Aksharathalukal

യാത്ര

ആ നിമിഷം , ആ ഒരു നിമിഷം എൻ്റെ  ലോകം മുഴുവൻ അവളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി.

.
.
തുടരുന്നു
.
.
പിന്നെയും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സ്കൂൾ തുറന്നു. 
പിന്നെ എല്ലാം പെട്ടെന്ന് കടന്നു പോയി.
എല്ലാ ദിവസവും ഞാൻ അവളെ കാണും. എന്തെങ്കിലും പറഞ്ഞു അവളെ വട്ടുപിടിപ്പിക്കാതെ എനിക്ക് എന്തോ ഒരു സമാധാനം ഇല്ല. എന്നോടു മാത്രമല്ല  ഞങൾ എല്ലാവരോടും അവൾ നല്ല കൂട്ടാണ്. പ്രത്യേകിച്ച് ശ്യാമിനോട്.

കാരണം അവൻ കുറച്ചു ഉൾവലിഞ്ഞ സ്വഭാവമാണ്. അതികം സംസാരിക്കാറില്ല. ഞങ്ങളോട് മിണ്ടുന്ന പോലെ ആരോടും സംസാരിക്കാറില്ല. പ്രത്യേകിച്ച് പെൺകുട്ടികളോട്.

അതുകൊണ്ട് അവനെ സംസാരിപ്പിച്ചേ അടങ്ങു എന്ന് പറഞ്ഞു അർച്ചന നിന്നു.
( അർച്ചന, ഇനി മുതൽ അച്ചു അങ്ങനെ ആകും വിളിക്കുക.)

പക്ഷേ അവൾ പറഞ്ഞ പോലെ തന്നെ ശ്യാമിനെ ഒരുപാട് മാറ്റി. അവൻ ഇപ്പൊ അവളോട് മുൻപത്തെ പോലെ അല്ല അത്യാവശം സംസാരിക്കും.

ലഞ്ച് ബ്രേക്ക് കഴിഞ്ഞു അവള് വരും ഞങ്ങളെ കാണാൻ. അവൾക്ക് ഞങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ എനിക്ക് അവൾ മറ്റാരെല്ലാമോ ആയിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചക്ക്.
ഞങൾ സ്കൂളിലെ ഞാറ മരത്തിനു താഴെ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അവിടേക്ക് അർച്ചന വരുന്നത്. കൂടെ വേറെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒരു തട്ടമിട്ട പെൺകുട്ടി. 

ഇതാരപ്പ ഇത്? 
ഞാൻ ചിന്തിച്ചു.

അപ്പോഴേക്കും അർച്ചന അടുത്തെത്തിയിരുന്നു.
ഞാൻ അവളെ തന്നെ നോകിയിരിക്കുന്നത് കണ്ട് എന്താ എന്നുള്ള രീതിയിൽ പുരികം ഉയർത്തി ആംഗ്യം കാട്ടി.

ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി.

കൂടെയുള്ള പെൺകുട്ടിയെ ഞാൻ സംശയരൂപത്തിൽ നോക്കുന്നത് കണ്ട് അച്ചു പറയാൻ തുടങ്ങി.

അർച്ചന : ഇത് എൻ്റെ ഫ്രണ്ട് ആണ് ഷഹാന.

ഞങ്ങൾ ആ കുട്ടിക്ക് ഹായ് പറഞ്ഞു.

അപ്പോഴും ഷഹാന ( ഷാഹി) മടിച്ചു നിന്നു.

അർച്ചന: പേടിക്കണ്ടടി, ഇതാണ് ഈ സ്കൂളിലെ പ്രധാന വാനരസംഘം .

അവൾ ഞങ്ങളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

അതുകേട്ട്  വിവേക് അവളെ നോക്കി കളിയായി ദേഷ്യപ്പെട്ടു.

വിവേക്: എന്താടി കുട്ടിത്തേവാങ്കെ നീ വിളിച്ച് , വാനര സംഘം എന്നോ.

അർച്ചന: അല്ലാ , ഈ \"വായിനോക്കി \" എന്നതിനേക്കാൾ നല്ലതാ

വിവേക് : ഷാജിയേട്ടാ ഇവളയങ്ങ്

വിവേക് എന്നെ നോക്കി സിനിമ ഡയലോഗ് പോലെ ചോദിച്ചു.
ഞാനും അതുപോലെ മറുപടി നൽകി.

ഞാൻ: അരുത് അബു.

വിവേക് : ഷാജിയേട്ടൻ പറഞ്ഞതുകൊണ്ട് വെറുതെ വിട്ടിരിക്കുന്നു.
mmm, പൊക്കോ 

വിവേക് അച്ചുവിനോട് പറഞ്ഞു.

ഇവരുടെ ഈ വഴക്കെല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിൽക്കുവാണ് ഷാഹി.

ഞാൻ: താൻ പേടിക്കേണ്ട , ഇതൊക്കെ ഇങ്ങനെ ആണ്.
ചിലപ്പോ തോന്നും ഇത് രണ്ടും ഒരമ്മക്ക് പിറന്നതാണോന്നു. രണ്ടിനും ഒരേ സ്വഭാവമാണ്.

ഷാഹി: ചേട്ടൻ്റെ പേര് എന്താ.

ഞാൻ: ഞാൻ ശ്രീജിത്ത്, ഇത് അരുൺ , ആയ വഴക്ക് ഉണ്ടാക്കുന്നത് വിവേക്.

അപ്പോഴേക്കും അച്ചു വീണ്ടും തുടങ്ങി.

അച്ചു: ഇനി ഒരാൾ കൂടെ ഉണ്ട്.
ശ്യാം . അതു ഇവരെപ്പോലെ ഒന്നും അല്ല . ഇതൊക്കെ ഭൂലോക ഉടായിപ്പാണ്.
പക്ഷേ ശ്യാ അണ്ണൻ പാവമാണ്.

ഞാൻ മനസ്സിൽ ഓർത്തു.
എന്തൊക്കെ തെറ്റിദ്ധാരണകളാണ് ഈ കൊച്ചിൻ്റെ മനസ്സിൽ.

ഒരുകണക്കിന് അച്ചു പറയുന്നത് സത്യം ആണ്. shyam is different.

അവൻ ഞങ്ങളെ പോലെ അല്ല.
അതികം സംസാരിക്കാറില്ല, ആവശ്യം ഇല്ലാത്ത കമൻ്റടി ഇല്ല. കൂട്ടത്തിൽ കുറച്ച് പക്വതയോടെ പെരുമാറുന്നത് അവനെ ഉള്ളൂ.

പക്ഷേ ഈ നാറിയാണ് ഞങ്ങളുടെ കാലൻ .
ഞങ്ങൾക്ക് വല്ലപ്പോഴും ഇങ്ങോട്ട് വരുന്ന വള്ളിയെ ഉള്ളൂ എങ്കിൽ . ഇവൻ വഴിയെപോന്നത് കൂടെ പോയി കൊണ്ട് വരും.

യാതൊരു ബന്ധവും ഇല്ലാത്ത പ്രശ്നത്തിൽ തലയിട്ടു അതു അവൻ്റെ പ്രശ്‌നമാക്കും അവസാനം അതു ഞങ്ങൾക്ക് കൊണ്ട് തരും.

ഇപ്പൊ ഒറ്റക്ക് എങ്ങോട്ടോ പോയിരിക്കുവാണ്.
എനിക്കവനെ ഒറ്റക്കുവിടാൻ സത്യത്തിൽ പേടി ആണ് കാരണം എപ്പോഴോ എവിടുന്ന അടിയും കൊണ്ട് വരുന്നെ എന്ന് പറയാൻ പറ്റൂല.
ഞാൻ അതു ആലോചിച്ച് നിൽക്കുമ്പോൾ വിവേക് ഷാഹിയുടെ കൂടെ സംസാരിക്കാൻ തുടങ്ങി.

അവൻ്റെ സംസാരം കേട്ടു അവൾ ചിരിക്കുന്നുണ്ട്.
അപ്പോഴാണ് ശ്യാം വരുന്നത് .

ദൂരേ നിന്ന് വരുന്ന അവൻ നിങ്ങളുടെ അടുത്ത് നിൽക്കുന്ന പുതിയ ആളെ കണ്ട് അതാരണ് എന്നുള്ള സംശയ ഭാവത്തിലാണ് വരുന്നത്.

അവൻ നിങ്ങളുടെ അടുത്തെത്തി എൻ്റെ അടുത്തായി ഇരുന്നു.

അവനെ കണ്ട ഉടനെ അച്ചു പിന്നെ അവനോടായി അങ്കം.
അവനെ എന്തൊക്കെ പറഞ്ഞു കളിയാക്കമോ അതെല്ലാം ആ പെണ്ണ് പറയും .


ദൈവമേ ഇതിന് നാക്കും കഴക്കൂലേ.
ഞാൻ ആലോചിച്ചു.
പക്ഷേ ഞാൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു.


അതുപോലെ ശ്യാമിനെ ഷാഹിക്ക് പരിചയപ്പെടുത്താൻ അച്ചു മറന്നില്ല.

ശ്യാം ഒന്നു ചിരിച്ചു അതിനപ്പുറം ഒന്നും പറഞ്ഞില്ല.

ഇൻ്റർവെൽ തീർന്നപ്പോൾ അവരു രണ്ടു പേരും തിരികെ പോയി.

പക്ഷേ അവിടെ ഒരു ചെറിയ കുഴപ്പം .
തിർച്ച് പോകുമ്പോൾ അച്ചു സ്ഥിരം തിരിഞ്ഞു നോക്കും ഞങ്ങളെ നോക്കി ചിരിക്കും.

പക്ഷേ ഇന്ന് ഷാഹി നോക്കി ചിരിച്ചു. എല്ലാരേയും അല്ല ശ്യാമിനെ.
എവിടെയോ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക്.

തൽക്കാലം ഞാൻ അതു വിട്ടു. കാരണം എനിക്ക് അതിലും വലുത് വേറെ ചെയ്യാനുണ്ട് .
.
.
.
അന്ന് വൈകുന്നേരം ഗേറ്റിനു പുറത്തേക്ക് എല്ലാവരും കൂടെ ഇറങ്ങി.
നേരെ അടുത്തുള്ള കടയിലേക്ക് വച്ച് പിടിക്കാനാണ് പ്ലാൻ . പക്ഷേ എന്നെ സാർ തൂക്കി.

ബിനു സാർ: എവിടെ പോണ്?

ഞാൻ : അല്ല കട വരെ.
ഞാൻ സാറിനെ നോക്കി ഒരു ഒളിഞ്ഞ ചിരി പാസ്സാക്കി.

ബിനു: നിനക്ക് പ്രാക്ടീസ് ഒന്നു വേണ്ടേ. അടുത്ത് മാസം മാച്ച് ഉള്ളതാണ്.

ശ്യാം: എന്താടാ നീ പ്രക്ടീസിന് പോകാത്തെ.

ഞാൻ അവനെ നോക്കി കണ്ണുരുട്ടി. തെണ്ടി.

ബിനു: അല്ല അത് പറഞ്ഞപ്പോഴാണ്. സാറിനെയും അങ്ങോട്ട് കാണുന്നില്ലല്ലോ?
സാർ ശ്യാമിനെ നോക്കി ചോദിച്ചു.

ശ്യാം: അതു സാർ ..

ബിനു: നിനക്കൊക്കെ എന്നും പ്രാക്ടീസിന് വന്നാൽ എന്താടാ.

സാറിൻ്റെ ടോൺ മാറി.

ഞാൻ: സാറേ നാളെ എന്തായാലും വരും.

ബിനു : എന്ത് നാളെ , ഇന്ന് . എൻ്റെ കൂടെ വന്നോണം രണ്ടും.

ശ്യാം: സാറേ ഞാൻ ഒന്നും കൊണ്ട് വന്നിട്ടില്ല.

ബിനു: വീണ്ട എല്ലാം ഇവിടെ ഉണ്ട് രണ്ടും ഇങ്ങോട്ട് വന്നോണം.

സാറ് ഞങ്ങളെ വലിച്ചോണ്ട് പോയി.

ഞാൻ മനസിൽ\" തൂക്കിയല്ലോ നാഥാ\"...
.
.
അന്ന് എൻ്റെയും ശ്യാമിൻ്റെയും കട്ടയും പടവും മടങ്ങി . ഒരാഴ്ചയായി പ്രക്ടീസിനു കേറാത്തത്തിൻ്റെ കീട് അയ്യാൾ ഒരു ദിവസം കൊണ്ട് തീർത്തു.

ചത്തു എന്ന് പറഞ്ഞാ മതി 

എങ്ങനെയൊക്കെയോ വീട്ടിലെത്തി .

ഒന്നു കുളിച്ചു കിടന്നു . ഡിം. പിന്നെ ഞാൻ ഉണരുന്നത് രാത്രി 8 മണിക്കാണ്.

ഇതാ പറയുന്നത് മടിയൻ മല ചുമക്കും എന്ന്. എന്നും പോയാൽ ഇത് വല്ലോം വരുമായിരുന്നോ. ഞാൻ ആലോചിച്ചു.

എഴുന്നേറ്റു ഷർട്ട് ഊരി കണ്ണാടിയിൽ ഒന്നു നോക്കി. mm, മസിൽ ഒന്നു കൂടെ പമ്പ് ആയിട്ടുണ്ട്.

താഴെ ചെന്നു. അമ്മ അടുക്കളയിൽ ആണ്. ശ്രീക്കുട്ടൻ റൂമിലും . ടിവി വച്ച് എന്തെങ്കിലും കാണാം എന്ന് വിചാരിച്ചു.

അപ്പോഴാണ് ന്യൂസ് കാണുന്നത്.
നാഷണൽ സ്പോർട്സ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു.

പക്ഷേ എനിക്ക് അപേക്ഷിക്കാൻ പറ്റില്ല . കാരണം പ്ലസ് ടു കഴിഞ്ഞവർക്കാണ് അതിനു അവസരം . 

ഞാൻ ചുമ്മാ ചാനലുകൾ മാറ്റി നോക്കി. ഒരു നല്ല പ്രോഗ്രാമും ഇല്ല . അതും നിർത്തി പുറത്തേക്ക് പോയി. കുറെ നേരം പുറത്തേക്ക് നോക്കി നിന്ന്. മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു വന്നു.


അപ്പോഴാണ് അമ്മ അങ്ങോട്ട് വന്നത്.

അമ്മ: എന്താണ് ഒരു ആലോചന .

ഞാൻ ഒന്നുമില്ലെന്ന് തലയാട്ടി.

അമ്മ: അല്ലല്ലോ എന്തോ ഉണ്ടല്ലോ.

ഞാൻ : ഒന്നും ഇല്ല. ഞാൻ വെറുതെ ഇങ്ങനെ .

അമ്മ: എന്ന നീ അകത്തെങ്ങാനും പോയി ഇരുന്നു ആലോചിച്ചോ. ഇവിടെ നല്ല മഞ്ഞുണ്ട്. വെറുതെ വല്ല ജലദോഷവും വരുത്തി വയ്ക്കണ്ട.

ഞാൻ അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് കിടന്നു.
ഉറക്കം വരുന്നുണ്ടായിരുന്നില്ല.

പക്ഷേ അതിന് കാരണം അച്ചു ആയിരുന്നില്ല. മറിച്ച് മറ്റൊന്നായിരുന്നു. 
അതിനേക്കാൾ പ്രധാനപ്പെട്ടതും  ഭയങ്കരവുമായ മറ്റൊന്ന് .
.
.
.
തുടരും.