ്മാവൻ പോയപ്പോൾ അവരുടെ കൂടെ സുമിത്രയും മാളുവിനെയും കൂടെ ഹരി പറഞ്ഞയച്ചു..... ഇപ്പോൾ കാഷ്വാലിറ്റിയുടെ മുൻപിൽ രാഘവനും ഉമാദേവിയും സരസ്വതിയും ചന്ദ്രനും പ്രദീപും ഹരിയും മാത്രമേ ഉള്ളൂ....
കുറച്ചുസമയത്തിനുശേഷം കാഷ്വാലിറ്റിയുടെ അകത്തുനിന്നും തുളസി തുമ്പയെയും കൂട്ടി പുറത്തേക്ക് വന്നു.....
രാവിലത്തെ ചമയങ്ങൾ എല്ലാം മാറിയിരിക്കുന്നു ഓർണമെൻസ് എല്ലാം അഴിച്ചു മാറ്റിയിരിക്കുന്നു....
തലമുടി നിറയെ ചൂടിയിരുന്ന പിച്ചിപ്പൂവും ഇല്ല.... മുഖത്ത് നല്ല ക്ഷീണം പ്രകടമാണ്..... തുമ്പ ആരുടെ മുഖത്തും നോക്കിയില്ല ..... ദുഃഖം നിഴലിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ ഹരിയുടെ മനസ്സ് വേദനിച്ചു....
\"വാ മോളെ ഉമാദേവി അവളുടെ തോളിലായി കൈ ചേർത്ത് പിടിച്ച് അവളെയും കൂട്ടിക്കൊണ്ടു നടന്നു....\"
\" ഏട്ടാ ഞങ്ങൾ വീട്ടിൽ പോയിട്ട് വൈകുന്നേരം തറവാട്ടിലേക്ക് വരാം....\"
സരസ്വതി രാഘവനോട് യാത്ര ചോദിച്ച്
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി...
പ്രദീപും ചന്ദ്രനും സരസ്വതിയും കാറിൽ കയറി അവിടെ നിന്നും പോയി.....
രാഘവമേനോൻ അദ്ദേഹത്തിന്റെ കാറിൽ ഡ്രൈവിംഗ് സീറ്റിൽ കയറി കോഡ്രൈവിംഗ് സീറ്റിൽ തുളസിയും പുറകിലായി ഉമാദേവിയും തുമ്പയും കയറിയിരുന്നു.....
രാഘവമേനോൻ കാർ സ്റ്റാർട്ട് ചെയ്തു....തുമ്പ
അലസമായി വിൻഡോ വഴി പുറത്തേക്ക് നോക്കി ഒരു നിമിഷം തന്നെ തന്നെ നിർവികാരമായി നോക്കി നിൽക്കുന്ന ആ രണ്ട് മിഴികളിലേക്ക് കണ്ണുകൾ ഉടക്കി.....അതുവരെ ഈറൻ അണിയാത്ത അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.....
നിറഞ്ഞ മിഴികളോട് കൂടി തന്നെ നോക്കിയിരിക്കുന്ന തുമ്പയുടെ മിഴികൾ ഹരിയുടെ മനസ്സിൽ ആഴമായി പതിഞ്ഞു..... അവന്റെ കാഴ്ചയിൽ നിന്നും ആ കാർ മറയുന്നത് വരെ അവൻ ആ നിൽപ്പ് നിന്നു......
തുടരും.... 🍃
കഥയെ കുറിച്ചുള്ള റിവ്യൂസും റേറ്റിംഗും നൽകുവാൻ മറക്കരുതേ....